തിരുവല്ല: പിറന്നുവീഴും മുന്‍പേ മരിച്ചുവെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയ പിഞ്ചുശരീരത്തിലെ ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞ നഴ്സ് ഗീതയ്ക്കു ജന്മനാടിന്റെ ആദരം. ഇരവിപേരൂര്‍ തോട്ടപ്പുഴ തൈപ്പറമ്പില്‍ തോമസ് ജോണിന്റെ ഭാര്യ കെ.എം. ഗീതയെയാണ് ഇരവിപേരൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചത്. തിരൂര്‍ തലക്കടത്തൂര്‍ അല്‍ നൂര്‍ ആശുപത്രിയാണ് പിഞ്ചു കുഞ്ഞിന്റെ പുനര്‍ജന്മത്തിനു വേദിയായത്.മരിച്ചുവെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയ പിഞ്ചുകുഞ്ഞിനെ ജീവന്റെ തീരത്തേക്കു കരപിടിച്ചു കയറ്റിയതു നഴ്സായിരുന്ന ഗീതയുടെ സമയോചിതമായ ഇടപെടല്‍ മൂലമായിരുന്നു. രക്തസ്രാവം വന്ന അവസ്ഥയിലാണു പൂര്‍ണഗര്‍ഭിണിയെ അല്‍ നൂര്‍ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിനു ജീവനുണ്ടാകില്ലെന്ന സങ്കടവാര്‍ത്ത, നേരത്തേ നടത്തിയ പരിശോധനയ്ക്കു ശേഷം കുടുംബത്തെ അറിയിച്ചിരുന്നു. പ്രസവത്തീയതി ആകുന്നതിനു മുന്‍പ് രക്തസ്രാവമുണ്ടാവുകയായിരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മെഡിക്കല്‍ സംഘം സാധാരണ പ്രസവം സാധ്യമാക്കിയെങ്കിലും ജീവനില്ലെന്നു നേരത്തേ ഡോക്ടര്‍ അറിയിച്ചിരുന്നതിനാല്‍ കുഞ്ഞിനെ പൊതിഞ്ഞു കൈമാറുന്നതിനായി മുതിര്‍ന്ന നഴ്സ് ഗീതയ്ക്കു കൈമാറി. ഇതിനിടയില്‍…
Read MoreDay: September 20, 2025
കൈക്കുഞ്ഞിനെ തനിച്ചാക്കി വീട് പൂട്ടി അമ്മ പോയി; നാട്ടുകാരുടെ പരാതിയിൽ പോലീസ് ആശുപത്രിയിലെത്തിച്ചു
തൊടുപുഴ: രണ്ടു മാസം പ്രായമായ കൈക്കുഞ്ഞിനെ വീട്ടിൽ തനിച്ചാക്കി അമ്മ പുറത്ത് പോയി. നാട്ടുകാർ അറിയിച്ചതനുസരിച്ച് ഒറ്റയ്ക്കായ കുഞ്ഞിനെ തൊടുപുഴ പോലീസെത്തി ആശുപത്രിയിൽ എത്തിച്ചു. ഇടവെട്ടി ശാസ്താംപാറയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു യുവതിയും പെണ്‍കുഞ്ഞും. ഭർത്താവ് ഇവർക്കൊപ്പം താമസമില്ല. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ കുഞ്ഞിനെ തനിച്ചാക്കി വീട് പൂട്ടി അമ്മ പുറത്തേക്ക് പോകുകയായിരുന്നു. യുവതി പുറത്തേക്ക് പോകുന്നത് സമീപവാസികളുടെ ശ്രദ്ധയിൽപ്പെട്ടു. ഈ സമയം യുവതിയുടെ കൈയിൽ കുട്ടി ഉണ്ടായിരുന്നില്ല. കുറേസമയം കഴിഞ്ഞിട്ടും കുഞ്ഞിന്റെ കരച്ചിലും അനക്കവും കേൾക്കാത്തതിനാൽ നാട്ടുകാർ പോലീസിനെയും ജനപ്രതിനിധികളെയും വിവരം അറിയിച്ചു. തൊടുപുഴ എസ്എച്ച്ഒ എസ്. മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി പൂട്ട് പൊളിച്ച് അകത്ത് കടന്നു. ഈ സമയം കുഞ്ഞ് കട്ടിലിൽ തനിച്ച് കിടക്കുകയായിരുന്നു. പോലീസ് ഉടൻ കുഞ്ഞിനെ തൊടുപുഴ ജില്ലാ അശുപത്രിയിൽ എത്തിച്ചു. അമ്മ രാത്രിയോടെ എത്തിയെങ്കിലും കുഞ്ഞിനെ പിന്നീട് സംരക്ഷണ…
Read Moreചരിത്രം കുറിച്ച് ആന്റിം പങ്കല്‍
സാഗ്രെബ്: ഇന്ത്യയുടെ വനിതാ ഗുസ്തി താരം ആന്റിം പങ്കല്‍ ചരിത്ര നേട്ടത്തില്‍. 2025 ഗുസ്തി ലോക ചാമ്പ്യന്‍ഷിപ്പില്‍ 53 കിലോഗ്രാം വിഭാഗത്തില്‍ വെങ്കലം സ്വന്തമാക്കിയതോടെയാണിത്. വിനേഷ് ഫോഗട്ടിനുശേഷം ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാണ് പങ്കല്‍.
Read Moreനടന്നു പോകുകയായിരുന്ന വയോധികനെ ബൈക്കിടിച്ചു വീഴ്ത്തി പണം കവർന്നു; ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഒരാളെ പിടികൂടി; തുക്കുടും സംഘവും നാട്ടിലെ സ്ഥിരം പ്രശ്നക്കാർ
തൊടുപുഴ: ഇരുചക്ര വാഹനം ഉപയോഗിച്ച് വയോധികനെ ഇടിച്ച് വീഴ്ത്തി മൊബൈൽ ഫോണും പണവും കവർന്ന് രക്ഷപ്പെടുന്നതിനിടെ മൂന്നംഗ സംഘത്തിൽപ്പെട്ട ഒരാളെ നാട്ടുകാർ പിടികൂടി പോലീസിനു കൈമാറി. തൊടുപുഴ ഉണ്ടപ്ലാവ് കാരകുന്നേൽ ഷിനിൽ റസാഖ് (തക്കുടു -29) ആണ് പിടിയിലായത്. കുമാരമംഗലം മാളിയേക്കൽ ഷംസുദ്ദീനാണ് അതിക്രമത്തിനിരയായത്. തൊടുപുഴ കുമാരമംഗലത്ത് വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. കുമാരമംഗലം കറുക ഭാഗത്ത് റോഡരികിൽക്കൂടി നടന്നു പോകുകയായിരുന്നു ഷംസുദീൻ. ഈ സമയം ബൈക്കിലെത്തിയ പ്രതികൾ ഷംസുദ്ദീനെ ഇരുചക്ര വാഹനം കൊണ്ട് ഇടിച്ചുവീഴ്ത്തി. തുടർന്ന് പഴ്സിലുണ്ടായിരുന്ന 3000ത്തോളം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തു. എതിർക്കാൻ ശ്രമിച്ചപ്പോൾ ക്രൂരമായി മർദിച്ചു. ഷംസുദ്ദീന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി. അപ്പോഴേക്കും മൂവർ സംഘം ഇരുചക്ര വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്നാണ് ഷിനിൽ റസാഖിനെ നാട്ടുകാർ പിടികൂടിയത്. രണ്ടു പേർ സ്ഥലത്തുനിന്നു രക്ഷപ്പെടുകയും ചെയ്തു. തുടർന്ന് നാട്ടുകാർ അറിയിച്ചതനുസരിച്ച്…
Read Moreപിതാവ് മരിച്ചതറിയാതെ ദുനിത് കളത്തിൽ
അബുദാബി: ഏഷ്യ കപ്പ് ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാനെ തകർത്ത് സൂപ്പർ ഫൈനലിൽ കടന്നെങ്കിലും ശ്രീലങ്കയുടെ യുവ ഓൾറൗണ്ടർ ദുനിത് വെല്ലേഗയ്ക്കു മത്സരത്തിലും ജീവിതത്തിലും മറക്കാനാവാത്ത ദിനമായിരുന്നു കഴിഞ്ഞുപോയത്. ഗ്രൂപ്പ് ഘട്ട അവസാന മത്സരത്തിൽ 170 റണ്‍സ് വിജയലക്ഷ്യം പിൻതുടർന്ന ശ്രീലങ്ക 19-ാം ഓവറിൽ കുശാൽ മെൻഡിസിന്റെ (52 പന്തിൽ 74 റണ്‍സ്) മികവിൽ ആറ് വിക്കറ്റ് ജയം നേടി സൂപ്പർ ഫോറിൽ കടന്നു. എന്നാൽ, കരിയറിലെ അഞ്ചാം ട്വന്റി-20 മത്സരം കളിക്കുന്ന ദുനിത് വെല്ലേഗ എറിഞ്ഞ 20-ാം ഓവറിൽ അഫ്ഗാന്റെ മുഹമ്മദ് നബി അഞ്ച് സിക്സ് പറത്തി. മോശം ഓവറിനുശേഷം മൈതാനം വിട്ട ദുനിത്തിനെ കാത്ത് ദുഃഖ വാർത്തയുമായി ടീം മാനേജ്മെന്റ് കളത്തിനു പുറത്തുനിന്നു. ദുനിത്തിന്റെ പിതാവ് സുരങ്ക വെല്ലേഗയുടെ മരണവാർത്തയായിരുന്നു അത്. ഹൃദയാഘാതത്തെത്തുടർന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു സുരങ്കയുടെ നിര്യാണം. ഈ സമയം അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ തന്റെ ടീമിനായി…
Read Moreഇനി സ്ത്രീകളെ തൊട്ടാൽ വിവരമറിയും; അടവും തന്ത്രങ്ങളും പടിച്ചത് പുറത്തിറങ്ങിയത് 95,000 പേർ
തൊടുപുഴ: കേരള പോലീസിന്റെ സോഷ്യൽ പോലീസ് വിംഗിന്റെ സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ഭാഗമായി ജില്ലയിൽ പരിശീലനം നേടിയത് 95,000 പേർ. കുട്ടികൾക്കും സ്ത്രീകൾക്കും എതിരേയുള്ള അതിക്രമങ്ങൾ തടയാൻ അവരെ സ്വയം പ്രാപ്തരാക്കാനായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. സോഷ്യൽ പോലീസിംഗ് ഡയറക്ടറേറ്റിനു കീഴിലെ വനിതാ സ്വയം പ്രതിരോധ പരിശീലനത്തിലൂടെയാണ് ഈ മുന്നേറ്റം. 2015-ലാണ് ഇത്തരമൊരു പരിശീലനത്തിനു തുടക്കമിടുന്നത്. 10 വർഷത്തിനിടയിലാണ് ഇത്രയും പേർ പരിശീലനം നേടിയത്. കളരി, കരാട്ടേ, ജൂഡോവീടുകളിലും തൊഴിലിടങ്ങളിലും യാത്രകളിലും തുടങ്ങി സ്ത്രീകൾക്കും പെണ്‍കുട്ടികൾക്കുമെതിരേ അപ്രതീക്ഷിതമായുണ്ടാകുന്ന അതിക്രമങ്ങളിൽനിന്നു രക്ഷപ്പെടാൻ സജ്ജരാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. അപരിചിതരുടെ നീക്കങ്ങൾ തിരിച്ചറിയൽ, മോഷണശ്രമങ്ങൾ, ആസിഡ്, പെട്രോൾ ആക്രമണം തുടങ്ങിയവ നേരിട്ടാൽ എതിരാളിയെ പ്രതിരോധിക്കാനും പ്രത്യാക്രമണം നടത്താനും മറ്റ് മാർഗങ്ങൾ തേടാനുമുള്ള അവസരം ഇതിലൂടെ പ്രാപ്തമാകും. എന്തൊക്കെ തരത്തിൽ ആക്രമണങ്ങളുണ്ടാകാം, അവയെ എങ്ങനെയെല്ലാം പ്രതിരോധിക്കാം തുടങ്ങിയവയൊക്കെ ക്ലാസിൽ വിശദീകരിക്കും. പിന്നീട് പ്രായോഗിക…
Read Moreമെസി കൊച്ചിയില്‍? അർജന്റീനയുടെ സൗഹൃദമത്സരങ്ങള്‍ കലൂരില്‍ നടത്താന്‍ ആലോചന
കൊച്ചി: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയും അര്‍ജന്റൈൻ ടീമും കൊച്ചിയില്‍ കളിച്ചേക്കും. നവംബറില്‍ കേരളത്തിലെത്തുന്ന അര്‍ജന്റൈൻ ടീമിന്റെ രണ്ടു സൗഹൃദമത്സരങ്ങള്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടത്താനാണു സര്‍ക്കാര്‍ ആലോചിക്കുന്നത്. സ്റ്റേഡിയത്തിന്റെ സാഹചര്യങ്ങള്‍ പരിശോധിക്കുന്നതിന് വരും ആഴ്ചകളില്‍ വിദഗ്ധസംഘം എത്തിയേക്കും. അര്‍ജന്റീനയ്ക്കും ഓസ്ട്രേലിയയ്ക്കും പുറമെ ഒരു ടീം കൂടി കളിക്കാനുള്ള സാധ്യതയും ചര്‍ച്ച ചെയ്യുന്നുണ്ട്. തുടക്കത്തില്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണു പരിഗണിച്ചിരുന്നത്. എന്നാല്‍, ക്രിക്കറ്റ് സ്റ്റേഡിയമായതിനാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഇവിടെ ഫുട്ബോള്‍ മത്സരത്തിനു സജ്ജമാക്കുക പ്രായോഗികമല്ല. പിച്ച് മാറ്റേണ്ടി വരുമെന്നതിനാല്‍ കേരള ക്രിക്കറ്റ് അസോസിയേഷനും എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണു കൊച്ചിയെ പരിഗണിക്കുന്നത്. നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കഴിഞ്ഞ മാസമാണ് അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളം സന്ദര്‍ശിക്കുന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായത്. ലോകചാമ്പ്യന്മാരായ ടീം നവംബര്‍ 10നും 18നും ഇടയില്‍ കേരളത്തിലും അംഗോളയിലെ ലുവാണ്ടയിലുമായി രണ്ട് സൗഹൃദമത്സരങ്ങള്‍ കളിക്കുമെന്ന് അര്‍ജന്റീന…
Read Moreഎഐഎഫ്എഫ് കരട് ഭരണഘടനയ്ക്കു സുപ്രീംകോടതി അംഗീകാരം
ന്യൂഡൽഹി: സ്തംഭനാവസ്ഥയിലായ ഇന്ത്യൻ സൂപ്പർ ലീഗിനും (ഐഎസ്എൽ) സൂപ്പർ കപ്പിനും മുന്നോട്ടു പോകാനുള്ള പാത തുറന്ന് പരമോന്നത കോടതി. അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) പുതിയ കരട് ഭരണഘടനയ്ക്ക് സുപ്രീംകോടതി അംഗീകാരം നൽകിയതോടെയാണ് ഐഎസ്എല്ലിന്റെ പുതിയ സീസണിന്റെ ഭാവിയെപ്പറ്റി നിലനിന്ന ആശങ്ക അകന്നത്. എഐഎഫ്എഫിനോടു ജനറൽബോഡി യോഗം വിളിച്ചുകൂട്ടി നാലാഴ്ചയ്ക്കകം പുതിയ ഭരണഘടനയ്ക്ക് അംഗീകാരം നൽകാനാണു കോടതി നിർദേശം. എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബേ നയിക്കുന്ന നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് കാലാവധി അവസാനിക്കുന്നതുവരെ നേതൃനിരയിൽ തുടരാനും സുപ്രീംകോടതി അംഗീകാരം നൽകി. സുപ്രീംകോടതി മുൻ ജഡ്ജി എൽ. നാഗേശ്വര റാവു 2023ൽ തയാറാക്കിയ കരട് ഭരണഘടന എഐഎഫ്എഫിന്റെ ഭരണനിർവഹണത്തിലും വാണിജ്യകരാറിലുമടക്കം സുപ്രധാന പരിഷ്കാരങ്ങൾ നിർദേശിച്ചതോടെ ഏറെക്കാലമായി ഇന്ത്യൻ ഫുട്ബോൾ ആശങ്കയ്ക്കു നടുവിലായിരുന്നു. ഭരണഘടനയെ സംബന്ധിച്ചും എഐഎഫ്എഫ് ഭാരവാഹികളുടെ ഭരണകാലാവധിയെ സംബന്ധിച്ചും പല കോണുകളിൽനിന്ന് എതിർപ്പുയർന്നതോടെ കരട് ഭരണഘടനയ്ക്ക് അംഗീകാരം…
Read Moreശബരി വിമാനത്താവളം; സ്ഥലം കൊടുക്കേണ്ട പ്രദേശവാസികള്‍ ആശങ്കയില്‍; ഏറ്റെടുക്കേണ്ടത് 2,570 ഏക്കര്‍ സ്ഥലം
കോട്ടയം: എരുമേലി ശബരി വിമാനത്താവളത്തിന് സ്ഥലം വിട്ടുകൊടുക്കേണ്ട പ്രദേശവാസികള്‍ ആശങ്കയില്‍. ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ കൈവശമുള്ള 916.27 ഹെക്ടര്‍ ചെറുവള്ളി എസ്റ്റേറ്റിനു പുറമെ 121.876 ഹെക്ടര്‍ സ്ഥലം സ്വകാര്യവ്യക്തികളില്നിന്നാണ് ഏറ്റെടുക്കേണ്ടത്. എയര്‍പോര്‍ട്ട് പദ്ധതിയുടെ ഭാഗമായി നാലു വര്‍ഷം മുന്‍പ് സ്ഥലവും കെട്ടിടവും കല്ലിട്ടുതിരിച്ച വ്യക്തികള്‍ക്ക് നിലവില്‍ കെട്ടിടങ്ങള്‍ പണിയാനോ വില്‍ക്കാനോ വാങ്ങാനോ കൈമാറ്റം ചെയ്യാനോ പണയപ്പെടുത്താനോ സാധിക്കില്ല. ഇവിടെ ദീര്‍ഘകാല വിളകള്‍ നട്ടുപിടിപ്പിക്കാനും അനുവാദമില്ല. സമയബന്ധിതമായി നഷ്ടപരിഹാരം നല്കി സ്ഥലം ഏറ്റെടുത്താല്‍ മാത്രമേ മറ്റിടങ്ങളില്‍ സ്ഥലവും വീടും വാങ്ങാനാകൂ. മുന്‍പ് ആധാരം പണയപ്പെടുത്തി പണമെടുത്തവര്‍ തിരിച്ചടയ്ക്കാനാവാതെ ജപ്തിഭീഷണിയെ നേരിടുകയാണ്. സ്ഥലം വിട്ടുകൊടുക്കേണ്ട ഏറെപ്പേരും കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയുമാണ്. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥതാവകാശം സംബന്ധിച്ച കേസ് അനിശ്ചിതമായി നീളുന്ന സാഹചര്യത്തിന് സര്‍ക്കാര്‍ സമയബന്ധിതമായി പരിഹാരം തേടുന്നുമില്ല. കേസ് വ്യവഹാരം സുപ്രീം കോടതി വരെ നീണ്ടുപോയാല്‍ പ്രദേശവാസികളുടെ ജീവിതം…
Read Moreഡിജിറ്റൽ ആസക്തി: നാലു വര്‍ഷത്തിനിടെ ജീവനൊടുക്കിയത് 41 കുട്ടികള്‍; ചികിത്സ നൽകി രക്ഷപ്പെട്ടത് 1189 പേർ
കൊച്ചി: മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവയുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാല്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതു 41 കുട്ടികള്‍. 2021 മുതല്‍ 2025 സെപ്റ്റംബര്‍ ഒമ്പതുവരെയുള്ള ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരമാണിത്. ഫോണ്‍ അഡിക്ഷൻ മൂലം ലൈംഗിക ചൂഷണം, ലഹരിക്കച്ചവടം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട 30 കുട്ടികളെ കണ്ടെത്തി ആഭ്യന്തരവകുപ്പ് നിയമനടപടികള്‍ സ്വീകരിക്കുകയുണ്ടായി. ഗുരുതരമായ ഡിജിറ്റല്‍ ആസക്തരായ കുട്ടികളെ രക്ഷിക്കാന്‍ സംസ്ഥാനത്ത് തിരുവനന്തപുരം (പേരൂര്‍ക്കട), കൊച്ചി സിറ്റി (മട്ടാഞ്ചേരി, കോമ്പാറ), തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലായി ആറു ഡിജിറ്റല്‍ ലഹരിവിമോചന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇതുവരെ 1,189 കുട്ടികളെ ഡിജിറ്റല്‍ ആസക്തിയിൽനിന്ന് ചികിത്സിച്ചു രക്ഷപ്പെടുത്തി. നിലവില്‍ 275 കുട്ടികള്‍ക്കു ചികിത്സ നല്‍കിവരുന്നുണ്ട്.ഡിജിറ്റല്‍ ആസക്തരായ കുട്ടികളില്‍ ലഹരിക്കടത്തുകാരായവരുടെ എണ്ണം കൂടുന്നതായാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ ഉള്‍പ്പെടെയുള്ള വിലകൂടിയ സമ്മാനങ്ങള്‍ നല്കി അവരെ ലഹരിപദാര്‍ഥങ്ങള്‍ കടത്തുന്ന ഏജന്റുമാരായി…
Read More