ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിന്റെ പരിഹാരമായി ഏതാണ്ട് ലോകം മുഴുവൻ അംഗീകരിച്ച ദ്വിരാഷ്ട്ര പരിഹാരത്തെ തള്ളിക്കളയുകയോ ദുർബലപ്പെടുത്തുകയോ ചെയ്യുന്നത് ബെഞ്ചമിൻ നെതന്യാഹുവിനല്ലാതെ ഇസ്രയേൽ എന്ന ജനാധിപത്യ രാഷ്ട്രത്തിന് ഗുണകരമാകില്ല. ഹമാസ് ഭീകരർ മാത്രമേ ഗാസയിലുള്ളൂ എന്ന മട്ടിലുള്ള ആക്രമണങ്ങൾക്കെതിരേ കൂടുതൽ രാജ്യങ്ങൾ രംഗത്തു വന്നുകഴിഞ്ഞു. ഇസ്രയേലിൽനിന്നു തട്ടിക്കൊണ്ടുപോയവരെ മാത്രമല്ല, കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള ഗാസ നിവാസികളെയും ബന്ദികളാക്കി ഹമാസ് നടത്തുന്ന ഭീകരാക്രമണത്തിന് തിരശീല വീഴ്ത്തേണ്ടതു തന്നെയാണ്. പക്ഷേ, ജനാധിപത്യ രാജ്യങ്ങളെയും മാർപാപ്പ ഉൾപ്പെടെയുള്ള മതനേതാക്കളെയുമൊക്കെ അവഗണിച്ച് ജോർദാൻ നദിക്കു പടിഞ്ഞാറ് പലസ്തീൻ എന്ന രാഷ്ട്രം ഇനിയില്ല എന്ന നെതന്യാഹുവിന്റെ മറുപടി ജനാധിപത്യ ലോകക്രമത്തോടുള്ള നിന്ദയും വെല്ലുവിളിയുമാണ്. ഇസ്രയേലിന്റെ യുദ്ധം ഹമാസിന്റെ വേരറക്കുകയുമില്ല. കാരണം, അതിന്റെ തായ്വേരുകൾ ഗാസയിലല്ല, തീവ്രവാദ മനസുകളിലും വിവിധ ഇസ്ലാമിക രാജ്യങ്ങളുടെ പണത്തിലും മണ്ണിലുമാണ്. ലോകസമാധാനത്തിന്റെ മുഖ്യതടസങ്ങളിലൊന്ന് ഇസ്ലാമിക തീവ്രവാദമാണ്. പക്ഷേ, തീവ്രവാദികളെ ഉന്മൂലനം ചെയ്യാനെന്ന പേരിൽ അവർ…
Read MoreDay: September 24, 2025
കൊല്ലത്ത് 123 ലിറ്റർ ഗോവൻ മദ്യം പിടികൂടി: ഒരാൾ അറസ്റ്റിൽ; മദ്യക്കച്ചവടത്തിന് ഉപയോഗിച്ച സ്കൂട്ടറും പിടിച്ചെടുത്തു
കൊല്ലം: എക്സൈസ് സംഘം കൊല്ലം ടൗണിൽ നടത്തിയ പരിശോധനയിൽ 123 ലിറ്റർ ഗോവൻ മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. കൊല്ലം കോട്ടമുക്ക് വൃന്ദാവനം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജോസഫ് (45) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് കേരളത്തിൽ വിൽപ്പന അവകാശം ഇല്ലാത്ത 164 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. ഗോവയിൽ നിന്ന് കടത്തി കൊണ്ട് വന്ന മദ്യം ഇയാൾ രണ്ട് സ്ഥലങ്ങളിലാണ് രഹസ്യമായി സൂക്ഷിച്ചിരുന്നത്. തേവള്ളി കോട്ടമുക്കിലെ ആൾ താമസമില്ലാത്ത പുരയിടത്തിലാണ് 45 ലിറ്റർ (60 കുപ്പി) സൂക്ഷിച്ചിരുന്നത്. കൊല്ലം കല്ലുപാലത്തിന് സമീപമുള്ള ഒഴിഞ്ഞ പുരയിടത്തിൽ നിന്ന് 78 ലിറ്റർ (104 കുപ്പി) മദ്യം കണ്ടെടുത്തു. മദ്യം കടത്തുന്നതിന് ഇയാൾ ഉപയോഗിച്ചിരുന്ന സ്കൂട്ടറും പിടികൂടിയിട്ടുണ്ട്. ഗോവയിൽ നിന്നും മദ്യം വിൽപ്പനയ്ക്കായി എത്തിച്ച് നൽകിയ ആളിനെ കുറിച്ചും എക്സൈസ് സംഘത്തിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.പ്രദേശത്ത് വ്യാപകമായി ഗോവൻ മദ്യം വിൽപ്പന…
Read Moreപുനലൂരിൽ ചങ്ങലയിൽ ബന്ധിച്ചനിലയിൽ ജീർണിച്ച അജ്ഞാത മൃതദേഹം
കൊല്ലം: പുനലൂരിൽ തോട്ടത്തിലെ റബർ മരത്തിൽ ചങ്ങലയിൽ ബന്ധിച്ച ജീർണിച്ച അജ്ഞാത മൃതദേഹം കണ്ടെത്തി. പുനലൂർ മുക്കടവ് പാലത്തിന് സമീപം ആളുകേറാമലയിലെ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.തോട്ടത്തിൽ മുളക് ശേഖരിക്കാൻ എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. കൈകാലുകൾ വലിയ ഇരുമ്പ് ചങ്ങല ഉപയോഗിച്ച് ബന്ധിച്ച് മരത്തിൽ പൂട്ടിയ നിലയിൽ തറയിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. രണ്ടാഴ്ചയോളം പഴക്കമുണ്ട്. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിൽ മുക്കടവ് പാലത്തിന് സമീപത്ത് നിന്നും അര കിലോമീറ്റർ അകലെയാണ് ഒറ്റപ്പെട്ട ഈ റബർ തോട്ടമുള്ളത്. അടുത്ത കാലത്ത് ടാപ്പിംഗ് ഇല്ലാത്ത തോട്ടമാണിത്. പുനലൂർ എസ്എച്ച്ഒ ടി. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ പുനലൂർ പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. കൊല്ലത്ത് നിന്ന് ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇൻക്വിസ്റ്റ് നടത്തി മൃതദേഹം പാരിപ്പള്ളി ആശുപത്രിയിലേക്ക് മാറ്റി.
Read Moreക്ഷേമ പദ്ധതികളിലെ സാമ്പത്തിക തട്ടിപ്പ്; രാജ്യത്തു മരിച്ചവരുടെ 1.4 കോടി ആധാർ നമ്പരുകൾ നിർജീവമാക്കി
പരവൂർ (കൊല്ലം): മരിച്ച വ്യക്തികളുടെ ആധാർ നമ്പരുകൾ ഉപയോഗിച്ച് ക്ഷേമപദ്ധതികൾ വഴി പണം തട്ടിപ്പ് നടത്തുന്നത് രാജ്യത്ത് വ്യാപകമെന്ന് കണ്ടെത്തി.ഇതിന് തടയിടാൻ മരണപ്പെട്ട വ്യക്തികളുമായി ബന്ധിപ്പിച്ചിട്ടുള്ള ആധാർ നമ്പരുകൾ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഒഫ് ഇന്ത്യ ( യുഐഡിഎഐ) നിർജീവമാക്കാൻ കർശന നടപടികൾ ആരംഭിച്ച് കഴിഞ്ഞു. ഇത്തരത്തിൽ ഇതിനകം 1.4 കോടിയിലധികം ആധാർ നമ്പരുകൾ നിർജീവമാക്കി കഴിഞ്ഞു. രാജ്യത്തെ ക്ഷേമ പദ്ധതികളുടെ സംവിധാനം കൂടുതൽ ശക്തവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായാണ് യുഐഡിഎഐയുടെ ഈ നടപടി. സബ്സിഡികൾ, പെൻഷനുകൾ, മറ്റ് ക്ഷേമ പദ്ധതികളിലെ ആനുകൂല്യങ്ങൾ എന്നിവ ജീവിച്ചിരിക്കുന്ന യോഗ്യരായ ഗുണഭോക്താക്കൾക്ക് മാത്രമേ വിതരണം ചെയ്യുന്നുള്ളുവെന്ന് ഉറപ്പാക്കുക എന്ന കേന്ദ്ര സർക്കാരിന്റെ നിർദേശാനുസരണമാണ് ഈ നടപടി. രാജ്യത്ത് ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന 3,300 ൽ അധികം ക്ഷേമ പദ്ധതികൾ നിലവിലുണ്ട്. ഇതിൽ പലതിലും വർഷങ്ങളായി മരിച്ചവരുടെ പേരിൽ വ്യാജ ഗുണഭോക്താക്കൾ ഫണ്ട് സ്വീകരിക്കുന്നതായി…
Read Moreകണ്ണൂരിലെ ജ്വല്ലറിയിൽ നിന്ന് ഏഴരക്കോടി തട്ടിയ കേസ്; ചീഫ് അക്കൗണ്ടന്റിനും ഭർത്താവിനുമെതിരേ കുറ്റപത്രം
കണ്ണൂർ: കണ്ണൂരിലെ ജ്വല്ലറിയിൽ നിന്ന് ഏഴരക്കോടി തട്ടിയ കേസിൽ അന്വേഷണം പൂർത്തിയാക്കി ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കുറ്റപത്രം സമർപ്പിച്ചു. കണ്ണൂരിലെ പ്രശസ്ത ജ്വല്ലറിയായ കൃഷ്ണ ജ്വല്ലറിയുമായി ബന്ധപ്പെട്ട കേസിലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ സ്ഥാപനത്തിലെ മുൻ ചീഫ് അക്കൗണ്ടന്റയിരുന്ന ചിറക്കലിലെ കെ. സിന്ധുവിനെ ചോദ്യം ചെയ്ത കണ്ണൂർ ടൗൺ പോലീസ് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. 2023 ൽ ഡിജിപിയുടെ പ്രത്യേക നിർദേശപ്രകാരമാണ് ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കേസ് കൈമാറിയത്. തുടർന്ന് ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പോലീസ് സൂപ്രണ്ടുമാരായ എം.പി. വിനോദ് കുമാർ, എം. പ്രദീപ് കുമാർ എന്നിവരുടെ മേൽനോട്ട ത്തിൽ ഇൻസ്പെക്ടർ ബി. അനീഷ്, എസ്ഐ കെ. ശ്രീജിത്ത്, എഎസ്ഐമാരായ ശശിപ്രസാദ്, കാർത്തിക, രൂപേഷ്, സിപിഒ ശ്രീരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കുറ്റപത്രത്തിൽ രണ്ടു പ്രതികളാണ് ഉള്ളത്.…
Read Moreവിഴിഞ്ഞത്ത് റിട്ടയേർഡ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്റെ വീട്ടിൽ മോഷണം; 90 പവനും ലക്ഷം രൂപയും കവർന്നു; പോലീസും വിരലടയാള വിദഗ്ധരുടെയും പരിശോധന
തിരുവനന്തപുരം: വിഴിഞ്ഞത്ത് റിട്ട. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്റെ വീട് കുത്തിത്തുറന്ന് 90 പവന്റെ സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു. വിഴിഞ്ഞം വെങ്ങാനൂര്‍ വെണ്ണിയൂര്‍ മാവുവിള വിന്‍സന്‍ വില്ലയില്‍ റിട്ട. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ഗില്‍ബര്‍ട്ടിന്റെ വീട്ടിലാണു കവര്‍ച്ച നടന്നത്. ഗില്‍ബര്‍ട്ടിന്റെ സഹോദരിയുടെ മകന് ഈ സമീപകാലത്ത് മരണപ്പെട്ടതിനെത്തുടര്‍ന്ന് എല്ലാ ദിവസവും രാത്രി പത്ത് മണിക്കു ശേഷം ഗില്‍ബര്‍ട്ടും ഭാര്യയും സഹോദരിയുടെ വീട്ടില്‍ കുട്ടുകിടക്കാന്‍ പോകുക പതിവായിരുന്നു. പതിവുപോലെ ഇന്നലെയും പോയി. ഇന്ന് പുലര്‍ച്ചെ വീട്ടില്‍ തിരികെയെത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയില്‍പ്പെട്ടത്. വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ രണ്ടാം നിലയില്‍ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 90 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. മറ്റൊരു മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും മോഷ്ടാക്കള്‍ അപഹരിച്ചുവെന്ന് ഗില്‍ബര്‍ട്ട് പോലീസിനോട് പറഞ്ഞു. ഗില്‍ബര്‍ട്ടിന്റെ മകനും മകളും സര്‍ക്കാര്‍ ജീവനക്കാരാണ്. ഇരുവരും കൊല്ലം മലപ്പുറം…
Read More38 ദിവസങ്ങൾക്കുശേഷം രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെത്തി; പ്രതിഷേധിക്കാൻ ബിജെപി; കരുതലോടെ പ്രതിഷേധിക്കാൻ ഡിവൈഎഫ്ഐ; ഓഫീസിന് സുരക്ഷ വർധിപ്പിച്ച് പോലീസ്
പാലക്കാട്: നീണ്ട 38 ദിവസങ്ങൾക്കു ശേഷം 39-ാം നാൾ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാടെത്തി. ലൈംഗിക ആരോപണങ്ങളെ തുടർന്ന് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാഹുലിനെ സസ്പെന്റു ചെയ്തിരുന്നു. വിവാദങ്ങൾ രൂക്ഷമായതോടെ രാഹുൽ പാലക്കാട് മണ്ഡലത്തിലേക്ക് വന്നിരുന്നില്ല. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന സേവിയറിന്റെ സഹോദരൻ മരിച്ചിരുന്നു. അവരെ കാണാനാണ് രാഹുൽ പാലക്കാട് എത്തിയത്. ഓഗസ്റ്റ് 17 നാണ് രാഹുൽ പാലക്കാട് നിന്നും പോയത്. 20 നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം പുറത്ത് വന്നത്.ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം മണ്ഡലത്തിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. ഇന്നുരാവിലെ പാലക്കാടെത്തിയ രാഹുൽ മരണവീട്ടിലെ സന്ദർശനത്തിനു ശേഷം സമീപത്തെ കടകളിലും മറ്റുമെത്തി എല്ലാവരേയും കണ്ട് പരിചയം പുതുക്കി. ഹസ്തദാനം ചെയ്തും കെട്ടിപ്പിടിച്ചും രാഹുൽ സജീവമായി. മാധ്യമപ്രവർത്തകർ ചോദ്യങ്ങളുമായി എത്തിയപ്പോൾ ഞാൻ മാധ്യമങ്ങളെ സ്ഥിരമായി കാണാറുണ്ടല്ലോ എന്നായിരുന്നു രാഹുലിന്റെ മറുപടി. എംഎൽഎ…
Read Moreമൂന്നാറിൽ സ്പാത്തോഡിയയുടെ “ഓപ്പറേഷൻ സിന്ദൂർ’; കൊതുകുകളെ ആകർഷിച്ചു നശിപ്പിക്കുന്ന മരം; മലേറിയ മരത്തെക്കുറിച്ചറിയാം
മറയൂർ: മൂന്നാറിനെയും പരിസര പ്രദേശങ്ങളെയും കൂടുതൽ സുന്ദരിയാക്കി സ്പാത്തോഡിയ മരങ്ങളുടെ ഒാപ്പറേഷൻ സിന്ദൂർ. പച്ചപ്പട്ടു പുതച്ച തേയിലത്തോട്ടങ്ങൾക്കിടയിൽ സിന്ദൂരം തൂവി നിൽക്കുന്ന സ്പാത്തോഡിയ മരങ്ങൾ വിസ്മയ കാഴ്ചയാണ് ഒരുക്കുന്നത്. മൂന്നാർ-ഉദുമൽപ്പെട്ട് അന്തർസംസ്ഥാന പാതയോരത്തു വാഗുവരൈ എസ്റ്റേറ്റ് മുതൽ ചട്ടമൂന്നാർ വരെയുള്ള പ്രദേശങ്ങളിലാണ് “മലേറിയ മരം” എന്നറിയപ്പെടുന്ന ആഫ്രിക്കൻ ടുലിപ് മരങ്ങൾ വർണാഭമായി പൂത്തുനിൽക്കുന്നത്. കൊതുകിനെ കൊല്ലിബ്രിട്ടീഷ് കാലത്തു മലേറിയ പനിയെ ചെറുക്കാൻ വേണ്ടി നട്ടുപിടിപ്പിച്ചതാണ് ഈ മരങ്ങളെന്നാണ് വിശ്വാസം. കൊതുകുകളെ ആകർഷിച്ചു നശിപ്പിക്കാനുള്ള അപൂർവ കഴിവാണ് സ്പാത്തോഡിയയുടെ പൂക്കളുടെ പ്രത്യേകത. പൂവിന്റെ കുന്പിളാകൃതിയിലുള്ള മൊട്ടുകൾ വെള്ളം നിറഞ്ഞവയാണ്, ഈച്ചകളെ കൊല്ലുന്ന സ്വാഭാവിക പ്രതിരോധശേഷിയും ഇവയ്ക്കുണ്ട്. പൂക്കൾ വിരിയുന്നതോടെ പരിസരത്തെ കൊതുകുശല്യവും കുറയുന്നു. ഇതു പ്രദേശവാസികൾക്കും സഞ്ചാരികൾക്കും അനുഗ്രഹമാണ്. ആഫ്രിക്കൻ ടുലിപ്ബിഗ്നോണിയേസി കുടുംബത്തിൽപ്പെട്ട സ്പാത്തോഡിയ കാന്പനുലാറ്റ “ആഫ്രിക്കൻ ടുലിപ്പ്’ അല്ലെങ്കിൽ ’കൃതജ്ഞതയുടെ ജ്വാല’ എന്നാണ് അറിയപ്പെടുന്നത്. ഏഴു മുതൽ…
Read Moreവേമ്പനാട്ടുകായലിലെ ചാനൽ ബോയകൾ നശിക്കുന്നു; പുനഃസ്ഥാപിക്കാൻ നടപടിയില്ല; പ്രതിഷേധിച്ച് നാട്ടുകാർ
പൂച്ചാക്കൽ: വേമ്പനാട്ട് കായലിലെ ദേശീയ ജലപാതയിൽ ജലയാനങ്ങൾക്ക് ദിശ അറിയാനായി സ്ഥാപിച്ച ചാനൽ ബോയകൾ പലതും നശിക്കുന്നു. രാത്രികാലങ്ങളിലും പ്രതികൂല കാലാവസ്ഥയിലും ഉൾപ്പെടെ ജലയാനങ്ങൾക്ക് ചാലും ദിശയും തിരിച്ചറിയാനാണ് ബോയകൾ കായലിൽ സ്ഥാപിച്ചത്. എന്നാൽ, കായലിൽ സ്ഥാപിച്ച പല ബോയകളും പ്രവർത്തന രഹിതവും ഒഴുകി നടക്കുന്നതുമാണ്. കായലിൽ ഒഴുകിപ്പോകുന്നവ കരയ്ക്കടിഞ്ഞു നശിക്കുകയും ചെയ്യുന്നുണ്ട്. പാണാവള്ളി – പെരുമ്പളം ഫെറിയിലും തവണക്കടവ് – വൈക്കം ഫെറിയിലുമാണ് ഇപ്പോൾ ചാനൽ ബോയകൾ പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ ബോട്ട്, ജങ്കാർ സർവീസുകൾ ഉള്ളതാണ്. കായലിൽ പൊങ്ങിക്കിടക്കുന്ന ബോയകളും അതിലെ ചെറിയ വെളിച്ചവുമാണ് ചാലിന്റെയും ദിശയുടെയും അടയാളം. ജലയാനങ്ങൾക്ക് സുരക്ഷിതമായി സഞ്ചരിക്കാവുന്ന രീതിയിൽ ആഴമേറിയ ഭാഗം മുൻകൂട്ടി കണ്ടെത്തി അതിന്റെ വശങ്ങളിലാണ് പോർട്ട് വിഭാഗത്തിന്റെ നേതൃത്വത്തിൽ ബോയകൾ സ്ഥാപിച്ചത്. ബോയകൾ ഇല്ലാതെ വരുന്നത് ജലയാനങ്ങൾക്ക് സുരക്ഷിതമായി സർവീസ് നടത്താൻ തടസമാകുന്നുണ്ട്. പാണാവള്ളി അഞ്ചുതുരുത്ത് കടവിലും…
Read Moreകലണ്ടറും ദിശയും റഡാറും… സിദ്ധാർഥിന്റെ വഴികൾ വിസ്മയകരം
ചെങ്ങന്നൂർ: കണക്കുകൂട്ടലിൽ മറ്റുള്ളവരുടെ കണക്കുകൂട്ടൽ തെറ്റിക്കുന്ന ഒരാൾ പാണ്ടനാടുണ്ട്. പതിനാലുകാരൻ സിദ്ധാർഥ് ആർ. പിള്ള. 2010നും 2030നും ഇടയിലുള്ള ഏതു തീയതി ചോദിച്ചാലും നിമിഷങ്ങൾക്കകം ഏതു ദിവസമാണെന്നു കൃത്യമായി പറഞ്ഞുതരും.പാണ്ടനാട് നോർത്ത് തൈലത്തിൽ രതീഷ് വി. പിള്ളയുടെയും ലക്ഷ്മി നായരുടെയും മൂത്തമകനായ സിദ്ധാർഥ്, പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. നാലാം വയസിൽത്തന്നെ സിദ്ധാർഥിന്റെ ഈ കഴിവ് മാതാപിതാക്കൾ തിരിച്ചറിഞ്ഞിരുന്നു. മുൻപ് നടന്ന സംഭവങ്ങളുടെ തീയതികൾ ഏതു ദിവസമാണെന്ന് അവൻ ചെറുപ്പത്തിൽത്തന്നെ ഓർത്തു വച്ചിരുന്നുവെന്ന് അമ്മ ലക്ഷ്മി പറയുന്നു.എങ്ങനെയാണ് ഈ കഴിവ് നേടിയത് എന്നു ചോദിച്ചാൽ സിദ്ധാർഥിന്റെ മറുപടി ലളിതമാണ് – കൂട്ടലും കിഴിക്കലും. വേറിട്ട കഴിവുകൾകലണ്ടറിലെ ദിവസങ്ങൾ ഓർത്തുവയ്ക്കുക മാത്രമല്ല, ഗൂഗിൾ മാപ്പിന്റെ സഹായമില്ലാതെ സ്ഥലങ്ങൾ കണ്ടെത്താനും സിദ്ധാർഥിന് അപാരമായ കഴിവുണ്ട്. ഒരു സ്ഥലം ഗൂഗിൾ മാപ്പിൽ നോക്കി മനസിലാക്കിയ…
Read More