സി​പി​എം സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് ശാ​സ്ത്രീ​യ രീ​തിയിൽ; ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​ക്ക് തെ​റ്റ് സം​ഭ​വി​ച്ചാ​ല്‍, എം.​എ. ബേ​ബിക്ക് പറ‍യാനുള്ളത്….

‌തൃ​ശൂ​ർ: ശാ​സ്ത്രീ​യ രീ​തി പി​ന്തു​ട​ർ​ന്നാ​ണ് സി​പി​എം സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്ന് പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി. സി​പി​എം തൃ​ശൂ​ര്‍ ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വാ​ക്‌​സി​ന്‍ വി​ത​ര​ണ​ത്തി​ല്‍ കേ​ര​ള​മാ​ണ് രാ​ജ്യ​ത്ത് ഒ​ന്നാ​മ​ത്. കോ​വി​ഡി​നെ നേ​രി​ടാ​ന്‍ ഏ​റ്റ​വും ഫ​ല​പ്ര​ദ​വും ശാ​സ്ത്രീ​യ​വു​മാ​യ മാ​ര്‍​ഗം വാ​ക്‌​സി​നേ​ഷ​ന്‍ ത​ന്നെ​യാ​ണ്. ഈ ​വി​ധ​ത്തി​ല്‍ ശാ​സ്ത്രീ​യ​മാ​യ രീ​തി പി​ന്തു​ട​ര്‍​ന്നാ​ണ് സി​പി​എം സ​മ്മേ​ള​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​രി​സ്ഥി​തി​ക സ​ന്തു​ല​നം നി​ല​നി​ര്‍​ത്താ​നാ​യി ചൈ​ന ഇ​നി​യും പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​തു​ണ്ട്. ചി​ല വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​മ്പോ​ള്‍ അ​ത് ചൈ​ന​യെ​ച്ചൊ​ല്ലി​യു​ള്ള അ​ഭി​പ്രാ​യ ഭി​ന്ന​ത​യാ​യി മാ​ധ്യ​മ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​ക്കാ​ട്ടാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​ക്ക് തെ​റ്റ് സം​ഭ​വി​ച്ചാ​ല്‍ സി​പി​എം അ​തി​നെ വി​മ​ര്‍​ശി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related posts

Leave a Comment