കട്ടപ്പന: അണക്കര മേല്വാഴവീടിന് സമീപം ഗാര്‍ഹിക ഗ്യാസ് കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്നവര്‍ ഭാരത് ഗ്യാസ് തൊഴിലാളികളെ ആക്രമിച്ചതായി പരാതി. വെള്ളാരംകുന്ന് പത്തുമുറി പുത്തന്‍വീട് വീട്ടില്‍ പ്രതീക്ഷ(26), തങ്കമണി ഒഴാങ്കല്‍ ജിസ്മോന് സണ്ണി എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ജിസ്മോനെ കയര്‍ ഉപയോഗിച്ച് കെട്ടിയിടുകയും മര്‍ദിക്കുകയും ചെയ്തു. പ്രതീക്ഷയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ഒന്നര പവന്റെ മാല വലിച്ചുപൊട്ടിക്കുകയും കൈയും കാലും തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ അഞ്ചു പേരെ കുമളി പോലീസ് അറസ്റ്റ് ചെയ്തു. പാല്‍പാണ്ടി, അശോകന്, അശോകന്റെ ഭാര്യ, രണ്ട് അതിഥി തൊഴിലാളികള്‍ എന്നിവരാണ് അറസ്റ്റിലായത്. മര്‍ദനമേറ്റ ഇരുവരും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read MoreDay: October 3, 2025
ജലച്ചായത്തിന്റെ ചാരുതയാർന്ന ചിത്രങ്ങൾ: ഓർമകളിൽ ഇനി മോഹനൻ ചേട്ടൻ…
ആലപ്പുഴയിലെ പത്രങ്ങളിൽ മൂന്നു പതിറ്റാണ്ടിനുള്ളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ന്യൂസ് ഫോട്ടോകളിൽ നല്ലൊരു പങ്കിലും പി. മോഹനൻ എന്ന മോഹനൻ ചേട്ടന്റെ കൈയൊപ്പുണ്ട്. ആലപ്പുഴയിലെ ഫോട്ടോഗ്രാഫർമാരുടെ കാരണവർ സ്ഥാനത്തായിരുന്നു അദ്ദേഹം. പ്രതിഛായ സ്റ്റുഡിയോയിൽ ജോർജ് കുട്ടിച്ചായനൊപ്പം ഫോട്ടോഗ്രാഫറായി വന്ന കാലം മുതൽ അദ്ദേഹം സജീവമായിരുന്നു. ലേഖകൻ 1990ൽ ദീപികയുടെ റിപ്പോർട്ടർ ആയിരിക്കെ സമീപത്തുള്ള പ്രതിഛായ സ്റ്റുഡിയോ ആയിരുന്നു ചിത്രങ്ങൾക്ക് അതിവേഗ ആശ്രയമായിരുന്നത്. ചിത്രകാരൻകൂടിയായിരുന്ന മോഹനൻ ചേട്ടന്റെ ചിത്രങ്ങൾക്ക് ഒരു ജലച്ചായത്തിന്റെ ചാരുത കാണാനാകും. തനിക്ക് ഇഷ്ടപ്പെട്ട ആംഗിളിൽ പടമെടുക്കാനുള്ള അവസാന ശ്രമവും അദ്ദേഹം നടത്തും. എന്നു മാത്രമല്ല, അതിന്റെ സൗന്ദര്യമോ വാർത്താമൂല്യമോ വർധിപ്പിക്കാനുള്ള ഒറ്റമൂലി – കാമറക്കണ്ണിനു കുറുകെ നിൽക്കുന്ന സംഘാടകരിൽ ആരെയെങ്കിലും ഒഴിവാക്കാനാണെങ്കിൽ അവരോട് പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്യും. ഫ്രീലാൻസ് ഫോട്ടോഗ്രാഫർ എന്ന നിലയിൽ ആലപ്പുഴ നഗര കേന്ദ്രീകൃതമായ എല്ലാ പരിപാടികളിലേക്കും മോഹനൻ ചേട്ടൻ ഒാടിയെത്തിയിരുന്നു. നേതാക്കൻമാരെ കാത്തിരുന്നു…
Read Moreയുവാവ് വീടിനുള്ളിൽ കഴുത്തറത്തു കൊല്ലപ്പെട്ട സംഭവം: സഹോദരീഭർത്താവ് അറസ്റ്റിൽ
നെടുങ്കണ്ടം: ഉടുമ്പൻചോലയിൽ യുവാവിനെ വീടിനുള്ളിൽ കിടക്കയിൽ കഴുത്തറത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹോദരീ ഭർത്താവ് അറസ്റ്റിൽ. കാരിത്തോട് കൈലാസനാട് മുണ്ടകത്തറപ്പേൽ പൊൻറാമിന്റെ മകൻ ചിന്ന തമ്പി എന്നു വിളിക്കുന്ന പി. നാഗരാജ്(33)ആണ് അറസ്റ്റിലായത്. ഉടുമ്പൻചോല കാരിത്തോട് സ്വദേശി ശങ്കിലി മുത്തു – സുന്ദരമ്മ ദമ്പതികളുടെ മകൻ സോൾരാജ്(30)ആണ് കൊല്ലപ്പെട്ടത്. സോൾരാജിന്റെ സഹോദരീഭർത്താവാണ് നാഗരാജ്. കൊലപാതകം നടന്ന ദിവസം പ്രതി നാഗരാജിനെ നെടുങ്കണ്ടം എക്സൈസ് ആറു ലിറ്റർ മദ്യവുമായി അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ജ്യാമത്തിലിറങ്ങി വീട്ടിലെത്തുമ്പോൾ സോൾരാജ് മാതാപിതാക്കളെ ആക്രമിച്ച വിവരമറിഞ്ഞ് വീട്ടിൽ കിടന്നുറങ്ങിയിരുന്ന സോൾരാജിനെ നാഗരാജ് കഴുത്തറത്തു കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസിന് മൊഴിനൽകിത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കഴുത്തു മുറിഞ്ഞു രക്തം വാർന്നു മരിച്ച നിലയിൽ സോൾരാജിനെ കണ്ടെത്തിയത്. ഉറങ്ങുന്നതിനിടെ നാഗരാജ്, സോൾ രാജിന്റെ കഴുത്ത് അറത്തു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തു. ജില്ലാ പോലീസ്…
Read Moreരാസവളങ്ങളുടെ സബ്സിഡി കേന്ദ്രസര്‍ക്കാര്‍ കുറച്ചു; വിലയില്‍ വന്‍ വര്‍ധന, കടുത്ത ക്ഷാമവും
കോട്ടയം: രാസവളങ്ങളുടെ ലഭ്യത കുറഞ്ഞു, വിലയിലും വര്‍ധന. മിക്കയിനം രാസവളത്തിനും 250 മുതല്‍ 300 രൂപവരെയാണു കൂടിയത്. യൂറിയ, പൊട്ടാഷ്, അമോണിയ, ഡിഎപി (ഡൈ അമോണിയം ഫോസ്ഫേറ്റ്), കോംപ്ലക്സ് വളങ്ങള്‍ എന്നിവയ്ക്ക് വിപണിയില്‍ ക്ഷാമം നേരിടുന്നുണ്ട്. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവാണു വിലവര്‍ധനയ്ക്കും ക്ഷാമത്തിനും പ്രധാന കാരണം. മുന്‍പ് 1450 രൂപയ്ക്കു കിട്ടിയിരുന്ന 10:26:26 കൂട്ടു വളത്തിന് 1850 രൂപയായി ഉയര്‍ന്നു. കിലോയ്ക്ക് 1500 രൂപയായിരുന്ന പൊട്ടാഷിനു 1800 രൂപയായി. തുക ഉയര്‍ത്തിയതിനു പുറമെ ഡിപ്പോകളില്‍ വളം എത്തിക്കുന്നതിനുള്ള ഗതാഗതച്ചെലവ് വളംകമ്പനികള്‍ നല്‍കാത്തതും വ്യാപാരികളെ വലയ്ക്കുന്നു. രാസവളങ്ങളുടെ സബ്സിഡി കേന്ദ്രസര്‍ക്കാര്‍ കുറച്ചതും വില വര്‍ധിക്കാന്‍ കാരണമായി. ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന പൊട്ടാഷിന് ചാക്കിന് 250 രൂപയാണു കൂട്ടിയത്. യൂറിയ കടകളില്‍ ലഭ്യമല്ല. ഫാക്ടം ഫോസിന് അടുത്തയിടെ രണ്ടുതവണ വില കൂടി. 1,400 രൂപയായിരുന്നത് 1,425 ആയി. അടുത്തിടെയാണ് 1,300-ല്‍…
Read More‘ഫ്രൂട്ടേറിയൻ ഡയറ്റ്’ : കണ്ണുകൾ കുഴിഞ്ഞു പല്ലും നഖങ്ങളും പൊടിഞ്ഞു; 27-കാരി അനുഭവിച്ചത് കൊടിയ ദുരിതങ്ങൾ; പിന്നീട് സംഭവിച്ചത് ഞെട്ടിക്കുന്ന കാര്യങ്ങൾ
പെട്ടെന്ന് തടി കുറയ്ക്കാനുള്ള മാർഗങ്ങൾ ആയിരിക്കും നമ്മളിൽ പലരും നോക്കുന്നത്. എന്നാൽ അത് അത്യധികം അപകടമാണെന്ന വസ്തുത അറിയാതെയാണ് ഇക്കൂട്ടർ തടി കുറയ്ക്കാൻ ശ്രമിക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് മൂലം പല ആപത്തും അപകടങ്ങളും ഉണ്ടാവാറുണ്ട്. ചിലപ്പോൾ ജീവൻ തന്നെ നഷ്ടമാകുന്ന അവസ്ഥ ഉണ്ടാകാം. ഡയറ്റ് ചെയ്ത് മരണത്തെ ക്ഷണച്ചു വരുത്തിയ 27- കാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചർച്ചയാകുന്നത്. കരോലിന ക്രിസ്റ്റാക് എന്ന യുവതിയാണ് ഡയറ്റ് ചെയ്ത് സ്വന്തം ജീവൻ കളഞ്ഞത്. ‘ഫ്രൂട്ടേറിയൻ ഡയറ്റ്’ ആണ് യുവതി പിന്തുടർന്നത്. പഴങ്ങളും പഴച്ചാറുകളും മാത്രമായിരുന്നു യുവതി ഡയറ്റിൽ ഉൾപ്പെടുത്തിയത്. അമിതമായി ഈ ഡയറ്റ് പിന്തുടർന്നതോടെ യുവതിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങി. കണ്ണുകൾ കുഴിഞ്ഞ് ശരീരം മെലിഞ്ഞ് ഉണങ്ങി തൊലി ചുക്കിച്ചുളിഞ്ഞ് കൈകാലുകൾക്ക് ബലക്കുറവ് എന്നിവ അനുഭവപ്പെടാൻ തുടങ്ങി. നടക്കാൻ പോലും ഇവർക്ക് സാധിക്കാതെ വന്നു. പോഷകക്കുറവ്…
Read Moreഡ്രൈഡേയിൽ ശിവജി വലയെറിഞ്ഞാൽ കിട്ടുന്നത് അരലിറ്ററിന്റെ മദ്യം; അത്ഭുത പ്രവൃത്തി എക്സൈസിന്റെ കാതിലുമെത്തി; പ്രതിയെ പൊക്കിയത് 101 കുപ്പി മദ്യവുമായി
അമ്പലപ്പുഴ: അനധികൃത മദ്യവില്പന നടത്തുന്നതിനിടെ ഒരാള്‍ പിടിയിൽ. പുറക്കാട് പഞ്ചായത്ത് 11-ാം വാർഡ് തോട്ടപ്പള്ളി പുതുവൽ ശിവജി(52)യെയാണ് എക്സൈസ് പിടികൂടിയത്. മദ്യവില്പനശാലകളിലെ അവധി കേന്ദ്രീകരിച്ച് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 101 കുപ്പി മദ്യവുമായാണ് ഇയാൾ പിടിയിലായത്. എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫാറൂക്ക് അഹമ്മദിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തോട്ടപ്പള്ളി ഭാഗത്ത് എത്തിയപ്പോൾ മദ്യവില്പന നടത്തിക്കൊണ്ടിരുന്ന ശിവജിയെ പിടികൂടുകയായിരുന്നു. എക്സൈസിനെ കണ്ട് സഞ്ചിയിൽ സൂക്ഷിച്ചിരുന്ന മദ്യം കായലിലേക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. തുടർന്ന് കായലിൽ നടത്തിയ തെരിച്ചിലാണ് കൂടുതൽ മദ്യക്കുപ്പികൾ കണ്ടെത്തിയത്. നിരവധി പരാതികൾ ഇയാളെക്കുറിച്ച് മുമ്പും എക്സൈസ് ലഭിച്ചിട്ടുണ്ടായിരുന്നു. അവധി ദിവസം കൂടുതൽ മദ്യം വാങ്ങി കായലിൽ സൂക്ഷിച്ച് ആവശ്യക്കാർക്ക് അര ലിറ്ററിന് 600 രൂപ പ്രകാരം വിറ്റുവരുകയായിരുന്നെന്ന് എക്സൈസ് പറഞ്ഞു. എക്സൈസ് സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർമാരായ അബ്ദുൾ ഷുക്കൂർ, വി.കെ.…
Read Moreഒന്നരലക്ഷം തട്ടിയെടുക്കാൻ ബിന്ദുവിനെ കൊന്നു; പിന്നീട് തട്ടിയെടുത്തത് കോടികളുടെ സ്വത്തും 130 പവൻ സ്വർണവും; പ്രതി സെബാസ്റ്റ്യന്റെ വീട്ടിലെ ഫര്‍ണിച്ചറുകളെല്ലാം ബിന്ദുവിന്റേത്
കോട്ടയം: സീരിയല്‍ കില്ലര്‍ ചേര്‍ത്തല പള്ളിപ്പുറം ചൊങ്ങുതറ സി.എം. സെബാസ്റ്റ്യന്റെ വീട്ടിലുള്ള ഫര്ണിച്ചറുകളേറെയും ഇയാള്‍ കൊലപ്പെടുത്തിയ ബിന്ദു പത്മനാഭന്റേതെന്ന് അയല്‍വാസികള്‍ പറയുന്നു. ബിന്ദുവിന് അവകാശമായി ലഭിച്ച അമ്മയുടെ വീട് പൊളിച്ചപ്പോള്‍ അലമാരകളും കട്ടിലും കസേരകളും ഉള്‍പ്പെടെ ഒരു ലോഡ് ഫര്‍ണിച്ചര്‍ സെബാസ്റ്റ്യന്‍ സ്വന്തമാക്കുകയായിരുന്നു. അക്കാലത്ത് ബിന്ദുവുമായി അടുപ്പത്തിലായിരുന്ന സെബാസ്റ്റ്യന്‍ അവരുടെ അനുമതിയോടാണ് പഴയ തടിപ്പുര പൊളിച്ച് ഫര്‍ണിച്ചറുകള്‍ കൈവശപ്പെടുത്തിയതെന്ന് സംശയിക്കുന്നു.കുറെ തടി ഉരുപ്പടികള്‍ ഇയാള്‍ വില്‍ക്കുകയും ചെയ്തു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന പത്മനാഭപിള്ളയുടെയും അംബികാദേവിയുടെയും മകളായിരുന്നു ബിന്ദു. കാന്‍സര്‍ ബാധിതയായ അമ്മ 2002 മേയിലും മൂന്നു മാസത്തിനു ശേഷം ഹൃദയാഘാതത്തെത്തുടര്‍ന്ന് അച്ഛനും മരിച്ചു. അതേ കാലത്താണ് സ്ഥലം വില്‍പ്പനയുമായി ബന്ധപ്പെട്ട് ബിന്ദുവും സെബാസ്റ്റ്യനും അടുപ്പത്തിലായത്.ബിന്ദുവിന്റെ അമ്പലപ്പുഴയിലെ ഭൂമിവില്‍പ്പനയുടെ അഡ്വാന്‍സ് തുകയായ 1.5 ലക്ഷം രൂപ തട്ടിയെടുക്കാനാണ് ബിന്ദുവിനെ കൊന്നതെന്ന് സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. 2006ല്‍ ബിന്ദുവിനെ കൊന്നശേഷം…
Read Moreചികിത്സയ്ക്കെത്തിയ വീട്ടമ്മയുടെ കാലിലെ വിരലുകൾ സമ്മതമില്ലാതെ മുറിച്ചു മാറ്റി; ആലപ്പുഴ മെഡിക്കൽ കോളജിനെതിരെ പരാതിയുമായി ബന്ധുക്കൾ
അന്പലപ്പുഴ: ഷുഗർ ബാധിതയായ വീട്ടമ്മയുടെ കാൽവിരലുകൾ മുറിച്ചുമാറ്റി. സമ്മതപത്രം വാങ്ങാതെയാണ് വിരലുകൾ മുറിച്ചതെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണസംഘത്തെ നിയോഗിച്ചു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. കുത്തിയതോട് പഞ്ചായത്ത് ആറാം വാർഡ് മുഖപ്പിൽ വീട്ടിൽ സീനത്തിന്റെ വലതുകാലിലെ രണ്ടു വിരലുകളാണ് മുറിച്ചുമാറ്റിയത്.ഷുഗർ ബാധിതയായ ഇവരുടെ കാലിൽ ആണി തറച്ച് പരിക്കേറ്റിരുന്നു. പിന്നീട് മറ്റ് ആശുപത്രികളിൽ ചികിത്സതേടിയെങ്കിലും രോഗം ഗുരുതരമായതോടെ കഴിഞ്ഞ 27ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച കാൽ ഡ്രസിംഗിനായി കൊണ്ടുവന്നപ്പോൾ കാൽവിരലുകൾ മുറിച്ചു മാറ്റിയത് മകൻ സിയാദിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്നാണ് സംഭവം വിവാദമായത്. തങ്ങളുടെ സമ്മതപത്രം തേടാതെയാണ് ഡോക്ടർമാർ കാൽവിരലുകൾ മുറിച്ചുമാറ്റിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. തുടർന്ന് സൂപ്രണ്ടിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇതിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി മൂന്നംഗസംഘത്തെ നിയോഗിച്ചു. എന്നാൽ, രോഗം ഗുരുതരമായ സീനത്തിന്റെ കാൽമുട്ടിന് താഴെ മുറിച്ചുമാറ്റേണ്ട സ്ഥിതിയാണെന്നാണ്…
Read Moreവാടകയ്ക്കെടുത്ത വീട്ടിൽ കാമറ: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ദന്പതികൾ
വാടകയ്ക്ക് വീടും മുറികളുമൊക്കെ നമ്മളിൽ പലരും എടുക്കാറുണ്ട്. എന്നാൽ അതെല്ലാം സുരക്ഷിതമാണോ എന്ന് നമ്മൾ ചിന്തിക്കണം. കൈയിലിരുന്ന കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങണ്ടല്ലോ നമ്മൾ. എന്ത് കാര്യമായാലും രണ്ടാമതൊന്ന് നമ്മൾ ചിന്തിക്കണമെന്ന് കാരണവൻമാർ പറയുന്നത് വെറുതെയല്ല. അത് തെളിയിക്കുന്നൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഓസ്ട്രേലിയയിൽ ആണ് സംഭവം. ദമ്പതികളായ ക്രിസും കേറ്റ് ഹാർഡ്മാനും അവരുടെ മൂന്ന് കുട്ടികളും താമസിക്കുന്നതനായി വാടകയ്ക്ക് ഒരു എയർബിഎൻബിയിൽ എടുത്തു. എന്നാൽ അതിന്റെ ഓരോ മുക്കും മൂലയും പരിശോധിച്ച അവർ ഞെട്ടിപ്പോയി. അവരുടെ ലിവിംഗ് റൂമിൽ കാമറ വച്ചിരിക്കുന്നു. അതിൽ ചുവന്ന പ്രകാശവും കൂടി കണ്ടതോടെ അത് പ്രവർത്തിക്കുന്നതാണെന്ന് മനസിലായി. അതോടെ ദന്പതികൾ ഞെട്ടിപ്പോയി. അതോടെ വീഡിയോ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി ഉടൻ തന്നെ അവിടെ നിന്നും മാറി പുറത്ത് ഹോട്ടലിൽ റൂം എടുക്കാൻ അവർ…
Read Moreചെല്ലും ചെലവും കൊടുത്തു സതീശൻ വളർത്തിയെടുത്ത ക്രിമിനലുകൾ; സംഘത്തിന്റെ നേതാക്കളാണ് ഷാഫിയും രാഹുലും; കടുത്ത ആക്ഷേപവുമായി കെ.കെ. ശൈലജ
പറവൂർ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ ആരോപണമുന്നയിച്ച റിനി ആൻ ജോർജ് സിപിഎം വേദിയിൽ. പറവൂരിൽ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ ദിനത്തിൽ സിപിഎം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പെൺ പ്രതിരോധത്തിലാണ് റിനി പങ്കെടുത്തത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അടുത്തകാലത്ത് ഏറെ സൈബർ ആക്രമണത്തിനിരയായ സിപിഎം നേതാവ് കെ.ജെ. ഷൈനും പങ്കെടുത്തു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ചെല്ലും ചെലവും കൊടുത്തു വളർത്തിയെടുത്ത കോൺഗ്രസിലെ ക്രിമിനൽസംഘത്തിന്റെ നേതൃത്വമാണു ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടവുമെന്ന് കെ.കെ. ശൈലജ പറഞ്ഞു. അധമത്വത്തിലേക്കു തരംതാണ ആ ക്രിമിനൽ സംഘം എന്തു വൃത്തികേടുകളും ആർക്കെതിരേയും കാട്ടിക്കൂട്ടാൻ മടിയില്ലാത്തവരാണ്. കേരളത്തിലെ സ്ത്രീകൾക്ക് അഭിമാനം പകർന്നു നൽകിയ ചെറുത്തുനില്പാണ് കെ.ജെ. ഷൈനിൽനിന്നും റിനി ആൻ ജോർജിൽനിന്നും ഉണ്ടായതെന്നും ശൈലജ പറഞ്ഞു. സിപിഎമ്മുമായി ഗൂഢാലോചന നടത്തിയെന്നത് അസംബന്ധമെന്ന് റിനി രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്ന യുവനേതൃത്വം…
Read More