സ്ത്രീ​ക​ളു​ടെ അ​ന്ത​സി​നേ​ക്കു​റി​ച്ച് ഒ​രാ​ഴ്ച​മു​മ്പു​വ​രെ ക്ലാ​സെ​ടു​ത്തി​രു​ന്ന ഒ​രാ​ളാ​ണോ ഇത്; തൃഷക്ക് നേരെ സെെബർ ആക്രമണം; പിന്നാലെ പോ​സ്റ്റ് മുക്കി

സ​ന്ദീ​പ് റെ​ഡ്ഡി വാ​ങ്ക സം​വി​ധാ​നം ചെ​യ്ത അ​നി​മ​ൽ ഡി​സം​ബ​ര്‍ ഒന്നിനാ​ണ് റി​ലീ​സാ​യ​ത്. ര​ണ്‍​ബീ​ര്‍ ക​പൂ​ര്‍ നാ​യ​ക​നാ​യ അ​നി​മ​ല്‍ സ​മി​ശ്ര​മാ​യ പ്ര​തി​ക​ര​ണം നേ​ടി ബോ​ക്സോ​ഫീ​സി​ല്‍ കു​തി​ക്കു​ക​യാ​ണ്.

എ​ന്നാ​ല്‍ വി​വാ​ദ​ങ്ങ​ളും ചി​ത്ര​ത്തെ​ക്കു​റി​ച്ച് ഉ​യ​രു​ന്നു​ണ്ട്. ചി​ത്ര​ത്തി​ലെ വ​യ​ല​ന്‍​സും, സ്ത്രീ​ക​ളോ​ടു​ള്ള പെ​രു​മാ​റ്റ​വു​മാ​ണ് ഏ​റെ ച​ര്‍​ച്ച​യാ​കു​ന്ന​ത്. അ​തി​നി​ട​യി​ലാ​ണ് ന​ടി തൃ​ഷ​യു​ടെ ഇ​ന്‍​സ്റ്റ​ഗ്രാം സ്റ്റോ​റി ച​ര്‍​ച്ച​യാ​കു​ന്ന​ത്. അ​നി​മ​ല്‍ സി​നി​മ ക​ണ്ടശേ​ഷം അ​തി​നെ പു​ക​ഴ്ത്തി പോ​സ്റ്റി​ട്ട തൃ​ഷ ഇ​പ്പോ​ള്‍ അ​ത് പി​ന്‍​വ​ലി​ച്ചി​രി​ക്കു​ക​യാ​ണ്. ചി​ത്ര​ത്തോ​ട് ആ​രാ​ധാ​ന തോ​ന്നു​ന്നു എ​ന്നാ​ണ് തൃ​ഷ ത​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പോ​സ്റ്റ് ഇ​ട്ട​ത്.

അ​തി​ന് പി​ന്നാ​ലെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​ക​ള്‍ ഉ​യ​ര്‍​ന്നു​വ​ന്നു. മ​ന്‍​സൂ​ര്‍ അ​ലി ഖാ​ന്‍ കേ​സി​ല്‍ അ​ട​ക്കം സ്ത്രീ​ക​ളു​ടെ അ​ഭി​മാ​നം സം​ബ​ന്ധി​ച്ച് പ​റ​ഞ്ഞി​രു​ന്ന തൃ​ഷ സ്ത്രീ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ള്‍ ഏ​റെ​യു​ള്ള സി​നി​മ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് ശ​രി​യാ​ണോ എ​ന്നാ​ണ് വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്ന​ത്.

ഇ​തി​ന് സി​നി​മ​യ്ക്കു പി​ന്നാ​ലെ തൃ​ഷ​യ്ക്കുനേ​രെ​യും വി​മ​ർ​ശ​ന​ങ്ങ​ൾ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. സ്ത്രീ​ക​ളു​ടെ അ​ന്ത​സി​നേ​ക്കു​റി​ച്ച് ഒ​രാ​ഴ്ച​മു​മ്പു​വ​രെ ക്ലാ​സെ​ടു​ത്തി​രു​ന്ന ഒ​രാ​ളാ​ണോ ഈ ​അ​ഭി​പ്രാ​യം പ​റ​ഞ്ഞ​ത് എ​ന്നാ​ണ് ഒ​രു പോ​സ്റ്റ് വ​ന്ന​ത്. ഇ​ത്ത​രം വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണ് തൃ​ഷ പോ​സ്റ്റ് പി​ന്‍​വ​ലി​ച്ച​ത്.

ആ​ദ്യ​ദി​നം സ​മ്മി​ശ്ര അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ് വ​ന്ന​തെ​ങ്കി​ലും ചി​ത്ര​ത്തി​ന്‍റെ ക​ള​ക്ഷ​നെ അ​തൊ​ന്നും ത​രി​മ്പും ബാ​ധി​ച്ചി​ട്ടി​ല്ല. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ള്‍ വാ​ങ്ങി​യ പ്ര​തി​ഫ​ലം സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടു​ക​യാ​ണ്. ര​ശ്മി​ക മ​ന്ദാ​ന​യാ​ണ് സി​നി​മ​യി​ലെ നാ​യി​ക.

Related posts

Leave a Comment