കൊച്ചി: പി.വി. ശ്രീനിജന് എംഎല്‍എയ്ക്കും സിപിഎം നേതാക്കള്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ട്വന്റി 20 നേതാവ് സാബു എം. ജേക്കബ്. ട്വന്റി 20 സ്ഥാനാര്‍ഥിയാകാന്‍ പി.വി. ശ്രീനിജിന്‍ സമീപിച്ചെന്നും സി.എന്‍. മോഹനനും, പി. രാജീവും രസീറ്റില്ലാതെ പണം വാങ്ങിയെന്നുമാണ് ആരോപണം. സംസ്ഥാന ഇലക്ഷന് കണ്വന്ഷന് കോലഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സാബു ജേക്കബ്. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് പകരം കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് പൂട്ടിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തതെന്നും സാബു ജേക്കബ് വിമര്‍ശിച്ചു. അതേസമയം മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാനുള്ള നാടകമാണ് ഇതെന്ന് ശ്രീനിജന് എംഎല്‍എ പ്രതികരിച്ചു.
Read MoreDay: October 6, 2025
ചന്ദനമരം കൃഷിവ്യാപനം: സ്വകാര്യ ഭൂമിയിലെ മരം വെട്ടണമെങ്കിൽ വനംവകുപ്പിന്റെ അനുമതിവേണം
പത്തനംതിട്ട: സംസ്ഥാനത്തെ സ്വകാര്യ ഭൂമിയില്‍ ചന്ദനമരം നട്ടുവളര്‍ത്താനുള്ള പ്രത്യേക പദ്ധതി വനംവകുപ്പിനില്ല. ചന്ദനമരങ്ങള്‍ നട്ടുവളര്‍ത്തിയാല്‍ വനംവകുപ്പിന്റെ അനുമതിയില്ലാതെ വെട്ടിമാറ്റാനാകില്ലെന്നും അധികൃതർ.സ്വകാര്യ ഭൂമിയില്‍ ചന്ദനമരം നട്ടുവളര്‍ത്താന്‍ പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക പദ്ധതികള്‍ നിലവില്‍ ഇല്ലെന്ന് കഴിഞ്ഞദിവസം നിയമസഭയില്‍ വനംമന്ത്രി എ.കെ. ശശീന്ദ്രനും വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ ഒരു കോടി ചന്ദനത്തൈകള്‍ സംസ്ഥാനത്ത് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി പറയുന്നു. ഇതിലൂടെ കര്‍ഷകര്‍ നട്ടുവളര്‍ത്തുന്ന തൈകള്‍ മരമായി കഴിഞ്ഞാല്‍ വനംവകുപ്പ് ഏറ്റെടുത്ത് വില്പന നടത്തുകയും പണം കര്‍ഷകനു കൈമാറാനുമാണ് ആലോചിക്കുന്നത്. നിലവിലെ നിയമത്തില്‍ ചില ഇളവുകള്‍ കര്‍ഷകര്‍ക്ക് അനുകൂലമായി നല്‍കിയേക്കും. ഇത് മുന്നില്‍ക്കണ്ട് ചില സ്വകാര്യ ഏജന്‍സികള്‍ വ്യാപകമായി തൈ വില്പനയ്ക്ക് ഇറങ്ങിയിട്ടുമുണ്ട്. ചന്ദനമരം വില്പനാവകാശംവനംവകുപ്പിനു തന്നെകഴിഞ്ഞ മാര്‍ച്ച് 29നു പുറത്തിറക്കിയ ട്രീ ബാങ്കിംഗ് സംബന്ധിച്ച ഉത്തരവ് പ്രകാരം സ്വകാര്യ വ്യക്തികള്‍ക്കും നട്ടുവളര്‍ത്താന്‍ ചന്ദനമരത്തിന്റെ തൈകള്‍ നല്‍കിവരുന്നുണ്ട്. ഇതിനായി സ്വകാര്യ വ്യക്തികളും വനംവകുപ്പും…
Read Moreശ്രേഷ്ഠ അധ്യാപക ബഹുമതിയിൽ അനിമോളും പമ്പാവാലിയും
കണമല: ശ്രേഷ്ഠ അധ്യാപക പുരസ്കാര നേട്ടത്തിൽ അനിമോളും പമ്പാവാലിയും. തുലാപ്പള്ളി നാറാണംതോട് കാരാപ്ലാക്കൽ അനിമോൾ സാബുവിനാണ് ഈ അഭിമാന നേട്ടം. ഇന്നലെ തിരുവനന്തപുരത്ത് വൈഎംസിഎ ഹാളിൽ നടന്ന അന്താരാഷ്ട്ര അധ്യാപക ദിനാഘോഷ സമ്മേളനത്തിൽ അനിമോൾ പുരസ്കാരം ഏറ്റുവാങ്ങി. വർഷങ്ങളായി തെലുങ്കാനയിൽ വിവിധ സ്കൂളുകളിൽ അധ്യാപികയും ഭർത്താവ് പി.ജെ. സാബുകുമാർ ഡയറക്ടറായ കേരള സ്കൂളിന്റെ പ്രിൻസിപ്പലുമാണ് തുലാപ്പള്ളി കാരാപ്ലാക്കൽ നിരാമയന്റെയും പങ്കജാക്ഷിയുടെയും മകളായ അനിമോൾ. സാംസ്കാരികകാര്യ വകുപ്പും ശ്രീനാരായണ അന്തർദേശീയ പഠന തീർഥാടന കേന്ദ്രവും ഗ്രാമ സ്വരാജ് ഫൗണ്ടേഷനും ചേർന്ന് നൽകുന്ന ശ്രേഷ്ഠ അധ്യാപക പുരസ്കാരത്തിന് അനിമോൾ ഉൾപ്പെടെ നാല് പേരാണ് അർഹരായത്. ഹർഷ, ഉജ്വൽ, ഉത്തര എന്നിവരാണ് മക്കൾ.
Read Moreകടത്തുവള്ളം യാത്രയായി; ചുടുകാട്ടുംപുറം – ഉളവയ്പ് നിവാസികളുടെ പാലം എന്ന സ്വപ്നം ബാക്കി
പൂച്ചാക്കല്‍: ചുടുകാട്ടുംപുറം – ഉളവയ്പ് നിവാസികളുടെ ഏക ആശ്രയമായ കടത്തുവള്ളം നിലച്ചിട്ട് വര്‍ഷങ്ങള്‍ കഴിയുന്നു. പാലം വരും എന്നത് വാഗ്ദാനം മാത്രവുമായി. തൈക്കാട്ടുശേരി പഞ്ചായത്തിലെ ചുടുകാട്ടുംപുറത്തുനിന്ന് ഉളവയ്പിലേക്കുള്ള കടത്തുവള്ളമായിരുന്നു ഏക ആശ്രയം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ഫെറിയില്‍ പഞ്ചായത്തുവക കടത്തുവള്ളം സര്‍വീസ് നടത്തിയിരുന്നതാണ്. വല്യാറ പാലം വന്നതോടെ കടത്തുവള്ളം പഞ്ചായത്ത് നിര്‍ത്തിവച്ചു. തൈക്കാട്ടുശേരി പഞ്ചായത്തിന്റെ ഒന്നും രണ്ടും വാര്‍ഡുകള്‍ ചേര്‍ന്നതാണ് ഉളവയ്പ് മേഖല. ഉളവയ്പ് നിവാസികള്‍ക്ക് ഔദ്യോഗികമായ എല്ലാ ദൈനംദിന കാര്യങ്ങള്‍ക്കും തൈക്കാട്ടുശേരിയില്‍ എത്തേണ്ടതുണ്ട്. വില്ലേജ്, പഞ്ചായത്ത് ഓഫീസ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തൈക്കാട്ടുശേരി ഭാഗത്താണ് പ്രവൃര്‍ത്തിക്കുന്നത്. നിലവില്‍ വല്യാറ പാലം വഴിയോ പള്ളിവെളി വഴി ചുറ്റിത്തിരിഞ്ഞോ ആണ് ഉളവയ്പിലെ ജനങ്ങള്‍ തൈക്കാട്ടുശേരിയില്‍ എത്തുന്നത്. ഒരുപാട് ചുറ്റിക്കറങ്ങി വേണം വല്ലാറ പാലം വഴി തൈക്കാട്ടുശേരിയില്‍ എത്തിപ്പെടാന്‍. ഉളവയ്പ്-ചുടുകാട്ടുംപുറം ഫെറി വഴി കടത്തുവള്ളം സര്‍വീസുണ്ടെങ്കില്‍ എളുപ്പം തൈക്കാട്ടുശേരിയില്‍ എത്താന്‍…
Read Moreചാട്ടത്തിൽ ഇവർ ഗോവിന്ദച്ചാമിക്കും മേൽ; സീറ്റു മോഹിച്ചുള്ള നേതാക്കളുടെ ചാട്ടം തുടങ്ങി; കോട്ടയത്ത് കൂടുവിട്ട് കൂറുമാറുന്നവരുടെ എണ്ണം കൂടുമെന്ന് അണിയറ സംസാരം
കോട്ടയം; തെരഞ്ഞെടുപ്പ് അടുത്തതോടെ നേതാക്കളുടെ കൂടുവിട്ടുമാറ്റവും തുടങ്ങി. സീറ്റുകളും സ്ഥാനങ്ങളും മോഹിച്ചാണ് നേതാക്കളുടെ കൂടുമാറ്റം. ജനാധിപത്യകേരള കോണ്‍ഗ്രസിന്റെ ജില്ലയിലെ രണ്ടു പ്രമുഖ നേതാക്കളായ ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ജയിംസ് കുര്യന്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം വിനു ജോബ് എന്നിവര്‍ പാര്‍ട്ടിയില്‍നിന്നും രാജിവച്ച് ജോസഫ് ഗ്രൂപ്പില്‍ ചേര്‍ന്നു. രണ്ടു പേരും അതിരമ്പുഴ, തൃക്കൊടിത്താനം ജില്ലാ പഞ്ചായത്ത് സീറ്റുകള്‍ നോട്ടമിട്ടാണ് പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നാണ് സൂചന. എന്‍സിപി നേതാവ് പി.കെ. ആനന്ദക്കുട്ടന് കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ്-എമ്മില്‍ ചേര്‍ന്നു. കേരള കോണ്‍ഗ്രസ്-എം ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനവും ആനന്ദക്കുട്ടനു ലഭിച്ചു. ജനതാദള്‍ സെക്കുലര്‍ ദേശീയ സെക്രട്ടറിയായിരുന്ന സിബി തോട്ടുപുറം എസ്ഡിപിഐയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ദിവസം മെബര്‍ഷിപ്പ് എടുത്തു. ജില്ലയിലെ മറ്റൊരു പ്രമുഖ നേതാവ് ജില്ലാ പഞ്ചായത്ത് സീറ്റ് ലക്ഷ്യമാക്കി ഉടന്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേരാനുള്ള ചര്‍ച്ചകളും നടന്നുവരികയാണ്. സീറ്റു…
Read Moreതട്ടിപ്പിന്റെ പുതിയവേർഷൻ; ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറും; വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടുവന്ന് ക്രൂരമായി മർദിച്ച് പണം കവരും; ഹരിപ്പാട് യുവാവ് നേരിട്ടത് ക്രൂരമർദനം
ഹരിപ്പാട്: യുവാവിനെ സൗഹൃദം നടിച്ച് വീട്ടിലേക്ക് ക്ഷണിച്ച് മുറിയില്‍ മണിക്കൂറുകളോളം പൂട്ടിയിടുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത കേസിലെ പ്രതികളെ പിടികൂടി. വിഷ്ണു എന്ന യുവാവാണ് മര്‍ദനത്തിനിരയായത്. കൊലക്കേസ് പ്രതിയായ യദുകൃഷ്ണന്, നിരവധി കൊലപാതക ശ്രമക്കേസിലെ പ്രതിയായ ഫാറൂഖ്, ഇവരോടൊപ്പം ഉണ്ടായിരുന്ന അശ്വിന് എന്നിവരെയാണ് ഹരിപ്പാട് ഐഎസ്എച്ച്ഒ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് ബൈക്കില്‍ വന്ന വിഷ്ണുവിനെ ഡാണാപ്പടിയില്‍ യദുകൃഷ്ണന് കൈകാണിക്കുകയും ലിഫ്റ്റ് അഭ്യര്‍ഥിക്കുകയും ചെയ്തു. ഇറങ്ങേണ്ട സ്ഥലം എത്തിയപ്പോള്‍ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയപ്പോള്‍ വിഷ്ണുവിനെ മറ്റ് രണ്ടുപേര്‍ എത്തി മുറിയില്‍ പൂട്ടിയിടുകയും ഇവര്‍ എല്ലാവരും കൂടിച്ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ആ സമയം റൂമില്‍ 15 വയസ് പ്രായമുള്ള രണ്ടു കുട്ടികളും ഉണ്ടായിരുന്നു. ഇവരെയും പ്രതികള്‍ ഉപദ്രവിക്കുന്നുണ്ടായിരുന്നു. വിഷ്ണുവിന്റെ ഫോണും ബൈക്കിന്റെ താക്കോലും വാങ്ങി വസ്ത്രമെല്ലാം ഊരിപ്പിക്കുകയും ചെയ്തു. വിഷ്ണുവിന്റെ കഴുത്തില്‍…
Read Moreവിമാനടിക്കറ്റും ഒരുലക്ഷവും കാരിയർക്ക്; സിംഗപ്പുർവഴി കൊച്ചിയിലെത്തിയ യുവാവിന്റെ ബാഗിൽ 6 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്; കൊടുങ്ങല്ലൂർ സ്വദേശി പിടിയിൽ
നെടുമ്പാശേരി: വൻ മയക്കുമരുന്ന് ശേഖരവുമായി വിമാനയാത്രക്കാരൻ പിടിയിൽ. കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൾ ജലീൽ ജസ്മാനാണു കസ്റ്റംസിന്റെ പിടിയിലായത്. ബാങ്കോക്കിൽനിന്നു സിംഗപ്പുർ വഴി ഇന്നലെ പുലർച്ചെയാണു ഫാഷൻ ഡിസൈനറായ ഇയാൾ നെടുമ്പാശേരിയിലെത്തിയത്. ബാഗേജിലെ പ്രത്യേക അറകളിലാണ് ഇയാൾ ഹൈബ്രിഡ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആറു കോടിയോളം രൂപ വില വരുന്ന ആറു കിലോ ഹൈബ്രിഡ് കഞ്ചാവാണ് ബാഗേജിൽനിന്നു കണ്ടെത്തിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണു പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ജസ്മാനിൽനിന്നു കഞ്ചാവ് വാങ്ങാനായി ലഹരി മാഫിയാ സംഘം വിമാനത്താവളത്തിൽ എത്തിയിരുന്നതായും കസ്റ്റംസിനു വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇയാൾ പിടിയിലായ വിവരമറിഞ്ഞ് സംഘം കടന്നു കളയുകയായിരുന്നു. ഒരു ലക്ഷം രൂപയും വിമാന ടിക്കറ്റുമാണ് കാരിയർക്ക് ലഭിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. സിംഗപ്പുർ വഴിയാണു ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലേക്ക് എത്തുന്നത്. അതുകൊണ്ടുതന്നെ സിംഗപ്പുരില്‍നിന്ന് എത്തുന്ന യാത്രക്കാരെ കസ്റ്റംസ് കര്‍ശനമായി നിരീക്ഷിച്ചുവരുന്നുണ്ട്.
Read Moreഅച്ഛന്റെ മൗനം സിദ്ധൻ മുതലാക്കി; ബാലികയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് ഒന്നിലേറെ തവണ; സിദ്ധൻ മരിച്ചു, പിതാവിന് 31 വർഷം തടവിന് വിധിച്ച് കോടതി
വടക്കാഞ്ചേരി: ബാലികയ്ക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ രണ്ടാം പ്രതിയായ കുട്ടിയുടെ പിതാവിന് 31 വർഷം തടവും ഒരുലക്ഷം പിഴയും. മലപ്പുറം ചെറുകര പാറമേൽ അദൃശേരി സിബഹത്തുള്ള(45)യ്ക്കാണു വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ (പോക്സോ) കോടതി ശിക്ഷ വിധിച്ചത്. ഒന്നാംപ്രതി വിചാരണയ്ക്കിടെ മരിച്ചു. ഇയാളുടെ ഭാര്യയായ മൂന്നാംപ്രതിയെ കോടതി വെറുതേവിട്ടു. പിതാവിനൊപ്പം പന്നിത്തടത്തുള്ള സിദ്ധനായ ഒന്നാംപ്രതിയെ കാണാനെത്തിയ ബാലികയെ ഒന്നിലേറെ തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് അറിഞ്ഞിട്ടും തുടർന്നും പ്രേരണ നൽകിയെന്നതാണു സിബഹത്തുള്ളയ്ക്കെതിരായ കുറ്റം. കുട്ടി അമ്മയെ വിവരമറിയിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. ഇ.എ. സീനത്ത് ഹാജരായി. വടക്കാഞ്ചേരി പോക്സോ കോടതി ലെയ്സൻ ഓഫീസർ പി.ആർ. ഗീത പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
Read More