പാരീസ്: ഫ്രാൻസിനെ വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയിലേക്കു തള്ളിവിട്ട് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു രാജിവച്ചു. 26 ദിവസം മുന്‍പ് പ്രധാനമന്ത്രിയായ അദ്ദേഹം പുതിയ മന്ത്രിസഭ രൂപവത്കരിച്ച് മണിക്കൂറുകൾക്കുള്ളിൽ രാജി പ്രഖ്യാപിക്കുകയായിരുന്നു. രണ്ടു വർഷത്തിനിടെ ഫ്രാൻസിൽ അധികാരമേൽക്കുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു ലെകോർണു. മുൻ പ്രധാനമന്ത്രി ഫ്രാൻസ്വാ ബയ്റുവിന്റെ മന്ത്രിമാരെ നിലനിർത്തി കാബിനറ്റ് രൂപവത്കരിച്ചതാണു ലെകോർണുവിനു വിനയായത്. പ്രധാന പാർട്ടികളെല്ലാം കാബിനറ്റിനെതിരേ രംഗത്തു വന്നിരുന്നു. ഇന്നലെ രാവിലെ പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനെ സന്ദർശിച്ച ലെകോർണു രാജി സമർപ്പിക്കുകയായിരുന്നു. പ്രധാമന്ത്രിയായി തുടരാനുള്ള സാഹചര്യം നിലവിലില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വലതുപക്ഷ പാർട്ടികൾ മികച്ച പ്രകടനം നടത്തിയതിനു മറുപടിയായി ഫ്രാൻസിൽ ഇടക്കാല പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തിയ പ്രസിഡന്റ് മക്രോണിന്റെ രാഷ്ട്രീയ പരീക്ഷണം അന്പേ പരാജയപ്പെട്ടതിന്റെ തുടർച്ചയാണു ലെകോർണുവിന്റെ രാജി. തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെ മക്രോണിന് സർക്കാർ രൂപവത്കരിക്കാൻ ഇതര കക്ഷികളുടെ…
Read MoreDay: October 7, 2025
മഞ്ഞുവീഴ്ച: എവറസ്റ്റിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ശ്രമം
ലാസ: ടിബറ്റൻ ഭാഗത്തുകൂടി എവറസ്റ്റ് കൊടുമുടി കയറിയ ഒട്ടേറെപ്പേർ അപ്രതീക്ഷിതമായ മഞ്ഞുവീഴ്ചയിൽ കുടുങ്ങി. വെള്ളിയാഴ്ചയാണു മഞ്ഞുവീഴ്ച തുടങ്ങിയത്. 137 പേരെ രക്ഷപ്പെടുത്തിയെന്നും മറ്റുള്ളവർക്കായി തെരച്ചിൽ നടത്തുകയാണെന്നുമാണ് ചൈനീസ് വൃത്തങ്ങൾ ഇന്നലെ അറിയിച്ചത്. ഒരാൾ മരിച്ചു. 350 പേരെ രക്ഷപ്പെടുത്തിയെന്നും 200 പേരെക്കൂടി രക്ഷപ്പെടുത്താനുണ്ടെന്നുമാണ് ചൈനീസ് വൃത്തങ്ങൾ ആദ്യം ആറിയിച്ചത്. നേപ്പാൾ വഴിയുള്ള പാതയെ അപേക്ഷിച്ച് ദുഷ്കരമാണു ടി ബറ്റൻ പാത. എന്നാൽ നാലായിരത്തോളം മീറ്റർ വരെ അനായാസമായി കയറാം. ചൈനയിൽ അവധി സീസണ് ആയതിനാൽ എവറസ്റ്റ് കയറാൻ ഒട്ടേറെ ടൂറിസ്റ്റുകൾ എത്തിയിരുന്നു. പ്രദേശവാസികളായ നൂറുകണക്കിനു പേരാണ് രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത്. കുതിരകളും ഡ്രോണുകളും സംഘത്തിന്റെ പക്കലുണ്ട്.
Read Moreആരോഗ്യ രഹസ്യം ആയോധനകല; കാഞ്ചോ മസായയ്ക്ക് 65ലും അടവും ചുവടും തെറ്റില്ല
തൊടുപുഴ: ആയോധന കലയിൽ അഗ്രഗണ്യനായ പ്രശസ്ത കരാട്ടെ ഗ്രാന്റ് മാസ്റ്ററും ജപ്പാൻ സ്വദേശിയുമായ കാഞ്ചോ മസായ കൊഹാമ കഴിഞ്ഞ 15 വർഷത്തിനിടെ ഒരു തുള്ളി മരുന്നുപോലും കഴിച്ചിട്ടില്ലെന്നു പറഞ്ഞാൽ അദ്ഭുതം തോന്നും. അടവുകളും ചുവടുകളുമായി ലോകം മുഴുവൻ ചുറ്റിസഞ്ചരിക്കുന്ന ഇദ്ദേഹത്തിന് പ്രായം 65 പിന്നിട്ടെങ്കിലും മനസിൽ യുവത്വം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ജീവിതത്തിന്റെ ചിട്ടവട്ടങ്ങളും ഭക്ഷണരീതിയുമെല്ലാം ഇദ്ദേഹത്തിന് കരുത്തും ശക്തിയും പകരുന്നു. കരാട്ടെയിൽ ഒന്‍പതു ഗ്രേഡ് ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുള്ള ഇദ്ദേഹം നിരവധി രാജ്യങ്ങൾ സന്ദർശിച്ച് കരാട്ടെയിൽ പരിശീലനം നൽകിവരുന്നു. ഇന്ത്യയിൽമാത്രം 10,000ത്തോളം ശിഷ്യൻമാരുണ്ട്. ഇതിൽ 100ഓളം പേർ കേരളത്തിലാണ്. തന്റെ പത്താമത്തെ വയസിലാണ് കരാട്ടെ പരിശീലനം ആരംഭിച്ചത്. കേരളത്തിനു പുറമേ ഗുജറാത്ത്, മഹാരാഷ്ട്ര, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതൽ ശിഷ്യരുള്ളത്. ലോകം ഏറെ ആദരിക്കുന്ന വ്യക്തിയാണ് കാഞ്ചോ മസായ കൊഹാമ. ഷോട്ടോകാൻ കരാട്ടെയിലെ പേരുകേട്ട മാസ്റ്ററാണ് ഇദ്ദേഹം.…
Read Moreകാട്ടാനക്കലി വീണ്ടും; ഇടുക്കിയിൽ ഈ വർഷം മരിച്ചത് അഞ്ചു പേർ; ശാശ്വത പരിഹാരം കാണുന്നതിൽ വനംവകുപ്പ് പരാജയം
തൊടുപുഴ: ജില്ലയിൽ വീണ്ടും കാട്ടാനക്കലിയിൽ ജീവൻ പൊലിഞ്ഞു. ഈ വർഷം ജില്ലയിൽ കാട്ടാന ആക്രമണത്തിൽ അഞ്ച് പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. കാട്ടാനകൾ കുടിയേറ്റ കർഷകരെയും തോട്ടം തൊഴിലാളികളെയും ആക്രമിക്കുന്ന സംഭവങ്ങൾ തുടർക്കഥയാകുന്പോഴും ഇതിന് ശാശ്വത പരിഹാരം കാണാൻ വനംവകുപ്പ് അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുകയാണ്. കാട്ടാന ഉൾപ്പെടെയുള്ള വന്യജീവി ആക്രമണങ്ങൾ ഇപ്പോൾ ജില്ലയിൽ പതിവാകുകയാണ്.2024ൽ ഏഴ് പേരാണ് ജില്ലയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ 47 പേർ മരിച്ചതായാണ് സർക്കാർ കണക്ക്. പീരുമേട് താലൂക്കിൽ മാത്രം ഈ വർഷം മൂന്നു പേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഏറ്റവുമൊടുവിൽ കാട്ടാനക്കലിക്ക് ഇരയായി മരിച്ചത് പന്നിയാർ എസ്റ്റേറ്റിലെ മുൻ ജീവനക്കാരനായ വേലുച്ചാമിയാണ്. ഇന്നലെ രാവിലെ 11നാണ് ചിന്നക്കനാൽ ചൂണ്ടലിലുള്ള കൃഷിയിടത്തിൽ വച്ച് കാട്ടാന വേലുച്ചാമിയെ ആക്രമിച്ചത്. ഇതിന് രണ്ട് മാസം മുന്‍പ് ജൂലൈ 29ന് റബർ കർഷകനായ…
Read Moreപ്രവചനാതീതം ബിഹാർ: നിതീഷിനെ മുന്നിൽനിർത്തി ബിജെപി; തലയെടുപ്പോടെ തേജസ്വി
എൻഡിഎയുടെയും ഇന്ത്യ സഖ്യത്തിന്റെയും ഇഞ്ചോടിഞ്ചു പോരാട്ടമാണ് ബിഹാറിൽ അരങ്ങേറുന്നത്. മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ നേതൃത്വത്തിൽ ഭരണത്തുടർച്ചയാണ് എൻഡിഎ ലക്ഷ്യമിടുന്നത്. നിതീഷ്യുഗത്തിന് അന്ത്യം കുറിക്കുമെന്നാണ് ആർജെഡിയുടെയും സഖ്യകക്ഷികളുടെയും പ്രഖ്യാപനം. വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്ഐആർ) ആണ് ബിഹാർ തെരഞ്ഞെടുപ്പിലെ ഏറ്റവും ചൂടേറിയ വിഷയം. ബിഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നതിന്റെ റിക്കാർഡ് സ്വന്തമായുള്ള നിതീഷ്കുമാർതന്നെയാണ് എൻഡിഎയുടെ അനിഷേധ്യനേതാവ്. ഗാർഹിക ഉപയോക്താക്കൾക്ക് 125 യൂണിറ്റ് സൗജന്യ വൈദ്യുതി, 75 ലക്ഷം സ്ത്രീകൾക്ക് 10,000 രൂപ വീതം ധസഹായം എന്നിവ ഉൾപ്പെടെയുള്ള ജനപ്രിയ വാഗ്ദാനങ്ങൾ വോട്ടായി മാറുമെന്നാണു ഭരണപക്ഷത്തിന്റെ പ്രതീക്ഷ. എൽജെപി (രാംവിലാസ്) പോലെയുള്ള ദളിത് പാർട്ടികളുടെ പിന്തുണയും എൻഡിഎയ്ക്കു കരുത്താണ്. കുർമി, കുശ്വാഹ വിഭാഗങ്ങളാണ് ജെഡി-യുവിന്റെ ബലം. നിതീഷിനെ മുന്നിൽനിർത്തി ബിജെപി ബിജെപിക്ക് ഒരിക്കൽപോലും മുഖ്യമന്ത്രിസ്ഥാനം ലഭിക്കാത്ത ഏക ഹിന്ദിസംസ്ഥാനമാണു ബിഹാർ. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഇത്തവണയും ബിജെപിയുടെ പിന്തുണ നിതീഷ്കുമാറിനുതന്നെ. ജെഡി-യുവിന്റെ…
Read Moreആഫ്രിക്കന്‍ പന്നിപ്പനി കുമരകത്ത്; പന്നി ഫാം ഉടമകള്‍ ആശങ്കയില്‍; മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കളക്ടർ
കോട്ടയം: കോട്ടയം ജില്ലയിലെ പന്നി ഫാം ഉടമകള്‍ ആശങ്കയില്‍. കുമരകത്ത് സ്ഥിരീകരിച്ച ആഫ്രിക്കന്‍ പന്നിപ്പനി വ്യാപിച്ചാല്‍ ഒട്ടേറെപ്പേര്‍ക്ക് വന്‍ നഷ്ടമുണ്ടാകും. ക്രിസ്മസ്, പുതുവത്സരം മുന്നില്‍കണ്ട് പന്നികളെ വളര്‍ത്തിവരുന്ന നിരവധിപ്പേരുണ്ട്. പന്നിക്കുഞ്ഞുങ്ങള്‍ക്കു മാത്രമല്ല തീറ്റയ്ക്കും ഭാരിച്ച വിലയുണ്ട്. കുമരകത്തെ ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതോടെ ഇന്നലെ കൊന്ന് സംസ്കരിച്ചു. ഫാമിന്റെ ഒരു കിമീ ചുറ്റളവ് പ്രദേശം രോഗബാധിത മേഖലയായും പത്ത് കിലേമീറ്റർ പരിധി നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിലെ പന്നി വില്പനയും വിതരണവും നിര്‍ത്തിവച്ചു. ഇവിടെനിന്ന് പന്നിമാംസം, പന്നികള്‍, തീറ്റ എന്നിവ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും നിരോധനമുണ്ട്. കുമരകം പഞ്ചായത്ത് മൂന്നാം വാര്‍ഡ്, തിരുവാര്‍പ്പ് 18-ാം വാര്‍ഡ് എന്നിവയാണ് രോഗബാധിത പ്രദേശങ്ങള്‍. കുമരകം, ആര്‍പ്പൂക്കര, തിരുവാര്‍പ്പ്, അയ്മനം, വെച്ചൂര്‍, നീണ്ടൂര്‍ പഞ്ചായത്തുകള്‍, കോട്ടയം നഗരസഭ എന്നിവയാണ് നിരീക്ഷണ മേഖല. പന്നിപ്പനി സ്ഥിരീകരിച്ചതോടെ കോട്ടയം പ്രദേശത്ത് ഇന്നലെ പന്നി…
Read Moreതാണ നിലത്തേ നീരോടൂ… ബംപറടിച്ചിട്ടും അമിതാവേശമില്ല; പതിവുജോലിയിൽ
കോടിപതിയായിട്ടും ശരത്ത് ഇന്നലെയും ജോലിക്കു പോയി. ഈ വര്‍ഷത്തെ സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഓണം ബംപർ നറുക്കെടുപ്പില്‍ 25 കോടി രൂപയുടെ ഒന്നാം സമ്മാനം ചേര്‍ത്തല തൈക്കാട്ടുശേരി സ്വദേശി ശരത് എസ്. നായര്‍ക്കാണ് ലഭിച്ചത്. നറുക്കെടുപ്പുനടന്ന ദിവസം ജോലി പൂര്‍ത്തിയാക്കി ഉച്ചകഴിഞ്ഞ് ലീവ് പറഞ്ഞാണ് ശരത്ത് വീട്ടിലേക്കു പോയത്. ജോലിസ്ഥലത്തുനിന്നു ഭാര്യയെ വിളിച്ച് ബംപറടിച്ച കാര്യം പറഞ്ഞു. വീട്ടില്‍ ടിക്കറ്റ് സൂക്ഷിച്ചു വച്ചിരുന്നതു ഭാര്യ അപര്‍ണയായിരുന്നു. ടിക്കറ്റ് നോക്കിയ അപര്‍ണ ലോട്ടറി നമ്പര്‍ ഉറപ്പാക്കി. വീട്ടില്‍ അമ്മയോടും അനിയനോടും മാത്രമാണു കാര്യം പറഞ്ഞിരുന്നത്. നെട്ടൂരിൽ നിന്നാണ് ശരത് ടിക്കറ്റ് വാങ്ങിയത്. തൈക്കാട്ടുശേരി നെടുംചിറയില്‍ ശശിധരന് നായരുടെയും രാധാമണിയുടെയും രണ്ടു മക്കളില്‍ മൂത്ത മകനാണ് ശരത്. അനുജന് രഞ്ജിത്ത്. ഇന്‍ഫോപാര്‍ക്കിലെ ജോലിക്കാരിയായ അപര്‍ണയാണ് ശരത്തിന്റെ ഭാര്യ. ആറ് മാസം പ്രായമുള്ള കുഞ്ഞുമുണ്ട്. ആദ്യമായാണ് ഓണം ബംപർ എടുത്തതെന്നും വളരെയേറെ…
Read Moreലുക്കു നീ എവിടെയാ… കോട്ടയത്ത് 9 മാസത്തിനിടെ നായകടിയേറ്റത് 18,000 പേര്‍ക്ക്; പേപ്പട്ടിയുടെ കടിയേറ്റ് മുങ്ങിയ ഇതരസംസ്ഥാന തൊഴിലാളിയെ തേടി ആരോഗ്യവകുപ്പ്
കോട്ടയം: ജില്ലയില്‍ ഇക്കൊല്ലം സെപ്റ്റംബര്‍ വരെ 18,000 പേര്‍ക്ക് പട്ടികടിയേറ്റു. ഇതില്‍ 1000 എണ്ണം ഒഴികെ തെരുവുനായകളില്‍ നിന്നാണു കടിയേറ്റത്. മുന്‍ വര്‍ഷത്തേക്കാള്‍ 2000 പേര്‍ക്ക് അധികമായി നായയുടെ ആക്രണമുണ്ടായി. ജില്ലയില്‍ ആറ് നായകള്‍ ചത്തത് പേ വിഷബാധയിലാണെന്നും സ്ഥിരീകരിച്ചു. പൂച്ചകള്‍ക്കും പേ ബാധയുടെ തോത് വര്‍ധിച്ചിട്ടുണ്ട്.വെള്ളാവൂര്‍, നെടുമണ്ണി എന്നിവിടങ്ങളില്‍ കുറുനരിയുടെ കടിയേറ്റ് പശുക്കളും പേ ഇളകി ചത്തു. തെരുവുനായ വന്ധ്യംകരണം ഉള്‍പ്പെടെ പ്രതിരോധ പദ്ധതികളൊന്നും ജില്ലയില്‍ വിജയം കണ്ടില്ല. പേപ്പട്ടിയുടെ കടിയേറ്റ ലുക്കു നാടുവിട്ടു;തെരഞ്ഞു മടുത്ത് ആരോഗ്യവകുപ്പ് കോട്ടയം: കടിച്ചത് പേപ്പട്ടിയെന്നറിയാതെ എവിടെയോ പോയ ഇതര സംസ്ഥാനത്തൊഴിലാളിയെക്കുറിച്ച് വിവരമില്ല. കഴിഞ്ഞ മാസം 17ന് നാഗമ്പടത്ത് 11 പേരെ കടിച്ച നായ അന്നു രാത്രി ചാകുകയും പരിശോധനയില്‍ പേ വിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കടിയേറ്റവരില്‍ തിരുവനന്തപുരത്ത് താമസിക്കുന്ന ഇതര സംസ്ഥാനത്തൊഴിലാളികളായ ദിനേശ് കുമാര്‍, ലുക്കു എന്നിവരുമുണ്ടായിരുന്നു. ആദ്യ…
Read Moreപ്രഷറിനും ഷുഗറിനുമുള്ള മരുന്ന് കഴിക്കുന്നതിനുള്ള വെള്ളമാണ് ബസിലുണ്ടായിരുന്നത്; സ്ഥലമാറ്റ വിവരം അറിഞ്ഞ് കുഴഞ്ഞുവിണ് കെഎസ്ആർടിസി ഡ്രൈവർക്കും പറയാനുണ്ട്
കാഞ്ഞിരപ്പള്ളി: പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ നടപടി നേരിട്ട കെഎസ്ആർടിസി ബസ് ഡ്രൈവർ ബസ് ഓടിച്ചുകൊണ്ടിരിക്കേ കുഴഞ്ഞുവീണു. പൊൻകുന്നം കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറായ ജയ്മോൻ ജോസഫ് (44) ആണ് ബസിൽ കുഴഞ്ഞുവീണത്. കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ വച്ചാണ് സംഭവം. സ്ഥലംമാറ്റം സംബന്ധിച്ച ഉത്തരവ് അറിഞ്ഞയുടനെ ദേഹാസ്വാസ്ഥ്യമനുഭവപ്പെടുകയായിരുന്നുവെന്ന് ജയ്മോൻ പറഞ്ഞു. പ്രഷറിനും ഷുഗറിനും മരുന്ന് കഴിക്കുന്നയാളാണ് താനെന്നും കുടിവെള്ളം കരുതിയിരുന്ന കുപ്പികളാണ് നടപടി നേരിട്ട ദിവസം ബസിന് മുന്പിൽ സൂക്ഷിച്ചിരുന്നതെന്നും ഇയാൾ പറഞ്ഞു. കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസിന്റെ മുന്നിലെ ചില്ലിന് സമീപം പ്ലാസ്റ്റിക് കാലിക്കുപ്പികൾ കണ്ടെത്തിയതോടെ മന്ത്രി ഗണേഷ്കുമാർ തന്നെ നേരിട്ട് ജയ്മോനടക്കം മൂന്നു പേർക്കെതിരേ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നു. തുടർന്ന് ഉത്തരവാദികളായ മൂന്നുപേരെയും സ്ഥലംമാറ്റി ഉത്തരവായിരുന്നു. പിന്നീട് ഇത് മരവിപ്പിച്ചതായി നടപടി നേരിട്ടവർ തന്നെ പറയുന്നു. വീണ്ടും സ്ഥലം മാറ്റം സംബന്ധിച്ച് ഉത്തരവിറങ്ങിയത് അറിഞ്ഞതോടെയാണ് ജയ്മോന്…
Read Moreപമ്പയിൽ കുളിച്ചാലും മാറാത്ത പാപങ്ങൾ… “ബാക്കി സ്വര്‍ണം എന്റെ കൈയിലുണ്ട്’; വിവാഹത്തിന് ഉപയോഗിച്ചോട്ടെ; പത്മകുമാറിനും ഉണ്ണികൃഷ്ണനും കുരുക്കായി ഇ-മെയിൽ
കൊച്ചി: ശബരിമല സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. 2019 ഡിസംബറില്‍ ഉണ്ണികൃഷ്ണന് പോറ്റി ദേവസ്വം പ്രസിഡന്റിന് അയച്ച രണ്ട് ഇ-മെയില്‍ സന്ദേശങ്ങളിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 2019ല്‍ ദ്വാരപാലക ശില്പങ്ങളിലും വാതിലിലും പൂശിയശേഷം കുറച്ച് സ്വര്‍ണം ബാക്കിയുണ്ട് എന്നും അത് ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിന് ഉപയോഗിക്കാന്‍ ആഗ്രഹമുണ്ടെന്നുമാണ് ഉണ്ണികൃഷ്ണന് പോറ്റി ഇ-മെയില്‍ സന്ദേശത്തിലൂടെ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റായിരുന്ന എ. പത്മകുമാറിനെ അറിയിച്ചത്. സഹായിയുടെ ഇ-മെയിലില്‍ നിന്നാണ് ഉണ്ണികൃഷ്ണന് പോറ്റി പത്മകുമാറിന് സന്ദേശമയച്ചിരിക്കുന്നത്. ഞാന്‍ ഉണ്ണികൃഷ്ണന് പോറ്റിയാണ് എന്ന് പറഞ്ഞ് തുടങ്ങുന്ന മെയിലില്‍, താന്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളും വാതിലും സ്വര്‍ണം പൂശിയെന്നും ബാക്കിവന്ന കുറച്ച് സ്വര്‍ണം തന്റെ കൈവശമുണ്ടെന്നും പറയുന്നു. ഈ സ്വര്‍ണം ഒരു പെണ്‍കുട്ടിയുടെ വിവാഹാവശ്യത്തിന് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അതിന് ദേവസ്വം ബോര്‍ഡിന്റെ സഹകരണം വേണമെന്നുമാണ് ഉണ്ണികൃഷ്ണന് മെയിലില്‍ പറയുന്നത്.…
Read More