മെല്‍ബണ്‍: ഏറ്റവും പ്രായമായ ടെസ്റ്റ് ക്രിക്കറ്റര്‍ നീല്‍ ഹാര്‍വിക്ക് ഇന്നലെ 97 പൂര്‍ത്തിയായി. ജീവിക്കുന്ന രാജ്യാന്തര ക്രിക്കറ്റ് താരങ്ങളില്‍ ഏറ്റവും പ്രായമുള്ള ആളാണ് മെല്‍ബണിലെ ഫിറ്റ്സ്റോയില്‍ ജനിച്ച നീല്‍ ഹാര്‍വി. 1948-1963 കാലഘട്ടത്തില്‍ ഓസ്ട്രേലിയയ്ക്കുവേണ്ടി 79 ടെസ്റ്റ് കളിച്ചു. 21 സെഞ്ചുറിയും 24 അര്‍ധസെഞ്ചുറിയും അടക്കം 6149 റണ്‍സ് നേടി.
Read MoreDay: October 9, 2025
അയ്യപ്പന്റെ സ്വര്‍ണം ചെമ്പാക്കിമാറ്റിയ കൊള്ള സംഘം; നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി കടത്തില്‍ ഇന്നും നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. അയ്യപ്പന്റെ സ്വര്‍ണം ചെമ്പാക്കി മാറ്റിയ കൊള്ളസംഘം എന്നെഴുതിയ ബാനറുമായാണ് മുദ്രാവാക്യം വിളികളോടെ പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചത്. പ്രതിപക്ഷത്തിന്റെ ബാനര്‍ പിടിച്ചു വാങ്ങാന്‍ സ്പീക്കര്‍ വാച്ച് ആന്‍ഡ് വാര്‍ഡിനോട് നിര്‍ദേശിച്ചു. പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. വാച്ച് ആന്‍ഡ് വാര്‍ഡിനെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നേരിടാന്‍ സ്പീക്കര്‍ ശ്രമിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരോപിച്ചു. ഇതേച്ചൊല്ലി സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മില്‍ സഭയില്‍ തര്‍ക്കം ഉണ്ടായി.തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ നിസഹകരണം തുടരുമെന്ന് പ്രതിപക്ഷ നേതാവ് സഭയില്‍ പറഞ്ഞു. ഭരണ പക്ഷ അംഗങ്ങളും സീറ്റുകളില്‍ നിന്ന് എഴുന്നേറ്റ് പ്രതിപക്ഷത്തിനുനേരേ അടുത്തതോടെ സഭ ബഹളത്തില്‍ മുങ്ങി. പ്രതിപക്ഷ അംഗങ്ങളും വാച്ച് ആൻഡ് വാര്‍ഡും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. അതേസമയം പ്രതിപക്ഷം ധിക്കാരം കാണിക്കുന്നുവെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.…
Read Moreകോട്ടയത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു; ദുരൂഹതയുണ്ടെന്ന് പോലീസ്; സംഭവം നടക്കുമ്പോൾ ഭർത്താവും മകനും വീട്ടിൽ
ഏറ്റുമാനൂര്‍: വീട്ടമ്മയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തെള്ളകത്ത് ഇന്നലെ രാത്രിയിലാണ് സംഭവം. തെള്ളകം പൂഴിക്കുന്നേല്‍ ജോസിന്റെ ഭാര്യ ലീനാ ജോസി(56)നെയാണ് വീടിനു പുറകില്‍ അടുക്കളയ്ക്കു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. ലീനയും ഭര്‍ത്താവും മകനും ഭര്‍ത്താവിന്റെ പിതാവും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. മെഡിക്കല്‍ കോളജിനു സമീപം ഹോട്ടല്‍ നടത്തുന്ന ഇവരുടെ മൂത്ത മകന് രാത്രി 12.30ന് വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹമാണ് ഏറ്റുമാനൂര്‍ പോലീസില്‍ വിവരമറിയിച്ചത്. രാത്രി തന്നെ പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹത്തിന് കാവല്‍ ഏര്‍പ്പെടുത്തി. രാവിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എത്തി മേല്‍ നടപടികള്‍ ആരംഭിച്ചു. പ്രദേശത്തെ സിസി ടിവി കാമറകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധര്‍ ഉടന്‍ സ്ഥലത്തെത്തും. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Read Moreതിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നശേഷം ഗൃഹനാഥൻ ജീവനൊടുക്കി
തിരുവനന്തപുരം: പട്ടത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ആശുപത്രി കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നു ചാടി ഗൃഹനാഥൻ ജീവനൊടുക്കി.കരകുളം സ്വദേശിനി ജയന്തി (62) യാണ് കൊല്ലപ്പെട്ടത്. ഇന്നു രാവിലെ മരിച്ച ഭര്‍ത്താവ് ഭാസുരാംഗന് (73) തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വൃക്കരോഗിയായ ജയന്തി ഇക്കഴിഞ്ഞ ഒന്നാം തീയതി മുതല്‍ പട്ടത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.ഭര്‍ത്താവ് ഭാസുരാംഗന് ജയന്തിയെ കേബിൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയ ശേഷം ആശുപത്രി കെട്ടിടത്തിലെ അഞ്ചാംനിലയില്നിന്നും താഴേക്ക് ചാടുകയായിരുന്നു. ആശുപത്രി അധികൃതര്‍ മെഡിക്കല്‍ കോളജ് പോലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ജയന്തിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ഭാസുരാംഗന് ആത്മഹത്യ ചെയ്തുവെന്നാണു പോലീസ് വ്യക്തമാക്കുന്നത്. ഇവർക്ക് ഒരു മകനും മകളുമുണ്ട്. മകൻ വിദേശത്താണുജോലി ചെയ്യുന്നത്.
Read Moreഓസ്ട്രേലിയന്‍ പര്യടനം: ഇന്ത്യന്‍ ടീം 15നു പുറപ്പെടും
മുംബൈ: ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ പുരുഷ ഏകദിന ടീം 15ന് പുറപ്പെടുമെന്നു റിപ്പോര്‍ട്ട്. രണ്ട് ബാച്ച് ആയിയാണ് ഇന്ത്യന്‍ ടീം യാത്രതിരിക്കുക. ഓസ്ട്രേലിയയ്ക്ക് എതിരായ മൂന്നു മത്സര ഏകദിന പരമ്പരയിലെ ആദ്യ മത്സരം 19ന് പെര്‍ത്തിലാണ്. രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍ എന്നിവര്‍ ഡല്‍ഹിയില്‍ ടീമിനൊപ്പം ചേരും. രോഹിത്തിനു സമ്മര്‍ദം ഓസ്ട്രേലിയന്‍ പര്യടനം കഴിയുന്നതോടെ രോഹിത് ശര്‍മ ഏകദിനത്തില്‍നിന്നും വിരമിക്കുമെന്നുള്ള അഭ്യൂഹം ശക്തിപ്പെട്ടു. രോഹിത്തിനെ ക്യാപ്റ്റന്‍സിയില്‍നിന്ന് ഒഴിവാക്കി, പകരം ശുഭ്മാന്‍ ഗില്ലിനെ ബിസിസിഐ നിയമിച്ചിരുന്നു. ഓസ്ട്രേലിയന്‍ പര്യടനത്തിനുശേഷം ഏകദിനത്തില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച് മാന്യമായി കളംവിടുന്നതാണ് നല്ലതെന്ന് രോഹിത്തിനെ ഉപദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
Read Moreഅതെ, മനസാണു വേണ്ടത്
ഒടുവിൽ കേന്ദ്രസർക്കാർ തനിനിറം കാട്ടി. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളാനാകില്ല. കേരള ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അതിന് രണ്ടു കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. ബാങ്ക് വായ്പ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ല; വായ്പ എഴുതിത്തള്ളൽ കേന്ദ്രത്തിന്റെ അധികാരപരിധിക്കു പുറത്തുള്ള കാര്യമാണ്. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് സത്യവാങ്മൂലം സമർപ്പിച്ചത്. സത്യവാങ്മൂലത്തോടു കോടതി അതിരൂക്ഷമായാണ് പ്രതികരിച്ചത്. ചിറ്റമ്മനയം വേണ്ട. കേന്ദ്രത്തിന് അധികാരമില്ലെന്ന് പറയാനാകില്ല. വായ്പ എഴുതിത്തള്ളാൻ മനസുണ്ടോ എന്നതാണ് പ്രശ്നം. കേരളത്തെ സഹായിക്കാൻ താത്പര്യമില്ലെങ്കിൽ അക്കാര്യം തുറന്നുപറയണം. ജസ്റ്റീസ് ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ബെഞ്ച് തുറന്നടിച്ചു. ആസാം, ഗുജറാത്ത് സംസ്ഥാനങ്ങൾക്ക് കഴിഞ്ഞ ദിവസംകൂടി പണം അനുവദിച്ചത് ഹൈക്കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു. ആരെയാണ് വിഡ്ഢികളാക്കാൻ ശ്രമിക്കുന്നത്? കേന്ദ്രസർക്കാരിനോട് കോടതിയുടെ ചോദ്യം. ഇതേ ചോദ്യമാണ് ജനങ്ങൾക്കും ചോദിക്കാനുള്ളത്. ആരുടെ കൂടെയാണ് നിങ്ങൾ എന്നൊരു ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്. വായ്പകൾ എഴുതിത്തള്ളുമോ എന്ന കോടതിയുടെ ചോദ്യത്തിനു…
Read Moreഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പേര്; പൊതുതാത്പര്യ ഹർജി തള്ളി
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം രാജ്യത്തെ പ്രതിനിധീകരിക്കുന്ന ടീമായി ചിത്രീകരിക്കുന്നതിൽനിന്ന് ബിസിസിഐയെ (ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ) വിലക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. നിലവിലെ ക്രിക്കറ്റ് ടീം ബിസിസിഐയുടെ ടീമാണെന്നും രാജ്യത്തെ പ്രതിനിധീകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ റീപക് കൻസാലി കോടതിയെ സമീപിച്ചത്. ബിസിസിഐ തമിഴ്നാട് സൊസൈറ്റീസ് രജിസ്ട്രേഷൻ നിയമപ്രകാരം രജിസ്റ്റർ ചെതിട്ടുള്ള ഒരു സ്വകാര്യസ്ഥാപനമാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 12ന്റെ അർഥത്തിൽ നോക്കുന്പോൾ അതിനെ ഒരു സ്റ്റാറ്റ്യൂട്ടറി സ്ഥാപനമായി കാണാൻ സാധിക്കില്ലെന്നും ഹർജിക്കാരൻ ആരോപിച്ചു. ടീം ഇന്ത്യയുടെ ദേശീയ പതാകയും ചിഹ്നങ്ങളും അനാവശ്യമായി ഉപയോഗിക്കുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടി. പൊതുതാത്പര്യ ഹർജി കോടതിയുടെ സമയം പാഴാക്കലാണെന്നു പറഞ്ഞ ചീഫ് ജസ്റ്റീസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റീസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ച് ഹർജിക്കാരനെ വിമർശിച്ചു. സർക്കാർ ഉദ്യോഗസ്ഥർ തെരഞ്ഞെടുക്കുന്ന ഏതെങ്കിലും ഒരു…
Read Moreരണ്ട് കൈ ഇല്ലാത്ത ഒരാൾ ചന്തിയിൽ ഒരു ഉറുമ്പ് കയറിയാൽ… പ്രതിപക്ഷത്തെ കളിയാക്കാൻ നിയമസഭയിൽ ഭിന്നശേഷിക്കാരെ അപമാനിച്ച് പി.പി. ചിത്തരഞ്ജൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ബോഡി ഷേമിംഗ് പരാമര്‍ശത്തിന് പിന്നാലെ നിയമസഭയിൽ ഭിന്നശേഷിക്കാരെ അപമാനിച്ച് പി.പി. ചിത്തരഞ്ജൻ എംഎൽഎ. രണ്ട് കൈയും ഇല്ലാത്ത ഒരാൾ ചന്തിയിൽ ഒരു ഉറുമ്പ് കയറിയാൽ അനുഭവിക്കുന്ന ഗതിയാണ് പ്രതിപക്ഷത്തിന് എന്നായിരുന്നു എംഎൽഎയുടെ പരിഹാസം. അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ നാലാം ദിനവും പ്രതിപക്ഷം സഭയിൽ പ്രതിഷേധമുയര്‍ത്തി. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി . സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിൽ വാക്കുതർക്കമുണ്ടായി. അയ്യപ്പന്റെ സ്വർണം ചെമ്പാക്കിയ എൽഡിഎഫ് രാസവിദ്യയെന്ന് എഴുതിയ ബാനർ ഉയർത്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധ ബാനർ പിടിച്ചുവാങ്ങാൻ സ്പീക്കർ കർശന നിർദേശം നൽകി. സ്പീക്കറുടെ ഡയസിന് മുന്നിൽ വാച്ച് ആൻഡ് വാർഡിനെ ഇന്നും വിന്യസിച്ചിരുന്നു.
Read Moreസിനിമാ മേഖലയിലെ പ്രശ്നങ്ങൾ: കരട് റിലീസ് നവംബര്‍ ആദ്യവാരം
കൊച്ചി: സിനിമാ മേഖലയിലെ ലൈംഗികാതിക്രമവും തൊഴില്‍ ചൂഷണവും തടയുന്ന നിയമത്തിന്റെ കരട് നവംബര്‍ ആദ്യവാരം മന്ത്രിസഭയുടെ പരിഗണനയ്ക്കു വരുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാരും സി.എസ്. സുധയും അടങ്ങുന്ന പ്രത്യേക ബെഞ്ച് മുമ്പാകെയാണു സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേയാണു നിയമനിര്‍മാണം വേണമെന്ന് സര്‍ക്കാരിനു കോടതി നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് സിനിമാനയവുമായി ബന്ധപ്പെട്ട് കോണ്‍ക്ലേവ് നടത്തുകയും കോണ്‍ക്ലേവില്‍ ഉന്നയിച്ച നിര്‍ദേശങ്ങള്‍ പൊതുജനങ്ങളുടെ നിര്‍ദേശങ്ങള്‍ക്കായി www.ksfdc.in, www.keralafilm.com എന്നീ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. പൊതുജനങ്ങളില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും തയാറാക്കിയ കരട് നിയമനിര്‍മാണം നവംബര്‍ ആദ്യവാരം മന്ത്രിസഭയില്‍ വയ്ക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഹേമ കമ്മിറ്റിയുടെ ഭരണഘടനയെ ചോദ്യംചെയ്തും അന്വേഷണം ആവശ്യപ്പെട്ടുമുള്ള മറ്റു കാര്യങ്ങളെക്കുറിച്ചും കോടതി അന്വേഷിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസിലെ പോലീസ് അന്വേഷണം അവസാനിപ്പിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ…
Read Moreഓലചുരുട്ടി, തണ്ടുതുരപ്പന്‍ ആക്രമണം; നിര്‍ദേശങ്ങളുമായി കീടനിരീക്ഷണ കേന്ദ്രം
കുട്ടനാട്: കുട്ടനാട്ടില്‍ രണ്ടാം കൃഷി ഇറക്കിയ പാടശേഖരങ്ങളില്‍ കണ്ടെത്തിയ ഓലചുരുട്ടിപ്പുഴുവിന്റെ ആക്രമണത്തെ പ്രതിരോധിക്കാന്‍ നിര്‍ദേശങ്ങളുമായി സംസ്ഥാന കീടനിരീക്ഷണ കേന്ദ്രം.വിതച്ച് 20 ദിവസം മുതല്‍ 90 ദിവസംവരെ പ്രായമായ ചെടികളില്‍ കീടസാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 37 പാടശേഖരങ്ങളിലായി ഏകദേശം 190 ഹെക്ടര്‍ പ്രദേശത്ത് കീടസാന്നിധ്യം കാണുന്നുണ്ടെങ്കിലും 60 ഹെക്ടര്‍ പ്രദേശത്താണ് രൂക്ഷമായി കാണപ്പെടുന്നത്. മിക്കവാറും എല്ലാ പാടശേഖരങ്ങളിലും വലിയതോതില്‍ ഓലചുരുട്ടിയുടേയും ചില പാടശേഖരങ്ങളില്‍ തണ്ടുതുരപ്പന്റേയും ശലഭങ്ങളെ ധാരാളമായി കാണുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കര്‍ഷകര്‍ക്കായി നിയന്ത്രണമാര്‍ഗങ്ങള്‍ കീടനിരീക്ഷണ കേന്ദ്രം നിര്‍ദേശിച്ചത്. ശലഭങ്ങളെ കാണുന്ന മാത്രയിൽ കീടനാശിനി പ്രയോഗം നടത്തരുത്. ശലഭങ്ങളെ കൂടുതലായി കണ്ടാല്‍ 7-10 ദിവസങ്ങള്‍ക്കുള്ളില്‍ പുഴുക്കളുടെ സാന്നിധ്യം കാണാന്‍ സാധ്യതയുണ്ട്. പുഴുക്കളെ കാണാന്‍ തുടങ്ങുമ്പോള്‍ മാത്രമേ കീടനാശിനി പ്രയോഗം ഫലപ്രദമാകുകയുള്ളൂ. 100 ചുവടുകള്‍ക്ക് ഒരു ചുരുട്ടിലധികം കാണുന്നുണ്ടെങ്കിലാണ് സാധാരണയായി നിയന്ത്രണമാര്‍ഗങ്ങള്‍ അവലംബിക്കുക. വിതച്ച് 45 ദിവസം വരെ പ്രായമായ ചെടികളില്‍…
Read More