അടൂർ: വീടും സ്ഥലവും എഴുതി നൽകണമെന്നാവശ്യപ്പെട്ട് അമ്മയേയും ഇളയ സഹോദരനേയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ടാമത്തെ മകൻ അറസ്റ്റിൽ. അടൂർ ആനയടി ചെറുകുന്നം ലിസി ഭവനത്തിൽ ജോറി വർഗീസ് (കൊച്ചുമോൻ-46) നെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും ഒരു നാടൻ തോക്കും ഒരു എയർഗണ്ണും പിടികൂടി. തോക്കിന് ലൈസൻസില്ലെന്നാണ് പോലീസ് പറയുന്നത്. ജോറി വർഗീസിന്റെ അമ്മ ലിസി (65)യുടെ പരാതിയിലാണ് അറസ്റ്റ്. മൂന്ന് മക്കളാണ് ലിസിക്കുള്ളത്. ഇതിൽ രണ്ടാമത്തെ മകനാണ് ജോറി വർഗീസ്. ഒക്ടോബർ 12നു പുലർച്ചെയാണ് സംഭവം. ഇടുക്കിയിൽ താമസിക്കുന്ന ജോറി വർഗീസ് ചെറുകുന്നത്തെ വീട്ടിൽ എത്തി ഇളയ സഹോദരൻ ഐറിന് നേരെയാണ് ആദ്യം തോക്ക് ചൂണ്ടിയത്. ഇതോടെ ഐറിൻ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. തുടർന്ന് അമ്മ ലിസിക്കു നേരെയും തോക്കു ചൂണ്ടി. വീടും സ്ഥലവും ഇപ്പോൾ എഴുതി തരണമെന്നായിരുന്നു…
Read MoreDay: October 14, 2025
കാറ്റിൽ ഇളകിയാടി പൂക്കൾ; ഹൈറേഞ്ചിന്റെ ഹരിതവിദ്യാലയമായ പഴയവിടുതി ഗവ. യുപി സ്കൂളിലെ കുട്ടികളാണ് മുറ്റത്ത് വസന്തമൊരുക്കിയത്
രാജാക്കാട്: സ്കൂള്‍ മുറ്റത്ത് വര്‍ണാഭമായ വസന്തകാലമൊരുക്കി പഴയവിടുതി ഗവ.യു പി സ്കൂളിലെ വിദ്യാര്‍ഥികള്‍. കുട്ടികളില്‍ പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്കൂള്‍ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം വിവിധ ഇനം ചെടികളും നട്ട് പരിപാലിക്കുന്നത്. ഏറ്റവും ആകര്‍ഷണം പൂത്തുനില്ക്കുന്ന ജമന്തി പൂക്കള്‍ തന്നെയാണ്.ഹൈറേഞ്ചിന്റെ ഹരിതവിദ്യാലയമെന്നാണ് രാജാക്കാട് ഗ്രാമപഞ്ചായത്തിന് കീഴിലുള്ള പഴയവിടുതി ഗവ. യുപി സ്കൂളിനെ അറിയപ്പെടുന്നത്. ചെടികളുടെ പരിപാലനവും കുട്ടികള്‍ക്കു തന്നെയാണ്. കുട്ടികള്‍ക്ക് വേണ്ട നിര്‍ദേശങ്ങളും സഹായയങ്ങളും എത്തിച്ച് പ്രധാനാധ്യാപകന് എ.എസ്. ആസാദ്, ജോഷി തോമസ് അടക്കമുള്ള അധ്യാപകരും പിടിഎയും ഒപ്പമുണ്ട്. ജമന്തിക്കൊപ്പം ചെടിച്ചട്ടികളില്‍ വിവിധ ഇനം ബോള്‍സ് ചെടികള്‍, വള്ളിയില്‍ പടര്‍ന്നുകയറി എന്നും പൂക്കള്‍ ഉണ്ടാകുന്ന വള്ളിച്ചെടികള്‍, റോസ, മുല്ല അങ്ങനെ നിരവധിയാണ് കുരുന്നുകളുടെ പൂന്തോട്ടത്തില്‍ പൂത്തുലഞ്ഞുനില്‍ക്കുന്നത്.
Read Moreമുല്ലപ്പെരിയാർ അണക്കെട്ടിന് വ്യാജ ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി; ഇ-മെയിലിന്റെ ഉറവിടം തേടി പോലീസ്
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന് വ്യാജ ബോംബ് ഭീഷണി. അണക്കെട്ടിൽ ബോംബ് സ്ഥാപിച്ചെന്ന ഭീഷണി സന്ദേശം ഞായറാഴ്ച രാത്രിയാണ് തൃശൂർ ജില്ലാ കോടതിക്ക് ലഭിക്കുന്നത്. ഇ മെയിൽ വഴിയായിരുന്നു സന്ദേശം. വിവരം കോടതി തൃശൂർ കളക്ട്റേറ്റിലും ഇടുക്കി ജില്ല ഭരണകൂടത്തിനെയും അറിയിച്ചു. സന്ദേശം എത്തിയതോടെ അണക്കെട്ടും പരിസരവും കർശന പോലീസ് നിരീക്ഷണത്തിലാക്കി. പോലീസിന്റെ ബോംബ് ഡോഗ് സ്ക്വാഡും ഉൾപ്പെടെ വൻ പോലീസ് സന്നാഹം അണക്കെട്ടിലെത്തി പരിശോധന നടത്തി. പ്രധാന അണക്കെട്ട്, ബേബി ഡാം, മുല്ലപ്പെരിയാറിൽനിന്ന് തമിഴ്നാട് വെള്ളം കൊണ്ടുപോകുന്ന തേക്കടിയിലെ ഷട്ടർ എന്നിവിടങ്ങളിൽ പോലീസ് പരിശോധന നടത്തി. ബോംബ് ഭീഷണി വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. അണക്കെട്ടിൽ ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനും 30 പോലീസുകാരും ഉള്ളതാണ്.
Read Moreവളരുമ്പോൾ നമുക്ക് പിടിക്കാം; കേരള തീരത്തെ ചെറിയ മത്തി പിടിക്കുന്നത് ലഭ്യതയെ ദോഷകരമായി ബാധിക്കും; മുന്നറിയിപ്പുമായി കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനം
കൊച്ചി: കേരള തീരത്തെ മത്തിക്കുഞ്ഞുങ്ങളെ പിടിക്കരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). ചെറുമത്തികള്‍ ധാരാളമായി പ്രത്യക്ഷപ്പെടുന്ന സാഹചര്യത്തില്‍, പിടിക്കാവുന്ന നിയമപരമായ വലുപ്പമായ (എംഎല്‍എസ്) 10 സെന്റിമീറ്ററിൽ താഴെയുള്ള കുഞ്ഞുങ്ങളെ പിടിക്കുന്നത് കര്‍ശനമായി ഒഴിവാക്കണമെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു. മഴയെത്തുടര്‍ന്ന് കടലിന്റെ മേല്‍ത്തട്ട് കൂടുതല്‍ ഉത്പാദനക്ഷമമായതാണ് കേരളതീരത്ത് മത്തി വന്‍തോതില്‍ ലഭ്യമാകാന്‍ കാരണമെന്ന് അടുത്തിടെ സിഎംഎംഎഫ്ആര്‍ഐ പഠനം വ്യക്തമാക്കിയിരുന്നു. എണ്ണത്തില്‍ വര്‍ധനയുണ്ടായതോടെ ഭക്ഷ്യലഭ്യതയില്‍ ക്രമേണ കുറവുണ്ടായതയും അത് വളര്‍ച്ചയെ ബാധിച്ചതായും പഠനം കണ്ടെത്തിയിരുന്നു. മത്തിയുടെ ലഭ്യതയും വളര്‍ച്ചയും പ്രധാനമായും പാരിസ്ഥിതിക മാറ്റങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഇവയുടെ ലഭ്യതയില്‍ തകര്‍ച്ച നേരിടാതിരിക്കാന്‍ സുസ്ഥിരമായ മത്സ്യബന്ധന രീതികള്‍ സ്വീകരിക്കണം. ചെറുമത്സ്യബന്ധനം ഒരു തരത്തിലും പ്രോത്സാഹിപ്പിക്കരുത്. സുസ്ഥിരത ഉറപ്പാക്കാനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനം സംരക്ഷിക്കാനും ഇതാവശ്യമാണെന്നും സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ പറഞ്ഞു. തീരെ ചെറിയ മത്തി പിടിക്കുന്നത് മത്തിലഭ്യതയെ…
Read Moreവക്കീൽ കുപ്പായത്തിനുള്ളിലെ ലാസലഹരി; ആഡംബര ജീവിതത്തിന് വക്കീലമ്മയ്ക്കും മകനും ലഹരി കച്ചവടം; വാർത്തകണ്ട് ഞെട്ടി അമ്പലപ്പുഴയിലെ അയൽക്കാർ
അമ്പലപ്പുഴ: പുന്നപ്രയിൽ അമ്മയും മകനും എംഡിഎംഎയുമായി പിടിയിൽ. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും പുന്നപ്ര പോലിസും ചേർന്ന് മൂന്ന് ഗ്രാം എംഡിഎംഎയുമായാണ് പിടികൂടിയത്. അമ്പലപ്പുഴ കരൂർ കൗസല്യ നിവാസിൽ സൗരവ് ജിത്ത് (18), അമ്പലപ്പുഴ കൗസല്യ നിവാസ് സത്യമോൾ (46) എന്നിവരാണ് പറവൂരിലെ ഒരു ഹോട്ടലിനു മുന്നിൽ വച്ച് പിടിയിലായത്. ലോ ആൻഡ് ഓർഡർ എഡിജിപിയുടെ ഓപ്പറേഷൻ ഡി. ഹണ്ടിന്റെ ഭാഗമായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുന്നപ്ര പോലീസും ചേർന്ന് പറവൂർ ഹൈവേയിൽ റോഡിൽ നടത്തിയപരിശോധനയിലാണ് പ്രതികൾ പിടിയിലായത്. മാസത്തിൽ പല പ്രാവിശ്യം ലഹരിവസ്തുക്കൾ എറണാകുളം ഭാഗത്തുപോയി വാങ്ങി നാട്ടിൽ എത്തിച്ച് അമിത ലാഭമുണ്ടാക്കി ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇവർ. കരുനാഗപ്പള്ളി ഫാമിലി കോടതിയിൽ വക്കിലായി ജോലി ചെയ്തു വരികയായിരുന്നു സത്യമോൾ. കാറിൽ വക്കീലിന്റെ എംബ്ലം പതിച്ചാ ണ് പോലീസിന്റെ പരിശോധനയിൽനിന്നു പലപ്പോഴും രക്ഷപ്പെട്ടിരുന്നത്. അമ്മയും ഒന്നിച്ചാണ്…
Read More