കൊച്ചി: ലാപ്ടോപ്പിന്റെ തുടര്‍ച്ചയായ തകരാര്‍ പരിഹരിച്ച് നല്‍കാത്ത കമ്പനിയും ഡീലറും ഉപയോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്. മൂവാറ്റുപുഴ സ്വദേശിയും ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുമായ എബ്രഹാം പോള്‍ ലാപ്ടോപ് നിര്‍മാണ കമ്പനിയായ എച്ച്പി ഇന്ത്യ, വിതരണക്കാരായ കടവന്ത്രയില്‍ പ്രവര്‍ത്തിക്കുന്ന സിസ്മാന്‍ടെക് എന്നിവര്‍ക്കെതിരെ നല്കിയ പരാതിയിലാണ് ഉത്തരവ്. പഠനാവശ്യത്തിനായി 2022 ജൂലൈയില്‍ വാങ്ങിയ ലാപ്ടോപ്പ് കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ട്രാക്ക്പാഡ്, മദര്‍ബോര്‍ഡ് തുടങ്ങിയ പ്രധാന ഭാഗങ്ങളില്‍ തകരാറുകള്‍ സംഭവിക്കുകയും കമ്പനിയുടെ സര്‍വീസുകള്‍ ഫലപ്രദമാകാതിരിക്കുകയും ചെയ്തത് ചൂണ്ടിക്കാട്ടിയാണ് ഉപയോക്താവ് കമ്മിഷനെ സമീപിച്ചത്. പലതവണ സര്‍വീസ് ചെയ്തിട്ടും പ്രശ്നം പരിഹരിക്കാന്‍ സമീപിച്ചെങ്കിലും സ്പെയര്‍ പാര്‍ട്സ് ലഭ്യമല്ലെന്ന് പറഞ്ഞ് ഇവ ശരിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രഫഷണല്‍ പഠന ആവശ്യങ്ങള്‍ക്കായി വാങ്ങിയ ഉപകരണം തുടര്‍ച്ചയായ തകരാറുകള്‍ കാരണം ഉപയോഗിക്കാന്‍ കഴിയാതെ വന്നത് ഉപയോക്താവിന്റെ പഠനം ബുദ്ധിമുട്ടിലാക്കുകയും ഇത് മാനസിക പ്രയാസങ്ങള്‍ക്കും അസൗകര്യങ്ങള്‍ക്കും…
Read MoreDay: October 15, 2025
ലാപ്ടോപ്പ് തകരാറിലായി; പഠനം മുടങ്ങിയ വിദ്യാര്‍ഥിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി
കൊച്ചി: ലാപ്ടോപ്പിന്റെ തുടര്‍ച്ചയായ തകരാര്‍ പരിഹരിച്ച് നല്‍കാത്ത കമ്പനിയും ഡീലറും ഉപയോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്. മൂവാറ്റുപുഴ സ്വദേശിയും ബയോഡിക്കല് എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുമായ എബ്രഹാം പോള്‍ ലാപ്ടോപ് നിര്‍മാണ കമ്പനിയായ എച്ച്പി ഇന്ത്യ, വിതരണക്കാരായ കടവന്ത്രയില്‍ പ്രവര്‍ത്തിക്കുന്ന സിസ്മാന്‍ടെക് എന്നിവര്‍ക്കെതിരെ നല്കിയ പരാതിയിലാണ് ഉത്തരവ്. പഠനാവശ്യത്തിനായി 2022 ജൂലൈയില്‍ വാങ്ങിയ ലാപ്ടോപ്പ് കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ട്രാക്ക്പാഡ്, മദര്‍ബോര്‍ഡ് തുടങ്ങിയ പ്രധാന ഭാഗങ്ങളില്‍ തകരാറുകള്‍ സംഭവിക്കുകയും കമ്പനിയുടെ സര്‍വീസുകള്‍ ഫലപ്രദമാകാതിരിക്കുകയും ചെയ്തത് ചൂണ്ടിക്കാട്ടിയാണ് ഉപയോക്താവ് കമ്മിഷനെ സമീപിച്ചത്. പലതവണ സര്‍വീസ് ചെയ്തിട്ടും പ്രശ്നം പരിഹരിക്കാന്‍ സമീപിച്ചെങ്കിലും സ്പെയര്‍ പാര്‍ട്സ് ലഭ്യമല്ലെന്ന് പറഞ്ഞ് ഇവ ശരിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രഫഷണല്‍ പഠന ആവശ്യങ്ങള്‍ക്കായി വാങ്ങിയ ഉപകരണം തുടര്‍ച്ചയായ തകരാറുകള്‍ കാരണം ഉപയോഗിക്കാന്‍ കഴിയാതെ വന്നത് ഉപയോക്താവിന്റെ പഠനം ബുദ്ധിമുട്ടിലാക്കുകയും ഇത് മാനസിക പ്രയാസങ്ങള്‍ക്കും അസൗകര്യങ്ങള്‍ക്കും…
Read Moreവാര്‍ധക്യത്തിന്റെ ഏകാന്തതയിലും ഒറ്റപ്പെടലിലും കഴിയുന്നവർക്ക് താങ്ങായി ‘പ്രശാന്തി’: ഇതുവരെ എത്തിയത് 61,238 ഫോണ്‍ കോള്‍
കൊച്ചി: വാര്‍ധക്യത്തിന്റെ ഏകാന്തതയിലും ഒറ്റപ്പെടലിലും കഴിയുന്നവരാണോ നിങ്ങള്‍? നിങ്ങള്‍ക്ക് ധൈര്യമായി കേരള പോലീസിന്റെ പ്രശാന്തിയിലേക്ക് വിളിക്കാം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 61,238 മുതിര്‍ന്ന പൗരന്മാര്ക്കാണ് പ്രശാന്തി സീനിയര്‍ സിറ്റിസണ്‍ ഹെല്‍പ്പ് ലൈനിലൂടെ കേരള പോലീസ് കരുതലും താങ്ങുമായത്. സംസ്ഥാനത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങള്‍ക്കായി കേരളാ പോലീസ് ആരംഭിച്ച പദ്ധതിയാണ് പ്രശാന്തി സീനിയര്‍ സിറ്റിസണ്‍ ഹെല്‍പ്പ് ലൈന്‍. കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുവഴി ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളും ആശങ്കകളും പരിഹരിക്കുന്നതിനായിരുന്നു പദ്ധതി. ഒറ്റപ്പെടല്‍, ജീവിതശൈലീരോഗങ്ങള്‍, മരുന്നിന്റെ ലഭ്യത സംബന്ധിച്ച ആശങ്ക എന്നിങ്ങനെ വയോജനങ്ങള്‍ നേരിടുന്ന അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇത്തരത്തില്‍ ലഭിച്ച പരാതികള്‍, ആവശ്യങ്ങള്‍ പരിഹരിക്കാനും കഴിഞ്ഞതായി പോലീസ് അറിയിച്ചു. ധൈര്യമായി വിളിക്കാം മുതിര്‍ന്ന പൗരന്മാര്ക്ക് ആവശ്യങ്ങളും വിഷമതകളും പോലീസിനെ 94979 00035, 94979 00045 എന്നീ ഹെല്‍പ്പ് ലൈന്‍ നമ്പറുകളിലൂടെ…
Read Moreനിസ്കാരമുറിയടച്ചപ്പോൾ ശിരോവസ്ത്രം
പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ മുസ്ലിം പെൺകുട്ടിയെ ശിരോവസ്ത്രം (ഹിജാബ്) ധരിക്കാൻ അനുവദിക്കാത്തതിനെതിരേ മാതാപിതാക്കളും മുസ്ലിം സംഘടനയും സമ്മർദം ചെലുത്തിയതിനെത്തുടർന്ന് രണ്ടു ദിവസം സ്കൂൾ അടയ്ക്കേണ്ടിവന്നു. കഴിഞ്ഞവർഷം ക്രൈസ്തവ സ്കൂളുകളിൽ നിസ്കാരമുറികൾ അനുവദിക്കണമെന്നാവശ്യപ്പെട്ടവർ ഇക്കൊല്ലം ഹിജാബ് ധരിക്കാനുള്ള ആവശ്യവുമായി എത്തിയിരിക്കുകയാണ്. കോടതിവിധികളെപ്പോലും മാനിക്കാതെ, ഭരണഘടനാവകാശം നിഷേധിച്ചെന്ന ഇരവാദവും പൊക്കിപ്പിടിച്ചുള്ള നാടകങ്ങൾക്ക് ബന്ധപ്പെട്ട സമുദായത്തിന്റെ നേതാക്കൾ തന്നെ തിരശീലയിടുന്നത് നല്ലതാണ്. ഒരു ജനാധിപത്യ-മതേതര സമൂഹത്തെ മതശാഠ്യങ്ങൾകൊണ്ട് പൊറുതിമുട്ടിക്കുന്നവരെ നിയന്ത്രിക്കണം. പള്ളുരുത്തിയിലുൾപ്പെടെ എല്ലാ സ്കൂളുകളിലെയും യൂണിഫോം മാനേജ്മെന്റുകൾ തീരുമാനിക്കട്ടെ; താത്പര്യമില്ലാത്തവർക്കു മതപ്രകടനങ്ങൾ അനുവദിക്കുന്ന സ്കൂളിലേക്കു പോകാമല്ലോ. അച്ചടക്കത്തിന്റെ ഭാഗമായുള്ള യൂണിഫോം വസ്ത്രധാരണത്തെ മാനിക്കാതെ, എട്ടാം ക്ലാസ് വിദ്യാർഥിനിയെ ശിരോവസ്ത്രം ധരിക്കാൻ മാനേജ്മെന്റ് അനുവദിക്കാത്തതാണ് പ്രശ്നം. ഈ വർഷം പ്രവേശനം നേടിയ വിദ്യാർഥിനി ഇതുവരെ ഹിജാബ് ധരിച്ചിരുന്നില്ലെങ്കിലും അപ്രതീക്ഷിതമായി അത് ആവശ്യപ്പെടുകയായിരുന്നു. വിദ്യാർഥിനിയെ ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ തൃപ്പൂണിത്തുറ…
Read Moreഎമ്പുരാനിലെ ബാബ ബജ്റംഗി വീണ്ടും മലയാളത്തിൽ
ഒട്ടനവധി വില്ലൻ കഥാപാത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായി എമ്പുരാനിലെ ബാബ ബജ്റംഗിയായി പ്രേക്ഷകരുടെ ഹരമായി മാറിയ നടൻ അഭിമന്യൂ സിംഗ്, ഷഹ്മോന്‍ ബി. പറേലില്‍ സംവിധാനം ചെയ്യുന്ന വവ്വാല് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഓൺഡിമാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന രണ്ടാമത്തെ ചിത്രമായ വവ്വാലിൽ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. മനോജ് എം.ജെ. ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം- ജോൺസൺ പീറ്റർ, എഡിറ്റർ- ഫാസിൽ പി. ഷാമോൻ, പ്രൊഡക്ഷൻ ഡിസൈനർ- ജോസഫ് നെല്ലിക്കൽ, മേക്കപ്പ്- സന്തോഷ് വെൺപകൽ, വസ്ത്രാലങ്കാരം- ഭക്തൻ മങ്ങാട്, സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, പരസ്യകല- കോളിൻസ് ലിയോഫിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ആഷിഖ് ദിൽജിത്ത്. താരനിർണയം പൂർത്തിയാകുന്ന ഈ സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. പിആർഒ- എ.എസ്. ദിനേശ്.
Read Moreകണ്ണൂരിൽ യുവാവിനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; പോത്തുകുണ്ട് സ്വദേശി അറസ്റ്റിൽ
നടുവിൽ: കുളത്തിൽ മരിച്ച നിലയിൽ കണ്ട യുവാവിന്റെ മരണം കൊലപാതകമെന്ന് പോലീസ്. നടുവിൽ പടിഞ്ഞാറെ കവലയിലെ വി.വി. പ്രജുലിന്റെ (30) മരണമാണ് പോലീസ് അന്വേഷണത്തിൽ കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് പോത്തുകുണ്ട് റോഡിലെ മിഥിലാജിനെ (26) കുടിയാന്മല സിഐ എം.എൻ. ബിജോയ് അറസ്റ്റ് ചെയ്തു. കഞ്ചാവ് കേസിൽ മാസങ്ങൾക്കു മുമ്പ് എക്സൈസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കൂട്ടുപ്രതിയായ നടുവിൽ കിഴക്കേ കവലയിലെ ഷാക്കിർ ഒളിവിലാണ്. രാത്രിയിൽ കുളത്തിനടുത്തുവച്ച് മരിച്ച പ്രജുലും പ്രതികളും തമ്മിൽ വാക്ക് തർക്കമുണ്ടായി. തുടർന്നുണ്ടായ മർദനത്തിൽ പരിക്കേറ്റ പ്രജുലിനെ കുളത്തിലേക്കു തള്ളിയിടുകയുമായിരുന്നു. കഴിഞ്ഞ മാസം 25 നാണ് നടുവിൽ എരോടിയിലെ കൃഷിയിടത്തിലെ കുളത്തിൽ വെള്ളത്തിൽ മുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. നടുവില്‍ കോട്ടമലയിലേക്കുള്ള റോഡരികില്‍ പ്രജുലിന്റെ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. പ്രജുലിനെ കാണാതായതിനെ തുടർന്ന്…
Read Moreമോഹൻലാൽ എന്ന നടനപ്പുറം മോഹൻലാൽ എന്ന മനുഷ്യനെ എന്തുകൊണ്ട് ആൾക്കാർ സെലിബ്രേറ്റ് ചെയ്യുന്നില്ല: ധ്യാൻ ശ്രീനിവാസൻ
മോഹൻലാൽ എന്ന നടനപ്പുറം മോഹൻലാൽ എന്ന മനുഷ്യനെ എന്തുകൊണ്ട് ആൾക്കാർ സെലിബ്രേറ്റ് ചെയ്യുന്നില്ല. മോഹൻലാൽ എന്ന നടനെപ്പോലെയോ കലാകാരനെപ്പോലെയോ നമുക്ക് ഒരിക്കലും ആവാൻ കഴിയില്ലന്ന് ധ്യാൻ ശ്രീനിവാസൻ. പക്ഷേ, ഒന്നു ശ്രമിച്ചാൽ മോഹൻലാലിനെപ്പോലെ ഒരു മനുഷ്യനാകാൻ നമുക്കൊക്കെ പറ്റും. അത് എനിക്കുണ്ടായ ചിന്തയാണ്. ഒരു ഇന്റർവ്യൂവിൽ അച്ഛൻ അദ്ദേഹത്തക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞ് കുറ്റപ്പെടുത്തി, കുത്തുവാക്കുകൾ പറഞ്ഞു. അതിനെ എതിർത്ത് മറ്റൊരു അഭിമുഖത്തിൽ ഞാൻ സംസാരിക്കുകയും മറുപടി കൊടുക്കുകയും എല്ലാം ചെയ്തിരുന്നു. വാനോളം നമ്മൾ അദ്ദേഹത്തെ പുകഴ്ത്തിയിട്ടുണ്ട്. അതുപോലെ ഭൂമിയോളം താഴ്ത്തിയിട്ടുമുണ്ട്. പക്ഷേ, അദ്ദേഹം അന്ന് മുതൽ ഇന്നുവരേയും അതിനൊന്നും മറുപടി കൊടുക്കാൻ പോയില്ല. എല്ലാത്തിനേയും വളരെ ലൈറ്റായി എടുത്തു. നെഗറ്റിവിറ്റിയെ പോസിറ്റിവിറ്റിയാക്കി കണ്ട് മുന്നോട്ടു പോവുകയാണ്. മോഹൻലാൽ എന്ന മനുഷ്യൻ എങ്ങനെ ഇത്രത്തോളം നെഗറ്റിവിറ്റിയെ മാറ്റിവയ്ക്കുന്നുവെന്നു തോന്നാറുണ്ട്. എങ്ങനെ ക്ഷമിച്ചു കൊടുക്കുന്നുവെന്നു തോന്നാറുണ്ട്. ഹൃദയപൂർവത്തിന്റെ സെറ്റിൽ…
Read Moreലോകത്തിലെ ഏറ്റവും സുന്ദരികളായ സ്ത്രീകള്‍: പട്ടികയില്‍ ഒന്‍പതാം സ്ഥാനത്ത് ദീപിക പദുക്കോൺ
ലോകത്തിലെ ഏറ്റവും സുന്ദരികളായ സ്ത്രീകളുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്ത് ബോളിവുഡ് നടി ദീപിക പദുക്കോൺ. സൗന്ദര്യം എന്നതിന് ചരിത്രത്തില്‍ പല നിര്‍വചനങ്ങളും ആളുകള്‍ നല്‍കിയിട്ടുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ അംഗീകാരം ലഭിച്ച ഒന്നാണ് സൗന്ദര്യം എന്നത് കാണുന്നയാളുടെ കണ്ണിലാണെന്നത്. ഒരു വ്യക്തിയുടെ കാഴ്ചപ്പാട്, ഗുണങ്ങള്‍, സ്വഭാവം എന്നതെല്ലാം സൗന്ദര്യത്തിലുള്പ്പെടുന്നു. അത്തരത്തില്‍ ലോകത്തിലെ ഏറ്റവും സുന്ദരികളായി തെരഞ്ഞെടുക്കപ്പെടവരുടെ ലിസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ബിസിനസ് ഔട്ട്റീച്ച് പുറത്ത് വിട്ട ഈ ലിസ്റ്റില്‍ രൂപത്തിനും ശാരീരിക സവിശേഷതകള്‍ക്കും അതീതമായി കഴിവ്, പ്രചോദനം, കാരുണ്യം എന്നിവയ്ക്ക് പ്രാധാന്യം നല്കുന്നു. അത്തരത്തില്‍ 2025 ലെ ലോക സുന്ദരി പട്ടികയില്‍ ഇടംപിടിച്ചയാളാണ് ബോളിവുഡ് നടി ദീപിക പദുക്കോണ്‍. ലിസ്റ്റില്‍ ഒന്‍പതാം സ്ഥാനമാണ് ദീപികയ്ക്ക്. ദീപിക പദുക്കോണിന്റെ സൗന്ദര്യം അവരെ ഇന്ത്യന്‍ സൗന്ദര്യത്തിന്റെ യഥാര്‍ഥ പ്രതിനിധിയാക്കുന്നുവെന്നും സൗന്ദര്യത്തിനപ്പുറം മികച്ച ഒരു മോഡലും മാനസികാരോഗ്യ വക്താവുമാണ് ദീപികയെന്നും ഇവയെല്ലാം…
Read More‘പാക്കിസ്ഥാൻ വീണ്ടും പഹൽഗാം മോഡൽ ആക്രമണം നടത്തിയേക്കാം; ഓപ്പറേഷൻ സിന്ദൂർ 2.0 മാരകമായിരിക്കും’
ന്യൂഡൽഹി: പാക്കിസ്ഥാൻ വീണ്ടും പഹൽഗാം ശൈലിയിലുള്ള ആക്രമണം നടത്തിയേക്കാമെന്നും എന്നാൽ ഓപ്പറേഷൻ സിന്ദൂർ 2.0 പാക്കിസ്ഥാന് സങ്കൽപ്പിക്കാനാകുന്നതിനേക്കാൾ മാരകമായിരിക്കുമെന്നും വെസ്റ്റേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ മനോജ് കുമാർ കത്യാർ പറഞ്ഞു. ഇന്ത്യയെ നേരിടാൻ പാക്കിസ്ഥാനു ശേഷിയില്ലെന്നും എന്നാൽ പഹൽഗാം പോലുള്ള ആക്രമണങ്ങൾക്ക് അവർ വീണ്ടും ശ്രമിച്ചേക്കാം. അങ്ങനെ സംഭവിച്ചാൽ പാക്കിസ്ഥാന്റെ സ്ഥാനം നരകത്തിലായിരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ഇന്ത്യയുമായി യുദ്ധം ചെയ്യാനുള്ള ശേഷി പാക്കിസ്ഥാനില്ല. ആയിരം മുറിവുകളിലൂടെ ഇന്ത്യയുടെ രക്തമൊഴുക്കുക എന്ന നയമാണ് അവരുടേത്. കാലങ്ങളായി ആ നയം പാകിസ്ഥാന് തുടരുന്നു. അതിനെ നേരിടാന്‍ സൈന്യം പൂര്‍ണസജ്ജമാണെന്നും കനത്ത തിരിച്ചടി നൽകാൻ ഇന്ത്യക്കു ശേഷിയുണ്ടെന്നും കത്യാർ പറഞ്ഞു. വീണ്ടും അവർ ആക്രമണത്തിനു മുതിർന്നാൽ, മുൻകാലങ്ങളെ അപേക്ഷിച്ച് തിരിച്ചടി മാരകമായിരിക്കും. അതിൽ യാതൊരു സംശയവുമില്ലെന്നും കത്യാർ മാധ്യമങ്ങളോടു പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ 2.0 ആദ്യത്തേതിനേക്കാൾ മാരകമാകുമോ എന്ന ചോദ്യത്തിന്…
Read Moreസ്വിഫ്റ്റ് ബസ് ഇരിട്ടി പഴയ പാലത്തിന്റെ ഇരുമ്പ് ചട്ടക്കൂടിൽ ഇടിച്ചുകയറി; ഒഴിവായത് വൻ ദുരന്തം
ഇരിട്ടി: ബംഗളുരുവിൽ നിന്നു പയ്യന്നൂരിലേക്കു പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇരിട്ടി പഴയ പാലത്തിന്റെ ഇരുമ്പ് ചട്ടക്കൂടിൽ ഇടിച്ചുകയറി. ഇന്ന് പുലർച്ചെ നാലോടെയായിരുന്നു അപകടം. ഇരിട്ടിയിൽ യാത്രക്കാരെ ഇറക്കി പയ്യന്നൂരിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഡ്രൈവർ ബിജു, കണ്ടക്ടർ മാത്യു ഉൾപ്പെടെ എട്ടോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. അപകടം നടക്കുമ്പോൾ ബസിൽ 22 ഓളം യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ബസ് നിയന്ത്രണം വിട്ട് പാളിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പാലത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ബസ് റോഡ് വിട്ട് മണ്ണിലൂടെ തെന്നിമാറി പാലത്തിന്റെ വലതു ഭാഗത്തെ വലിയ കരിങ്കൽ തൂണിൽ പിൻഭാഗം തട്ടുകയായിരുന്നു. പിന്നീട് പാലത്തിന്റെ ഇടതുവശത്തെ ഇരുമ്പ് ചട്ടക്കൂടിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ മുൻഭാഗം പൂർണമായും തകർന്നു. ബസ് പാലത്തിലേക്ക് പ്രവേശിക്കുന്നതിന്റെ 20 മീറ്ററിനുള്ളിലാണ് അപകടം.…
Read More