കുമരകം: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ഇന്നു കുമരകം വരവേല്‍ക്കും. അടല്‍ ബിഹാരി വാജ്പേയി, കെ.ആര്. നാരായണന്, പ്രതിഭാ പാട്ടീല്‍ തുടങ്ങിയ പ്രമുഖര്‍ മുന്‍പ് ടാജില്‍ താമസിച്ചിട്ടുണ്ട്. വേമ്പനാട് കായലോരത്തെ ടാജ് പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഇന്നു വൈകുന്നേരം ആറു മുതല്‍ നാളെ രാവിലെ പത്ത് വരെ രാഷ്ട്രപതിയുടെ താമസം. ടാജിലെ 23 മുറികളിലാണ് രാഷ്ട്രപതിയും ഒപ്പമുള്ള ടീമും താമസിക്കുക. സംസ്ഥാനത്തുനിന്നും ഡല്‍ഹിയില്‍നിന്നുമുള്ള മറ്റ് ഉദ്യോഗസ്ഥര്‍ കുമരകത്തെ മറ്റ് റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും താമസിക്കും. ഇന്ന് നൃത്തം ഉള്‍പ്പെടെ വിവിധ കലാപരിപാടികള്‍ ക്രമീകരിക്കുന്നുണ്ട്. രാത്രിയും രാവിലെയും കായല്‍ കാഴ്ചകള്‍ ആസ്വദിക്കാവുന്ന വിധമാണ് രാഷ്ട്രപതിയുടെ മുറിയുടെ ക്രമീകരണം. നാളെ രാവിലെ ബോട്ടിംഗിനും ക്രമീകരിച്ചിട്ടുണ്ട്. ടാജ് ഹോട്ടല്‍ എസ്പിജി സുരക്ഷാ വിഭാഗത്തിന്റെ സംരക്ഷണയിലാണ്. കൂടാതെ കേരള പോലീസും വിവിധയിടങ്ങളില്‍ ഡ്യൂട്ടിയിലുണ്ട്. ഇന്നു വൈകുന്നേരം പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ പങ്കെടുത്തശേഷം…
Read MoreDay: October 23, 2025
അഞ്ഞൂറിലധികം ആളുകളുടെ പാന്‍കാര്‍ഡുകളില്‍ ഫോട്ടോ മാറ്റി: വ്യാജരേഖ ചമച്ച് ഫെഡറല്‍ ബാങ്കില്‍ നിന്ന് 27 കോടി തട്ടിയ കേസ്; ഒളിവിലുള്ള പ്രതിക്കായി അന്വേഷണം
കൊച്ചി: ഫെഡറല്‍ ബാങ്കില്‍ നിന്ന് 27 കോടി രൂപ തട്ടിയ കേസില്‍ ഒളിവിലുള്ള പ്രതിക്കായി അന്വേഷണം. കേസിലെ മുഖ്യസൂത്രധാരന്‍ ഷിറാജുല്‍ ഇസ്ലാമിനെ ക്രൈംബ്രാഞ്ച് സംഘം അസമില്‍ നിന്ന് അറസ്റ്റ് ചെയ്തതിരുന്നു. ഒളിവിലുള്ള ഷെറിഫുള്‍ പിടിയിലായ ഷിറാജുളിന്റെ സഹോദരനാണ്. സംഘം വ്യാജ പാന്‍ കാര്‍ഡുകള്‍ തയാറാക്കി നടത്തിയ തട്ടിപ്പ് നടത്തുന്ന വന്‍സംഘമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. 2023ല്‍ കൊച്ചി സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഷിറാജുളിനെ അറസ്റ്റ് ചെയ്തത്. തട്ടിപ്പിന്റെ പ്രധാന കേന്ദ്രം അസം ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഒന്നരവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ പ്രതി പിടിലായത്. അഞ്ഞൂറിലേറെ പേരുടെ പാന്‍കാര്‍ഡുകളില്‍ ഫോട്ടോ മാറ്റി ആള്‍മാറാട്ടം നടത്തി ലോണ്‍ സംഘടിപ്പിച്ചായിരുന്നു തട്ടിപ്പ്. സംഘത്തില്‍പ്പെട്ട കൂടുതല്‍ പേര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. 2023ല്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കഴിഞ്ഞ വര്‍ഷമാണ് ക്രൈംബ്രാഞ്ച് ഇക്കണോമിക്സ് ഒഫന്‍സ് വിംഗ് ഏറ്റെടുത്ത…
Read More80 ലക്ഷത്തിന്റെ ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ് ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് അന്വേഷണം: അക്കൗണ്ടുകള്‍ ഉത്തര്‍പ്രദേശ്, രാജസ്ഥാന് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍
കൊച്ചി: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ കണ്ണൂര്‍ സ്വദേശിക്ക് 80.78 ലക്ഷം രൂപ നഷ്ടമായ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി സൈബര്‍ പോലീസ്. പ്രതികളുടെ അക്കൗണ്ടുകള്‍ ഉത്തര്‍പ്രദേശ്, രാജസ്ഥാന് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേതാണെന്ന് സൈബര്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. വാഴക്കാല കെന്നഡിമുക്കില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി എം.ജെ. ജോസിനാണ് വ്യാജ ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ പണം നഷ്ടമായത്. ഓഗസ്റ്റ് 26 മുതല്‍ ഒക്ടോബര്‍ ഏഴുവരെ 11 തവണയായി 69,65,000 രൂപയും ഭാര്യയുടെ അക്കൗണ്ടില്‍നിന്ന് നാലുതവണയായി ആറുലക്ഷം രൂപയും ഭാര്യയുടെ പേരിലുള്ള മറ്റൊരു അക്കൗണ്ടില്‍നിന്ന് രണ്ടുതവണയായി 5,13,000 രൂപയുമാണ് പ്രതികള്‍ കൈക്കലാക്കിയത്. പ്രതികള്‍ കൈമാറിയ 11ഓളം അക്കൗണ്ടുകളിലേക്ക് തുക നിക്ഷേപിച്ചതെന്ന് പരാതിയില്‍ പറയുന്നു. വലിയ ലാഭവിഹിതം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാക്കിയ ശേഷം പണം കൈക്കലാക്കുകയായിരുന്നു.
Read Moreമെമ്മറി കാര്‍ഡ് വിവാദം: അമ്മയില്‍ തെളിവെടുപ്പ് തുടരുന്നു; ശ്വേത മേനോന് ഉള്‍പ്പെടുന്ന സമിതിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്
കൊച്ചി: താരസംഘടന അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ തെളിവെടുപ്പ് തുടരുന്നു. പരാതി ഉന്നയിച്ച ഏതാനും ചില താരങ്ങളില്‍ നിന്നടക്കമാണ് ഇനി മൊഴി രേഖപ്പെടുത്താനുള്ളത്. ആരോപണ വിധേയരില്‍ നിന്നും സംഘടനാ ഭാരവാഹികളില്‍ നിന്നും കമ്മീഷന് മൊഴി രേഖപ്പെടുത്തുന്നുണ്ട്. അമ്മ പ്രസിഡന്റ് ശ്വേത മേനോന് ഉള്‍പ്പെടുന്ന അഞ്ചംഗ സമിതിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. മൊഴികള്‍ രേഖപ്പെടുത്തിയ ശേഷം രണ്ട് മാസത്തിനുള്ളില്‍ കമ്മീഷന് റിപ്പോര്‍ട്ട് ജനറല്‍ ബോഡിക്ക് മുമ്പാകെ സമര്‍പ്പിക്കും. നിയമപരമായ നടപടി സ്വീകരിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അത്തരത്തില്‍ നീങ്ങാനുമാണ് നിലവിലെ നീക്കം. നടന് മോഹന്‍ലാലില്‍ നിന്നടക്കം സമിതി വിവരങ്ങള്‍ തേടിയതായാണ് സൂചന. അമ്മ എക്സിക്യൂട്ടീവ് അംഗം ജോയ് മാത്യു, ദേവന്, ശ്രീലത നമ്പൂതിരി, ശ്രീലത പരമേശ്വരന് എന്നിവര്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ സമിതിയാണ് മൊഴിയെടുക്കുന്നത്.മീ ടു ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമയിലെ നടിമാര്‍ നേരിട്ട ലൈംഗീകാതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയാന്‍ നടി കുക്കു പരമേശ്വരന്…
Read Moreതാമരശേരിയിലെ തീ കെടുത്തണം
താമരശേരിയിൽ മാലിന്യസംസ്കരണ ഫാക്ടറി വായുവും വെള്ളവും മലിനമാക്കുന്നെങ്കിൽ അതെന്തു മാലിന്യസംസ്കരണമാണ് എന്നറിയണം. കോടതികൾക്കും ജനാധിപത്യ മാർഗങ്ങൾക്കും മുകളിൽ തീയിടുന്നവരുടെ മുഖംമൂടി അഴിച്ചുമാറ്റുകയും ചെയ്യണം. താമരശേരിക്കടുത്ത് അമ്പായത്തോട്ടിലെ മാലിന്യസംസ്കരണ കേന്ദ്രം ചാന്പലാക്കിയതിൽ ചില മുന്നറിയിപ്പുകളുണ്ട്. ഒന്നാമത്, ജനജീവിതം ദുഃസഹമാക്കിയ ഫാക്ടറിക്കെതിരേ അഞ്ച് വർഷമായി ജനങ്ങൾ സമാധാനപരമായി നടത്തിയ സമരം സർക്കാർ പരിഹരിച്ചില്ല. ചൊവ്വാഴ്ചത്തെ ഉപരോധസമരത്തിനിടെ മാലിന്യവുമായെത്തിയ വാഹനങ്ങൾ കടത്തിവിട്ട പോലീസ് നടപടി പ്രകോപനമാകുകയും ചെയ്തു. അതേസമയം, ജനം പ്രതിഷേധിക്കുന്നതിനിടെ മുഖംമൂടി ധരിച്ച ഒരുസംഘമാളുകൾ കുറച്ചകലെയുള്ള ഫാക്ടറിയിൽ കടന്നു തീയിടുകയും നിരവധി വാഹനങ്ങൾ കത്തിക്കുകയും തല്ലിത്തകർക്കുകയും ചെയ്തത് അത്ര സ്വാഭാവികമെന്നു കരുതാനുമാകില്ല. അവഗണിക്കപ്പെടുന്ന സമരങ്ങളിൽ നിക്ഷിപ്ത താത്പര്യക്കാർ നുഴഞ്ഞുകയറിയോ എന്നും അറിയേണ്ടതാണ്. കട്ടിപ്പാറ പഞ്ചായത്തിലാണ് ഫ്രഷ്കട്ട് ഓർഗാനിക് പ്രൊഡക്ട്സ് എന്ന കോഴിമാലിന്യ നിർമാർജന കേന്ദ്രം. ജില്ലയിലെ കോഴിക്കടകളിൽനിന്നുള്ള അഴുകാത്ത അവശിഷ്ടങ്ങൾ എത്തിച്ച് മറ്റ് ഉത്പന്നങ്ങളാക്കുന്നതാണ് പ്രക്രിയ. പക്ഷേ, 20-30 ടൺ…
Read Moreഘടകകക്ഷികളെ തൃപ്തിപ്പെടുത്തി ഭരണം നിലനിർത്താൻ സിപിഎം; തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റുകളിൽ കുറവ് വരുത്തില്ല
കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഘടകകക്ഷികൾക്കു നൽകേണ്ട സീറ്റുകളിൽ യാതൊരു കുറവും വരുത്താതെ കൂട്ടായ്മയോടെ ഇടതുപക്ഷ ഐക്യം കാത്തുസൂക്ഷിക്കണമെന്നു സിപിഎം സംസ്ഥാനകമ്മിറ്റിയുടെ സർക്കുലർ. ഘടകകക്ഷികളെ തൃപ്തരാക്കി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അനായാസമായി കേരള ഭരണം നിലനിർത്തുന്നതിന് പഞ്ചായത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പുകൾ ചൂണ്ടുപലകയാകണമെന്നും നിർദേശിക്കുന്നു.സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതുമുതൽ തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുംവരെ പാർട്ടി ഘടകങ്ങൾ സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ചുള്ള സംസ്ഥാന കമ്മിറ്റിയുടെ സർക്കുലറിൽ കൃത്യമായ നിർദ്ദേശങ്ങളാണ് കീഴ്ഘടകങ്ങൾക്കു നൽകിയിരിക്കുന്നത്. ലൈംഗികാരോപണത്തിനു വിധേയരായവർ, ചിട്ടി, ലോൺ, ബാങ്ക് കുടിശിക ഇവയുമായി ബന്ധപ്പെട്ടു സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടുള്ളവർ, സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളുള്ളവർ എന്നിങ്ങനെയുള്ളവർ സ്ഥാനാർഥികൾ ആകാതിരിക്കാൻ ഘടകങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. സ്ഥാനാർഥികളെ തെരഞ്ഞെടുക്കുമ്പോൾ എസ്എഫ്ഐ, ഡിവൈഎഫ്ഐ, മഹിള, കെഎസ്കെടിയു, കർഷകർ, ഹരിത കർമസേന, കുടുംബശ്രീ എന്നീ സംഘടനകളിൽനിന്നും നിൽക്കാൻ പറ്റുന്നവരെ മുൻഗണനാ ക്രമത്തിൽ തെരഞ്ഞെടുക്കണം. റിട്ടയർ ചെയ്ത ആക്ഷേപമില്ലാത്ത സർക്കാർ…
Read Moreമെമ്മറി കാര്‍ഡ് വിവാദം: അമ്മയില്‍ തെളിവെടുപ്പ് തുടരുന്നു
കൊച്ചി: താരസംഘടന അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ തെളിവെടുപ്പ് തുടരുന്നു. പരാതി ഉന്നയിച്ച ഏതാനും ചില താരങ്ങളില്‍ നിന്നടക്കമാണ് ഇനി മൊഴി രേഖപ്പെടുത്താനുള്ളത്. ആരോപണ വിധേയരില്‍ നിന്നും സംഘടനാ ഭാരവാഹികളില്‍ നിന്നും കമ്മീഷന് മൊഴി രേഖപ്പെടുത്തുന്നുണ്ട്. അമ്മ പ്രസിഡന്റ് ശ്വേത മേനോന് ഉള്‍പ്പെടുന്ന അഞ്ചംഗ സമിതിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. മൊഴികള്‍ രേഖപ്പെടുത്തിയ ശേഷം രണ്ട് മാസത്തിനുള്ളില്‍ കമ്മീഷന് റിപ്പോര്‍ട്ട് ജനറല്‍ ബോഡിക്ക് മുമ്പാകെ സമര്‍പ്പിക്കും. നിയമപരമായ നടപടി സ്വീകരിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അത്തരത്തില്‍ നീങ്ങാനുമാണ് നിലവിലെ നീക്കം. നടന് മോഹന്‍ലാലില്‍ നിന്നടക്കം സമിതി വിവരങ്ങള്‍ തേടിയതായാണ് സൂചന. അമ്മ എക്സിക്യൂട്ടീവ് അംഗം ജോയ് മാത്യു, ദേവന്, ശ്രീലത നമ്പൂതിരി, ശ്രീലത പരമേശ്വരന് എന്നിവര്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ സമിതിയാണ് മൊഴിയെടുക്കുന്നത്. മീ ടു ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമയിലെ നടിമാര്‍ നേരിട്ട ലൈംഗീകാതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയാന്‍ നടി കുക്കു…
Read Moreതള്ളട്ടങ്ങനെ തള്ളട്ടെ… രാഷ്ട്രപതിയുടെ ഹെലികോപ്ടര്‍ തള്ളിയ സംഭവം: ‘തള്ളലിൽ കേരളം ഒരിക്കലും പിന്നിലല്ല’; ട്രോൾമാലയിൽ സമൂഹമാധ്യമങ്ങള്‍
രാഷ്ട്രപതി ദ്രൗപതി മുര്‍മു എത്തിയ ഹെലികോപ്ടറിന്റെ ചക്രം പ്രമാടത്തെ കോണ്‍ക്രീറ്റ് ഹെലിപ്പാഡില്‍ താഴ്ന്നോ ഇല്ലയോ എന്നതു വിവാദമായി നിലനില്‍ക്കേ, ഹെലികോപ്ടര്‍ തള്ളിനീക്കിയതിൽ ട്രോളുകളായി സമൂഹമാധ്യമങ്ങള്‍. “തള്ളലിന് കേരളം ഒരിക്കലും പിന്നിലല്ല’എന്ന് തെളിയിച്ചതെന്നതടക്കം ശ്രദ്ധേയവും ഹാസ്യവും നിറഞ്ഞതുമായ ട്രോളുകളുടെ പെരുമഴയാണ് ഇന്നലെ മുതല്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. തള്ളലിനെ ന്യായീകരിച്ച് രംഗത്തെത്തിയ ഉദ്യോഗസ്ഥരെയും ട്രോളര്‍മാര്‍ വെറുതെവിട്ടിട്ടില്ല. ഇന്നലെ രാവിലെ ശബരിമല യാത്രയ്ക്കായി എത്തിയ രാഷ്ട്രപതി പമ്പയിലേക്കു കാറില്‍ പുറപ്പെട്ടതിനു പിന്നലെയാണ് ഹെലികോപ്ടര്‍ അഗ്നിരക്ഷ സേന ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്നു തള്ളി ഹെലിപ്പാഡിലെ നിശ്ചിത സ്ഥാനത്തേക്കു മാറ്റിയത്. ഈ ചിത്രം വ്യാപകമായി പ്രചരിച്ചത് സര്‍ക്കാറിനും നാണക്കേടായി. ദേശീയ തലത്തിലടക്കം ദൃശ്യങ്ങള്‍ ചര്‍ച്ചയാകുകയും ചെയ്തു. സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടക്കം വിശദീകരണം തേടിയതോടെ ജില്ലാ ഭരണകൂടവും പോലീസും വെട്ടിലായി. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ പൂര്‍ണചുമതല കേന്ദ്ര സുരക്ഷാ സേനയ്ക്കായിരുന്നുവെന്നും ക്രമീകരണങ്ങള്‍ ഒരുക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും…
Read Moreരണ്ട് പേർ വീടിന് പുറത്ത് കാവൽ നിന്നു മൂന്നുപേർ അകത്ത് അതിക്രമിച്ച് കയറി: ബംഗളൂരുവിൽ ബ്യൂട്ടി പാർലർ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു; അയൽക്കാരി നൽകിയ ക്വട്ടേഷനെന്ന് സംശയം
ബംഗളൂരു: ഗംഗോണ്ടനഹള്ളിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തത സംഘത്തിലെ രണ്ടു പേർ പിടിയിൽ. ബ്യൂട്ടിപാർലർ ജീവനക്കാരിയായ കോല്‍ക്കത്ത സ്വദേശിനിയായ 30 കാരിയെയാണ് വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചത്. യുവതിയുടെ വാടക വീട്ടിൽ അതിക്രമിച്ചു കയറി അഞ്ചംഗ സംഘത്തിലെ മൂന്നു പേരാണ് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. രണ്ടു പേർ അതിക്രമത്തിന് കാവൽ നിൽക്കുകയായിരുന്നു. വീട്ടിലെ വിലപ്പിടിപ്പുള്ള വസ്തുക്കളും പണവും അക്രമി സംഘം കൈക്കലാക്കുകയും ചെയ്തു. ചൊവ്വാഴ്ചയായിരുന്നു സംഭവം. യുവതിയുടെ പരാതിയിൽ സ്ഥലത്തെത്തിയ പോലീസ് അതിക്രമത്തിനു കാവൽനിന്ന രണ്ടു പേരെയും കണ്ടെത്തി. യുവതിയെ ആക്രമിച്ച മൂന്നു പേർ ഒളിവിലാണ്. ഇവർക്കായി അന്വേഷണം നടക്കുന്നതായി മദനായ്ക്കനഹള്ളി പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നിൽ അയൽക്കാരിയായ ടീച്ചർ നൽകിയ ക്വട്ടേഷനാണോ എന്ന് പോലീസിന് സംശയമുണ്ട്. ബ്യൂട്ടീഷ്യൻ ആയി ജോലി ചെയ്യുന്ന യുവതിയെ തേടി കസ്റ്റമേഴ്സ് എത്തുന്നത് ഫ്ലാറ്റിലെ മറ്റ് താമസക്കാർക്ക് അലോസരം ഉണ്ടാക്കിയിരുന്നു. വിദഗ്ധ…
Read Moreഓഫീസ് റൂമിലേക്ക് വിളിച്ചു വരുത്തി വിദ്യാർഥിനിയോട് മോശമായി പെരുമാറി; സ്കൂൾ പ്രിൻസിപ്പൽ പോക്സോ കേസിൽ അറസ്റ്റിൽ
ഹരിപ്പാട്: സ്കൂൾ പ്രിൻസിപ്പൽ പോക്സോ കേസിൽ അറസ്റ്റിൽ. വീയപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ തിരുവനന്തപുരം വെഞ്ഞാറമൂട് നെല്ലനാട് മൊഴിയിൽ ഗോപകുമാർ പാർഥസാരഥി (49) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചൈൽഡ് ലൈന്‍ ലഭിച്ച പരാതിയെത്തുടർന്നാണ് വീയപുരം പോലീസ് പോക്സോ കേസ് എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More