കാന്‍സര്‍ ബാധിച്ച് ഒരുകണ്ണിനുകാഴ്ച നഷ്ടപ്പെട്ടിട്ടും ആദര്‍ശ് തളര്‍ന്നില്ല. ആദര്‍ശിന് ഇത് അതി ജീവനത്തിന്റെ പോരാട്ടം കൂടിയായിരുന്നു. കായികമേളയില്‍ സ്വര്‍ണം നേടിയെടുത്താണ് ആദര്‍ശ് കാന്‍സറിനെ അതിജീവിച്ചതും ഒപ്പം തന്റെഅമ്മയ്ക്കുള്ള സ്നേഹസമ്മാനം നല്കിയതും. ഇന്‍ക്ലൂസീവ് അത്ലറ്റിക്സിലെ 400 മീറ്റര്‍ മിക്സഡ് റിലേയില്‍ സ്വര്‍ണം നേടിയ പാലക്കാട് ടീമിലെ അംഗമാണ് ചെമ്പ്ര സിയുപി സ്കൂളിലെ വിദ്യാര്‍ഥിയാണ് ആദര്‍ശ്. 2016ല്കാന്സര് ബാധിതനായ ആദര്‍ശിന് ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. കണ്ണിന്റെ കാഴ്ച നഷ്്ടപ്പെട്ടിട്ടും ആദര്‍ശ് തളര്‍ന്നില്ല. കാന്‍സര്‍ അതിജീവിച്ചതോടെ കായികലോകത്തോടുള്ള തന്റെ ഇഷ്ടം തന്റെ അതിജീവനപോരാട്ടമായി തെരഞ്ഞെടുത്തു. പള്ളിപ്പുറം സിപിഎച്ച്എസ്എസിലെ അധ്യാപിക കൂടിയായ അമ്മ പ്രിയ മകന്റെ ഓട്ട മത്സരത്തോടുള്ള താത്പര്യംകണ്ട് അവനോടൊപ്പം ചേരുകയും പ്രോത്സാഹനം നല്‍കുകയും ചെയ്തതോടെ ആദര്‍ശിന്റെ അതിജീവനപോരാട്ടം വിജയത്തിലെത്തി. ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരം കാണാന്‍ അമ്മ പ്രിയയുമുണ്ടായിരുന്നു. ഒന്നാമതായി വിജയിച്ചെത്തിയ ആദര്‍ശിന് അമ്മ പ്രിയയുടെ വകയായി…
Read MoreDay: October 23, 2025
വമ്പന്മാരുടെ ആറാട്ട്…
ബാഴ്സലോണ/ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2025 സീസണിന്റെ മൂന്നാം റൗണ്ട് പോരാട്ടത്തില്‍ വമ്പന്മാരുടെ ആറാട്ട്. സ്പാനിഷ് ക്ലബ് ബാഴ്സലോണ ഹോം മത്സരത്തില്‍ 6-1ന് ഗ്രീക്ക് ക്ലബ് ഒളിമ്പ്യാകസിനെ തകര്‍ത്തു. ഫെര്‍മിന്‍ ലോപ്പസിന്റെ ഹാട്രിക്കാണ് ബാഴ്സയ്ക്ക് മിന്നും ജയമൊരുക്കിയത്. ജേതാക്കള്‍ക്കായി മാര്‍ക്കസ് റാഷ്ഫോഡ് രണ്ടും ലാമിന് യമാല്‍ ഒരു ഗോളും സ്വന്തമാക്കി. ഹോം മത്സരത്തില്‍ ഇംഗ്ലീഷ് ക്ലബ് ആഴ്സണല്‍ 4-0ന് സ്പാനിഷ് സംഘമായ അത്ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കി. ഗണ്ണേഴ്സിനായി വിക്ടര്‍ ഗ്യോകെരെസ് ഇരട്ടഗോള്‍ നേടി. നിലവിലെ ചാമ്പ്യന്മാരായ ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്മെയ്ന് 7-2ന് ജര്‍മനിയില്‍നിന്നുള്ള ബയേര്‍ ലെവര്‍കൂസെനെ തോല്‍പ്പിച്ചു. പിഎസ്ജിക്കായി ഡെസിരെ ഡൗ ഇരട്ടഗോള്‍ സ്വന്തമാക്കി. എര്‍ലിംഗ് ഹാലണ്ട്, ബെര്‍ണാഡോ സില്‍വ എന്നിവരുടെ ഗോളുകളിലൂടെ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റി 2-0ന് സ്പെയിനില്‍നിന്നുള്ള വിയ്യാറയലിനെ തോല്‍പ്പിച്ചു. അതേസമയം, ഇറ്റാലിയന്‍ കരുത്തരായ നാപ്പോളിയെ ഡച്ച് ക്ലബ്…
Read Moreഇമ്രാൻ ഖാന്റെ സഹോദരിക്കെതിരേ ജാമ്യമില്ലാ വാറണ്ട്
ഇസ്ലാമബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാനെതിരേ തീവ്രവാദ വിരുദ്ധ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. റാവൽപിണ്ടിയിലുള്ള കോടതി നാലാം തവണയാണ് ഇമ്രാൻ ഖാന്റെ തെഹ്രിക് കെ ഇൻസാഫ് പാർട്ടിയുടെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസിൽ വാറണ്ട് അയയ്ക്കുന്നത്. കഴിഞ്ഞ നവംബറിലാണ് പ്രതിഷേധങ്ങൾ നടന്നത്. അലീമ ഒഴികെയുള്ള 11 പ്രതികളിൽ 10 പേരും കോടതിയുടെ മുന്‍പാകെ ഹാജരായെന്ന് ഡോൺ പത്രം റിപ്പോർട്ട് ചെയ്തു. വ്യാജ റിപ്പോർട്ട് ഫയൽ ചെയ്തതിന് പോലീസ് സൂപ്രണ്ട് സാദ് അർഷാദിനും ഡെപ്യൂട്ടി സൂപ്രണ്ട് നയീമിനും കോടതി കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. കോടതിയലക്ഷ്യത്തിന് ഇവരോട് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. അലീമ ഒളിവിലാണെന്നാണ് ഇവർ റിപ്പോർട്ട് നൽകിയതെങ്കിലും ഇമ്രാൻ ഖാൻ കഴിയുന്ന അദിയാല ജയിൽ പരിസരത്ത് ഇവരെ കണ്ടെന്നും കോടതി വ്യക്തമാക്കി. 2014 നവംബർ 26ന് നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളിൽ പതിനായിരത്തിലധികം വരുന്ന…
Read Moreകാനന വാസാ അയ്യപ്പാ… കുളിർമ പകരുന്ന അന്തരീക്ഷം; ക്ഷേത്രത്തിനൊപ്പമുള്ള ഉപദേവതകൾ കൗതുകം പകരുന്നതാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു
പത്തനംതിട്ട: കാനന നടുവിലെ ക്ഷേത്രവും അന്തരീക്ഷവും മനസിന് കുളിർമ പകരുന്നതാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ക്ഷേത്രത്തിനൊപ്പമുള്ള ഉപദേവതകൾ കൗതുകം പകരുന്നതായും രാഷ്ട്രപതി പറഞ്ഞു. യാത്രയ്ക്കിടെ മന്ത്രി വി.എൻ. വാസവനോടാണ് ശബരിമല ക്ഷേത്ര അന്തരീക്ഷത്തിലെ പുതുമ സന്തോഷകരമാണെന്ന് ദ്രൗപദി മുർമു വ്യക്തമാക്കിയത്. ശബരിമല വികസനവുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്ക് സമർപ്പിക്കാനായി ദേവസ്വം ബോർഡ് നിവേദനം തയാറാക്കിയിരുന്നെങ്കിലും സന്നിധാനത്തുനിന്ന് വേഗത്തിൽ മടങ്ങിയതിനാൽ സ്വീകരിച്ചില്ല. നിവേദനം അടുത്തദിവസം സ്വീകരിക്കാമെന്നും ഇതിനായി സമയം നൽകാമെന്നും മന്ത്രിയെ അറിയിച്ചു. ശബരിമല വികസനത്തിനായി വനഭൂമി വിട്ടുകിട്ടുന്നതിലെ ബുദ്ധിമുട്ടുകൾ അടക്കം വിശദീകരിച്ചായിരുന്നു നിവേദനം.
Read Moreയുക്രെയ്നിൽ കനത്ത ആക്രമണം അഴിച്ചുവിട്ട് റഷ്യ
കീവ്: ട്രംപ്-പുടിൻ ചർച്ച ഉടൻ നടക്കില്ലെന്ന് അമേരിക്ക സൂചന നൽകിയതോടെ യുക്രെയ്നിൽ കനത്ത മിസൈൽ-ഡ്രോൺ ആക്രമണം നടത്തി റഷ്യ. ആക്രമണങ്ങളിൽ രണ്ടു കുട്ടികളുൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടു. ഖാർകീവിലെ കിന്റർഗാർട്ടൻ സ്കൂളിനുനേരേയുണ്ടായ ആക്രമണത്തിലാണ് രണ്ടു കുട്ടികൾ മരിച്ചത്. കുട്ടികളുൾപ്പെടെ 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുക്രെയ്നിലെ ഊർജകേന്ദ്രങ്ങൾക്കുനേരേയും റഷ്യ ഡ്രോൺ ആക്രമണം നടത്തി. വിദേശത്തുനിന്നുള്ള സമ്മർദം കുറഞ്ഞതാണ് യുക്രെയ്നെതിരേ കനത്ത ആക്രമണം നടത്താൻ റഷ്യയെ പ്രേരിപ്പിക്കുന്നതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ആരോപിച്ചു. ഹംഗറിയിലെ ബുഡാപെസ്റ്റിൽ പുടിനുമായി ട്രംപ് നടത്താൻ നിശ്ചയിച്ച കൂടിക്കാഴ്ചയ്ക്കു സാധ്യതയില്ലെന്നാണ് അമേരിക്ക ഇന്നലെ സൂചന നൽകിയതെങ്കിലും കൂടിക്കാഴ്ചയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നാണ് ഇന്നലെ റഷ്യൻ ഉദ്യോഗസ്ഥർ പറഞ്ഞത്. കൂടിക്കാഴ്ചയ്ക്കുള്ള തീയതി തീരുമാനിക്കേണ്ടതുണ്ടെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കൊവ് അറിയിച്ചു. യുക്രെയ്ൻ വിഷയത്തിലുള്ള കൂടിക്കാഴ്ച ഇരു പ്രസിഡന്റുമാരുടെയും ആഗ്രഹമാണെന്നും ഇതുസംബന്ധിച്ച ഊഹാപോഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreപുടിനുമായി കൂടിക്കാഴ്ച ഉടനില്ലെന്ന് ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി കൂടിക്കാഴ്ച നടത്താനുള്ള പദ്ധതി താത്കാലികമായി മരവിപ്പിച്ചിരിക്കുകയാണെന്നും ഇതു സമയം പാഴാക്കാൻ മാത്രം ഉതകുന്ന ഒന്നാകാൻ പാടില്ലെന്നു നിർബന്ധമുള്ളതിനാലാണ് തീരുമാനമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ വാരമാണ് ഹംഗറിയിലെ ബുഡാപെസ്റ്റിൽ ഇത്തരമൊരു കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ടെലിഫോണിൽ സംസാരിച്ചതിനുശേഷമാണ് ഇക്കാര്യം തീരുമാനിച്ചത്. ഉടനടിയുള്ള വെടിനിർത്തലിനോട് എതിർപ്പാണെന്ന് ലാവ്റോവ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇരുരാജ്യങ്ങൾക്കിടയിലെ മുഖ്യവിഷയങ്ങളിലെല്ലാം ഉറച്ച നിലപാടില്ലാത്ത തരത്തിലാണു ട്രംപ് സമീപകാലത്തു പെരുമാറിയിട്ടുള്ളത്. പുടിനെ ഇപ്പോൾ കാണേണ്ടെന്നു ട്രംപ് തീരുമാനിച്ചത് യൂറോപ്യൻ നേതാക്കൾക്ക് ആശ്വാസമാണ്. കൃത്യമായ നിലപാട് അറിയിക്കാതെ ചർച്ചകൾ നീട്ടിക്കൊണ്ടുപോകുകയും യുദ്ധം സൗകര്യപൂർവം തുടരുകയുമാണ് പുടിൻ ചെയ്യുന്നതെന്ന് നേരത്തേ പല നേതാക്കളും വിമർശനമുന്നയിച്ചിരുന്നു. ട്രംപ് അടുത്തിടെ സൂചിപ്പിച്ചതുപോലെ, റഷ്യ പിടിച്ചെടുത്ത യുക്രെയ്ൻ ഭൂമി അടിയറവു…
Read Moreസമാധാന കരാറുമായി സഹകരിച്ചില്ലെങ്കിൽ ഹമാസിനെ തുടച്ചുനീക്കും, ഗാസയിൽ സമാധാനം നിലനിൽക്കും: യുഎസ് വൈസ് പ്രസിഡന്റ് വാൻസ്
ടെൽ അവീവ്: ഗാസയിൽ സമാധാനം നിലനിൽക്കുമെന്ന ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. സമാധാനക്കരാറിന്റെ പുരോഗതി വിലയിരുത്താനെത്തിയ അദ്ദേഹം ഇന്നലെ ദക്ഷിണ ഇസ്രയേലിലെ കിര്യാത് ഗാറ്റിൽ തുറന്ന വെടിനിർത്തൽ കോ-ഓർഡിനേഷൻ സെന്റർ സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ ചരിത്രപരമായ സമാധാന കരാർ ഒപ്പിട്ടിട്ട് ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്. ആത്മാർഥമായി പറഞ്ഞാൽ കാര്യങ്ങൾ ഞാൻ പ്രതീക്ഷിച്ചതിലും മികച്ച രീതിയിലാണു മുന്നോട്ടുപോകുന്നത്. ഹമാസ് സഹകരിച്ചില്ലെങ്കിൽ ട്രംപ് പറഞ്ഞതുപോലെ അവർ തുടച്ചുനീക്കപ്പെടും -വാൻസ് പറഞ്ഞു. ഹമാസിന്റെ നിരായുധീകരണം ചർച്ച ചെയ്ത് പരിഹരിക്കാനാകാത്ത വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. ചെറിയ പ്രശ്നങ്ങളെ പർവതീകരിച്ച് സമാധാനപദ്ധതി പാളിയെന്ന തരത്തിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന പാശ്ചാത്യമാധ്യമങ്ങളുടെ രീതിയെ അദ്ദേഹം വിമർശിച്ചു. ഇനിയും ചെയ്തുതീർക്കാൻ ഒത്തിരി കാര്യങ്ങളുണ്ട്. ട്രംപിന്റെ 20 ഇന സമാധാന പദ്ധതി പൂർണതോതിൽ നടപ്പാകാൻ ഇനിയും ഏറെ സമയമെടുക്കും. കൊല്ലപ്പെട്ട…
Read Moreമുരാരി ബാബു അറസ്റ്റില്‍; സ്വർണപ്പാളികളെ ചെമ്പുപാളികളായി രേഖപ്പെടുത്തി; പോറ്റിയേയും മുരാരി ബാബുവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ എസ്ഐടി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ മുൻ അഡിമിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റില്‍. കേസിൽ രണ്ടാം പ്രതിയാണ് മുരാരി ബാബു. സ്വർണപാളി കടത്തിയ കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെയാൾ ബുധനാഴ്ച രാത്രി പെരുന്നയിലെ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ച് ഇയാളെ ചോദ്യം ചെയ്തിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് പിന്നാലെയായിരുന്നു എസ്ഐടിയുടെ നിർണായക നീക്കം. വൈദ്യപരിശോധനയ്ക്കയി മുരാരി ബാബുവിനെ കൊണ്ടുപോകും. ശേഷം റാന്നി കോടതിയിലെത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം. കേസിൽ മുരാരി ബാബുവിനെതിരേ ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം. മുരാരി ബാബുവാണ് ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വർണം പൂശിയ ദ്വാരപാലക ശിൽപ്പങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തിയത്. 2024ൽ ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വർണപ്പാളികൾ നവീകരണത്തിനായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൊടുത്തുവിടുന്നതിന് മുരാരി ബാബു ഇടപെട്ടതായി ദേവസ്വം…
Read Moreഗതാഗതക്കുരുക്കിൽ കുടുങ്ങി; ഡയാലിസിസിന് കാറിൽ പോകവേ അവശനായ യുവാവ് മരിച്ചു; യുവാവിന്റെ ജീവനെടുത്തത് അരൂരിലെ ഉയരപ്പാത നിർമാണത്തിലെ കുരുക്ക്
അരൂര്‍: ഡയാലിസിസിന് കാറില്‍ പോയ യുവാവ് കുരുക്കില്‍പ്പെട്ടു മരിച്ചു. എഴുപുന്ന പഞ്ചായത്ത് ഏഴാം വാര്‍ഡ് ശ്രീഭദ്രത്തില്‍ (പെരുമ്പള്ളിച്ചിറ) ദിലീപ് പി.പി. (42) ആണ് മരിച്ചത് അരൂര്‍ ഉയരപ്പാത നിര്‍മാണം നടക്കുന്ന ദേശീയപാതയിലെ ഗതാഗത കുരുക്കില്‍പ്പെട്ട് അവശനായ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജീവന് നഷ്ടമായി. കുറച്ചുവര്‍ഷങ്ങളായി വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ഇദ്ദേഹം. ആഴ്ചയില്‍ രണ്ടുതവണ എറണാകുളത്തെ ആശുപത്രിയില്‍ ഡയാലിസിസ് ചെയ്യുന്നുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് 11ഓടെ ആശുപത്രിയിലേക്ക് പോകുമ്പോള്‍ അരൂര്‍ അമ്പലം ജംഗ്ഷനു സമീപമാണ് സംഭവം. അരൂരില്‍ താമസിക്കുന്ന ദിലീപിന്റെ ഭാര്യാസഹോദരന്‍ ഡിജു വി.ആര്. ആശുപത്രിയില്‍ കൂട്ടുപോകാനായി കാത്തു നിന്നിരുന്നു. പലവട്ടം ഫോണ്‍ ചെയ്തിട്ടും എടുക്കാതെ വന്നപ്പോള്‍ ഇദ്ദേഹം അന്വേഷിച്ചെത്തി. അപ്പോഴാണ് ഉയരപ്പാതയുടെ തൂണിനുതാഴേക്ക് വാഹനം മാറ്റിയിട്ട നിലയില്‍ കണ്ടത്. ഇദ്ദേഹം സമീപത്തുള്ള അമ്പലം ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷക്കാരെയും വിളിച്ചു. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അരൂര്‍ പഞ്ചായത്തിന്റെ…
Read Moreതണ്ടപ്പേർ ഫയലിലും ഒരു ജീവനൊടുക്കിയോ?
ഒരു തണ്ടപ്പേർ മാറ്റിക്കിട്ടാൻ ആറു മാസം വില്ലേജ് ഓഫീസ് കയറിയിറങ്ങിയിട്ടാണ് കൃഷ്ണസ്വാമി കയറെടുത്തത്. അല്ലെങ്കിൽ അദ്ദേഹം ജീവനൊടുക്കില്ലായിരുന്നെന്നു ഭാര്യ പറയുന്നു. അതു വസ്തുതാപരമാണെങ്കിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ ആത്മഹത്യാ പ്രേരണയ്ക്കു കേസെടുക്കുകയും ജോലിയിൽനിന്നു പിരിച്ചുവിടുകയും വേണം. പക്ഷേ, സാധ്യതയില്ല. ഓരോ ഫയലും ഒരോ ജീവിതമാണെന്ന് ഉപദേശിച്ചവർ കാണുന്നുണ്ടോ ജീവനക്കാർ ചവിട്ടിപ്പിടിച്ച ഒരു ഫയൽകൂടി നിശ്ചലമായത്? ജനങ്ങളുടെ ചോരയൂറ്റിക്കുടിക്കുന്ന ഈ ദുഷ്പ്രഭുക്കളെ ഒതുക്കാൻ ശേഷിയുള്ള ഭരണാധികാരികൾക്കായി ഇനിയെത്ര കാലം കാത്തിരിക്കണം! അട്ടപ്പാടി കാവുണ്ടിക്കൽ ഇരട്ടക്കുളം സ്വദേശി കൃഷ്ണസ്വാമിയെ ആണ് തിങ്കളാഴ്ച രാവിലെ കൃഷിസ്ഥലത്തു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് ഏക്കർ കൃഷിഭൂമിയുള്ള കർഷകനാണ് കൃഷ്ണസ്വാമി. ഇദ്ദേഹത്തിന്റെ ഭൂമിയുടെ തണ്ടപ്പേര് മറ്റൊരാളുടെ പേരിലായിരുന്നു. ഇതു മാറ്റിക്കിട്ടാൻ ആറുമാസമായി വില്ലേജ് ഓഫീസിലും റവന്യു ഉദ്യോഗസ്ഥരെ നേരിൽ കണ്ടും പരാതി ബോധിപ്പിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് കുടുംബം പറഞ്ഞത്. എന്നാൽ, സാങ്കേതിക പ്രശ്നങ്ങൾ കാരണമാണു തണ്ടപ്പേരിൽ വ്യത്യാസം…
Read More