വാഷിംഗ്ടൺ ഡിസി: വെനസ്വേലയ്ക്കു സമീപം സൈനികവിന്യാസം ശക്തിപ്പെടുത്തുന്ന അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് വിമാനവാഹിനിയെ കരീബിയൻ മേഖലയിലേക്ക് അയച്ചു. അമേരിക്ക കൃത്രിമമായി പുതിയ യുദ്ധം സൃഷ്ടിക്കുകയാണെന്ന് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ ആരോപിച്ചു. മയക്കുമരുന്നു കടത്തൽ തടയാനെന്ന പേരിൽ അമേരിക്കൻ സേന വെനസ്വേലൻ തീരത്ത് ബോട്ടുകൾക്കു നേരേ ആക്രമണം തുടരുന്നതിനിടെയാണ് പുതിയ നീക്കം. കടൽ ആക്രമണത്തിനു പുറമേ വെനസ്വേലയ്ക്കുള്ളിലും ആക്രമണം നടത്താനായിരിക്കാം അമേരിക്കൻ പദ്ധതിയെന്നു സൂചനയുണ്ട്. ജെറാൾഡ് ഫോർഡ് കപ്പലിന് 90 യുദ്ധവിമാനങ്ങളെ വഹിക്കാൻ ശേഷിയുണ്ട്. എഫ് 35 അടക്കമുള്ള യുദ്ധവിമാനങ്ങളെയും മറ്റു യുദ്ധക്കപ്പലുകളെയും നേരത്തേതന്നെ മേഖലയിൽ വിന്യസിച്ചിരുന്നു. മയക്കുമരുന്ന് കടത്തുന്ന ബോട്ടുകൾക്കു നേർക്ക് എന്നു പറഞ്ഞ് അമേരിക്കൻ സേന ഇതുവരെ പത്ത് ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഇതിൽ കൊല്ലപ്പെട്ടവർ നാർക്കോ തീവ്രവാദികളാണെന്ന് ട്രംപ് ഭരണകൂടം ആരോപിക്കുന്നു. വെള്ളിയാഴ്ച ആയിരുന്നു അവസാനത്തെ…
Read MoreDay: October 26, 2025
ഓളപ്പരപ്പിൽ ആതിഥേയർ
തിരുവനന്തപുരം: ആദ്യദിനം തുടങ്ങിയ ഏകപക്ഷീയമായ കുതിപ്പില്‍ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ നീന്തലില്‍ തിരുവനന്തപുരം ചാമ്പ്യൻ. മെഡല്‍ വേട്ടയില്‍ എതിരാളികളെ വളരെ പിന്നിലാക്കിയാണ് തിരുവനന്തപുരം ഏകപക്ഷീയമായി ചാമ്പ്യന്‍പട്ടത്തിലേക്ക് കുതിച്ചത്. 73 സ്വര്‍ണവും 63 വെള്ളിയും 46 വെങ്കലവുമായി 649 പോയിന്റോടെയാണ് തിരുവനന്തപുരത്തിന്റെ കിരീട നേട്ടം. വാട്ടര്‍പോളോയിലും തിരുവനന്തപുരമാണ് ചാമ്പ്യന്മാര്. 16 സ്വര്‍ണവും 10 വെള്ളിയും 17 വെങ്കലവുമായി 149 പോയിന്റോടെ തൃശൂര്‍ രണ്ടാമതും എട്ടു സ്വര്‍ണവും 18 വെള്ളിയും 16 വെങ്കലവുമായി 133 പോയിന്റുമായി എറണാകുളം മൂന്നാം സ്ഥാനത്തുമെത്തി. വ്യക്തിഗത സ്കൂളുകളില്‍ തിരുവനന്തപുരം തുണ്ടത്തില്‍ എംവിഎച്ച്എസും 118 പോയിന്റുമായി ഒന്നാമതും 64 പോയിന്റോടെ പിരപ്പന്‍കോട് സര്‍ക്കാര്‍ വിഎച്ച്എസ്എസ് രണ്ടാം സ്ഥാനത്തും 58 പോയിന്റുമായി കന്യാകുളങ്ങര ഗവണ്മെന്റ് ഗേള്‍സ് എച്ച്എസ്എസ് മൂന്നാം സ്ഥാനത്തുമെത്തി. മീറ്റില്‍ ഇന്നലെ ആറ് റിക്കാര്‍ഡ് ഉള്‍പ്പെടെ 16 റിക്കാര്‍ഡുകള്‍ പിറന്നു.`
Read Moreരോ-കോ തിളക്കം
സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ടീം ഇന്ത്യക്ക് ജയം. പരന്പര നേരത്തെ നഷ്ടപ്പെട്ട ഇന്ത്യ, മൂന്നാം ഏകദിനത്തിൽ ഒന്‍പത് വിക്കറ്റിന്റെ തിളക്കമാര്‍ന്ന ആശ്വാസ ജയം നേടി ടീം ഇന്ത്യ. രോഹിത് ശര്‍മ (121 നോട്ടൗട്ട്) – വിരാട് കോഹ്ലി (74 നോട്ടൗട്ട്) സഖ്യത്തിന്റെ അഭേദ്യമായ 168 റണ്‍സ് കൂട്ടുകെട്ടിന്റെ മികവിലാണ് ഇന്ത്യൻ ജയം. രോഹിത് 50-ാം സെഞ്ചുറി കുറിച്ചപ്പോള്‍ കോഹ്ലി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമനായി. സെഞ്ചുറി നേടുകയും രണ്ടു ക്യാച്ച് സ്വന്തമാക്കുകയും ചെയ്ത രോഹിതാണ് കളിയിലെ താരം. നാല് വിക്കറ്റുമായി ഹര്‍ഷിത് റാണയും തിളങ്ങി. സ്കോര്‍: ഓസ്ട്രേലിയ 46.4 ഓവറില്‍ 236. ഇന്ത്യ 38.3 ഓവറില്‍ 237/1. രോഹിത്താണ് പരന്പരയുടെ താരം. രോഹിത് @ 50രാജ്യാന്തര ക്രിക്കറ്റിൽ രോഹിത് ശർമ 50 സെഞ്ചുറി (ഏകദിനം 33, ടെസ്റ്റ് 12, ട്വന്റി-20 അഞ്ച്) തികച്ചു. ഇന്ത്യക്കായി സെഞ്ചുറി നേടുന്ന…
Read Moreഅമ്മയെ കൂടെ താമസിപ്പിക്കാൻ ഭാര്യയും ഭാര്യാ മാതാവും സമ്മതിച്ചില്ല: മനംനൊന്ത് മകൻ 15-ാം നിലയിൽ നിന്നും താഴേക്ക് ചാടി ജീവനൊടുക്കി
ഫരീദാബാദ്: അമ്മയെ കൂടെതാമസിപ്പിക്കുന്നതിനെചൊല്ലി തർക്കമുണ്ടായതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. റെഡിയോതെറാപ്പിസ്റ്റായ യോഗേഷ് കുമാർ എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. അമ്മയെ കൂടെ താമസിപ്പിക്കുന്നത് ഭാര്യ നേഹ റാവത്തിന് താൽപര്യം ഉണ്ടായിരുന്നില്ല. ഇതേച്ചൊല്ലി യോഗേഷും ഭാര്യയും ഭാര്യാമാതാവും കലഹങ്ങൾ പതിവായിരുന്നു. കഴിഞ്ഞദിവസവും ഈ കാര്യത്തിൽ വഴക്ക് ഉണ്ടായപ്പോൾ യുവാവ് താമസിക്കുന്ന കെട്ടിടത്തിന്റെ 15ാം നിലയിൽനിന്നും താഴേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു. യോഗേഷിന്റെ അമ്മാവന്റെ പരാതിയിൽ ഭാര്യ, ഭാര്യയുടെ മാതാപിതാക്കൾ, രണ്ട് സഹോദരങ്ങൾ എന്നിവർക്കെതിരേ പോലീസ് കേസെടുത്തു. ഒൻപത് വർഷം മുൻപാണ് നേഹയും യോഗേഷും തമ്മിൽ വിവാഹം കഴിഞ്ഞത്. ഇരുവർക്കും ആറ് വയസുള്ള മകനും ഉണ്ടായിരുന്നു. എന്നാൽ രണ്ട്പേർക്കും ജോലി ഉണ്ടായിരുന്നതിനാൽ മകനെ വേണ്ട വിധം നോക്കാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്റെ അമ്മയെ കൂടെ നിർത്തണമെന്ന് യോഗേഷ് നേഹയോട് ആവശ്യപ്പെട്ടു. അമ്മയെ കൂടെ താമസിപ്പിക്കാൻ പറ്റില്ലന്നും തനിയ്ക്ക് അവർക്കൊപ്പം ഇവിടെ കഴിയാനാവില്ലെന്നും…
Read Moreസർക്കാർ ആശുപത്രിയിൽ നിന്നും രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്ഐവി രോഗബാധ: സംഭവം ജാർഖണ്ഡിൽ
റാഞ്ചി: സർക്കാർ ആശുപത്രിയിൽ നിന്നും രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്ഐവി രോഗബാധ. ജാർഖണ്ഡിലെ സിംഗ്ഭൂം ജില്ലയിലെ സർദാർ സർക്കാർ ആശുപത്രിയിലാണ് സംഭവം. ജനിതക രോഗം ബാധിച്ച കുട്ടികൾക്കാണ് എച്ച്ഐവി പോസിറ്റീവ് ആയത്. ചൈബാസ സദർ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽനിന്നും രക്തം സ്വീകരിച്ചവർക്കാണ് രോഗബാധയുണ്ടായത്. തലസീമിയ രോഗ ബാധിതനായ ഏഴ് വയസുകാരനാണ് ആദ്യം എച്ച് ഐവി സ്ഥിരീകരിച്ചത്. പിന്നാലെ നടത്തിയ പരിശോധനയിൽ നാല് കുട്ടികൾക്കു കൂടി എച്ച്ഐവിയാണെന്ന് കണ്ടെത്തുകയായിരുന്നു. ബ്ലഡ് ബാങ്കിൽനിന്ന് തലസീമിയ രോഗിയായ കുട്ടിയ്ക്ക് 25 യൂണിറ്റ് രക്തം നൽകിയിട്ടുണ്ട്. എല്ലാ തലസീമിയ രോഗികൾക്കും നൽകാറുള്ളതുപോലെ സൗജന്യമായാണ് കുട്ടിക്കും രക്തം നൽകിയത്. എന്നാൽ രക്തം സ്വീകരിച്ചതിന് ഒരാഴ്ചയ്ക്ക് ശേഷം നടത്തിയ പരിശോധനയിൽ കുട്ടിയ്ക്ക് എച്ച്ഐവിരോഗ ബാധ കണ്ടെത്തുകയായിരുന്നു. എച്ച്ഐവി ബാധിതന്റെ രക്തം സ്വീകരിച്ചതുമൂലമാണ് കുട്ടിയ്ക്ക് രോഗബാധയുണ്ടായതെന്ന് കുടുംബം ആരോപിച്ചു. എന്നാൽ രക്തം സ്വീകരിച്ചതിലൂടെ എച്ച്ഐവി ബാധിച്ചതെന്ന്…
Read Moreമാട്രിമോണിയൽ സൈറ്റിലൂടെ യുവതിയുമായി പരിചയപ്പെട്ടു: പല സ്ഥലങ്ങളിൽ കൊണ്ട്പോയി പീഡിപ്പിക്കുകയും ആഭരണങ്ങൾ കൈക്കലാക്കുകയും ചെയ്തു; യുവാവ് അറസ്റ്റിൽ
കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും സ്വര്‍ണവും പണവും കൈക്കലാക്കി മുങ്ങുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി പുത്തന്‍വീട്ടില്‍ ജിതിൻ ആണ് പിടിയിലായത്. ചേവായൂര്‍ സ്വദേശിനിയായ യുവതിയുമായി ഇയാൾ മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെടുകയായിരുന്നു. തുടർന്ന് പല തവണ പല സ്ഥലങ്ങളിൽ കൊണ്ട്പോയി ഇയാൾ യുവതിയെ പീഡിപ്പിച്ചു. കൂടാതെ തിരികെ നൽകാമെന്ന് പറഞ്ഞ് ഇയാൾ യുവതിയിൽ നിന്ന് പത്ത് പവന്റെ ആഭരണങ്ങളും ആറ് ലക്ഷം രൂപയും കൈക്കലാക്കുകയും ചെയ്തു. അതിനുശേഷം യുവതിയുമായി ഇയാൾ അകലം പാലിച്ചു. ഇത് ചോദ്യം ചെയ്തപ്പോൾ യുവതിയെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. യുവതിയുടെ പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് ഇയാളെ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Read Moreകുടുംബത്തോടൊപ്പം സന്തോഷത്തോടെ യാത്രപുറപ്പെട്ടു; വഴിമധ്യേ ഭാര്യയുമായി വഴക്കിട്ടു; രണ്ട് വയസുള്ള ഇരട്ട പെൺകുട്ടികളെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി
മുംബൈ: ഇരട്ട പെൺകുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി. 32കാരനായ പിതാവ് രാഹുൽ ചവാൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ വാസീം ജില്ലയിലാണ് സംഭവം. ഭാര്യയുമായി വഴക്കിട്ടതിനെതുടർന്ന് രാഹുൽ രണ്ട് വയസുള്ള കുട്ടികളെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം ഇയാൾ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. രണ്ട് പെൺമക്കൾക്കുമൊപ്പം യാത്ര ചെയ്യുമ്പോഴാണ് രാഹുൽ ചവാനും ഭാര്യയും തമ്മിൽ വഴക്കിട്ടത്. വഴക്കിനിടെ ഭാര്യ മാതാപിതാക്കളുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. തുടർന്ന് ചവാൻ മക്കളുമായി ഒറ്റയ്ക്ക് യാത്ര തുടർന്നു. അഞ്ചാർവാഡിയിലെ വനമേഖലയിലേക്ക് ഇരട്ടക്കുട്ടികളെ കൊണ്ടുപോവുകയും അവിടെ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ചവാൻ നേരെ വാസീം പോലീസ് സ്റ്റേഷനിലേക്ക് പോവുകയും കുറ്റം സമ്മതിച്ചു കീഴടങ്ങുകയുമായിരുന്നു. ഉടൻ പോലീസ് സംഘം സംഭവസ്ഥലത്തേക്ക് തിരിക്കുകയും കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്തു. മൃതദേഹങ്ങൾ ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
Read Moreകാർബൺ ആഗിരണത്തിന് റബർകൃഷി: അരുവിത്തുറ കോളജിന്റെ പഠനം ആഗോള ശ്രദ്ധയിൽ
അരുവിത്തുറ: റബർത്തോട്ടങ്ങളുടെ കാർബൺ ആഗിരണശേഷിയുമായി ബന്ധപ്പെട്ട അരുവിത്തുറ സെന്റ് ജോർജ് കോളജിലെ ബോട്ടണി വിദ്യാർഥികളുടെ പഠനം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു. ബോട്ടണി വിഭാഗം അധ്യാപകനായ ഡോ. അബിൻ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഡോണിയ ഡൊമിനിക്, അതുല്യ ഷാജി, അമൃത കൃഷ്ണ, അനശ്വര അനിൽ എന്നീ വിദ്യാർഥികൾ ചേർന്ന് കോട്ടയം ജില്ലയിലെ വിവിധ റബർത്തോട്ടങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിൽ അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് ഉയർന്ന തോതിൽ ആഗിരണം ചെയ്യാനുള്ള റബർത്തോട്ടങ്ങളുടെ ശേഷി തെളിയിക്കപ്പെട്ടിരുന്നു. ഇതു ഭാവിയിൽ റബർ കർഷകർക്ക് കാർബൺ ട്രേഡിംഗിലൂടെ പണം സമ്പാദിക്കാനുള്ള അവസരങ്ങൾ ഒരുക്കുമെന്ന് പഠനത്തിൽ പറയുന്നു. അധ്യാപകരും വിദ്യാർഥികളും ചേർന്നു നടത്തിയ പഠനഫലങ്ങൾ നെതർലൻഡിലെ പ്രശസ്ത പ്രസാധകരായ എൽസെവിയർ പ്രസിദ്ധീകരിച്ച “സുസ്ഥിര വികസനത്തിലേക്ക് കാർബൺ നിർമാർജന പദ്ധതികളുടെയും കാർബൺ ന്യൂട്രൽ മാർഗങ്ങളുടെയും സാധ്യതകൾ’ എ ന്ന പുസ്തകത്തിൽ അധ്യായമായി ചേർത്തു. അമേരിക്കയിലെ കാൻസാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ…
Read Moreമകന് പിന്നാലെ അച്ഛനും കണ്ണീരോർമയായി: മണ്ണിടിച്ചിലിനെ തുടർന്ന് മരിച്ച ബിജുവിന്റെ മകൻ കാൻസർ ബാധിച്ച് മരിച്ചത് ഒരു വർഷം മുൻപ്; വേദനയടക്കാനാകാതെ ഭാര്യയും മകളും
ഇടുക്കി: അടിമാലി കൂമ്പൻപാറയിൽ മണ്ണിടിച്ചിലിനെ തുടർന്ന് വീടിനുള്ളിൽ കുടുങ്ങി മരിച്ച ബിജുവിന്റെ മകൻ കാൻസർ ബാധിച്ച് മരിച്ചത് ഒരു വർഷം മുൻപ്. മകൾ കോട്ടയത്ത് നഴ്സിംഗ് വിദ്യാർഥിനിയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് വീടിനുള്ളിൽ കുടുങ്ങിയതിന് പിന്നാലെ അഞ്ചര മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ബിജുവിന്റെ ഭാര്യ സന്ധ്യയെ പുറത്തെത്തിച്ചത്. എന്നാൽ ബിജുവിനെ രക്ഷിക്കാനായില്ല. സാരമായ പരുക്കുകളോടെ അടിമാലി താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയ സന്ധ്യയെ, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്കു മാറ്റി. സന്ധ്യയുടെ കാലിന് ഗുരുതര പരിക്കുണ്ടെന്നും പൊട്ടലുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പുലർച്ചെ അഞ്ചോടെയാണ് ബിജുവിനെ കോൺക്രീറ്റ് പാളികൾക്കിടയിൽ നിന്ന് പുറത്തെടുക്കാനായത്. ദേശീയപാതയുടെ നിർമാണത്തിനായി മണ്ണെടുത്തതിനെത്തുടർന്ന് 50 അടിയിലേറെ ഉയരത്തിൽ കട്ടിംഗ് ഉണ്ടായി. അതിനു മുകളിൽ അടർന്നിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള വീടുകളിലേക്കും പതിച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ചയും ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് 22 കുടുംബങ്ങളെ…
Read More