ലോകത്തിലെ ഏറ്റവും ചെറിയ സ്പൂണ്‍ കൊത്തിയെടുത്ത് ലോക റെക്കോഡ് സ്വന്തമാക്കി ഒഡീഷ സ്വദേശിയായ യുവ എന്‍ജിനീയര്‍. ഗഞ്ചം ജില്ലയില്‍ നിന്നുള്ള 23കാരനായ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ കെ. ബിജയ്കുമാര്‍ റെഡ്ഡിയാണ് റെക്കോര്‍ഡ് ഭേദിച്ച സ്പൂണ്‍ സൃഷ്ടിച്ചത്. 1.13 മില്ലീമീറ്റര്‍ നീളവും ഒരു സൂചിക്കുഴയിലൂടെ കടന്നുപോകാന്‍ തക്ക ചെറുതുമാണ് റെഡ്ഡിയുടെ സ്പൂണ്‍ ശില്‍പ്പം. ബിഹാര്‍ സ്വദേശിയുടെ പേരിലുണ്ടായിരുന്ന 1.64 മില്ലീമീറ്റര്‍ എന്ന മുന്‍ ലോക റെക്കോര്‍ഡാണ് മരത്തില്‍ കൊത്തിയെടുത്ത സ്പൂണ്‍ തകര്‍ത്തത്. കോളജ് പഠനകാലത്തെ കലാബന്ധം സൂക്ഷ്മ ശില്‍പ്പങ്ങളോടുള്ള തന്റെ അഭിനിവേശത്തിന് പ്രചോദനമായെന്ന് ‘ഒഡീഷ ചോക്ക് ആര്‍ട്ടിസ്റ്റ്’ എന്നറിയപ്പെടുന്ന റെഡ്ഡി പറഞ്ഞു. സ്പൂണ്‍ നിര്‍മിക്കുന്നതിന് അപാരമായ ക്ഷമയും അസാധാരണമായ ശ്രദ്ധയും ആവശ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു. പ്രത്യേക മൈക്രോ-ടൂളുകള്‍ സ്വയം നിര്‍മിച്ചാണ് സ്പൂണ്‍ കൊത്തിയെടുത്തത്. നേരത്തെ, ക്രിക്കറ്റ് കളിക്കാരുടെയും അയോധ്യയിലെ രാമക്ഷേത്രത്തിന്റെയും മിനിയേച്ചര്‍ റെഡ്ഡി ചോക്കില്‍ കൊത്തിയെടുത്തിട്ടുണ്ട്. തുടര്‍ന്നും ലോക് റെക്കോഡ്…
Read MoreDay: October 27, 2025
സൈബർ തട്ടിപ്പുകൾക്ക് തടയിടാൻ മൊബൈൽ വാലിഡേഷൻ പ്ലാറ്റ്ഫോമുമായി ടെലികോം വകുപ്പ്
പരവൂർ: സൈബർ തട്ടിപ്പുകൾ തടയാൻ മൊബൈൽ നമ്പർ വാലിഡേഷൻ പ്ലാറ്റ്ഫോം അവതരിപ്പിക്കാൻ ടെലികോം വകുപ്പ് നടപടികൾ തുടങ്ങി.ഇത് ഉപയോഗിച്ച് ബാങ്കുകൾക്കും ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും ഉപഭോക്തൃ ഐഡന്റിറ്റികൾ പരിശോധിക്കാൻ സാധിക്കും എന്നതാണ് ഏറ്റവും വലിയ സവിശേഷത. മാത്രമല്ല ഫിഷിംഗ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകൾ വർധിക്കുന്നത് തടയാൻ പുതിയ സംവിധാനം വഴി ഒരു പരിധിവരെ സാധിക്കും എന്നാണ് ടെലികോം വകുപ്പിന്റെ പ്രതീക്ഷ.ടെലികോം വകുപ്പിന്റെ ലൈസൻസുള്ള മൊബൈൽ ഓപ്പറേറ്റർമാർക്ക് മാത്രമായിരിക്കും പുതിയ സംവിധാനം ബാധകമാകുക. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ഇൻഷ്വറൻസ് സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് സ്വമേധയാ ഇതിൽ പങ്കാളികളാകാമെന്നും ടെലികോം വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. മൊബൈൽ നമ്പർ വാലിഡേഷൻ (എംഎൻവി ) പ്ലാറ്റ്ഫോമിലൂടെ വിശദാംശങ്ങൾ പരിശോധിച്ച് മൊബൈൽ നമ്പർ ശരിയായ വ്യക്തിയുടേത് ആണോ എന്ന് പരിശോധിച്ച് ഉറപ്പിക്കാൻ കഴിയും. ഏതാനും മാസങ്ങൾക്കുള്ളിൽ എംഎൻവി സംവിധാനം പൂർണമായും സജ്ജമാകും. ഇതോടെ പുതിയ അക്കൗണ്ടുകൾ തുറക്കുമ്പോൾ…
Read Moreകിരാത സെക്കന്റ് ലുക്ക് പോസ്റ്റർ
കേരള മനസാക്ഷിയെ ഞെട്ടിച്ച യഥാർഥ സംഭവകഥയുടെ പിന്നിലെ നിഗൂഢതകൾ തേടുന്ന ആക്ഷൻ ത്രില്ലർ ചിത്രം “കിരാത” യുടെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി. എം.ആർ. ഗോപകുമാർ, ചെമ്പിൽ അശോകൻ, ദിനേശ് പണിക്കർ, ഡോ. രജിത്കുമാർ, അരിസ്റ്റോ സുരേഷ്, രാജ്മോഹൻ, നീനാകുറുപ്പ്, ജീവ നമ്പ്യാർ, വൈഗ റോസ്, സച്ചിൻ പാലപ്പറമ്പിൽ, അൻവർ, അമൃത്, ഷമീർ ബിൻ കരിം റാവുത്തർ, മുഹമ്മദ് ഷിഫ്നാസ്, മനുരാഗ് ആർ, ശ്രീകാന്ത് ചീകു, പ്രിൻസ് വർഗീസ്, മാസ്റ്റർ ഇയാൻ റോഷൻ, ബേബി ഫാബിയ അനസ്ഖാൻ എന്നിവരോടൊപ്പം നിർമാതാവ് ഇടത്തൊടി ഭാസ്ക്കരൻ അതിഥി വേഷത്തിലുമെത്തുന്നു. ബാനർ- ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, ഛായാഗ്രഹണം, എഡിറ്റിംഗ് സംവിധാനം- റോഷൻ കോന്നി, രചന,സഹസംവിധാനം- ജിറ്റ ബഷീർ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ്- കലേഷ് കുമാർ കോന്നി, ശ്യാം അരവിന്ദം, ഗാനരചന- മനോജ് കുളത്തിൽ, മുരളി മൂത്തേടം, അരിസ്റ്റോ സുരേഷ്, സംഗീതം-…
Read Moreകെഎസ്ആർടിസി ക്രിക്കറ്റ് ടീം സെലക്ഷൻ ട്രയൽ 28നും 29 നും
ചാത്തന്നൂർ: കെഎസ്ആർടിസി ക്രിക്കറ്റ് ടീം രുപീകരിക്കുന്നു. സ്ഥിരം ജീവനക്കാരെയും അവരുടെ മക്കളെയും ഉൾപ്പെടുത്തിയുള്ളതായിരിക്കും ടീം. കളിക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള ട്രയൽസ് 28, 29 തീയതികളിൽ നടത്തും. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലുള്ളവർക്കായി 28 ന് കഴക്കുട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലും മറ്റ് ജില്ലകളിലുള്ളവർക്കായി 29 -ന് കളമശേരി സെന്റ് പോൾസ് കോളേജ് ഗ്രൗണ്ടിലുമാണ് സെലക്ഷൻ ട്രയൽസ് നടത്തുന്നത്. കെഎസ്ആർടിസിയുടെ ദക്ഷിണ, മധ്യ, ഉത്തര എന്നീ മേഖലകളിൽ20 അംഗങ്ങൾ വീതമുള്ള ഓരോ ടീമുകളെയാണ് തയാറാക്കുന്നത്. ടീമിലേക്കു തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ നേരത്തെ ആരംഭിച്ചിരുന്നു. അവസാന ഘട്ടമാണ് സെലക്ഷൻ ട്രയൽസ്. ക്രിക്കറ്റ് ഏറ്റവും ജനകീയമായ കായികവിനോദമായി മാറിയതിനാലാണ് ക്രിക്കറ്റ് ടീം രുപീകരിക്കുന്നത്. അടുത്ത കാലത്തായി കെ എസ് ആർടിസി ജീവനക്കാർ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചിരുന്നു. അമ്പതിലധികം യൂണിറ്റുകളിൽ നിന്നുള്ള ടീമുകൾ ഈ ടൂർണ്ണമെന്റിൽ പങ്കെടുത്തു. കെഎസ്ആർടിസിക്ക് മുമ്പ് ശക്തമായ ഫുട്ബോൾ ടീമും വോളിബോൾ ടീമും…
Read Moreനമുക്ക് വരുന്ന തുക വലുതാണെങ്കിലും ചെറുതാണെങ്കിലും ഒറ്റയ്ക്ക് കൈകാര്യം ചെയ്യുകയെന്നത് വലിയ കാര്യമാണ്: മീനാക്ഷി അനൂപ്
ഫിനാൻഷ്യൽ മാനേജ്മെന്റിന് അച്ഛനും അമ്മയും എപ്പോഴും കൂടെയുണ്ടെന്ന് മീനാക്ഷി അനൂപ്. അതെന്റെ നിർബന്ധമാണ്. കാരണം അച്ഛനും അമ്മയും ഒറ്റയ്ക്ക് നോക്കാൻ പറഞ്ഞാൽ പറ്റില്ല. ഇപ്പോൾ ഞാൻ വളരെ കംഫർട്ടബിളാണ്. നമുക്ക് വരുന്ന തുക വലുതാണെങ്കിലും ചെറുതാണെങ്കിലും ഒറ്റയ്ക്ക് കൈകാര്യം ചെയ്യുകയെന്നത് വലിയ കാര്യമാണ്. ഒരു രൂപയ്ക്കും അതിന്റേതായ വിലയുണ്ട്. അത് അറിഞ്ഞ് കൈകാര്യം ചെയ്യാൻ പറ്റാത്തിടത്തോളം നമ്മൾ ചെയ്യാതിരിക്കുന്നതാണ് നല്ലത്. എനിക്ക് 18 വയസായപ്പോൾ അച്ഛൻ എന്നോട് ഇനി പൈസ കൈകാര്യം ചെയ്യാൻ പഠിക്കണം, കുഞ്ഞു കുഞ്ഞ് സേവിംഗ്സ് വെക്കണം എന്ന് പറഞ്ഞു. ഞാൻ എല്ലാ പ്രാവശ്യവും ഒരു നൂറു രൂപ വെച്ച് തരാം. നീ അത് സേവ് ചെയ്യ്. എങ്ങനെ പോകുമെന്ന് നോക്കാമെന്നും പറഞ്ഞു. ഇപ്പോൾ എനിക്ക് സ്വന്തമായി സേവ് ചെയ്യാൻ പറ്റുന്നുണ്ട്. നമുക്കു കിട്ടുന്ന അഞ്ച് രൂപയാണെങ്കിലും പത്ത് രൂപയാണെങ്കിലും അത് ചെലവാക്കാതെ എടുത്ത്…
Read Moreവണ്ണം വയ്ക്കാൻ ഇഞ്ചക്ഷൻ എടുത്തിട്ടാണ് അഭിനയിക്കാൻ എത്തിയത്: ഷീല
മലയാളത്തിൽ ഏറ്റവും തിരക്കുള്ള നായിക നടിയായിരുന്നു ഷീല. പഴയകാല നായിക നടി ഷീലയ്ക്ക് സിനിമാ രംഗത്ത് ഇന്നും ബഹുമാന്യ സ്ഥാനമുണ്ട്. താൻ എങ്ങനെയാണ് അഭിനയ രംഗത്തേക്ക് വന്നതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. എസ്.എസ്. രാജേന്ദ്രൻ എന്ന തമിഴ് നടനുണ്ടായിരുന്നു. അദ്ദേഹത്തിന് മൂന്ന് ഭാര്യമാരാണ്. അതിൽ ആദ്യത്തെ ഭാര്യ പങ്കജവല്ലി ഞങ്ങളുടെ കുടുംബത്തിന്റെ കാര്യം മനസിലാക്കി. സിനിമയിൽ അഭിനയിപ്പിക്കെന്ന് അവരാണ് പറഞ്ഞത്. അന്ന് ഭയങ്കര മെലിഞ്ഞിട്ടാണ് ഞാൻ. ഇതിനെ ഒന്ന് വണ്ണം വപ്പിച്ചിട്ട് സിനിമയിൽ അഭിനയിപ്പിക്കാം എന്നവർ പറഞ്ഞു. അങ്ങനെയാണ് ചെന്നൈയിലേക്ക് ഞങ്ങൾ വരുന്നത്. എനിക്ക് കിട്ടിയ ഭാഗ്യം എന്താണെന്നറിയുമോ. ഇന്നത്തെ നടിമാരെല്ലാം മെലിയാൻ വേണ്ടി എന്ത് പാടാണ് പെടുന്നത്. അന്ന് എല്ലാവർക്കും നല്ല വണ്ണം വേണം. അംബിക, സാവിത്രി, ഭാനുമതി തുടങ്ങിയ അന്നത്തെ നായികമാർ നല്ല വണ്ണമുള്ളവരാണ്. അവർക്ക് 35 വയസോളമുണ്ടാകും. പക്ഷെ ബുക്കും പിടിച്ച് സ്കൂളിൽ…
Read Moreകേരളത്തിനു മറ്റൊരു വന്ദേഭാരത് എക്സ്പ്രസ് കൂടി ലഭിച്ചേക്കും; ഗോവ -മംഗളുരു വന്ദേ ഭാരത് എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടാൻ സാധ്യത
പരവൂർ: കേരളത്തിന് മറ്റൊരു വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ കൂടി ലഭിക്കാൻ സാധ്യത.ഗോവ -മംഗളുരു വന്ദേ ഭാരത് എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടാനുള്ള നടപടികൾ ആരംഭിച്ചതായാണ് വിവരം. സർവീസ് ദീർഘിപ്പിക്കുന്നത് സംബന്ധിച്ച് റെയിൽവേ മന്ത്രാലയാ തത്വത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം വരേണ്ടത് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ്. ഏറെ താമസിയാതെ ഇക്കാര്യത്തിൽ പ്രഖ്യാപനം വരുമെന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന വിവരം. സർവീസ് ദീർഘിപ്പിച്ചാൽ വടക്കൻ കേരളത്തിൽ നിന്നുള്ളവർക്ക് ഗോവയിൽ എത്താൻ ഏറെ പ്രയോജനം ചെയ്യും. മാത്രമല്ല ഗോവയിലെ മലയാളി സമൂഹത്തിനും വേഗം കേരളത്തിലെത്താനും ഈ സർവീസ് വഴി സാധിക്കും. ഗോവ -മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് (20645) ഗോവയിലെ മഡ്ഗാവിൽ നിന്ന് 437 കിലോമീറ്റർ ദൂരം നാല് മണിക്കൂർ 35 മിനിറ്റ് എടുത്താണ് മംഗളൂരു സെൻട്രലിൽ എത്തുന്നത്. ഗോവയിൽ നിന്ന് വൈകുന്നേരം 6.10 ന് പുറപ്പെടുന്ന ട്രെയിൻ…
Read Moreപിഎം ശ്രീ: മുൾമുനയിൽ എൽഡിഎഫ്; സിപിഐ മന്ത്രിമാർ രാജിസന്നദ്ധത അറിയിച്ചു; വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടെന്ന് ബിനോയ് വിശ്വം
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിക്കെതിരെ കടുത്ത നിലപാടുമായി സിപിഐ. പദ്ധതിയുമായി മുന്നോട്ട് പോകുകയാണെങ്കില്‍ മന്ത്രിമാരെ പിന്‍വലിക്കണമെന്ന നേതാക്കളുടെ അഭിപ്രായത്തെത്തുടര്‍ന്ന് മന്ത്രിമാരും രാജിസന്നദ്ധത അറിയിച്ചു. മന്ത്രിമാരായ കെ.രാജനും പി.പ്രസാദും ജി.ആര്. അനിലും ചിഞ്ചുറാണിയുമാണ് രാജി സന്നദ്ധത പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. പാര്‍ട്ടി പറഞ്ഞാല്‍ എന്തിനും തയാറാണെന്നാണ് മന്ത്രിമാരും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. തുടക്കം കുറിച്ച പദ്ധതികളുടെ ഫയല്‍ വര്‍ക്കുകള്‍ വേഗത്തിലാക്കാന്‍ നാലു മന്ത്രിമാരും തങ്ങളുടെ ഓഫീസ് ജീവനക്കാര്‍ക്കു നിര്‍ദേശം നല്കി. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ ചേർന്ന കേന്ദ്ര സെക്രട്ടേറിയറ്റ്, നിർവാഹകസമിതി യോഗങ്ങളിൽ സർക്കാർ നടപടിക്കെതിരേ കനത്ത രോക്ഷമാണ് ഉയർന്നത്. പിഎം ശ്രീയിൽ ഒപ്പിട്ടു എന്നു മാത്രമായി വിഷയത്തെ ചുരുക്കേണ്ടെന്നും ബിജെപിയുടെ നയങ്ങൾ അംഗീകരിക്കുന്നവരായി എൽഡിഎഫ് സർക്കാർ മാറിയതിനെതിരേയാണ് പ്രതികരിക്കേണ്ടതെന്നുമുള്ള വികാരമാണ് യോഗങ്ങളിൽ ഉണ്ടായത്. കേരളത്തിൽനിന്നുള്ള കെ. പ്രകാശ് ബാബുവാണ് നിർവാഹക സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചത്. വിഷയത്തിൽ നിർണായക തീരുമാനമെടുക്കാൻ…
Read Moreകോട്ടയം മോനിപ്പള്ളിക്കു സമീപം തീര്‍ഥാടകസംഘത്തിന്റെ ബസ് മറിഞ്ഞു: ഒരു മരണം, 40 പേർക്കു പരിക്ക്; അപകടം പുലര്‍ച്ചെ ഒന്നോടെ
കുറവിലങ്ങാട്: ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. എംസി റോഡില്‍ കുറവിലങ്ങാടിനും മോനിപ്പള്ളിക്കുമിടയില് ചീങ്കല്ലേല്‍ ഭാഗത്താണ് അപകടം. ഇരിട്ടി സ്വദേശിനി സിന്ധു പ്രബീഷാണ് മരിച്ചത്. 40 പേര്‍ക്ക് പരിക്കേറ്റു. 31 പേരെ മോനിപ്പള്ളി എംയുഎം ആശുപത്രിയിലും സാരമായ പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ആകെ 46 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇന്നു പുലര്‍ച്ചെ പന്ത്രണ്ടേമൂക്കാലോടെയാണ് അപകടമുണ്ടായത്. കണ്ണൂർ ഇരിട്ടിയിലുള്ള ടൂര്‍ ഓപ്പറേറ്റുടെ നേതൃത്വത്തില്‍ നടത്തിയ തീര്‍ഥാടനത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. 23ന് വൈകുന്നേരമാണ് തീര്‍ഥാടകസംഘം ഇരിട്ടിയില്‍ നിന്ന് യാത്രതിരിച്ചത്. ഇന്നലെ കന്യാകുമാരി, ചെങ്കല്‍, ശിവഗിരി ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചശേഷം മടങ്ങുകയായിരുന്നു. മോനിപ്പള്ളി ചീങ്കല്ലേല്‍ ഭാഗത്ത് വളവ് തിരിയുന്നതിനിടയില് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് പറയുന്നത്. മറിഞ്ഞ ബസ് നിരങ്ങിനിങ്ങിയതായും പറയുന്നുണ്ട്. നാടും പോലീസും ഉണര്‍ന്നു പ്രവര്‍ത്തിച്ചതായി യാത്രക്കാര്അപകടമുണ്ടാകുമ്പോള് ബസിലുണ്ടായിരുന്ന…
Read Moreഓരോ റിലേഷൻഷിപ്പ് കഴിയുമ്പോഴും ഓരോ കാര്യങ്ങൾ പഠിക്കും: മീര നന്ദൻ
മുല്ല എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന നടി മീര നന്ദൻ സിനിമാ രംഗം വിട്ട് ഇപ്പോൾ ദുബായിയിൽ ആർജെയായി ജോലി ചെയ്യുകയാണ്. 2024 ലായിരുന്നു മീര നന്ദന്റെ വിവാഹം. ശ്രീജു എന്നാണ് ഭർത്താവിന്റെ പേര്. വിവാഹത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണിപ്പോൾ മീര നന്ദൻ. ഒരഭിമുഖത്തിലാണ് നടി മനസ് തുറന്നത്. ഒറ്റയ്ക്ക് താമസിക്കുമ്പോഴും എനിക്ക് റിലേഷൻഷിപ്പുകൾ ഉണ്ടായിട്ടുണ്ട്. ഓരോ റിലേഷൻഷിപ്പ് കഴിയുമ്പോഴും ഓരോ കാര്യങ്ങൾ പഠിക്കും. നെഗറ്റീവും പോസിറ്റീവും. എനിക്ക് മതിയായി, ഒറ്റയ്ക്ക് ജീവിക്കണം എന്ന ഘട്ടത്തിലേക്ക് ഞാനെത്തി. ജീവിതം ആസ്വദിക്കുകയായിരുന്നു ഞാൻ. എന്റേതായ സ്പേസ്, എപ്പോൾ വേണമെങ്കിലും എഴുന്നേൽക്കാം. ആരും ചോദിക്കാനില്ല. കുടുംബവുമായി ഞാൻ വളരെ അറ്റാച്ച്ഡ് ആണ്. വിവാഹം ചെയ്യാത്തതെന്തെന്ന് കുടുംബത്തിൽ നിന്ന് ചോദ്യങ്ങൾ വന്നു. 31-32 വയസായപ്പോഴാണ് ചോദ്യങ്ങൾ വന്നത്. ഞാനിപ്പോൾ വിവാഹത്തിന് തയാറല്ലെന്ന് പറഞ്ഞു. പിന്നീടും സമ്മർദം വന്നു. ഞാൻ മാട്രിമോണിയൽ…
Read More