ന്യൂഡൽഹി: കാനഡയിൽ ഇന്ത്യൻ വംശജനായ വ്യവസായിയെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയി സംഘം. ബിഷ്ണോയി സംഘാംഗമായ ഗോൾഡി ദില്ലൺ ആണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യവസായിയുടെ കൊന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്. പഞ്ചാബി ഗായകൻ ചന്നി നട്ടന്റെ വീട്ടിലേക്കു വെടിയുതിർത്തതിന്റെ പിന്നിലും തങ്ങളാണെന്ന് ദില്ലൺ അവകാശപ്പെട്ടു.അബോട്ട്സ്ഫോർഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ദർശൻ സിംഗ് സഹസി (68) യെയാണ് ബിഷ്ണോയി സംഘം കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ ബ്രിട്ടീഷ് കൊളംബിയയിലെ അബോട്ട്സ്ഫോർഡിലുള്ള വീടിനു പുറത്തുവച്ച് സഹസിക്കു വെടിയേൽക്കുകയായിരുന്നു. ലോറൻസ് ബിഷ്ണോയി സംഘത്തിലെ സജീവ അംഗമായ ജഗ്ദീപ് സിംഗ് എന്ന ജഗ്ഗ യുഎസിൽ അറസ്റ്റിലായതിനു തൊട്ടുപിന്നാലെയാണ് ഈ രണ്ട് സംഭവങ്ങളും.സഹസി മയക്കുമരുന്ന് ബിസിനസിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹത്തിൽനിന്ന് പണം ആവശ്യപ്പെട്ടെന്നും സംഘം അവകാശപ്പെട്ടു. പണം ലഭിക്കാത്തതിനെത്തുടർന്നാണ് കൊലപ്പെടുത്തിയതെന്നും സംഘം പറഞ്ഞു. വീടിനുപുറത്തു റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനടുത്തേക്ക് സഹസി നടന്നുവരുന്പോൾ അക്രമി വെടിവയ്ക്കുകയായിരുന്നു. തുടർന്ന്…
Read MoreDay: October 29, 2025
പ്രായത്തെ നീന്തിത്തോൽപ്പിച്ച് പ്രഫ. സെബാസ്റ്റ്യന്‍ കദളിക്കാട്ടിൽ; വാരിക്കൂട്ടിയത് നിരവധി സ്വര്‍ണ മെഡലുകള്‍
പാലാ: 84 വയസ് പ്രായം എന്നത് റിട്ട. പ്രഫസർ സെബാസ്റ്റ്യന്‍ കദളിക്കാട്ടിലിന് വെറും നന്പർ മാത്രം. ഈ മാസം തിരുവല്ലയില്‍ നടന്ന സംസ്ഥാന മാസ്റ്റേഴ്സ് അക്വാറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇദ്ദേഹം നാല് വ്യക്തിഗത സ്വര്‍ണമെഡലും റിലേയില്‍ രണ്ടു സ്വര്‍ണ മെഡലുകളും കരസ്ഥമാക്കി. 14 വര്‍ഷമായി 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്ന പ്രഫ. സെബാസ്റ്റ്യൻ 2011 മുതല്‍ മത്സരരംഗത്തുണ്ട്. ഓരോ തവണയും തന്റെതന്നെ റിക്കാര്‍ഡുകള്‍ മെച്ചപ്പെടുത്തിയാണ് അദ്ദേഹം നേട്ടം കൈവരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. കുട്ടിയായിരുന്നപ്പോള്‍ വീടിനു സമീപമുള്ള ളാലം തോട്ടില്‍ നീന്തിക്കുളിച്ചതിന്റെ ആത്മവിശ്വാസവുമായാണ് അദ്ദേഹം 2011ല്‍ പാലായില്‍ നടന്ന പ്രഥമ മാസ്റ്റേഴ്സ് അക്വാറ്റിക് മത്സരത്തിനിറങ്ങിയത്. ആദ്യ മത്സരത്തില്‍തന്നെ 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ റിക്കാര്‍ഡോടെ സ്വര്‍ണം നേടി. തുടര്‍ന്ന് തോപ്പന്‍സ് അക്കാഡമിയില്‍ പരിശീലനം. പിന്നീട് പങ്കെടുത്ത എല്ലാ മാസ്റ്റേഴ്സ് മത്സരത്തിലും അദ്ദേഹം തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്. പത്തോളം നാഷണല്‍ മത്സരങ്ങളിൽ…
Read Moreവീരവണക്കം 31-ന് തിയറ്ററുകളിൽ
സമുദ്രക്കനി, ഭരത്, സുരഭി ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിശാരദ് ക്രിയേഷൻസിന്റെ ബാനറിൽ അനിൽ വി. നാഗേന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ്ചിത്രം വീരവണക്കം 31ന് കേരളത്തിലെമ്പാടും പ്രദർശനത്തിനെത്തുന്നു. കേരള-തമിഴ്നാട് ചരിത്ര പശ്ചാത്തലത്തിൽ രണ്ടു വ്യത്യസ്ത കാലങ്ങളിലെ അതിവൈകാരിക മുഹൂർത്തങ്ങളെ കൂട്ടിയോജിപ്പിച്ച്, സഖാവ് പി.കൃഷ്ണപിള്ളയുടെ സംഭവബഹുലമായ പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രമാണ് വീരവണക്കം. റിതേഷ്, രമേഷ് പിഷാരടി, സിദ്ധാംഗന, ഐശ്വിക, പ്രേംകുമാർ, അരിസ്റ്റോ സുരേഷ്, സിദ്ധിക്, ആദർശ്, ഭീമൻ രഘു, ഫ്രോളിക് ഫ്രാൻസിസ്, ഉല്ലാസ് പന്തളം, പ്രമോദ് വെളിയനാട്, റിയാസ്, സുധീഷ്, ശാരി, ഉദയ, കോബ്ര രാജേഷ്, വി.കെ. ബൈജു, ഭരണി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം – ടി.കവിയരശ്, സിനു സിദ്ധാർഥ്, എഡിറ്റിംഗ് -ബി. അജിത് കുമാർ, അപ്പു ഭട്ടതിരി, സംഘട്ടനം-മാഫിയ ശശി, സംഗീതം – പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്, ജെയിംസ് വസന്തൻ, സി.ജെ. കുട്ടപ്പൻ,…
Read Moreബ്രിട്ടനിലെ സ്റ്റോര്പോര്ട്ട് ക്രിക്കറ്റ് ക്ലബ് പാലാ സെന്റ് തോമസ് കോളജിൽ
പാലാ: ബ്രിട്ടനിലെ സ്റ്റോര്പോര്ട്ട് ഓണ്‍ സെവേണ്‍ ക്രിക്കറ്റ് ക്ലബ് അവരുടെ വാര്‍ഷിക ഇന്ത്യാ ടൂറിന്റെ ഭാഗമായി പാലാ സെന്റ് തോമസ് കോളജിലെത്തുകയും കോളജിലെ സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെട്ട ടീമുമായി സൗഹൃദമത്സരം നടത്തുകയും ചെയ്തു. സെന്റ് തോമസ് കോളജിലെ അധ്യാപകരും അനധ്യാപകരും ഉള്‍പ്പെട്ട ടീം 23 റണ്‍സിന് വിജയം സ്വന്തമാക്കി. കായിക പ്രോത്സാഹനം, യുവതാരങ്ങളുമായുള്ള സംവാദങ്ങള്‍, സൗഹൃദ മത്സരങ്ങള്‍, സാംസ്കാരിക ഇടപെടലുകള്‍ എന്നിവ ലക്ഷ്യമാക്കി സ്റ്റോര്പോര്ട്ട് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ചതാണ് ഈ യാത്ര. സ്റ്റോര്പോര്ട്ട് ക്രിക്കറ്റ് ക്ലബ് ഇംഗ്ലണ്ടില്‍ 1884 മുതല്‍ വിവിധ ലീഗുകളില്‍ കളിച്ചു വരുന്നതാണ്. സന്ദര്‍ശക സംഘാംഗങ്ങള്‍ കോളജിന്റെ അന്താരാഷ്ട്ര നിലവാരത്തിലുള്ള കായികസൗകര്യങ്ങളും പരിശീലന സംവിധാനങ്ങളും സന്ദര്‍ശിക്കുകയും ഏറെ അഭിനന്ദിക്കുകയും പ്രശംസിക്കുകയും അടുത്ത വര്‍ഷവും സെന്റ് തോമസ് കോളജ് സന്ദര്‍ശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. മത്സരത്തില്‍ പങ്കെടുത്ത ഇരു ടീമുകളിലെയും കളിക്കാരെ കോളജ് പ്രിന്‍സിപ്പല്‍ ഡോ.…
Read Moreപരസ്യത്തിൽ ഹിജാബ് ധരിച്ച് ദീപിക പദുകോൺ: സൈബർ അറ്റാക്കുമായി സോഷ്യൽ മീഡിയ
അബുദാബി ടൂറിസം വകുപ്പിന്റെ പരസ്യത്തിൽ ഹിജാബ് ധരിച്ച് അഭിനയിച്ചതിനു പിന്നാലെ ദീപിക പദുകോണിനെതിരേ സമൂഹ മാധ്യമങ്ങളിൽ സൈബർ അറ്റാക്ക് ശക്തിപ്പെടുന്നു. ഭർത്താവ് രൺവീർ സിംഗിനൊപ്പമാണ് ദീപിക പരസ്യത്തിൽ അഭിനയിച്ചിരിക്കുന്നത്. എന്നാൽ നിരവധി ആരാധകർ താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. മറ്റൊരു രാജ്യത്തിന്റെ സംസ്കാരത്തെ ബഹുമാനത്തോടെ നോക്കിക്കാണുന്ന ദീപികയ്ക്ക് അഭിനന്ദനങ്ങൾ എന്നാണ് ആരാധകർ പങ്കുവയ്ക്കുന്ന കമന്റുകൾ. മസ്ജിദിൽ കയറിയതുകൊണ്ടാണ് അതിനോടു ബന്ധപ്പെട്ട അനുയോജ്യമായ വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്. ഇന്ത്യയിൽ അമ്പലങ്ങളിൽ കയറുമ്പോഴും ദീപിക അനുയോജ്യമായ വസ്ത്രങ്ങൾ ധരിക്കാറുണ്ടെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ ഇത് അവരുടെ തൊഴിൽ മാത്രമാണെന്നും അതിനെ അങ്ങനെ തന്നെ നോക്കിക്കാണണമെന്നും വിമർശനങ്ങൾക്കെതിരേആരാധകരുടെ കമന്റുകൾ. അതേസമയം നേരത്തെ കൽക്കി രണ്ടാം ഭാഗത്തിൽ നിന്നു ദീപികയെ പുറത്താക്കിയ വാർത്ത വലിയ ചർച്ചകൾക്കു വഴിതുറന്നിരുന്നു. വൈജയന്തി മൂവീസാണ് ദീപികയെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ നിന്നു പുറത്താക്കിയെന്ന് ഔദ്യോഗികമായി അറിയിച്ചത്. ഷാരുഖ്…
Read Moreബസ് യാത്രയ്ക്കിടെയുള്ള പരിചയം പ്രണയത്തിലേക്ക്; പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് മോഹന വാഗ്ദാനം നൽകി ലൈംഗികാതിക്രമം; ബസ് കണ്ടക്ടര്‍ അറസ്റ്റില്‍
പത്തനംതിട്ട: ബസ് യാത്രയ്ക്കിടെ പരിചയപ്പെട്ട് അടുപ്പത്തിലായ പ്ലസ് വണ്‍ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റിൽ. മാവേലിക്കര തഴക്കര സ്വദേശിയായ പുത്തന്‍പറമ്പില്‍ സുധി (26)നെയാണ് ആറന്മുള പോലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മൊഴി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആറന്മുള പോലീസ് സബ് ഇന്‍സ്പെക്ടര്‍ വിഷ്ണു അന്വേഷണത്തിന് നേതൃത്വം നല്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreസൂക്ഷിച്ചാൽ ദുഃഖിക്കേണ്ട… വ്യാജ ഇ-കോമേഴ്സ് സൈറ്റുകള്‍ക്കെതിരേ ജാഗ്രത വേണമെന്ന് സൈബര്‍ പോലീസ്
വ്യാജ ഇ-കോമേഴ്സ് സൈറ്റുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് സൈബര്‍ പോലീസിന്റെ മുന്നറിയിപ്പ്. പ്രമുഖ ഇ – കോമേഴ്സ് സൈറ്റുകള്‍ക്കു സമാനമായ സൈറ്റുകള്‍, കുറഞ്ഞ തുകയ്ക്ക് ബ്രാന്‍ഡഡ് ആയിട്ടുള്ള ഉത്പന്നങ്ങള്‍ വാഗ്ദാനം ചെയ്തു സോഷ്യല്‍ മീഡിയയില്‍ പരസ്യങ്ങളായും വാട്സ്ആപ്പ്, ഇ – മെയില്‍ എന്നിവ വഴിയും ലഭ്യമാക്കിയാണ് തട്ടിപ്പുകള്‍ നടത്തുന്നത്. ഇത്തരം തട്ടിപ്പുകളില്‍ പെട്ട് വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ വഴി കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ ലഭിക്കുെമന്ന് കരുതി പണം നല്‍കുന്നവര്‍ക്ക് പണം നഷ്ടപ്പെടാം. സംസ്ഥാനത്ത് ഇത്തരത്തിലുള്ള പരാതികള്‍ ഉയര്‍ന്നതോടെയാണ് പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്. ടൈപോസ്ക്വോട്ടിംഗ്?ഒറ്റനോട്ടത്തില്‍ പ്രധാന വെബ്സൈറ്റുകളുടെ അഡ്രസ് പോലെ തോന്നിക്കത്തക്കവിധം, അറിയപ്പെടുന്ന സ്ഥാപനങ്ങളുടെ വെബ്സൈറ്റ് അഡ്രസിലെ അക്ഷരങ്ങള്‍ തെറ്റിച്ച് തട്ടിപ്പ് സൈറ്റുകളിലെത്തിക്കുന്ന സൈബര്‍ കുറ്റകൃത്യമാണ് ടൈപോസ്ക്വോട്ടിംഗ്. ഉദാഹരണമായി Goggle. com , foogle. com, hoogle. com, boogle. com, yoogle. com, toogle. com, roogle. com…
Read Moreമോഷ്ടാവാണെന്ന രീതിയിൽ യുവാവിനെ തടഞ്ഞ് വെച്ച് മർദിക്കുന്ന ദൃശ്യം പ്രചരിച്ചു; യുവാവ് ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ
ആലപ്പുഴ: തുറവൂര്‍ ടിഡി ക്ഷേത്രക്കുളത്തില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. പട്ടണക്കാട് മേനാശേരി സ്വദേശി സമ്പത്താണ് (38) മരിച്ചത്. ഞായറാഴ്ച തുറവൂര്‍ മഹാക്ഷേത്രത്തിന്റെ ശ്രീകോവിലുള്ളില്‍ അതിക്രമിച്ചു കയറിയതിന് ക്ഷേത്ര ജീവനക്കാര്‍ ഇയാളെ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. ആള്‍ക്കൂട്ട വിചാരണ നേരിടുന്നതിന്റെയും പോലീസ് ഇയാളെ മുഖത്ത് അടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് തുറവൂര്‍ മഹാക്ഷേത്രത്തിന്റെ ക്ഷേത്രം ജീവനക്കാരുടെയും പോലീസിന്റെയും പരസ്യവിചാരണ നേരിടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. എഎസ്ഐ ഇയാളുടെ മുഖത്ത് അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ ഇയാളെ കാണാനില്ലെന്ന് കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളെ കുടുംബാംഗങ്ങള്‍ എത്തിയാണ് കൊണ്ടുപോയത്. സമ്പത്തിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഇന്നലെ രാവിലെയാണ് തുറവൂരിലെ ടിഡി ക്ഷേത്രക്കുളത്തില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ശ്രീകോവിലില്‍ മോഷ്ടിക്കാന്‍ കയറിയതാണെന്നാണ് കരുതിയതെന്നാണ് പോലീസ് നല്കുന്ന വിവരം.…
Read Moreകൈമാറിയ മൃതദേഹഭാഗങ്ങൾ നേരത്തെ കണ്ടെടുത്ത ബന്ദിയുടേത്: നെതന്യാഹു
ടെൽ അവീവ്: ഹമാസ് കൈമാറിയ മൃതദേഹഭാഗങ്ങൾ ഗാസയിൽനിന്നു നേരത്തേ കണ്ടെടുത്ത ബന്ദിയുടേതാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് ബന്ദിയാക്കിയിരുന്ന ഒരാളുടെ മൃതദേഹംകൂടി കഴിഞ്ഞ ദിവസം ഇസ്രയേലിനു കൈമാറിയിരുന്നു. റെഡ് ക്രോസ് വഴിയാണ് മൃതദേഹം ഇസ്രയേൽ സൈന്യത്തിനു കൈമാറിയത്. എന്നാൽ, ഇത് മുൻപ് ഇസ്രയേൽ സൈന്യം കണ്ടെടുത്ത ബന്ദികളുടെ മൃതദേഹങ്ങളിലൊന്നിന്റെ ഭാഗമാണെന്നാണു നെതന്യാഹു ആരോപിക്കുന്നത്. ഹമാസിന്റെ നടപടി വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് നെതന്യാഹു പറഞ്ഞു. 13 ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങൾകൂടി ഗാസയിലുണ്ട്. ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറുന്നതിൽ ഹമാസ് വരുത്തുന്ന കാലതാമസം വെടിനിർത്തലിന്റെ അടുത്ത ഘട്ടങ്ങൾ നടപ്പാക്കുന്നതിനു വെല്ലുവിളി ഉയർത്തുന്നുണ്ട്.
Read Moreമിടുമിടുക്കിയായി ഇടുക്കി ഡാം; രണ്ടു മാസത്തിനിടെ എത്തിയത് 27,700 സഞ്ചാരികൾ; ടിക്കറ്റ് വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം
ആർച്ച്ഡാം കാണാൻ രണ്ടു മാസത്തിനിടെ ഒഴുകിയെത്തിയത് 27,700 സഞ്ചാരികൾ. കഴിഞ്ഞ സെപ്റ്റംബർ ഒന്നിനാണ് പൊതുജനങ്ങൾക്കായി അണക്കെട്ട് തുറന്നുകൊടുത്തത്. 24 വരെയുള്ള കണക്കുകൾ പ്രകാരം 25,060 മുതിർന്നവരും 2,640 കുട്ടികളും ഡാം കാണാനെത്തി. ഇടുക്കി ആർച്ച് ഡാം എന്ന വിസ്മയം നേരിട്ടു കാണാൻ നിരവധി പേരാണ് ജില്ലയിൽ എത്തുന്നത്. കുറവൻ – കുറത്തി മലകളെ ബന്ധിപ്പിക്കുന്ന ഇടുക്കി ഡാമും സമീപത്തെ ചെറുതോണി അണക്കെട്ടും സഞ്ചാരികൾക്ക് സമ്മാനിക്കുന്നത് അപൂർവമായ ദൃശ്യാനുഭവമാണ്. ഓണം, നവരാത്രി, ദീപാവലി തുടങ്ങിയ അവധിദിനങ്ങളിൽ സഞ്ചാരികളുടെ ഒഴുക്കായിരുന്നു. നിലവിൽ നിയന്ത്രണങ്ങളോടെയാണ് അണക്കെട്ടിലേക്ക് സന്ദർശനം അനുവദിച്ചിരിക്കുന്നത്. ഡാമിൽ പരിശോധനകൾ നടക്കുന്ന ബുധനാഴ്ചകളിലും റെഡ്, ഓറഞ്ച് അലർട്ട് ദിവസങ്ങളിലും പ്രവേശനമില്ല. സുരക്ഷാമുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാൽ അണക്കെട്ടുകൾക്കു മുകളിലൂടെ കാൽനടയാത്ര അനുവദിക്കില്ല. ഹൈഡൽ ടൂറിസം അധികൃതർ ഏർപ്പെടുത്തിയിട്ടുള്ള ബഗ്ഗി കാറിൽ മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. ഓണ്‍ലൈൻ ബുക്കിംഗ് വഴി സന്ദർശനത്തിന് ടിക്കറ്റ് എടുക്കാം.…
Read More