പാരീസ്: രാജ്യത്തെ ലൂവ്റ് മ്യൂസിയത്തിലെ സുരക്ഷാ സജ്ജീകരണങ്ങൾ ആധുനിക കാലത്തിന് ചേർന്നവയല്ലെന്ന് സ്ഥലം സന്ദർശിച്ച ഫ്രഞ്ച് സെനറ്റർമാരുടെ സംഘം. 21-ാം നൂറ്റാണ്ടിനു പാകമാകുംവിധം സുരക്ഷാസന്നാഹങ്ങൾ നന്നാകേണ്ടതുണ്ടെന്നും അവർ നിരീക്ഷിച്ചു. ഈ മാസം 19ന് മ്യൂസിയത്തിൽ നടന്ന മോഷണത്തിൽ, 88 മില്യൺ യൂറോ വിലമതിക്കുന്ന രത്നങ്ങൾ കൈക്കലാക്കാൻ മോഷ്ടാക്കൾക്കു വേണ്ടിവന്നത് വെറും എട്ട് മിനിറ്റായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്ച അറസ്റ്റിലായ രണ്ടു പേരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഔട്ട്ഡോർ കാമറകളുടെ കാര്യത്തിൽ പോരായ്മകളുണ്ടായെന്നും രഹസ്യാത്മകത നിലനിർത്തേണ്ടതിനാൽ കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്നും സെനറ്റർ ലോറന്റ് ലഫൊൺ പറഞ്ഞു. മ്യൂസിയം പുതുക്കിപ്പണിയാനുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. പത്ത് വർഷം നീണ്ടുനിൽക്കുന്ന ‘ലൂവ്റ് ന്യൂ റിനൈസൻസ്’ പദ്ധതി ഈ വർഷത്തിന്റെ തുടക്കത്തിൽ ആരംഭിച്ചിരുന്നു. 800 മില്യൺ യൂറോ ചെലവു വരുന്ന നവീകരണ പ്രവൃത്തികളാണ് 2031ഒാടെ പൂർത്തിയാകുന്ന തരത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്.
Read MoreDay: October 29, 2025
‘നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’; കോട്ടയത്ത് അവകാശികളെ കാത്ത് ബാങ്കുകളില്‍ 138 കോടി രൂപ
കോട്ടയം: ജില്ലയിലെ വിവിധ ബാങ്കുകളില്‍ അവകാശികളില്ലാതെ ശേഷിക്കുന്നത് 138 കോടി രൂപയുടെ നിക്ഷേപം. ജില്ലയില്‍ ഇത്തരം 5.07 ലക്ഷം അക്കൗണ്ടുകളാണുള്ളത്. ഇത്തരം നിക്ഷേപങ്ങള്‍ അക്കൗണ്ട് ഉടമയ്ക്കോ അവകാശികള്‍ക്കോ തിരിച്ചു നല്‍കുന്നതിനായി ‘നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ എന്ന പേരില്‍ രാജ്യവ്യാപകമായി നടത്തുന്ന പരിപാടിയുടെ ഭാഗമായ പ്രത്യേക ക്യാമ്പ് കോട്ടയത്ത് മൂന്നിന് നടക്കും. ലീഡ് ബാങ്കിന്റെ നേതൃത്തില്‍ എല്ലാ ബാങ്കുകളുടെയും സഹകരണത്തോടെ നടത്തുന്ന ജില്ലാതല ക്യാമ്പിന്റെ ഉദ്ഘാടനം രാവിലെ 10.30ന് കോട്ടയം ശാസ്ത്രി റോഡിലെ സെന്റ് ജോസഫ് കത്തീഡ്രല്‍ ഹാളില്‍ കോട്ടയം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ അധ്യക്ഷത വഹിക്കും. പത്തു വര്‍ഷത്തിലേറെയായി ഒരു ഇടപാടുപോലും നടക്കാത്ത അക്കൗണ്ടുകളാണ് അവകാശികളില്ലാത്ത അക്കൗണ്ടായി പരിഗണിക്കുക. ഇത്തരം അക്കൗണ്ടുകള്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാണ്. രാജ്യവ്യാപകമായി 1.82 ലക്ഷം കോടി രൂപയാണ് ഇത്തരത്തില്‍ അവകാശികളില്ലാതെ ബാങ്ക്…
Read Moreട്രംപിന്റെ സമാധാനത്തിന് തകായ്ചിയുടെ കൈത്താങ്ങ്
വാഷിംഗ്ടൺ ഡിസി: ഇത്തവണ കടാക്ഷിച്ചില്ലെങ്കിലും അടുത്ത തവണയെങ്കിലും നൊബേൽ കിട്ടുമെന്ന ട്രംപിന്റെ മോഹത്തിനു ജപ്പാൻ പ്രധാനമന്ത്രിയുടെ കൈത്താങ്ങ്. ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനു നാമനിർദേശം ചെയ്യാമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി സനായ് തകായ്ചി പറഞ്ഞതായി വൈറ്റ് ഹൗസ് അറിയിച്ചു. ഇക്കാര്യം ട്രംപിനോട് തകായ്ചി പറഞ്ഞതായാണ് വൈറ്റ് ഹൗസ് അറിയിക്കുന്നത്. തിങ്കളാഴ്ച കംബോഡിയൻ പ്രധാനമന്ത്രി ഹൻ മാനെറ്റും നൊബേലിനു ട്രംപിനെ നാമനിർദേശം ചെയ്തിരുന്നു.
Read More‘ദയവായി വാതിൽ തുറക്കൂ, എനിക്ക് പേടി തോന്നുന്നു’: ലിഫ്റ്റിനുള്ളിൽ കുടുങ്ങിയ കുട്ടി നിഷ്കളങ്കമായി പ്രാർഥിച്ചു; പിന്നീട് സംഭവിച്ചത്…
കുഞ്ഞുങ്ങളുടെ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. അവരുടെ കുറുന്പും കുസൃതിയുമൊക്കെ കലർന്ന വീഡിയോ കാണാൻ എല്ലാവർക്കും ഇഷ്ടമാണ്. അത്തരത്തലൊരു വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. ലിഫ്റ്റിനുള്ളിൽ ഒരു കുഞ്ഞ് കുട്ടി കുടുങ്ങിപ്പോയി. പെട്ടെന്ന് തന്നെ അവൻ പ്രാർഥിക്കാൻ തുടങ്ങി. ദൈവമേ… എനിക്ക് പേടിയാകുന്നു. എത്രയും വേഗം നീ ഇതിന്റെ വാതിൽ ഒന്ന് തുറക്കാമോ പ്ലീസ്…. അവന്റെ നിഷ്കളങ്കമായ പ്രാർഥന കേട്ടെന്നവണ്ണം ലിഫ്റ്റിന്റെ വാതിൽ പെട്ടെന്ന് തുറന്നു. അപ്പോൾത്തന്നെ കുട്ടി പുറത്തേക്ക് ഓടിപ്പോയി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. അവന്റെ നിഷ്കളങ്കമായ പ്രാർഥനയ്ക്ക് മുന്നിൽ ആരാണ് വീണ് പോകാത്തത് എന്നാണ് മിക്ക ആളുകളും പറഞ്ഞത്. എന്നാൽ ഇത്രയും ചെറിയ കുട്ടിയെ ആരാണ് ഇങ്ങനെ ഒറ്റയ്ക്ക് വിട്ടതെന്നും ആളുകൾ വിമർശിച്ചു.
Read Moreപിഎം ശ്രീയിൽ സിപിഎം സിപിഐയ്ക്കു മുന്നിൽ കീഴടങ്ങിയേക്കുമെന്ന് സൂചന; ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് അയക്കാമെന്ന സമവായത്തിലേക്ക്
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സിപിഐയുടെ നിലപാടിന് സിപിഎം കീഴടങ്ങിയേക്കുമെന്ന് സൂചന. പദ്ധതിയുമായി ബന്ധപ്പെട്ട് ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിനു കത്ത് അയക്കാൻ സർക്കാർ തലത്തിൽ ആലോചന. കേന്ദ്രത്തിന് കത്തയക്കാമെന്ന സമവായം സിപിഐക്ക് മുന്നിൽ വയ്ക്കാനാണ് സിപിഎമ്മിന്റെ നീക്കം. വിഷയം ചർച്ച ചെയ്യാനായി മുന്നണി യോഗവും ഉടൻ വിളിക്കും. എന്നാൽ കരാർ അതേപടി തുടരുമെങ്കിലും മാനദണ്ഡങ്ങളിൽ ഇളവ് മാത്രമായിരിക്കും ആവശ്യപ്പെടുക. ഇക്കാര്യത്തിൽ പിന്നീടുള്ള തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്. പിഎം ശ്രീയുമായി ബന്ധപ്പെട്ട് സിപിഐ ഉടക്ക് തുടരുന്നതിനിടെയാണ് സിപിഎമ്മിന്റെ പുനരാലോചനയെന്നതാണ് പ്രസക്തമാവുന്നത്. അതേസമയം, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയുമായി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി സംസാരിച്ചു. കേരളത്തിലെ നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് ബേബി ഡി. രാജയെ ഫോണിൽ വിളിച്ചത്. ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന് സൂചിപ്പിച്ച് ദേശീയ നേതാക്കളും രംഗത്തെത്തി. കത്ത് അയച്ച് രാഷ്ട്രീയ തീരുമാനം പ്രഖ്യാപിച്ചാൽ സിപിഐ…
Read Moreസെബാസ്റ്റ്യന്റെ മൊഴികള്‍ പരസ്പരവിരുദ്ധം; ചേര്‍ത്തല കൊലപാതകങ്ങളില്‍ വ്യക്തതയില്ലാതെ പോലീസ്; കസ്റ്റഡി കാലവധി ഇന്ന് അവസാനിക്കും
കോട്ടയം: സെബാസ്റ്റ്യന്റെ ചേര്‍ത്തലയിലെ വീട്ടുവളപ്പില്‍ കണ്ടെത്തിയ അസ്ഥിയുടെയും പല്ലിന്റെയും അവശിഷ്ടങ്ങള്‍ ചേര്‍ത്തല വാരനാട് സ്വദേശി ഐഷ (ഹയറുമ്മ-58)യുടേതാകാന് സാധ്യതയെന്ന് പോലീസ്. അതിരമ്പുഴ സ്വദേശി ജെയ്നമ്മ (55), കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന് (47) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ മുന്‍പ് അറസ്റ്റിലായ പള്ളിപ്പുറം ചൊങ്ങുംതറ സി.എം. സെബാസ്റ്റ്യനാ (67)ണ് ഐഷയെയും കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ചു. 2012 മേയ് 13നാണ് ഐഷയെ കാണാതായത്. അന്നേദിവസം വൈകുന്നേരം നാലിന് ഐഷ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ എത്തിയതായി ടവര്‍ ലൊക്കേഷനില്‍ കണ്ടെത്തി. നാലിനു പെട്ടെന്ന് മൊബൈല്‍ സ്വിച്ച് ഓഫ് ആകുകയും ചെയ്തിരുന്നു.വീട്ടുവളപ്പില്‍ കണ്ടെടുത്ത പല്ലില്‍ ക്ലിപ്പുണ്ടായിരുന്നു. കാണാതായ മൂന്നു പേരില്‍ ഐഷയുടെ പല്ലില്‍ മാത്രമാണ് ക്ലിപ്പുണ്ടായിരുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജെയ്നമ്മ, ബിന്ദു എന്നിവരുടെ മൃതദേഹങ്ങള്‍ എവിടെ മറവു ചെയ്തുവെന്നതില്‍ വ്യക്തതയില്ല. ഒന്നിലേറെ തവണ ഡീസല്‍ ഉപയോഗിച്ചു കത്തിച്ച സാഹചര്യത്തില്‍ ഡിഎന്എയിലിലൂടെ അവശിഷ്ടങ്ങള്‍ ആരുടെതെന്ന്…
Read Moreകേരള ഝാന്‍സി റാണി അക്കാമ്മ ചെറിയാന് ജന്മനാടായ കാഞ്ഞിരപ്പള്ളിയില്‍ സ്മാരകം
കാഞ്ഞിരപ്പള്ളി: കേരള ഝാന്‍സി റാണി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനി അക്കാമ്മ ചെറിയാന് ജന്മനാടായ കാഞ്ഞിരപ്പള്ളിയില്‍ സ്മാരകം ഉയർന്നു. കാഞ്ഞിരപ്പള്ളി കുരിശുകവലയിലെ സഹൃദയ വായനശാലയോടു ചേര്‍ന്ന് സ്ഥാപിച്ചിരിക്കുന്ന അക്കാമ്മ ചെറിയാന്റെ പൂര്‍ണകായ പ്രതിമയുടെ അനാച്ഛാദനം 31ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ പെടുത്തിയാണ് നിര്‍മാണം. 1909 ഫെബ്രുവരി 14ന് കരിപ്പാപ്പറമ്പില്‍ തൊമ്മന് ചെറിയാന്റെയും അന്നമ്മയുടെയും രണ്ടാമത്തെ മകളായി ജനിച്ചു. കാഞ്ഞിരപ്പള്ളി ഗവ. എച്ച്എസ്, ചങ്ങനാശേരി സെന്റ് ജോസഫ് എച്ച്എസ് എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി. തുടര്‍ന്ന് എറണാകുളം സെന്റ് തെരേസാസ് കോളജില്‍നിന്ന് ചരിത്രത്തില്‍ ബിരുദം എടുത്തു. 1938ല്‍ അക്കാമ്മ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഹൈസ്കൂളില്‍ പ്രധാനാധ്യാപികയായിരുന്ന കാലത്താണു തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപവത്കരിക്കപ്പെടുന്നതും ഉത്തരവാദിത്വ ഭരണം ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുന്നതും. കാഞ്ഞിരപ്പള്ളിയിലെ കോണ്‍ഗ്രസ് സംഘടനാപ്രവര്ത്തനങ്ങള്ക്ക് യുവതികള്‍ രംഗത്തിറങ്ങിയപ്പോള്‍ നേതൃത്വം…
Read Moreമ്മ്ടെ പയ്യനാണ് കേട്ടോ… സംസ്കൃതം അറിയാത്ത വിദ്യാർഥിക്ക് സംസ്കൃതത്തിൽ പിഎച്ച്ഡി നൽകാൻ ശിപാർശ; എസ്എഫ്ഐ നേതാവിനെതിരെ പരാതി; മറുപടിയുമായി നേതാവ്
തിരുവനന്തപുരം: സംസ്കൃതം അറിയാത്ത വിദ്യാർഥിക്ക് സംസ്കൃതത്തിൽ പിഎച്ച്ഡി നൽകാൻ ശുപാർശ ചെയ്ത എസ്എഫ്ഐ നേതാവിനെതിരെ പരാതി. മൂല്യനിർണയ കമ്മിറ്റി ചെയർമാന്റെ ശുപാർശ റദ്ദാക്കണമെന്നാണ് പരാതിയിലുള്ളത്. കാര്യവട്ടം ക്യാമ്പസിലെ എസ്എഫ്ഐ പ്രവർത്തകൻ വിപിൻ വിജയനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. വകുപ്പ് മേധാവി വൈസ് ചാൻസിലർക്ക് പരാതി നൽകി.വിദ്യാർഥിക്ക് ഓപ്പൺ ഡിഫൻസിൽ ചോദ്യങ്ങൾക്ക് ഉത്തരമുണ്ടായില്ലെന്നും സംസ്കൃതം അറിയില്ലെന്നും വകുപ്പ് മേധാവിയുടെ കത്തിൽ പറയുന്നു. സദ്ഗുരു സർവസ്വം, ഒരു പഠനം എന്ന പേരിൽ ചട്ടമ്പിസ്വാമികളെ കുറിച്ചുള്ളതാണ്. അതേസമയം, പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയതായി വിസി അറിയിച്ചു. റജിസ്ട്രാർ, റിസർച്ച് ഡയറക്ടർ എന്നിവർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അതിനിടെ, സംഭവത്തിൽ പ്രതികരണവുമായി വിപിൻ വിജയൻ രംഗത്തെത്തി. പരാതിക്ക് പിന്നിൽ അധ്യാപികക്കുള്ള വ്യക്തിവിരോധമാണെന്ന് വിപിൻ വിജയൻ പറഞ്ഞു. കാര്യവട്ടം കാമ്പസിലെ റിസർച്ചേഴ്സ് യൂണിയൻ ഭാരവാഹിയാണ് വിപിൻ വിജയൻ. വിപിൻ വിജയൻ ആറുവർഷം മുൻപാണ് റിസർച്ചേഴ്സ് യൂണിയൻ ജനറൽ…
Read Moreറഷ്യൻ വിമാനം ‘മെയ്ഡ് ഇൻ ഇന്ത്യ’
ഹ്രസ്വദൂരം ഇരട്ട എൻജിൻ പാസഞ്ചർ എയർക്രാഫ്റ്റ് എസ്ജെ-100 നിർമിക്കാനുള്ള സഹകരണത്തിന് ഇന്ത്യയും റഷ്യയും തമ്മിൽ ധാരണയായി. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും റഷ്യയുടെ യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപറേഷനും തമ്മിലുള്ള ധാരണാപത്രം മോസ്കോയിൽ തിങ്കളാഴ്ച ഒപ്പിട്ടു. ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണിത്. ഇതോടെ ഇന്ത്യയില്‍ ആദ്യമായി ഒരു സമ്പൂര്‍ണ യാത്രാവിമാനം നിര്‍മിക്കുന്നതിന് വഴിയൊരുങ്ങി. ഉഡാൻ പദ്ധതിക്കു കീഴിലാണ്, ഹ്രസ്വദൂര യാത്രാരംഗത്ത് വിപ്ലവം സൃഷ്ടിക്കാനുതകുന്ന കരാറെന്നും ആഭ്യന്തര ഉപയോക്താക്കൾക്കായി എസ്ജെ-100 എയർക്രാഫ്റ്റുകൾ നിർമിക്കാനുള്ള അവകാശം തങ്ങൾക്കായിരിക്കുമെന്നും ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് അറിയിച്ചു. സിവിൽ ഏവിയേഷൻ മേഖലയിൽ സ്വയംപര്യാപ്തതയിലേക്കുള്ള രാജ്യത്തിന്റെ കാൽവയ്പാണിതെന്നും കന്പനി കൂട്ടിച്ചേർത്തു. ഇത്തരമൊരുംപദ്ധതി ഇതിനുമുൻപ് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ഏറ്റെടുത്തത് 1961നും 1988നും ഇടയിലായിരുന്നു. ഇന്ത്യൻ വ്യോമ സേന ഉപയോഗിച്ചിരുന്ന AVRO HS-748 ആയിരുന്നു അന്ന് നിർമിച്ചിരുന്നത്. യുണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷന്റെ വെബ്സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച്, എസ്ജെ-100 വിമാനത്തിന് 103 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍…
Read Moreസംശയാലുവായ ഭര്‍ത്താവിന് ദാമ്പത്യം നരകതുല്യമാക്കാനാകും; സ്നേഹവും പരസ്പരവിശ്വാസവുമാണ് വിവാഹജീവിതത്തിന്റെ അടിത്തറ; സംശയരോഗം വിവാഹമോചനത്തിനു കാരണമാണെന്ന് കോടതി
കൊച്ചി: ഭാര്യയുടെ വിശ്വസ്തതയില്‍ സംശയിക്കുകയും നിരന്തരം നിരീക്ഷിക്കുകയും നിര്‍ബന്ധിച്ചു ജോലി രാജിവയ്പിക്കുകയും ചെയ്യുന്ന ഭര്‍ത്താവിന്റെ നടപടി വിവാഹമോചനത്തിനു കാരണമാണെന്ന് ഹൈക്കോടതി. സ്നേഹവും പരസ്പരവിശ്വാസവുമാണ് വിവാഹജീവിതത്തിന്റെ അടിത്തറ. സംശയാലുവായ ഭര്‍ത്താവിന് ദാമ്പത്യം നരകതുല്യമാക്കാനാകും. അകാരണമായ ചോദ്യംചെയ്യല്‍ പങ്കാളിയുടെ മനഃസമാധാനവും സ്വാഭിമാനവും തകര്‍ക്കുമെന്നും കോടതി പറഞ്ഞു. ഇതു വിവാഹമോചന നിയമത്തില്‍ നിര്‍വചിക്കുന്ന ക്രൂരതയായി കണക്കാക്കാമെന്നും ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, എം.ബി. സ്നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു. നഴ്സായിരുന്ന ഹര്‍ജിക്കാരി ഉന്നയിക്കുന്ന കാര്യങ്ങള്‍ക്കു തെളിവുകളില്ലെന്ന കാരണത്താലാണ് കുടുംബക്കോടതി വിവാഹമോചനം നിരസിച്ചത്. എന്നാല്‍, വാദങ്ങള്‍ വിശ്വാസയോഗ്യമാണെന്ന് വിലയിരുത്തി ഹൈക്കോടതി വിവാഹമോചനം അനുവദിച്ചു. 2013ല്‍ വിവാഹം നടന്നു. ഗര്‍ഭിണിയായ സമയം മുതല്‍ സംശയവും നിരീക്ഷണവുമുണ്ടായി. യുവതിയെ ആക്രമിക്കുകയും മാതാപിതാക്കളെ അധിക്ഷേപിക്കുകയും ചെയ്ത സംഭവങ്ങളുണ്ടായി. മകള്‍ പിറന്നശേഷം യുവതിയുടെ ജോലി രാജിവയ്പിച്ചു. വിദേശത്ത് ഒരുമിച്ചു താമസിക്കാനെന്ന കാരണമാണു പറഞ്ഞിരുന്നത്. എന്നാല്‍ ഒരുമിച്ചു താമസിക്കുമ്പോഴും ഭര്‍ത്താവിന്…
Read More