സണ്ണി ലിയോണ്‍ വരുന്നത് ഭരതനാട്യം അവതരിപ്പിക്കാനാണെന്നു കരുതിയാണ് അനുമതി നല്‍കിയത്; കര്‍ണാടക ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന വൈറലാവുന്നു…

ബംഗളുരു: ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പുതുവത്സരാഘോഷ പരിപാടിക്കെതിരേ കര്‍ണാടകയില്‍ വന്‍ പ്രതിഷേധമാണുണ്ടായത്. സണ്ണി ലിയോണ്‍ കര്‍ണാടകയില്‍ വരുന്നത് സംസ്‌കാരത്തിന് കളങ്കമാണെന്ന് ആരോപിച്ച് കര്‍ണാടക രക്ഷണ വേദികെ എന്ന സംഘടനയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍, പരിപാടിയുടെ അനുമതി റദ്ദാക്കുകയും ചെയ്തു.

പരിപാടിക്ക് അനുമതി റദ്ദാക്കിയതിനെക്കുറിച്ച് പ്രതികരണവുമായി കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി രംഗത്ത്. സണ്ണി ലിയോണിന്റെ നൃത്ത പരിപാടിക്ക് അനുമതി നല്‍കിയാല്‍ അത് കന്നട സംസ്‌കാരത്തിന് ഭീഷണിയാണെന്ന് രാമലിംഗ റെഡ്ഡി പറഞ്ഞു. സംഗീതം, ഭരതനാട്യം തുടങ്ങിയവയാണ് സണ്ണി ലിയോണ്‍ അവതരിപ്പിക്കുന്നതെന്ന് കരുതിയാണ് പരിപാടിക്ക് നേരത്തെ അനുമതി നല്‍കിയതെന്ന് റെഡ്ഡി പറഞ്ഞു. പരിപാടിക്ക് അനുമതി നല്‍കരുതെന്ന് പോലീസ് കമ്മീഷണറോട് നിര്‍ദ്ദേശിച്ചിരുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Related posts