ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിലൊരാളാണ് ജാൻവി കപൂർ. അടുത്തിടെ താരം ബഫല്ലോ പ്ലാസ്റ്റി എന്ന സൗന്ദര്യവർധക ശസ്തക്രിയയ്ക്ക് വിധേയയായെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മൂക്കിനും ചുണ്ടിനുമിടയിലെ ദൂരം കുറച്ച് മേൽച്ചുണ്ടിന് കൂടുതൽ വലിപ്പം നൽകുന്ന കോസ്മെറ്റിക് ശസ്ത്രക്രിയയാണ് ബഫല്ലോ പ്ലാസ്റ്റി. ഇപ്പോഴിതാ അത്തരം റിപ്പോർട്ടുകളോട് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ജാൻവി. സോഷ്യൽ മീഡിയ ആക്ടീവ് ആയതോട് കൂടി എല്ലാവരും ഒരു പ്രത്യേക രീതിയിൽ കാണപ്പെടണമെന്ന് സമൂഹം വിലയിരുത്തി തുടങ്ങിയെന്നും അതിൽ താനും സ്വാധീനിക്കപ്പെട്ടിട്ടുണ്ടായിരുന്നുവെന്നും ജാൻവി പറയുന്നു. പെർഫെക്ഷൻ എന്ന ആശയം ചെറുപ്പക്കാരായ പെൺകുട്ടികള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നമ്മളെ സന്തോഷിപ്പിക്കുന്നത് ചെയ്യുക എന്നതിലാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാ കാര്യങ്ങളിലും ഒരു തുറന്ന പുസ്തകമാകുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. കഴിഞ്ഞദിവസം ഒരു വീഡിയോ കണ്ടിരുന്നു. സ്വയം പ്രഖ്യാപിത ഡോക്ടർമാരായ ചിലർ അതിൽ ഞാൻ ബഫലോപ്ലാസ്റ്റി ചെയ്തതായി പറയുന്നു. കൃത്യതയോടെ മാത്രം…
Read MoreDay: October 30, 2025
സ്വര്‍ണ്ണക്കൊള്ള കേസ്; മുരാരി ബാബുവിനെ സന്നിധാനത്തെത്തിച്ച് തെളിവെടുപ്പ് നടത്തും; എഡിജിപി എച്ച്. വെങ്കിടേഷ് എസ്ഐടി ഓഫീസിലെത്തി
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്ഐടി സംഘത്തലവന് എഡിജിപി. എച്ച്. വെങ്കിടേഷ് എസ്ഐടി ഓഫീസിലെത്തി ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. രേഖകള്‍ പരിശോധിച്ചു. ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതിനെ തുടര്‍ന്ന് റാന്നി കോടതിയില്‍ ഹാജരാക്കണം. രണ്ടാമത്തെ കേസില്‍ ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയ ശേഷം വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. ദേവസ്വം ഉദ്യോഗസ്ഥന് മുരാരി ബാബു നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. ഇയാളെയും ഉണ്ണിക്കൃഷ്ണന് പോറ്റിയെയും ഒരുമിച്ചിരുത്തി പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. മുരാരി ബാബുവിനെ സന്നിധാനത്തെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അന്വേഷണ പുരോഗതി വിലയിരുത്താനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കാനുമാണ് എഡിജിപി. എച്ച്. വെങ്കിടേഷ് എസ്ഐടി ഓഫീസിലെത്തിയത്.
Read Moreഫോണിൽ വിളിക്കുന്നയാളിന്റെ പേരറിയാം; രാജ്യത്ത് കോളർ ഐഡി സംവിധാനം ഉടൻ
പരവൂർ: മൊബൈൽ ഫോണുകളിലെ ഇൻകമിംഗ് കോളുകളിൽ വിളിക്കുന്നയാളിന്റെ യഥാർഥ്യ പേരുകൾ കാണിക്കുന്നതിനുള്ള സംവിധാനം രാജ്യത്ത് നിലവിൽ വരുന്നു.ഇന്ത്യയുടെ ഔദ്യോഗിക കോളർ ഐഡി സംവിധാനമായിട്ടായിരിക്കും ഇത് പ്രവർത്തിക്കുക. ഈ പദ്ധതിക്കായുള്ള ടെലികോം വകുപ്പിന്റെ നിർദേശത്തിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ ( ട്രായ് ) അംഗീകാരം നൽകി. പദ്ധതി സമീപഭാവിയിൽ തന്നെ പ്രാബല്യത്തിലാകും. ട്രൂ കോളർ പോലുള്ള സ്വകാര്യ ആപ്പുകളെ ആശ്രയിക്കാത്ത കോളർ ഐഡന്റിഫിക്കേഷന്റെ ഔദ്യോഗിക പതിപ്പാണ് ഉടൻ പുറത്തിറങ്ങുക.കോളിംഗ് നെയിം പ്രസന്റേഷൻ എന്നറിയപ്പെടുന്ന ഈ സേവനം ഇൻകമിംഗ് കോളുകളിൽ സുതാര്യത കൊണ്ടുവരുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ.മാത്രമല്ല കോളുകൾക്ക് മറുപടി നൽകുന്നതിന് മുമ്പ് ഉപഭോക്താക്കൾക്ക് ഉചിതമായ തീരുമാനം എടുക്കാനും പുതിയ സംവിധാനം വഴി സാധിക്കും. അംഗീകൃത ചട്ടക്കൂടിന് കീഴിൽ സിം വെരിഫിക്കേഷൻ സമയത്ത് കോൾ ചെയ്യുന്ന വ്യക്തിയുടെ പേര് അവരുടെ ടെലികോം ഓപ്പറേറ്റിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതായി കോളിംഗ് നെയിം…
Read Moreകൂട്ടുകാരിയെ കാണാൻ വീട്ടിലെത്തി, ചങ്ങാതി കുളിക്കാൻ പോയി: തക്കം നോക്കി രണ്ടു ലക്ഷവും മൊബൈൽ ഫോണും കവർന്നു; വനിതാ പോലീസ് ഉദ്യോഗസ്ഥ ഒളിവിൽ
ഭോപ്പാൽ: മധ്യപ്രദേശിൽ സുഹൃത്തിന്റെ വീട്ടിൽനിന്നു പണവും മൊബൈൽ ഫോണും കവർന്ന ഉന്നത വനിതാ പോലീസ് ഉദ്യോഗസ്ഥ ഒളിവിൽ. ഭോപ്പാലിലെ ജഹാംഗിരാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കൽപന രഘുവംശിയാണ് സുഹൃത്തിന്റെ വീട്ടിൽനിന്നും രണ്ടു ലക്ഷം രൂപയും മൊബൈൽ ഫോണും കവർന്നത്. താൻ കുളിക്കാൻ പോയ സമയമാണ് മോഷണം നടന്നതെന്ന് പരാതിക്കാരി ആരോപിക്കുന്നു. സിസിടിവി പരിശോധിച്ചപ്പോഴാണ് കൽപ്പന രഘുവംശിയാണ് മോഷണം നടത്തിയതെന്ന് തിരിച്ചറിഞ്ഞത്. ഇവരുടെ കൈയിൽ നോട്ടുകെട്ടുകൾ ഉള്ളത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. യുവതി ഉടൻതന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ, കൽപ്പനയ്ക്കെതിരേ പോലീസ് മോഷണക്കുറ്റം ചുമത്തി. ഇവർ ഒളിവിലാണ്. ഇവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതിക്കാരിയുടെ മൊബൈൽ ഫോൺ കണ്ടെടുത്തു. പ്രതിയുടെ വീട്ടിൽ നിന്നാണ് മൊബൈൽ ഫോൺ കണ്ടെടുത്തതെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് പറഞ്ഞു. എന്നാൽ പണം കണ്ടെത്താനായില്ല. കൽപ്പനയ്ക്കെതിരേ…
Read Moreമകളുടെ കല്യാണം ഉറപ്പിച്ച് മാതാപിതാക്കൾ: ജീവനു തുല്യം സ്നേഹിച്ച കാമുകനെ മറക്കാനാകാതെ പെൺകുട്ടി; പിന്നെ സംഭവിച്ചത്…
ഉത്തർപ്രദേശിൽ കാമുകിയെ കാണാൻ വീട്ടിലെത്തിയ ദളിത് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി ബന്ധുക്കൾ. ഹമിർപുരിലെ പ്രാച് ഗ്രാമത്തിലാണു ദാരുണസംഭവം. രവി (35) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. തന്റെ കാമുകി മനീഷ (18)യെ നിർബന്ധിച്ച് മറ്റൊരാൾക്ക് വിവാഹം ചെയ്തു കൊടുക്കുന്നുവെന്ന് അറിഞ്ഞാണ് രവി യുവതിയെ കാണാൻ വീട്ടിലെത്തിയത്. എന്നാൽ, യുവാവിനെ പിടികൂടിയ ബന്ധുക്കൾ ഇയാളെ മരത്തിൽ കെട്ടിയിട്ട് വടികൊണ്ട് ക്രൂരമായി അടിക്കുകയായിരുന്നു. നാട്ടുകാരും ഇയാളെ മർദിച്ചു. അവശനിലയിലായ യുവാവ് വെള്ളം ആവശ്യപ്പെട്ടെങ്കിലും ആരും നൽകിയില്ല. ക്രൂരമർദനമേറ്റ രവി കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞെത്തിയ പോലീസ് രവിയെ അടുത്തുള്ള കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചുവെങ്കിലും മരണംസംഭവിച്ചിരുന്നു. എന്നാൽ സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ പെൺകുട്ടിയുടെ അമ്മാവൻ പിന്റു(35) ജീവനൊടുക്കാൻ ശ്രമിച്ചു. രവിയുടെ മരണവാർത്ത അറിഞ്ഞ മനീഷയും ജീവനൊടുക്കാൻശ്രമിച്ചു. ഇരുവരും ഗുരുതര നിലയിലാണ്. എന്നാൽ പിന്റുവിനെ രവി ആക്രമിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. ദളിത്…
Read More‘തുടക്കം’ ഗംഭീരം: വിസ്മയ മോഹൻലാലിന്റെ ചിത്രം സ്വിച്ചോൺ ചെയ്ത് സുചിത്ര, ക്ലാപ്പടിച്ച് പ്രണവ്
മോഹൻലാലിന്റെ മകൾ വിസ്മയ നായികയായെത്തുന്ന ആദ്യ ചിത്രത്തിന് കൊച്ചിയിൽ തുടക്കമായി. മകളുടെ ആദ്യസിനിമയുടെ പൂജയ്ക്കായി സകുടുംബമാണ് മോഹൻലാൽ എത്തിയത്. ഭാര്യ സുചിത്ര, മകൻ പ്രണവ് തുടങ്ങി പ്രമുഖരുടെ നീണ്ട നിര ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി. വിസ്മയയെ ആന്റണി പെരുമ്പാവൂർ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. സുചിത്ര മോഹൻലാൽ സ്വിച്ചോൺ കർമം നിർവഹിച്ചപ്പോൾ പ്രണവ് മോഹൻലാൽ ഫസ്റ്റ് ക്ലാപ്പടിച്ചു. തുടക്കം എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജൂഡ് ആന്തണി ജോസഫാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജൂഡ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. സംവിധായകരായ ജോഷി, മേജർ രവി തുടങ്ങി നിരവധി പേർ താരപുത്രിയുടെ ആദ്യ സിനിമയുടെ പൂജ ചടങ്ങിനെത്തിയിരുന്നു.
Read Moreതദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; രണ്ടു തവണ മത്സരിച്ചവർക്ക് സീറ്റ് നൽകേണ്ട; സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മത്സരിക്കാനാകില്ലെന്ന് സിപിഎം
തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ രണ്ട് ടേം വ്യവസ്ഥ നിര്‍ബന്ധമാക്കി സിപിഎം. രണ്ട് തവണ മത്സരിച്ചവര്‍ക്ക് മൂന്നാംതവണ സീറ്റ് നല്‍കേണ്ടതില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്. സിപിഎം സംസ്ഥാന സമിതിയുടേതാണ് തീരുമാനം. ഒരു ടേം വിട്ടുനിന്നവരെ പരിഗണിക്കും. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മത്സരിക്കാനാകില്ല. മത്സരിക്കാന്‍ താത്പര്യമുള്ളവര്‍ അവധിയെടുത്ത് മുഴുവന്‍ സമയ പൊതുപ്രവര്‍ത്തന രംഗത്തിറങ്ങണമെന്നുമാണ് തീരുമാനിച്ചിരിക്കുന്നത്.
Read Moreപിഎം ശ്രീയിൽ നിന്നു പിന്മാറിയാൽ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല തകരുമെന്ന് മന്ത്രി ജോർജ് കുര്യൻ
കാസർഗോഡ്: പിഎം ശ്രീ പദ്ധതിയിൽനിന്ന് കേരളം പിന്മാറുന്നത് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ഇന്ന് രാവിലെ കാസർഗോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ സ്കൂളുകളെ തകർക്കാനാണ് ഈ പിൻമാറ്റം. ഇതു തുടർന്നാൽ വിദ്യാർഥികൾ മറ്റു സംസ്ഥാനങ്ങളിലെ സ്കൂളുകളെ തേടിപ്പോകുന്ന സാഹചര്യം ഉണ്ടാകും. പദ്ധതി ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്നത് സ്വാഗതാർഹമാണ്. ഈ കരാറിൽനിന്ന് സർക്കാർ പിന്മാറില്ലെന്നാണ് കരുതുന്നതെന്നും ജോർജ് കുര്യൻ പറഞ്ഞു. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം എല്ലാ വർഷവും നൽകുന്ന സഹായത്തിന്റെ ഭാഗമായി 2022-23 കാലയളവിൽ സർക്കാർ സ്കൂളുകളുടെ വികസനത്തിനായി 1071 കോടി രൂപയാണ് കേന്ദ്രം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ സ്കൂളുകൾ സ്മാർട്ട് സ്കൂളുകൾ ആയത്. അത് മികച്ച രീതിയിൽ മുന്നോട്ട് പോവുകയാണ്. പദ്ധതിയിൽനിന്ന് പിന്മാറിയാൽ സർക്കാർ സ്കൂളിന് വളർച്ച ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreകാഞ്ചീപുരത്ത് 4.5 കോടി കവർന്ന സംഭവം; അഞ്ച് മലയാളികൾ അറസ്റ്റിൽ; കവർച്ച നടന്നത് കഴിഞ്ഞ ഓഗസ്റ്റിൽ * അറസ്റ്റ് മുംബൈ സ്വദേശിയുടെ പരാതിയിൽ
ചെന്നൈ: കാഞ്ചീപുരത്ത് ഹൈവേയിൽ വൻ കവർച്ച നടന്ന സംഭവത്തിൽ അഞ്ചു മലയാളികളെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റിൽ കാർ തടഞ്ഞ് 4.5 കോടി കവർന്ന കേസിലാണ് അറസ്റ്റ്. മലയാളികളായ സന്തോഷ്, സുജിത് ലാൽ, ജയൻ, മുരുകൻ, കുഞ്ഞുമുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം, പാലക്കാട്, തൃശൂർ സ്വദേശികളാണ് ഇവർ. കാഞ്ചിപുരം പോലീസ് കേരളത്തിലെത്തിയാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായവർ അന്തർസംസ്ഥാന മോഷണ സംഘത്തിലെ പ്രധാനികൾ എന്ന് പൊലീസ് പറയുന്നു. സംഘത്തിലെ മറ്റ് 12 പേരെ കണ്ടെത്താൻ ശ്രമം നടക്കുകയാണ്. 17 അംഗസംഘമാണ് കവർച്ചയ്ക്കു പിന്നിലെന്നു പോലീസ് വ്യക്തമാക്കി. മുംബൈ സ്വദേശിയുടെ ലോജിസ്റ്റിക്സ് കമ്പനിയുടെ എസ്യുവി തടഞ്ഞായിരുന്നു മോഷണം. മുംബൈ ബോര്‍വാലി സ്വദേശി ജതിന്റെ പരാതിയിലാണു നടപടി. 2017 മുതല്‍ കൊറിയര്‍ കമ്പനി നടത്തിയിരുന്ന ജതിന്, കമ്മിഷന് അടിസ്ഥാനത്തില്‍ രാജ്യമെമ്പാടും പണവും വിലയേറിയ സാധനങ്ങളും എത്തിച്ചു നല്‍കിയിരുന്നു. കഴിഞ്ഞ…
Read Moreബൈബിളിലെ മുഴുവന്‍ പുസ്തകങ്ങളുടെയും പേരുകള്‍ മൂന്നുവയസുകാരന് ഹൃദിസ്ഥം; ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ച് ആദം
വേദപുസ്തകത്തിലെ മുഴുവന്‍ പുസ്തകങ്ങളുടെയും പേരുകള്‍ ആദം തോമസ് നിതിന്‍ എന്ന മൂന്നു വയസുകാരന്റെ അധരത്തില്‍ നിന്നു മുത്തു പോലെ പൊഴിയുമ്പോള്‍ അത്ഭുതത്തോടൊപ്പം ദിവ്യ അനുഭൂതിയാണ് കേള്‍വിക്കാര്‍ അനുഭവിക്കുന്നത്. കേവലം ഒരു മിനിറ്റ് ഒരു സെക്കന്‍ഡ് കൊണ്ട് ബൈബിളിലെ 73 പുസ്തകങ്ങളുടെ പേരുകള്‍ നിര്‍ത്താതെ ഉച്ചരിച്ചപ്പോള്‍ ആദം ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിക്കുകയായിരുന്നു. കുളനടയില്‍ കൈപ്പുഴ നോര്‍ത്ത് പള്ളിവാതുക്കല്‍ ഹൗസില്‍ നിതിന്‍ പി. തോമസിന്റെയും ജിത്തു തെരേസ ജോര്‍ജിന്റെയും മകനാണ് ആദം. അമ്മ ജിത്തു സ്നേഹത്തോടും ക്ഷമയോടും കൂടി നല്കിയ പരിശീലനമാണ് ഈ കൊച്ചു മിടുക്കനെ ഇന്ത്യ ബുക്ക് റിക്കാര്‍ഡ്സില്‍ എത്തിച്ചത്. വേദപുസ്തകത്തിലെ സങ്കീര്‍ത്തനങ്ങള്‍ ആദം വ്യക്തതയോടു കൂടി കാണാതെ പറയുമ്പോള്‍ ആരും മിഴിച്ചിരുന്നു പോകും. കുട്ടിക്കാലം മുതലേ എന്ത് കേട്ടാലും ഒറ്റയടിക്ക് ഹൃദിസ്ഥമാക്കുന്ന കുട്ടിയുടെ കഴിവിനെ മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു. ആദത്തിന്റെ പിതാവ് നിതിന്‍ തോമസ്…
Read More