ഈ ദിവസത്തെ പ്രത്യേകത എന്താണെന്ന് എല്ലാവർക്കും മനസിലായി കാണും. വളരെ കോളിളക്കം സൃഷ്ടിച്ചൊരു കല്യാണം. പത്തരമാറ്റിലെ മൂർത്തി മുത്തശനും സുഖമോ ദേവിയിലെ ചന്ദ്രമതിയും തമ്മിലുള്ള കല്യാണം. ഇന്ന് പിരിയും നാളെ പിരിയുമെന്ന് പറഞ്ഞ് കളിയാക്കിയവരുടെ മുന്നിൽ അവരുടെ ദാമ്പത്യത്തിന് ഒരു വർഷം തികയുന്നു. ദിവ്യ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ഞങ്ങളെ നെഞ്ചോട് ചേർത്ത് പിടിച്ച പ്രാർഥനയിൽ ഞങ്ങളേയും ഉൾപ്പെടുത്തിയ എല്ലാവർക്കും ഒത്തിരി നന്ദി. എവിടെ കണ്ടാലും ദിവ്യ അല്ലേ?, ക്രിസ് അല്ലേ?, ക്രിസ് വന്നില്ലേ? എന്നൊക്കെ ചോദിച്ച് സ്നേഹം പ്രകടിപ്പിക്കുന്ന ഒത്തിരിപ്പേരുണ്ട്. അവരോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. ആ സ്നേഹത്തിന് എന്ത് പറയണമെന്നും അറിയില്ല. നിങ്ങളുടെ എല്ലാവരുടേയും പ്രാർഥനയും സപ്പോർട്ടും എപ്പോഴും കൂടെയുണ്ടാകണം. വീട്ടിലെ അംഗത്തെപ്പോലെയാണ് നിങ്ങൾ ഞങ്ങളെ കണ്ടത് എന്ന് ദിവ്യ പറഞ്ഞു.
Read MoreDay: November 1, 2025
അതിഭീകര കാമുകൻ തിയറ്ററുകളിലേക്ക്
മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ലുക്മാൻ അടിമുടി ഒരു കാമുകന്റെ റോളിൽ എത്തുന്ന അതിഭീകര കാമുകൻ സിനിമയുടെ രസികൻ ട്രെയിലർ പുറത്തിറങ്ങി. അർജുൻ എന്ന യുവാവ് പ്ലസ് ടുവിന് ശേഷം ആറു വർഷം കഴിഞ്ഞ് കോളജിൽ പഠിക്കാൻ ചേരുന്നതും തുടർന്നുള്ള പ്രണയവുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചന നൽകുന്നതാണ് ട്രെയ്ലർ. ചിത്രം 14ന് തിയറ്ററുകളിലെത്തും. ചിത്രത്തിൽ അർജുൻ എന്ന കഥാപാത്രമായി ലുക്മാൻ എത്തുമ്പോള്‍ അനു എന്ന നായിക കഥാപാത്രമായി എത്തുന്നത് ദൃശ്യ രഘുനാഥാണ്. അമ്മ വേഷത്തിൽ മനോഹരി ജോയിയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിലേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പ്രേമവതി. ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞിട്ടുണ്ട്. ഒട്ടേറെ ഹിറ്റ് ഗാനങ്ങളിലൂടെ ഇതിനകം സിനിമാ സംഗീത ലോകത്തെ സെൻസേഷനായി മാറിയ സിദ്ധ് ശ്രീറാം ആലപിച്ച ഗാനം ആസ്വാദക ഹൃദയങ്ങൾ കവർന്നിരിക്കുകയാണ്. സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സരിഗമയാണ്.…
Read Moreപലരും ഇവിടെ നിലനിന്നു പോകുന്നത് ഇൻഫ്ലൂവൻസർ മാർക്കറ്റിംഗ് ഉള്ളതുകൊണ്ടാണ്: നിഖില വിമൽ
മലയാള സിനിമയിൽ നടിമാർ നീണ്ടകാലം നിലനിൽക്കാത്തതിന് പിന്നിലെ കാരണത്തെ കുറിച്ച് നടി നിഖില വിമൽ പറഞ്ഞ വാക്കുകൾ വൈറലാകുന്നു. ആദ്യം വിളിച്ചുകൊണ്ട് വന്ന് അവസരം കൊടുക്കുന്നവർ പിന്നീട് പ്രതിഫലം കൂട്ടി ചോദിച്ചാൽ നടിമാരെ പരിഗണിക്കില്ലെന്ന് ഒരഭിമുഖത്തിൽ നിഖില പറഞ്ഞു. അടുത്തിടെ ഇവിടുത്തെ ഫെയ്മസായ ഒരാൾ എന്നോട് ചോദിച്ചതാണ്, എന്തുകൊണ്ടാണ് മലയാള സിനിമയിൽ നടിമാർ നിലനിൽക്കാത്തതെന്നും പണ്ട് നടിമാരൊക്കെ ഒരുപാട് സിനിമകൾ ചെയ്തിരുന്നുവല്ലോയെന്നും. അപ്പോൾ ഞാൻ പറഞ്ഞു… നിങ്ങൾ വിളിച്ചുകൊണ്ട് വന്ന് ആദ്യത്തെ സിനിമ കൊടുക്കും. അതായത് ആദ്യം ഒരു പുതുമുഖ നടിയെ ഇൻട്രൊഡ്യൂസ് ചെയ്യും. പിന്നീട് ആ നടി രണ്ടാമത്തെ സിനിമ എങ്ങനെയൊക്കയോ സ്ട്രഗിൾ ചെയ്ത് ചെയ്യും. പിന്നെ മൂന്നാമത്തെ സിനിമ വരുമ്പോൾ അവർ സ്വാഭാവികമായി കാശ് കൂട്ടി ചോദിക്കും. അത് നിങ്ങൾക്ക് ഇഷ്ടമാകില്ല. അപ്പോൾ അവർ അടുത്ത പുതുമുഖ നടിയെ കൊണ്ടുവരും. മറ്റുള്ളവർ ഇവിടെ സ്ട്രഗിൾ…
Read Moreസിന്ധു നദിയിലെ നടപടി: പാക്കിസ്ഥാൻ പ്രതിസന്ധിയിലാകുമെന്ന്
ന്യൂഡൽഹി: സിന്ധു നദീതടത്തെ ഉപയോഗിച്ച് പാകിസ്ഥാനെ ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിടാൻ ഇന്ത്യക്ക് കഴിയുമെന്ന് റിപ്പോര്‍ട്ട്. സിഡ്നി ആസ്ഥാനമായുള്ള സ്വതന്ത്ര തിങ്ക് ടാങ്കായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. സിന്ധുവിന്റെയും പോഷകനദികളുടെയും പാകിസ്ഥാനിലേക്കുള്ള ഒഴുക്ക് നിയന്ത്രിക്കാനുള്ള ശേഷി ഇന്ത്യക്കുള്ളതിനാൽ ഇന്ത്യയുടെ ചെറിയ ഇടപെടല്‍ പോലും പാകിസ്ഥാന് പ്രതിസന്ധി സൃഷ്ടിക്കും. ഈ വർഷം ആദ്യം ഇന്ത്യ സിന്ധു ജല ഉടമ്പടി (ഐഡബ്ല്യുടി) താത്കാലികമായി നിർത്തിവച്ചതിനുശേഷം പാകിസ്ഥാന് ഗുരുതരമായ പ്രതിസന്ധി നേരിടുന്നുവെന്നും ഇക്കോളജിക്കൽ ത്രെറ്റ് റിപ്പോർട്ട് 2025 പറയുന്നു. പാകിസ്ഥാനിലെ കാർഷികാവശ്യങ്ങൾക്കായി 80 ശതമാനവും സിന്ധു നദീജലത്തെയാണ് ആശ്രയിക്കുന്നത്. പാകിസ്ഥാനിലെ അണക്കെട്ടുകൾക്ക് നിലവിൽ 30 ദിവസത്തേക്കുള്ള ജലം മാത്രമേ ഉൾക്കൊള്ളാൻ കഴിയൂ. അതുകൊണ്ടുതന്നെ ജലം സംബന്ധിച്ച ഇന്ത്യയുടെ ഏതൊരു നടപടിയും പാകിസ്ഥാനെ ഗുരുതരമായി ബാധിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സിന്ധു നദിയുടെ ഒഴുക്ക് ഇന്ത്യ തടയുകയോ ഗണ്യമായി കുറയ്ക്കുകയോ…
Read Moreആന്ധ്രയിലെ ശ്രീകാകുളം ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഒൻപത് പേർ മരിച്ചു; മരണസംഖ്യ ഉയർന്നേക്കുമെന്ന് സൂചന
അമരാവതി: ആന്ധ്ര പ്രദേശിലെ ശ്രീകാകുളത്ത് ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഒൻപത് പേർ മരിച്ചു. കാസി ബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലാണ് അപകടം ഉണ്ടായത്. ഏകാദശി ഉത്സവത്തിന് എത്തിയ ഭക്തരാണ് അപകടത്തിൽപ്പെട്ടത്. തിരക്കിൽപ്പെട്ട് നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.
Read More‘എന്റെ ഭാര്യ ഹിന്ദുവാണ്, മതം മാറാൻ പദ്ധതിയില്ല’: വിമർശനങ്ങൾക്കെതിരേ യുഎസ് വൈസ് പ്രസിഡന്റ്
വാഷിംഗ്ടൺ ഡിസി: താൻ ഒരിക്കലും ഹിന്ദുമതത്തെ അവഹേളിച്ചിട്ടില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. തന്റെ ഭാര്യ ഉഷ ക്രിസ്ത്യാനിയല്ലെന്നും അവരെ മതം മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും വാൻസ് വ്യക്തമാക്കി. ഭാര്യയുടെ മതവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു യുഎസ് വൈസ് പ്രസിഡന്റ്. തന്റെ വിമർശകർ ന്ധവെറുപ്പ്’ പ്രചരിപ്പിക്കുകയാണെന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ വാൻസ് ആരോപിച്ചു. ഉഷയുടെ മതത്തെക്കുറിച്ച് വെറുപ്പുളവാക്കുന്ന അഭിപ്രായം പറയുന്നത് ആദ്യത്തെ സംഭവമല്ലെന്നും വാൻസ് സമൂഹമാധ്യമത്തിലെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിൽ തന്റെ ഭാര്യ ഉഷ ക്രിസ്തുമതം സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായി വാൻസ് പറഞ്ഞതാണ് വിവാദമായത്. ഉഷ കുടുംബാംഗങ്ങളോടൊപ്പം ക്രിസ്ത്യൻ ആരാധനാലയത്തിൽ പോകാറുണ്ടെന്നും കുട്ടികൾ ക്രിസ്ത്യൻ വിശ്വാസത്തിലാണ് വളരുന്നതെന്നും വാൻസ് പറഞ്ഞിരുന്നു. പ്രസ്താവനയെത്തുടർന്ന്, ഉഷയുടെ ഹിന്ദുസ്വത്വത്തോടുള്ള അനാദരവാണ് പ്രകടമാക്കിയതെന്ന് വാൻസിനെതിരേ സോഷ്യൽ മീഡിയയിൽ വൻ വിമർശനം ഉയർന്നിരുന്നു.
Read Moreബംഗളുരു – എറണാകുളം വന്ദേഭാരത്: സ്റ്റോപ്പുകളും സമയവും നിശ്ചയിച്ചു; കേരളത്തിൽ സർവീസ് നടത്തുന്ന മൂന്നാമത്തെ വന്ദേഭാരത്
പരവൂർ (കൊല്ലം): ബംഗളുരു – എറണാകുളം റൂട്ടിൽ ഉടൻ സർവീസ് ആരംഭിക്കുന്ന പുതിയ വന്ദേ ഭാരത് എക്സ്പ്രസിന്റെ സമയക്രമവും സ്റ്റോപ്പുകളും സംബന്ധിച്ച് തീരുമാനമായി. ഉദ്ഘാടന തീയതി പിന്നീട് പ്രഖ്യാപിക്കും.ട്രെയിൻ നമ്പർ 22651 കെഎസ്ആർ-എറണാകുളം വന്ദേഭാരത് രാവിലെ 5.10 ന് ബംഗളുരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തും. ട്രെയിൻ നമ്പർ 22652 എറണാകുളം – കെഎസ്ആർ ബംഗളുരു സർവീസ് ഉച്ചകഴിഞ്ഞ് 2.30 ന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് അന്ന് രാത്രി 11 ന ബംഗളുരുവിൽ എത്തും.പുതിയ സർവീസ് എട്ട് മണിക്കൂർ 40 മിനിറ്റിനുള്ളിൽ യാത്ര പൂർത്തിയാക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിട്ടുള്ളത്. കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ നിശ്ചയിച്ചിട്ടുള്ളത്.ഈ ട്രെയിൻ നവംബർ മധ്യത്തോടെ സർവീസ് നടത്തുമെന്നാണ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളത്. അതനുസരിച്ചാണെങ്കിൽ രണ്ടാഴ്ചക്കുള്ളിൽ…
Read Moreശബരിമല സ്വർണക്കവർച്ച; മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ; സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ മൂന്നാമത്തെയാൾ
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് വൈകുന്നേരം റാന്നിയിലെ കോടതിയില്‍ ഹാജരാക്കും. സ്വര്‍ണ്ണക്കൊള്ള കേസില്‍ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. 2019 കാലയളവില്‍ സുധീഷ് കുമാറായിരുന്നു ശബരിമലയിലെ എക്സിക്യൂട്ടീവ് ഓഫീസര്‍. ദ്വാരപാലക ശില്പ്പങ്ങള് സ്വര്ണ്ണപ്പാളിയെന്നറിയമായിരുന്നിട്ടും ചെമ്പ് പാളിയെന്ന് വ്യാജരേഖ ഉണ്ടാക്കുകയും ഉണ്ണിക്കൃഷ്ണന് പോറ്റി മുഖേന സ്വര്‍ണം കടത്താന്‍ സഹായിച്ചെന്നും കാട്ടിയാണ് പ്രത്യേക അന്വേഷണ സംഘം സുധീഷിനെ അറസ്റ്റ് ചെയ്തത്. ആരുടെ നിര്‍ദേശാനുസരണമാണ് ചെമ്പ് പാളിയെന്ന് സാക്ഷ്യപ്പെടുത്തിയതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ഇയാള്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിരുന്നില്ല. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഉണ്ണികൃഷ്ണന് പോറ്റിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് സ്വര്‍ണം കൊള്ളയടിക്കാന്‍ കുട്ടുനിന്നവരുടെ പേരുവിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. നേരത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെ അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം…
Read Moreജീവിതം കൊണ്ട് ലോകത്തോട് സാക്ഷ്യം പറയേണ്ട ഉത്തരവാദിത്വം ഉണ്ടെന്ന് മന്ത്രി വീണാ ജോർജ്
മാന്നാർ: ജീവിതംകൊണ്ട് ലോകത്തോട് സാക്ഷ്യം പറയേണ്ട ഉത്തരവാദിത്വം നമുക്ക് ഉണ്ടെ ന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പരുമല പെരുന്നാളിനോടനുബന്ധിച്ചുള്ള സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ് ഗുരുസ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വിവേകത്തോടെ മനസുകളെ ചേർത്തുപിടിക്കാനും മനസിലാക്കാനും എസ്ഡിഒഎഫ് പ്രവർത്തകരിലൂടെ സമൂഹത്തിനു സാധ്യമാകട്ടെയെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. പരുമലയെ വ്യത്യസ്തമാക്കുന്നത് സർവർക്കും സമാരാധ്യനായ ഗുരുവിന്റെ ജീവിതംമൂലമാണെന്ന് മുഖ്യ സന്ദേശം നൽകിയ എം ജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ്. ദൈവത്തോടും സഭയോടും സമൂഹത്തോടും ഉള്ള ഉത്തരവാദിത്വങ്ങൾ ദൈവത്തിനും മനുഷ്യർക്കും മുമ്പിൽ നീതീകരിക്കപ്പെട്ട് നിർവഹിക്കാൻ കഴിയട്ടെ എന്നും അദ്ദേഹം പറഞ്ഞു. വൈദിക ട്രെസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ബിജു ടി. മാത്യു പുത്തൻകാവ് , ഫാ. ജെ. മാത്യുകുട്ടി,…
Read Moreസൗദിയിൽ പോലീസ് ഏറ്റുമുട്ടലിൽ ഇന്ത്യക്കാരൻ മരിച്ചു
റാഞ്ചി: സൗദി അറേബ്യയിൽ പോലീസ് ഏറ്റുമുട്ടലിൽ ഇന്ത്യക്കാരൻ മരിച്ചു. ജാർഖണ്ഡ് ഗിരിധി ജില്ലയിൽ നിന്നുള്ള വിജയ് കുമാർ മഹാതോ (27) യാണ് മരിച്ചത്. ലോക്കൽ പോലീസും മദ്യക്കള്ളക്കടത്തുകാരെന്ന് സംശയിക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടലിൽ മഹാതോയ്ക്ക് വെടിയേൽക്കുകയായിരുന്നു. ഒക്ടോബർ 16ന് ആയിരുന്നു സംഭവം. മഹാതോ കഴിഞ്ഞ ഒമ്പത് മാസമായി ഒരു സ്വകാര്യ കമ്പനിയിൽ ടവർ ലൈൻ ഫിറ്ററായി ജോലി ചെയ്യുകയായിരുന്നു. ജിദ്ദയിൽവച്ച് മഹാതോ കൊല്ലപ്പെട്ടതായി സൗദി ഉദ്യോഗസ്ഥർ അറിയിച്ചു. ഗിരിദിഹിലെ ദുമ്രി ബ്ലോക്കിൽനിന്നുള്ള പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ജാർഖണ്ഡ് തൊഴിൽവകുപ്പ് അറിയിച്ചു. സൗദിയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടതായും അധികൃതർ ഇന്നലെ അറിയിച്ചു. ഒരു ഏറ്റുമുട്ടലിൽ താൻ കുടുങ്ങിയെന്നും പരിക്കേറ്റെന്നും അറിയിച്ച് ഭാര്യ ബസന്തിദേവിക്ക് മഹാതോ വാട്സാപ് ശബ്ദ സന്ദേശം അയച്ചിരുന്നതായി കുടിയേറ്റ തൊഴിലാളി പ്രശ്നങ്ങളിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകൻ സിക്കന്ദർ അലി പറഞ്ഞു. ബസന്തിദേവി ഭർതൃവീട്ടുകാരെ വിവരം…
Read More