ലണ്ടൻ: ലണ്ടനിലേക്കു വരുകയായിരുന്ന ട്രെയിനിലുണ്ടായ കത്തിയാക്രമണത്തിൽ പത്തു പേർക്ക് പരിക്ക്. സംഭവത്തിൽ രണ്ടു പേരെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ട് വടക്കൻ ഇംഗ്ലണ്ടിലെ ഡോൺകാസ്റ്ററിൽനിന്ന് ലണ്ടനിലെ കിംഗ്സ് ക്രോസിലേക്കു യാത്രപുറപ്പെട്ട ട്രെയിനിലാണ് കത്തിയാക്രമണമുണ്ടായത്. ഹണ്ടിംഗ്ടൺ ടൗണിൽ നിർത്തിയ ട്രെയിനിൽ പ്രവേശിച്ച ആയുധധാരികളായ പോലീസ് അക്രമികളെ കീഴടക്കുകയായിരുന്നു. അറസ്റ്റിലായ രണ്ടു പേരും ബ്രിട്ടീഷ് പൗരന്മാരാണ്. സംഭവത്തിന് തീവ്രവാദബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ ഒന്പതു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടു പേർ അപകടാവസ്ഥ തരണം ചെയ്തിട്ടില്ല. നാലു പേർ ആശുപത്രി വിട്ടു.
Read MoreDay: November 3, 2025
അഭിമാനമായി സിഎംഎസ്-3: വിക്ഷേപണം വിജയം
ശ്രീഹരിക്കോട്ട (ആന്ധ്രപ്രദേശ്): രാജ്യത്തെ ബഹിരാകാശ മേഖലയിൽ പുതുചരിത്രമെഴുതി ഐഎസ്ആർഒ. ഇന്ത്യ നിർമിച്ച ഏറ്റവും ഭാരമേറിയ ഉപഗ്രഹം സിഎംഎസ്-3 ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്നു വിജയകരമായി വിക്ഷേപിച്ചു. രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾക്കു കരുത്താകുന്ന 4,410 കിലോ തൂക്കമുള്ള അത്യാധുനിക ഉപഗ്രഹമാണ് എൽവിഎം-3 (ലോഞ്ച് വെഹിക്കിൾ മാർക്ക്- 3) റോക്കറ്റിൽ ബഹിരാകാശത്തേക്കു വിക്ഷേപിച്ചത്. ഇന്ത്യ ഉപഭൂഖണ്ഡം ഉൾപ്പെടുന്ന വിശാല സമുദ്രമേഖലയിലേക്കുള്ള മൾട്ടി-ബാൻഡ് കമ്യൂണിക്കേഷൻ സേവനങ്ങളാകും ഉപഗ്രഹം ലഭ്യമാക്കുക. നാവികസേനയുടെ ശബ്ദ, വീഡിയോ, ഡാറ്റ തുടങ്ങിയ ആശയവിനിമയ ശേഷികളിലും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിലും ഗണ്യമായ പുരോഗതി കൈവരിക്കാനും ഇതോടെ രാജ്യത്തിനാകും.
Read Moreസിബിഎസ്ഇ സ്കൂളുകൾക്ക് ഇനി മുതൽ റിപ്പോർട്ട് കാർഡ്
ന്യൂഡൽഹി: സ്കൂളുകളുടെ വിദ്യാഭ്യാസ നിലവാരം വിശകലനം ചെയ്യന്നതിനും അധ്യാപനം, പഠനം തുടങ്ങിയവ മെച്ചപ്പെടുത്തുന്നതിനും സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ (സിബിഎസ്ഇ) 2024 25 അധ്യയന വർഷത്തെ സ്കൂൾ അക്കാദമിക് പെർഫോമൻസ് റിപ്പോർട്ട് കാർഡ് പുറത്തിറക്കി. ഓരോ അഫിലിയേറ്റഡ് സ്കൂളിന്റെയും പ്രവർത്തന മികവ് വിശദമായി അപഗ്രഥിച്ച് റിപ്പോർട്ട് കാർഡ് ഇറക്കുന്ന നടപടി ഇതാദ്യമാണ്. ഓരോ സ്കൂളും 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളിൽ കാഴ്ചവച്ച പ്രകടനത്തിന്റെ വിശദമായ വിശകലനം റിപ്പോർട്ട് നൽകുന്നു. ഓരോ വിഷയത്തിന്റെയും അടിസ്ഥാനത്തിൽ അധ്യാപന മികവ്, പരീക്ഷാ ഫലത്തിന്റെ സംസ്ഥാന, ദേശീയ തലങ്ങളിലുള്ള ശരാശരി, ലിംഗാടിസ്ഥാനത്തിൽ പഠനത്തിൽ കണ്ടുവരുന്ന ട്രെൻഡ് തുടങ്ങിയവ കണക്കിലെടുത്താണ് സ്കൂളുകളുടെ പ്രകടനം വിശകലനം ചെയ്യുക. ഇതിന് പുറമെ കായികമികവും മറ്റ് പാഠ്യേതര പ്രവർത്തങ്ങളും പരിഗണിക്കും. പേരുകൾക്ക് പകരം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സ്കൂളുകളെ വിലയിരുത്തുകയാണ് പുതിയ നടപടി. വിദ്യാർഥികളുടെ അക്കാദമിക് കാര്യങ്ങളിലും…
Read Moreദ്വിദിന സന്ദർശനം: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും
തിരുവനന്തപുരം: ദ്വിദിന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക് ഹെലികോപ്റ്റർ മാർഗം കൊല്ലത്ത് എത്തുന്ന ഉപരാഷ്ട്രപതി ഫാത്തിമ മാതാ നാഷണൽ കോളേജിന്റെ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി കെ.എൻ.ബാലഗോപാൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ കയർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ അംഗങ്ങളുമായി ഉപരാഷ്ട്രപതി സംവദിക്കും. ചൊവ്വാഴ്ച തിരുവനന്തപുരത്ത് ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയും ഉപരാഷ്ട്രപതി സന്ദർശിക്കും. ഉപരാഷ്ട്രപതിയായ ശേഷമുള്ള സി.പി രാധാകൃഷ്ണന്റെ ആദ്യ കേരള സന്ദര്ശനമാണിത്.
Read More