തളിപ്പറമ്പ്: കുറുമാത്തൂർ പൊക്കുണ്ട് ഡയറി സലഫി മസ്ജിദിന് സമീപത്തെ രണ്ടുമാസം പ്രായമുള്ള കുട്ടി കിണറ്റിൽ വീണ് മരണപ്പെടാനിടയായ സംഭവത്തിൽ അമ്മ എം.പി. മുബഷീറയുടെ അറസ്റ്റ് രേഖപ്പെടുത്തി. തളിപ്പറന്പ് ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രൻ, സിഐ ബാബുമോൻ, എസ്ഐ ദിനേശൻ കോതേരി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെയും ഇന്നുമായി നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ 9.30 ഓടെയായിരുന്നു ഹിലാൽ മൻസിലിലെ ജാബിറിന്റെ മകൻ ആമീഷ് അലൻ ജാബിറിനെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിപ്പിക്കുമ്പോൾ അബദ്ധത്തിൽ കിണറ്റിൽ വീണുവെന്നാണ് കുട്ടിയുടെ അമ്മ മുബഷീറ പറഞ്ഞിരുന്നത്. നാട്ടുകാരനായ പി.പി. നാസർ 24 കോൽ താഴ്ചയുള്ള കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്ത് സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുമ്പ് ഗ്രില്ലും ആൾമറയുമുള്ള കിണറിൽ കുട്ടി വീണുവെന്ന് പറഞ്ഞത് തുടക്കം മുതൽ പോലീസിന് സംശയമുണർത്തിയിരുന്നു. കണ്ണൂര്‍ ഗവ. മെഡിക്കല്‍…
Read MoreDay: November 5, 2025
എൽകെജി വിദ്യാർഥി ഉൾപ്പെടെ രണ്ടുപേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ
ചങ്ങനാശേരി: വെരൂരിലുള്ള സ്കൂളിലെ എല്‍കെജി വിദ്യാര്‍ഥിയായ പിഞ്ചുകുട്ടിയെ ഉള്‍പ്പെടെ രണ്ടുപേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥീരികരിച്ചു. നായ ചത്തതോടെ തിരുവല്ല മഞ്ഞാടിയിലുള്ള ലാബില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയപ്പോഴാണു പേവിഷബാധ സ്ഥിരീകരിച്ചത്. ഇന്നലെ രാവിലെ ഒമ്പതിനാണ് സ്കൂള്‍ വളപ്പില്‍വച്ച് നാലുവയസുകാരനായ വിദ്യാര്‍ഥിക്ക് നായയുടെ അക്രമത്തില്‍ പരിക്കേറ്റത്. കുട്ടി ശൗചാലയത്തില്‍ പോയി തിരികെ വരുമ്പോള്‍ നായ കടിക്കുകയായിരുന്നു. പേടിച്ചു നിലത്തുവീണ കുട്ടിയുടെ ദേഹത്തും ചെവിയിലും തലയിലും നായ വീണ്ടും കടിച്ചു. നായ അക്രമിക്കുന്നതുകണ്ട് ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ തേജസ് ഓടിയെത്തി കുട്ടിയെ കോരിയെടുത്തപ്പോള്‍ അവരെയും നായ ആക്രമിക്കാന്‍ ശ്രമിച്ചു. മറ്റ് അധ്യാപകരും സ്കൂളില്‍ കുട്ടികളുമായെത്തിയ മാതാപിതാക്കളും ബഹളം വച്ചപ്പോള്‍ നായ വെരൂര്‍ ലൈബ്രറി ഭാഗത്തേക്ക് ഓടിപ്പോയി. ഗേറ്റ് ഭാഗത്തുവച്ച് രണ്ടു കുട്ടികളെ അക്രമിച്ചശേഷം നായ സ്റ്റാഫ് റൂമിലേക്ക് ആദ്യം ഓടിക്കയറിയിരുന്നു. അവിടെനിന്ന് ഓടിച്ചുവിട്ടപ്പോഴാണ് നാലുവയസുകാരനെ ആക്രമിച്ചത്.നായ അക്രമിച്ച മൂന്ന് കുട്ടികളെയും…
Read Moreനുണ പറയുന്നത് എനിക്കു തീരെ ഇഷ്ടമല്ല: തമന്ന ഭാട്ടിയ
തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടിയാണ് തമന്ന ഭാട്ടിയ. സ്ത്രീ 2 വിലെ ഐറ്റം ഡാൻസിലൂടെ അടുത്തിടെ ബോളിവുഡിലും തമന്ന സെൻസേഷനായി മാറിയിരുന്നു. ഇപ്പോഴിതാ ബന്ധങ്ങളിൽ നിന്ന് താൻ എന്താണു പ്രതീക്ഷിക്കുന്നത് എന്നു പറയുകയാണ് തമന്ന. തനിക്കു നുണ പറയുന്നതു തീരെ ഇഷ്ടമല്ലെന്നും തെറ്റുകൾ എന്തെങ്കിലും സംഭവിച്ചാൽ അതു തന്നോടു തുറന്നുപറയുന്നവരെയാണ് ഇഷ്ടമെന്നും നടി പറയുന്നു. പ്രശ്നങ്ങള്‍ സംഭവിച്ചാല്‍ അതിന് പരിഹാരം കണ്ടെത്താനാകും, എന്നാല്‍ നുണ പറയുന്നവരെ തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും തമന്ന പറഞ്ഞു. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു തമന്ന. എനിക്കു നുണ പറയുന്നതു തീരെ സഹിക്കാന്‍ കഴിയില്ല. എന്തെങ്കിലും പ്രശ്നം സംഭവിച്ചാല്‍ അത് തുറന്നുപറയുന്നതിന് എനിക്കു പ്രശ്നമില്ല. അതിനു പരിഹാരം കണ്ടെത്തുക എന്നതിനെക്കുറിച്ചായിരിക്കും ഞാന്‍ ചിന്തിക്കുക. നിങ്ങള്‍ ഒരു കൊലപാതകം നടത്തിയാല്‍ പോലും അതു മറച്ചുവയ്ക്കാന്‍…
Read Moreതദ്ദേശ തെരഞ്ഞെടുപ്പ്; സംഘര്‍ഷസാധ്യത കണക്കിലെടുത്ത് തയാറെടുപ്പുമായി പോലീസ്
കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രശ്നബാധിത മേഖലയിലുൾപ്പെടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി തയാറെടുത്ത് ബിഎസ്എഫ്. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു പിന്നാലെ പ്രചാരണഘട്ടങ്ങളിലും മറ്റും ഏതെങ്കിലും രീതിയിലുള്ള പ്രതിഷേധങ്ങളും സംഘർഷങ്ങളുമുണ്ടാകുമ്പോൾ ജനക്കൂട്ടത്തെ പിന്തിരിപ്പിക്കുന്നതിനും മറ്റു ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുമാണ് 7,500 ടിയർ സ്മോക് മ്യൂണിഷൻ (ടിഎസ്എം) വാങ്ങുന്നത്. ഗ്വാളിയർ തെക്കൻപുർ ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ ടിയർ സ്മോക്ക് യൂണിറ്റില്‍ നിന്ന് 77,12,070 രൂപ ചെലവഴിച്ചാണ് ആഭ്യന്തരവകുപ്പ് ഇവ വാങ്ങുന്നത്.കണ്ണീർവാതകഷെൽ വാങ്ങുന്നതിനായി ഡിജിപി ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് തുക അനുവദിച്ചത്. അക്രമാസക്തരായ ജനക്കൂട്ടത്തെ ഏറ്റവും കുറഞ്ഞ ബലപ്രയോഗത്തിലൂടെ പിരിച്ചുവിടുന്നതിനായാണ് ടിഎസ്എം ഉപയോഗിക്കുന്നത്. ആദ്യഘട്ടത്തിൽ ജലപീരങ്കിയാണ് പ്രയോഗിക്കുന്നത്. പിരിഞ്ഞുപോകാത്തപക്ഷം കണ്ണീർവാതകം ഉപയോഗിക്കും. ഗ്യാസ് പുറത്തായാൽ 10 മിനിറ്റോളം കണ്ണ് പുകയുകയും തുറക്കാൻ പറ്റാത്ത സ്ഥിതിയിലാവുകയും ചെയ്യും. ഏഴ് മുതൽ 15 സെക്കൻഡിനുള്ളിൽ ഇവ പൊട്ടും. ജനക്കൂട്ടത്തിനുനേരേ ഇവ 45 ഡിഗ്രിയിലാണെറിയുന്നത്. ഇതിനായി ഡിഎച്ച്ക്യുവിലുള്ള പോലീസുകാര്‍ക്കും സ്റ്റേഷനിലുള്ള…
Read Moreട്രംപിന് തിരിച്ചടി: ന്യൂയോർക്ക് വോട്ടെടുപ്പിൽ വിജയിച്ച് മംദാനി; ആദ്യ ഇന്തോ-അമേരിക്കൻ മുസ്ലിം മേയർ
ന്യൂയോർക്ക്: അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി ഇന്തോ-അമേരിക്കൻ മുസ്ലിം ന്യൂയോർക്ക് സിറ്റിയുടെ മേയറായി. മേയർ തെരഞ്ഞെടുപ്പിൽ സൊഹ്റാൻ മംദാനി വലിയ ജയമാണു കരസ്ഥമാക്കിയത്. സ്വതന്ത്രസ്ഥാനാർഥിയും മുൻ ഗവർണറുമായ ആൻഡ്രു ക്യൂമോയെയും റിപ്പബ്ലിക്കൻ സ്ഥാനാർഥി കർട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് ഡെമോക്രാറ്റിക് സ്ഥാനാർഥി മംദാനി ന്യൂയോർക്ക് സിറ്റി മേയറാകുന്നത്. 34 കാരനായ മംദാനി, ന്യൂയോർക്കിന്റെ ഏറ്റവും പ്രായം കുറഞ്ഞ മേയറാകും. മംദാനിയുടെ വിജയം പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് കനത്ത തിരിച്ചടിയായി. മംദാനിക്കെതിരേ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പരസ്യമായി രംഗത്തെത്തിയതോടെ തെരഞ്ഞെടുപ്പ് ലോകശ്രദ്ധയാകർഷിച്ചിരുന്നു. ഫെഡറൽ ഫണ്ടിംഗ് വെട്ടിക്കുറക്കുമെന്ന് മുന്നറിയിപ്പ് നൽകിയതും തെരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയമാനം നൽകി. കടുത്ത എതിർപ്പുകൾക്കിടയിലും മംദാനി നേടിയ വിജയം, അമേരിക്കൻ രാഷ്ട്രീയത്തിൽ വർധിച്ചുവരുന്ന പുരോഗമനപരമായ ചിന്താഗതിയുടെ സ്വാധീനത്തെയാണ് വ്യക്തമാക്കുന്നത്. ന്യൂയോർക്കിലെ മേയർ തെരഞ്ഞെടുപ്പിൽ 50 വർഷത്തിനിടയിലെ ഏറ്റവും വലിയ പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയത്. രണ്ടു ദശലക്ഷത്തിലധികം പേർ വോട്ട്…
Read Moreഇന്ത്യയെ ആക്രമിച്ചാൽ വെടിയുണ്ടകൾക്ക് പകരം പീരങ്കികളെ നേരിടേണ്ടിവരും: പാക് ഭീകരർക്ക് മുന്നറിയിപ്പുമായി അമിത് ഷാ
ദർഭംഗ: ഇന്ത്യയെ ആക്രമിച്ചാൽ വെടിയുണ്ടകൾക്ക് പകരം പീരങ്കികളെ നേരിടേണ്ടിവരുമെന്ന് പാക് ഭീകരർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ താക്കീത്. ബിഹാറിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാനിൽ നിന്നുള്ള തീവ്രവാദികൾ പഹൽഗാമിൽ നമ്മുടെ പൗരന്മാരെ ആക്രമിച്ചു. നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും നെറ്റിയിൽനിന്ന് അവർ സിന്ദൂരം തുടച്ചുനീക്കി. 20 ദിവസത്തിനുള്ളിൽ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അതിന് പ്രതികാരം ചെയ്തു. കോൺഗ്രസ് ഭരണത്തിൽനിന്ന് വ്യത്യസ്തമായി മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്തിന്റെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎയ്ക്ക് ബീഹാറിനെ സർവതോന്മുഖമായ വികസനത്തിലേക്ക് നയിക്കാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreപിഎം ശ്രീയിൽ കത്തയച്ചില്ല; സിപിഐക്ക് അതൃപ്തി; നിയമോപദേശം ലഭിച്ചാലുടൻ കത്തയയ്ക്കുമെന്ന് മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ തുടർനടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഔദ്യോഗിക കത്ത് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അയയ്ക്കാത്തതിൽ സിപിഐക്ക് അമർഷവും അതൃപ്തിയും. രാഷ്്ട്രീയ തീരുമാനം എടുത്തിട്ടും കത്ത് അയയ്ക്കാൻ വൈകുന്നതിലാണ് അമർഷം. പരസ്യ പ്രതികരണത്തിന് സിപിഐ മുതിർന്നിട്ടില്ല. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെ പരസ്യപ്രതികരണങ്ങൾ മുന്നണിയുടെ വിജയസാധ്യതകളെ ബാധിക്കുമെന്ന അഭിപ്രായം കണക്കിലെടുത്താണ് സിപിഐ ഈ വിഷയത്തിൽ പരസ്യപ്രതികരണത്തിന് മുതിരാത്തത്. എന്നാൽ സിപിഎം നേതൃത്യത്തിനോട് അതൃപ്തി അറിയിച്ചുവെന്നാണ് ലഭിക്കുന്ന സൂചന. പിഎം ശ്രീയിൽ നിന്നു പിന്മാറിയെന്നു സിപിഐ യെ വിശ്വസിപ്പിച്ചിട്ടു കബളിപ്പിച്ചുവെന്ന് പ്രതിപക്ഷം പരിഹസിക്കുന്നുണ്ട്. ഇതിനിടെയാണ് സാങ്കേതിക വാദങ്ങൾ നിരത്തി വിദ്യാഭ്യാസ വകുപ്പ് കത്ത് അയയ്ക്കാൻ വൈകുന്നത്. വിഷയം മന്ത്രിസഭായോഗത്തിൽ സിപിഐ ഉന്നയിക്കാൻ സാധ്യതയുണ്ട്.എസ്എസ്കെ ഫണ്ടിന്റെ ആദ്യ ഗഡു ഇന്നലെ ലഭിച്ചിരുന്നു. തടഞ്ഞുവെച്ചിരുന്ന 92.41 കോടി രൂപയാണു കേരളത്തിനു ലഭിച്ചത്. രണ്ടും മൂന്നും ഗഡു പിന്നാലെ…
Read Moreതല തുടരുമോ, തലമുറ മാറുമോ? ആരു വന്നാലും ബിഹാർ മാറണം
ബിഹാറിലെ ചെറിയ റെയിൽവേ സ്റ്റേഷനുകളുടെ മേൽക്കൂരകളേക്കാൾ വലിപ്പമുണ്ട് പാറ്റ്നയിൽ മുന്നണികൾ സ്ഥാപിച്ചിട്ടുള്ള തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾക്ക്. രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് അടുത്തെത്തിയെങ്കിലും കാവിയും ത്രിവർണവും ചുവപ്പും പച്ചയും നിറങ്ങളുള്ള പാർട്ടി തോരണങ്ങളും കൊടികളും വീഥികളിൽ വിരളമാണ്. കേരളത്തിലേതുപോലെ മുക്കിലും മൂലയിലും മതിലുകളിലും പതിപ്പിച്ചിട്ടുള്ള സ്ഥാനാർഥികളുടെ പോസ്റ്ററുകളാണെങ്കിൽ തീരെയില്ല. എന്നാൽ മഹിളാ സംരംഭകർക്ക് രണ്ട് ലക്ഷം രൂപയെന്നതും തേജസ്വി അടുത്ത മുഖ്യമന്ത്രി എന്നും വിളിച്ചുപറയുന്ന ‘മഹാ’ ബോർഡുകൾ അഞ്ച് വർഷത്തിലൊരിക്കൽ വരുന്ന ‘ഇന്ത്യൻ മഹായുദ്ധം’ ബിഹാറിലെത്തിയെന്ന് ജനങ്ങളെ ഓർമിപ്പിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും ദരിദ്രസംസ്ഥാനത്തിലെ സാധാരണക്കാർ അന്നന്നത്തെ അന്നത്തിനായി ഓടുകയാണെങ്കിലും തെരഞ്ഞെടുപ്പ് ചർച്ചകൾ അതിനിടയിലും ചൂടേറിത്തന്നെ. നിതീഷ് കുമാറിന്റെ ആരോഗ്യവും ജംഗിൾ രാജും മുന്നണികളുടെ സൗജന്യവും തൊഴിലില്ലായ്മയും ആളുകൾ സംസാരിച്ചുകൊണ്ടേയിരിക്കുന്നു. തല തുടരുമോ, തലമുറ മാറുമോ?ഇരുപത് വർഷത്തിനടുത്ത് ഒരു ജനാധിപത്യ സർക്കാരിന്റെ തലപ്പത്തിരിക്കുന്ന നിതീഷ് കുമാർ എന്ന പേരു തന്നെയാണ്…
Read Moreസ്വാമി തിന്തകത്തോം… അയ്യപ്പ തിന്തകത്തോം… എരുമേലിയിൽ അയ്യപ്പൻ 24 വർഷമായി ശോഭിക്കുന്നത് സന്തോഷിന്റെ ചായക്കൂട്ടിൽ
എരുമേലി: വൃശ്ചികമാസം കുളിരണിഞ്ഞ് അയ്യപ്പ തിന്തകത്തോം വിളികളിലേക്ക് എരുമേലി മിഴി തുറക്കുമ്പോൾ അയ്യപ്പന്റെ രൂപത്തിന് അഴകേറുന്നത് സന്തോഷിന്റെ ചായംപൂശലിലാണ്. ഒപ്പം വലിയമ്പല ഗോപുരത്തിൽ അയ്യപ്പൻ, ഗണപതി, മുരുകൻ, ദ്വാരപാലകർ, മോഹിനിമാർ എന്നീ ശില്പങ്ങൾക്കും സന്തോഷ് ആണ് ചായം നൽകുന്നത്. പേട്ടക്കവലയിൽ കൊച്ചമ്പല ഗോപുരത്തിന് മുകളിൽ ശരങ്ങളും വില്ലുമായി പുലിയുടെ മുകളിൽ ഇരിക്കുന്ന അയ്യപ്പന്റെ ശിൽപ്പത്തിൽ എരുമേലി സ്വദേശി ചുണ്ടില്ലാമറ്റം സന്തോഷിന്റെ ബ്രഷ് ചലിച്ചുതുടങ്ങിയിട്ട് 24 വർഷമായി. പുലിപ്പുറത്ത് ഇരിക്കുന്ന അയ്യപ്പന്റെ രൂപമാണ് എരുമേലിയുടെ ലാൻഡ് മാർക്ക്. പെയിന്റിംഗ് കരാറുകാർ ആരൊക്കെ വന്നാലും പ്രതിഫലം കാര്യമാക്കാതെ അയ്യപ്പന്റെ രൂപത്തിൽ ചായം പൂശാൻ സന്തോഷമുണ്ടാകും. ഭാര്യ: നിഷ. നിരഞ്ജൻ, നിലാചന്ദന എന്നിവരാണ് മക്കൾ.
Read Moreഅടിച്ചു മോനേ ബംബറ്…പണം കടം വാങ്ങി ലോട്ടറിയെടുത്തു;രാജസ്ഥാൻ സ്വദേശിക്ക് ലഭിച്ചത് 11 കോടി ദീപാവലി ബംബർ
പഞ്ചാബിലേക്കുള്ള യാത്ര, സുഹൃത്തിൽനിന്നു കടം വാങ്ങിയ പണം. പിന്നെ, തേടിവന്നത് കോടികളുടെ ഭാഗ്യം..! രാജസ്ഥാൻ സ്വദേശിയായ പച്ചക്കറി വിൽപ്പനക്കാരന്റെ ജീവിതം മാറിമറിയുകയായിരുന്നു. പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ “ദീപാവലി ബമ്പർ 2025′ ജാക്ക്പോട്ട് സമ്മാനം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് രാജസ്ഥാൻ സ്വദേശിയായ അമിത് സെഹ്റയും കുടുംബവും. 11 കോടി രൂപയെന്ന സ്വപ്നനേട്ടമാണ് ദീപാവലി ബംബറിലൂടെ അമിത് സെഹ്റയെ തേടിയെത്തിയത്. പഞ്ചാബ് സ്റ്റേറ്റ് ലോട്ടറിയുടെ ഏറ്റവും ഉയർന്ന സമ്മാനമാണിത്. ഒക്ടോബർ 31ന് ഫലം പ്രഖ്യാപിച്ചത്.തന്റെ സുഹൃത്തിൽനിന്നു പണം കടം വാങ്ങിയാണ് ബത്തിൻഡയിലെ ലോട്ടറി വിൽപ്പനശാലയിൽനിന്ന് അമിത് ടിക്കറ്റ് വാങ്ങിയത്. ലോട്ടറി സമ്മാനം നേടുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ചണ്ഡീഗഢ് സന്ദർശിക്കാൻ പോലും തന്റെ പക്കൽ പണമില്ലെന്ന് കണ്ണീരോടെ അദ്ദേഹം പറഞ്ഞു. അപ്രതീക്ഷിതവും വലുതുമായ സമ്മാനം ലഭിച്ചത് ദൈവത്തിന്റെ അനുഗ്രഹമാണെന്നും അമിത് പറഞ്ഞു. ജയ്പുർ കോട്പുട്ലിയിവെ വഴിയോരക്കച്ചവടക്കാരനാണ് അമിത്. പച്ചക്കറി വിൽപ്പനയിലൂടെ ലഭിക്കുന്ന ചെറിയ…
Read More