ഡോ. അനിഷ് ഉറുമ്പിൽ രചനയും സംവിധാനവും നിർവഹിച്ച സിനിമ പേജ് എന്ന സിനിമ14 നു പ്രദർശനത്തിനെത്തും. അനുശ്രീ, അരുൺ അശോക്, ബിബിൻ ജോർജ്, പാഷാണം ഷാജി, സീമ ജി. നായർ, ഈപ്പൻ ഷാ, റിയ സിറിൾ, വൃന്ദ മനു, സിറിൾ കാളിയാർ, വിദ്യ പദ്മിനി, ബോസ് ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിനോജ് വില്ല്യ, മനു വാരിയാനി, ശ്രീദേവി റ്റി. എന്നിവർ ചേർന്ന് നിർമിക്കുന്ന സിനിമയുടെ ഗാനരചന വയലാർ ശരത്ചന്ദ്ര വർമ്മ, ടിനോ ഗ്രേസ് തോമസ്, സംഗീതം- ജിന്റോ ജോൺ ഗീതം. ഗായകർ- ബിജു നാരായണൻ, ബിജുരാജ് എ.ബി , കാമറ- മാർട്ടിൻ മാത്യു, എഡിറ്റിംഗ്- ലിൻറ്റോ തോമസ്, പശ്ചാത്തല സംഗീതം- അനുമോദ് ശിവറാം.
Read MoreDay: November 10, 2025
ഫാം ടൂറിസത്തിലേക്ക് ചുവടുവച്ച് റോബിൻ; ബാല്യം മുതലേ കണ്ടും കേട്ടും വളർന്നത് കൃഷിയെക്കുറിച്ച്
മൂലമറ്റം: ജില്ലയിൽ അറക്കുളം മൈലാടി സ്വദേശിയായ യുവകർഷകൻ റോബിൻ ജോസ് കിഴക്കേക്കര തട്ടാംപറന്പിലിന് മണ്ണിനോടും കൃഷിയോടും പ്രകൃതിയുടെ പച്ചപ്പിനോടുമുള്ള ഇഷ്ടം മനസിൽ പെട്ടെന്ന് പൊട്ടിമുളച്ചതല്ല. മണ്ണിൽ പൊന്നു വിളയിച്ച മാതാപിതാക്കളോടും വല്യപ്പനോടും വല്യമ്മയോടുമൊപ്പം കൃഷികാര്യങ്ങൾ ബാല്യകാലം മുതൽ കണ്ടും കേട്ടും നടന്നപ്പോൾ മുതൽ മൊട്ടിട്ട മോഹമാണ്. ഇന്നത് ആഴത്തിൽ വേരൂന്നിയെന്നു മാത്രം. സമ്മിശ്ര കൃഷിതളികത്തട്ടുപോലെയുള്ള ഏഴേക്കറിലാണ് റോബിന്റെ സമ്മിശ്ര കൃഷിത്തോട്ടം. ടാപ്പിംഗ് നടത്തുന്ന 450 റബർ, നാലുവർഷം പ്രായമായ 125 ജാതി, 45 കശുമാവ്, കാസർഗോഡൻ കമുക് 250 , കൊക്കോ 90, വാഴ, ഡിXടി തെങ്ങ് 120 എന്നിവയെല്ലാം നട്ടു പരിപാലിച്ചുവരുന്നു. കാഷ്യൂ കിംഗ് ഇനത്തിൽപ്പെട്ട കശുമാവിൻതൈകൾ കണ്ണൂർ പടികണ്ടത്ത് നഴ്സറിയിൽനിന്നാണ് വാങ്ങിയത്. ഒരു തൈക്ക് 150 രൂപയായിരുന്നു വില. ഗോൾഡൻ, ശ്രീലങ്കൻ ഇനത്തിൽപ്പെട്ട ജാതിത്തൈകൾ തൃശൂർ പട്ടിക്കാട് പോൾസണ്‍ നഴ്സറിയിൽനിന്നാണ് എത്തിച്ചത്. മഞ്ചേരി കുള്ളൻ…
Read Moreപതിനാലാം വയസിൽ തുടങ്ങിയ അഡിക്ഷനാണ് ഇപ്പോഴും നിർത്താൻ പറ്റുന്നില്ല: മംമ്ത മോഹൻദാസ്
മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനിൽ എത്തിയ താരമാണ് മംമ്ത മോഹൻദാസ്. വേറിട്ട, ശക്തമായ കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിലും മലയാളി മനസിലും ഇടം നേടിയ മംമ്ത മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് തുടങ്ങിയ വിവിധ ഭാഷകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. അഭിനയം പോലെ തന്നെ ഫിറ്റ്നസിലും താരം എപ്പോഴും ശ്രദ്ധ ചെലുത്താറുണ്ട്. തന്റെ വർക്ക്ഔട്ട് വീഡിയോകൾ താരം ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കിടാറുമുണ്ട്. ഇപ്പോഴിതാ വർക്ക്ഔട്ട് എന്ന അഡിക്ഷൻ തന്റെ 14-ാമത്തെ വയസിൽ തുടങ്ങിയതാണെന്നും അതിന്റെ പ്രചോദനം എവിടെ നിന്നാണെന്ന് അറിയില്ലെന്നും പറയുകയാണ് താരം. പറയാൻ അങ്ങനെ പ്രചോദനം ഒന്നുമില്ലായിരുന്നു. ഫാമിലിയിലോ ചുറ്റുപാടുകളിലോ റോൾ മോഡൽസ് ഒന്നുമില്ലായിരുന്നു. സോഷ്യൽ മീഡിയയും ഇല്ല. ഞാൻ എന്തുകൊണ്ട് അങ്ങനെ ആയി എന്ന് പലപ്പോഴും എന്നോടുതന്നെ ചോദിച്ചിട്ടുണ്ട്. 14-ാമത്തെ ബർത്ത്ഡേയിൽ എനിക്ക് ഗിഫ്റ്റായി എന്തു…
Read Moreറയാല്‍ ഇന്ത്യന്‍ ക്യാമ്പില്‍
മഡ്ഗാവ്: മുന്‍ ഓസ്ട്രേലിയന്‍ താരം റയാന് വില്യംസ് ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീം ക്യാമ്പില്‍ ചേര്‍ന്നു. എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ ബംഗ്ലാദേശിന് എതിരായ മത്സരത്തിനുള്ള ഇന്ത്യന്‍ ക്യാമ്പില്‍ വിംഗര്‍ റയാന് വില്യംസും നേപ്പാള്‍ സ്വദേശിയായ അബ്നീത് ഭാര്‍തിയും എത്തിയിട്ടുണ്ട്. 18നാണ് ഇന്ത്യ x ബംഗ്ലാദേശ് മത്സരം. റയാന് വില്യംസിന് ഇന്ത്യന്‍ പാസ്പോര്‍ട്ട് ലഭിച്ചിരുന്നു. ഫിഫ നിയമം അനുസരിച്ച്, റയാന് വില്യംസിന് ഇന്ത്യയെ പ്രതിനിധീകരിക്കാം. കാരണം, ഓസ്ട്രേലിയയ്ക്കായി രാജ്യാന്തര കോമ്പറ്റേറ്റീവ് മത്സരം അദ്ദേഹം കളിച്ചിട്ടില്ല. ട്രയല്‍സിനായാണ് അബ്നീതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Read Moreഅവരും പ്രകൃതിയെ സ്നേഹിച്ച് വളരട്ടെ… സംസ്ഥാനത്തെ വനമില്ലാത്ത ജില്ലയിൽ പ്രതീകാത്മക വനം സൃഷ്ടിച്ച് വനം ഡിപ്പോ; വനമേഖല സജ്ജമാക്കിയിരിക്കുന്നത് ആറ് ഹെക്ടറിൽ
എടത്വ: സംസ്ഥാനത്ത് വനമില്ലാത്ത ഏകജില്ലയില് പ്രതീകാത്മക വനമേഖല സൃഷ്ടിച്ച് സര്‍ക്കാര്‍. പ്രധാനമന്ത്രി നഗര്‍ വന്‍ യോജന സ്കീമില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ ജില്ലയിലെ വീയപുരം വനം ഡിപ്പോ വളപ്പി ലാണ് നഗരവാടിക പദ്ധതിയിലൂടെ വനമേഖല സജ്ജമാക്കിയത്. 2022ലാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. ആറ് ഹെക്ടര്‍ വരുന്ന വീയപുരം ഡിപ്പോ വളപ്പിൽ പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ പ്രവൃത്തികള്‍ പൂര്‍ത്തികരിച്ചിരുന്നു. സമീപവാസികളെ ഉള്‍പ്പെടുത്തി ഗ്രാമഹരിത സമിതി രൂപീകരിച്ച് സന്ദര്‍ശകരില്‍നിന്ന് പ്രവേശന ഫീസ്, ട്രക്കിംഗ് ഫീസ് മുതലായവ സ്വരൂപിച്ച് പരിസ്ഥിതി സംരക്ഷണം, പരിസ്ഥിതി അവബോധം എന്നിവ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി നടപ്പിലാക്കുന്നതിലൂടെ തദ്ദേശീയമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതും ജനങ്ങള്‍ക്ക് പ്രകൃതിയെ അടുത്തറിയുന്നതിനും പരിസ്ഥിതി സംരക്ഷണത്തില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനും സഹായകരമാകും. പദ്ധതിയുടെ ഭാഗമായി 22.3 ലക്ഷം രൂപ വിനിയോഗിച്ച് പണി പൂര്‍ത്തീകരിച്ചിരുന്നു. കുട്ടികളുടെ പാര്‍ക്ക്, അലങ്കാര മുളത്തോട്ടം, പ്രതീകവനങ്ങള്, മരത്തിന് ചുറ്റും മുളകൊണ്ടുള്ള…
Read Moreപ്രായം 38; ജോക്കോ @101
ആഥന്‍സ്: എടിപി ടൂര്‍ ചരിത്രത്തിലെ ഏറ്റവും പ്രായമുള്ള ചാമ്പ്യന്‍ എന്ന റിക്കാര്‍ഡ് കുറിച്ച് സെര്‍ബിയന്‍ ഇതിഹാസ പുരുഷ സിംഗിള്‍സ് താരം നൊവാക് ജോക്കോവിച്ച്. ആഥന്‍സിന് നടന്ന ഹെല്ലനിക് ചാമ്പ്യന്‍ഷിപ്പ് ട്രോഫി സ്വന്തമാക്കിയതോടെയാണ് 38കാരനായ ജോക്കോ റിക്കാര്‍ഡ് കുറിച്ചത്. ഹെല്ലനിക് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇറ്റലിയുടെ ലോറെന്‍സോ മുസെറ്റിയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ ജോക്കോവിച്ച് കീഴടക്കി; 4-6, 6-3, 7-5. ജോക്കോവിച്ചിന്റെ 101-ാം എടിപി ട്രോഫിയാണ്. എടിപി ട്രോഫി നേട്ടത്തില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് ജോക്കോ. രണ്ടാം സ്ഥാനത്തുള്ള റോജര്‍ ഫെഡററുമായുള്ള (103) അകലം രണ്ടായും ജോക്കോവിച്ച് കുറച്ചു. ജമ്മി കോണേഴ്സാണ് (109) എടിപി കരിയര്‍ കിരീട നേട്ടത്തില്‍ ഒന്നാം സ്ഥാനത്ത്. എടിപി ഫൈനല്‍സില്‍ ഇല്ലഅതേസമയം, എടിപി ഫൈനല്‍സില്‍ നിന്ന് ജോക്കോവിച്ച് പിന്മാറി. തോളിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് സെര്‍ബ് താരത്തിന്റെ പിന്മാറ്റം. കഴിഞ്ഞ വര്‍ഷവും ജോക്കോവിച്ച് എടിപി ഫൈനല്സില്നിന്നു പിന്മാറിയിരുന്നു.
Read More“കൈ” കൊടുത്താലോ…
“കൈ” കൊടുത്താലോ… കേരളത്തിലെ സഹകരണ കൂട്ടായ്മയായ സഹകരണ വീക്ഷണത്തിന്റെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ ജി. സുധാകരനോട് കുശലാന്വേഷണം നടത്തുന്ന രമേശ് ചെന്നിത്തല എംഎല്‍എ.
Read Moreആകാശ് അദ്ഭുതം..! : 9 മിനിറ്റ്, തുടരെ 8 സിക്സ്, 11 പന്തില്‍ 50
സൂററ്റ്: മേഘാലയയുടെ ഇരുപത്തഞ്ചുകാരൻ പേസര്‍ ആകാശ് ചൗധരി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്താളില്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അതിവേഗ അര്‍ധസെഞ്ചുറി എന്ന റിക്കാര്‍ഡ് ഇനി ആകാശ് ചൗധരിക്കു സ്വന്തം. അരുണാചല്‍പ്രദേശിന് എതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിലാണ് 11 പന്തില്‍ അര്‍ധസെഞ്ചുറിയുമായി ആകാശ് അദ്ഭുതമായത്. 2012ല്‍ കൗണ്ടിയില്‍ ലെസ്റ്റര്‍ഷെയറിന്റെ വെയ്ന്‍ വൈറ്റ് എസെക്സിനെതിരേ 12 പന്തില്‍ നേടിയ അര്‍ധസെഞ്ചുറിയുടെ റിക്കാര്‍ഡ് ഇതോടെ പിന്തള്ളപ്പെട്ടു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തില്‍ കണക്കുകള്‍ ലഭ്യമായിത്തുടങ്ങിയതിനുശേഷം സമയത്തിന്റെ അടിസ്ഥാനത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ അര്‍ധസെഞ്ചുറിയാണ് ആകാശ് ചൗധരിയുടേത്. വെറും ഒമ്പത് മിനിറ്റില്‍ ആകാശ് 50 തികച്ചു. 1965ല്‍ ക്ലൈവ് ഇന്മാന് എട്ട് മിനിറ്റില്‍ ലെസ്റ്റര്‍ഷെയറിനായി അര്‍ധസെഞ്ചുറി നേടിയതാണ് ഇക്കാര്യത്തിലെ റിക്കാര്‍ഡ്. ഓവറില്‍ 6 സിക്സ് 14 പന്തില്‍ എട്ട് സിക്സിന്റെ അകമ്പടിയോടെ 50 റണ്‍സുമായി ആകാശ് ചൗധരി പുറത്താകാതെ നിന്നു. എട്ടാം നമ്പറായി…
Read Moreമില്ലുകാര്‍ ഉണ്ടാക്കുന്ന പ്രതിസന്ധി ചെറുതല്ല; നാല് ജില്ലകളിൽ നെല്ല് സംഭരണം തുടരുന്നു; ഇതുവരെ സംഭരിച്ച നെല്ലിന്റെ വില 30 രൂപ നിരക്കില്‍ നല്‍കുമെന്ന് മന്ത്രി അനില്‍
ആലപ്പുഴ: നിലവില്‍ സര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരം നെല്ലുസംഭരിക്കുന്ന മില്ലുകള്‍ക്കു പുറമേ കൂടുതലായി കൊയ്തുവച്ചിരിക്കുന്ന നെല്ല് വരുന്ന ചൊവ്വാഴ്ച മുതല്‍ എഫ്സിഐയുമായും സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പറേഷനുമായും സഹകരിച്ചു സംഭരിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി ജി.ആര്. അനില്‍. നെല്ലുസംഭരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കര്‍ഷകരും സപ്ലൈകൊ ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രി പി. പ്രസാദും ചര്‍ച്ചയില്‍ പങ്കെടുത്തു. സെന്‍ട്രല്‍ വേര്‍ഹൗസിംഗ് കോര്‍പറേഷന്റെ ഗോഡൗണുകളില്‍ സംഭരിക്കുന്ന നെല്ല് സൂക്ഷിക്കും. മറ്റ് നടപടികളിലേക്ക് വരും ദിവസങ്ങളില്‍ മുന്നോട്ടുപോവാനും തീരുമാനിച്ചിട്ടുണ്ട്. മില്‍ ഉടമ സംഘടനകളു യായി മുഖ്യമന്ത്രി ഉള്‍പ്പെടെ ചര്‍ച്ച ചെയ്തിട്ടും സംഭരണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ നിരവധി മില്ലുകള്‍ തയാറാകാത്ത സാഹചര്യത്തിലാണ് കര്‍ഷകരുടെ പ്രയാസം ഒഴിവാക്കുന്നതിനായി മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചത്. കര്‍ഷകര്‍ ഇതുവരെ സംഭരിച്ച നെല്ലിന്റെ പണം ഇന്നുമുതല്‍…
Read Moreഐഎസ്എൽ, സുപ്രീംകോടതി ശരണം
മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോള്‍ 2025-26 സീസണ് അനിശ്ചിതത്വത്തില്‍ തുടരുന്നു. സുപ്രീംകോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) പുതിയ സ്പോണ്‍സര്‍മാരെ അന്വേഷിച്ചു പരാജയപ്പെട്ടതോടെയാണിത്. ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ലീഗ് റൗണ്ട് പൂര്‍ത്തിയാക്കിയതൊഴിച്ചാല്‍ 2025-26 സീസണില്‍ രാജ്യത്തെ ഫുട്ബോള്‍ നിര്‍ജീവമാണ്. കൊമേഴ്ഷ്യല്‍ റൈറ്റ്സിനായി ഇതുവരെ ആരുമെത്താത്ത പശ്ചാത്തലത്തില്‍ ഐഎസ്എല്ലിന്റെ ഭാവി തീരുമാനിക്കാന്‍ എഐഎഫ്എഫ് സുപ്രീംകോടതിക്കു മുന്നിലെത്താനുള്ള നീക്കമാണ് നടക്കുന്നത്. റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റും എഐഎഫ്എഫും തമ്മിലുള്ള മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്റ് പുതുക്കാത്ത പശ്ചാത്തലത്തിലാണ് 2025-26 സീസണ് ഐഎസ്എല്‍ മുടങ്ങിയിരിക്കുന്നതെന്നതാണ് വാസ്തവം. അനിശ്ചിതത്വം തുടരുന്നതിനിടെ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സ്, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തുടങ്ങിയ ക്ലബ്ബുകളും പ്രവര്‍ത്തനം മരവിപ്പിച്ചു. ഈസ്റ്റ് ബംഗാള്‍ സാമ്പത്തിക സഹായത്തിനായി ബിസിസിഐയെ (ദ ബോര്‍ഡ് ഓഫ് കണ്ട്രോള് ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) സമീപിച്ചതായാണ് വിവരം.
Read More