ജോഹന്നാസ്ബർഗ്: യുഎൻ രക്ഷാസമിതി പരിഷ്കരിക്കേണ്ടത് അനിവാര്യതയായെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകരാജ്യങ്ങളെ നിയന്ത്രിക്കുന്ന ഈ സംവിധാനത്തിന്റെ മാറ്റത്തിനുള്ള വ്യക്തമായ സന്ദേശം ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും ചേർന്നു നൽകിക്കഴിഞ്ഞു. ലോകം പല തട്ടുകളിലായി വിഭജിക്കപ്പെട്ടിരിക്കുന്ന കാലഘട്ടത്തിൽ ഐക്യത്തിന്റെയും സഹകരണത്തിന്റെയും മാനവികതയുടെയും സന്ദേശം നൽകാൻ ഇന്ത്യ-ബ്രസീൽ-ദക്ഷിണാഫ്രിക്ക (ഐബിഎസ്എ) നേതാക്കൾക്കു കഴിയുമെന്നും ഐബിഎസ്എ ഉച്ചകോടിയിൽ മോദി വ്യക്തമാക്കി. രാജ്യസുരക്ഷ സംബന്ധിച്ച് മൂന്നു രാജ്യങ്ങളുടെയും സഹകരണം ശക്തിപ്പെടുത്തുന്നതിന് എൻഎസ്എ തലത്തിലുള്ള യോഗം ഉണ്ടാകണമെന്നും മോദി നിർദേശിച്ചു. ഭീകരതയ്കക്കെതിരേ കൂടുതൽ യോജിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്.ഗൗരവതരമായ ഈ വിഷയത്തിൽ ഇരട്ടനിലപാടിന് സ്ഥാനമേയില്ലെന്നും ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസയുടെയും ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെയും സാന്നിധ്യത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
Read MoreDay: November 24, 2025
ഹൗസ്ബോട്ട് കരയോട് അടിപ്പിച്ചിട്ടതിന് പിന്നാലെ തീ പടർന്നു; ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ബോട്ട് വെള്ളത്തിൽ മുക്കി; ആലപ്പുഴയിൽ വിനോദ സഞ്ചാരികൾക്ക് അത്ഭുതകരമായ രക്ഷപെടൽ
ആലപ്പുഴ: പുന്നമട സ്റ്റാര്‍ട്ടിംഗ് പോയിന്റിനു സമീപം തോട്ടാത്തോട് ഭാഗത്ത് ഹൗസ് ബോട്ടിന് തീപിടിച്ചു. തക്ക സമയം അതിഥികളെയും ജീവനക്കാരെയും കരയ്ക്കെത്തിക്കാന്‍ സാധിച്ചതിനാല്‍ ജീവഹാനി ഒഴിവായി. തത്തംപള്ളി പാലപ്പറമ്പില്‍ ജോസഫ് വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള ഓള് സീസണ് ബോട്ടിലാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് അപകടമുണ്ടായത്. അടുക്കളയിലെ ഗ്യാസ് സിലിണ്ടറില്‍നിന്നുള്ള വാതക ചോര്‍ച്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യതകളും പരിശോധിക്കുന്നുണ്ട്. ബോട്ട് പൂര്‍ണമായി കത്തിനശിച്ചു. കരയില്നിന്നവരാണ് ബോട്ടില്‍ തീ പടരുന്നത് ആദ്യം കണ്ടത്. ഉത്തരേന്ത്യയില്‍നിന്നുള്ള ദമ്പതികളാണ് ബോട്ടില്‍ അതിഥികളായുണ്ടായിരുന്നത്. ഉച്ചഭക്ഷണത്തിനായി കരയോട് ചേര്‍ത്ത് ബോട്ട് അടുപ്പിച്ചിരിക്കുകയായിരുന്നു. അഗ്നിശമന സേനയും ടൂറിസം പോലീസും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചു. തീ നിയന്ത്രണവിധേയമാകില്ലെന്ന് കണ്ടതോടെ ബോട്ട് പൂര്‍ണമായും വെള്ളത്തില്‍ മുക്കിയാണ് തീ അണച്ചത്.
Read Moreസുപ്രധാന പ്രഖ്യാപനങ്ങളില്ലാതെ കാലാവസ്ഥാ ഉച്ചകോടി സമാപിച്ചു: ഫോസിൽ ഇന്ധന കാര്യത്തിൽ രാജ്യങ്ങൾക്കു തീരുമാനമെടുക്കാം
ബ്രസീലിയ: ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിനു വാഗ്ദാനങ്ങളില്ലാതെ ബ്രസീലിൽ ചേർന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടി (സിഒപി30) സമാപിച്ചു. എണ്ണ, പ്രകൃതിവാതകം, കൽക്കരി തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ കുറയ്ക്കുന്നതിനു രാജ്യങ്ങൾക്കു സ്വമേധയാ തീരുമാനം എടുക്കാമെന്ന ധാരണയാണ് ഉച്ചകോടിയിലുണ്ടായത്. ആഗോളതാപനത്തിനു കാരണമായ ഇവയുടെ ഉപയോഗം കുറയ്ക്കാൻ വ്യക്തമായ നിർദേശങ്ങൾ വേണമെന്നു യൂറോപ്യൻ യൂണിയനും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങൾ വാദിച്ചെങ്കിലും എണ്ണയുത്പാദക രാജ്യങ്ങളുടെ എതിർപ്പിനു മുന്നിൽ നിഷ്ഫലമായി. തങ്ങളുടെ സാന്പത്തികമേഖല വളരാൻ എണ്ണ, വാതക ഖനനം തുടരേണ്ടത് അനിവാര്യമാണെന്ന് സൗദി പോലുള്ള രാജ്യങ്ങൾ ചൂണ്ടിക്കാട്ടി. ആമസോൺ മഴക്കാടുകൾക്കു സമീപമുള്ള ബെലം നഗരത്തിൽ രണ്ടാഴ്ച നീണ്ട ഉച്ചകോടിയിൽ ഇരുനൂറു രാജ്യങ്ങളിൽനിന്നായി അന്‍പതിനായിരം പ്രതിനിധികൾ പങ്കെടുത്തു. പ്രസിഡന്റ് ട്രംപിന്റെ എതിർപ്പുമൂലം അമേരിക്കൻ പ്രതിനിധികൾ പങ്കെടുത്തില്ല. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങൾ നേരിടുന്ന രാജ്യങ്ങൾ ഉച്ചകോടിയിലെ ധാരണയിൽ നിരാശ പ്രകടിപ്പിച്ചു. ഉച്ചകോടിക്ക് അധ്യക്ഷത വഹിച്ച ബ്രസീലിന്റെ ഇരട്ടത്താപ്പിനെതിരേയും…
Read Moreമൂന്നു വയസുള്ള കുട്ടിയുമായി ആംബുലൻസ് വേഗത്തിൽ പോകുന്നതിനിടെ ഓട്ടോയിൽ തട്ടി; പിന്തുടർന്നെത്തി ആംബുലൻസ് തടഞ്ഞ് ചില്ലടിച്ചു തകർത്തു; ഞെട്ടിക്കുന്ന സംഭവം തൃശൂരിൽ
തൃശൂർ: കൊടുങ്ങല്ലൂരില്‍ ആംബുലൻസിന്റെ ചില്ല് ജാക്കി ലിവർ കൊണ്ട് അടിച്ചു പൊട്ടിക്കുകയും ഡ്രൈവറെ ആക്രമിക്കുകയും ചെയ്ത ഓട്ടോ ടാക്സി ഡ്രൈവർ അറസ്റ്റിൽ. മേത്തല ചാലക്കുളം ഈശ്വരമംഗലത്ത് രഞ്ജീഷ് (44) ആണ് അറസ്റ്റിലായത്. കൊടുങ്ങല്ലൂർ ഏആർ ആശുപത്രി പരിസരത്ത് വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മതിലകം പുതിയകാവ് വി കെയർ ആശുപത്രിയിൽ നിന്നും മൂന്നു വയസ് പ്രായമുള്ള പെൺകുട്ടിയെയും കൊണ്ട് എആർ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് ചന്തപുരയിൽ വച്ച് പ്രതി ഓടിച്ചിരുന്ന ഓട്ടോയുടെ സൈഡിൽ തട്ടിയിരുന്നു. ആംബുലൻസിൽ രോഗിയുള്ളതിനാൽ അവിടെ നിർത്തിയിരുന്നില്ല. ഇതിനെ തുടർന്ന് ആംബുലൻസിനെ പിന്തുടർന്ന് എത്തിയ പ്രതി ജാക്കി ലിവർ ഉപയോഗിച്ച് ആംബുലൻസിന്റെ ചില്ല് അടിച്ചു പൊട്ടിക്കുകയായിരുന്നു.
Read Moreകോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു; നഗരസഭാ മുൻ കൗൺസിലറും മകനും കസ്റ്റഡിയിൽ
കോട്ടയം: സാമ്പത്തിക തർക്കത്തെ തുടർന്ന് കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുകയായിരുന്ന പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശ് (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം നഗരസഭ മുൻ കൗൺസിലർ അനിൽകുമാറിനേയും (ടിറ്റോ) മകൻ അഭിജിത്തിനേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി അനിൽകുമാറിന്റെ വീടിനു മുന്നിൽ വച്ചാണ് സംഭവം. അഭിജിത്തും കൊല്ലപ്പെട്ട ആദർശും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ആദർശും സുഹൃത്തുക്കളും അർധരാത്രിയോടെ അഭിജിത്തിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. ഇത് സംഘർഷത്തിലെത്തുകയും അഭിജിത്ത് കത്തിയെടുത്ത് ആദർശിനെ കുത്തുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Read Moreഷേക്ക് ഹസീന: വീണ്ടും ബംഗ്ലാദേശിന്റെ കത്ത്
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷേക്ക് ഹസീനയെ ഇന്ത്യയിൽനിന്ന് നാടുകടത്തണമെന്ന ആവശ്യവുമായി ബംഗ്ലാദേശിലെ മുഹമ്മദ് യൂനസ് സർക്കാർ വീണ്ടും കേന്ദ്രസർക്കാരിനു കത്തയച്ചു. ബംഗ്ലാദേശിലെ ഇന്റർനാഷണൽ ക്രൈംസ് ട്രബ്യൂണൽ (ഐസിടി-ബിഡി) ഷേക്ക് ഹസീനയ്ക്കു വധശിക്ഷ വിധിച്ചിരുന്നു. വെള്ളിയാഴ്ചയാണ് ഇന്ത്യക്ക് കത്തയച്ചതെന്ന് വിദേശകാര്യ ഉപദേശകൻ തൗഹിദ് ഹസനെ ഉദ്ധരിച്ച് ബംഗ്ലാദേശ് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 17നാണ് 78 കാരിയായ ഹസീനയ്ക്കു ബംഗ്ലാദേശ് കോടതി വധശിക്ഷ വിധിച്ചത്. ബംഗ്ലാദേശിലെ ആഭ്യന്തരയുദ്ധത്തിനിടെ നടത്തിയ കുറ്റകൃത്യങ്ങളുടെ പേരിലാണു നടപടിയെന്നു കോടതി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞവർഷം ഓഗസ്റ്റിൽ നടന്ന പ്രക്ഷോഭത്തിലാണ് ഷേക്ക് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സർക്കാർ അധികാരഭൃഷ്ടരായത്. ഇതോടെ ഷേക്ക് ഹസീന ഇന്ത്യയിലേക്കു പലായനം ചെയ്യുകയായിരുന്നു.
Read Moreമുസ്ലീംലീഗെന്നാൽ മുസ്ലീം കൂട്ടായ്മ; ലീഗ് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ പോലും ഇതര മതസ്ഥരില്ല; ലീഗിനെതിരെ കടുത്ത വിമർശനവുമായി വെള്ളാപ്പള്ളി
ആലപ്പുഴ: മുസ്ലിം ലീഗും താനും ഒരിക്കല്‍ അണ്ണനും തമ്പിയുമായിരുന്നുവെന്നും ഡല്‍ഹിയില്‍ അടക്കം സമരം നടത്താന്‍ ലക്ഷങ്ങള്‍ ചെലവാക്കിയിട്ടുണ്ടെന്നും അവരുടെ കാര്യം നേടി കഴിഞ്ഞപ്പോള്‍ ഒഴിവാക്കിയെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സാമുദായിക സംവരണം വേണമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി മുസ്ലിം ലീഗ് കാര്യം സാധിച്ചപ്പോള്‍ ഒഴിവാക്കി.ഇതാണോ ഒന്നിച്ച് സമരം ചെയ്യുന്നവര്‍ ചെയ്യേണ്ടതെന്നും വെള്ളാപ്പള്ളി. യുഡിഎഫ് ഭരണത്തില്‍ വന്നാല്‍ വിദ്യഭ്യാസ സംവരണം നേടിത്തരാം എന്ന് പറഞ്ഞു. പിന്നീട് ആലുവ മണപ്പുറത്ത് കണ്ട ഭാവം നടിച്ചില്ല. മലപ്പുറത്ത് ലീഗിന് മാത്രം 17 കോളജ് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പേര് തന്നെ മുസ്ലിം ലീഗ് എന്നാണ്. അതിന്റെ അർഥം മുസ്ലിം കൂട്ടായ്മ എന്നാണ്. ലീഗ് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ പോലും ഇതര മതസ്ഥരില്ല. സമുദായത്തിന്റെ ദുഃഖമാണ് പറയുന്നത്. കരയുന്ന കുഞ്ഞിനെ പാലുള്ളു. കരഞ്ഞതു കൊണ്ട് പ്രാധാന്യം കിട്ടി. നമ്മളെ സഹായിക്കുന്നവരെ…
Read Moreഞങ്ങൾക്ക് ശ്വസിക്കാൻ നല്ല വായു വേണം… അന്തരീക്ഷ മലിനീകരണം: ഇന്ത്യാ ഗേറ്റിൽ വീണ്ടും പ്രതിഷേധം
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായുഗുണനിലവാരം മോശമായി തുടരുന്നതിനിടെ അടിയന്തര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടു വീണ്ടും നഗരവാസികളുടെ പ്രതിഷേധം. വിദ്യാർഥികളും യുവാക്കളുമടങ്ങുന്ന പ്രതിഷേധക്കാർ ഇന്ത്യാ ഗേറ്റിനു സമീപം ഒത്തുകൂടിയാണ് വിഷമയമായ വായുവിനെതിരേ പ്രതിഷേധിച്ചത്. രാജ്യതലസ്ഥാന മേഖലയിലെ അന്തരീക്ഷവായു ഗുണനിലവാരം ഗുരുതരമായ അവസ്ഥയിൽ തുടരുന്നത് ശാരീരികവും വൈകാരികവുമായ ദുരിതങ്ങൾക്കു കാരണമാകുന്ന ആരോഗ്യ-പാരിസ്ഥിതിക അടിയന്തരാവസ്ഥയാണെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. മലിനീകരണം തുടരുന്ന സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം സാധ്യമാക്കണമെന്നും സ്കൂളുകൾ പൂർണമായും ഓണ്‍ലൈനാക്കണമെന്നും മലിനീകരണത്തെ സംബന്ധിക്കുന്ന യഥാർഥ വിവരങ്ങൾ മറച്ചുവയ്ക്കാതെ പുറത്തുവിടണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇന്ത്യാഗേറ്റിനു സമീപത്തെ കർത്തവ്യ പഥിൽ കുത്തിയിരുന്നു പ്രതിഷേധിച്ചവരെ പോലീസ് ബലം പ്രയോഗിച്ചാണു മാറ്റിയത്. ശുദ്ധവായുവിനുവേണ്ടി രണ്ടാഴ്ചമുന്പ് ഇന്ത്യാ ഗേറ്റിനു സമീപം പ്രതിഷേധിച്ച കുട്ടികളുമുൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം ‘വളരെ മോശം’, / ‘ഗുരുതരം’ എന്നീ വിഭാഗങ്ങളിൽ തുടരുന്നതിനിടെ, ഗ്രേഡഡ് റസ്പോണ്‍സ് ആക്ഷൻ പ്ലാനിന്റെ (ഗ്രാപ്പ്) മൂന്നാംഘട്ടത്തിന്റെ…
Read More