ചെങ്ങന്നൂർ: ഭൂമി തരംമാറ്റി നൽകാമെന്നു ധരിപ്പിച്ചു പ്രവാസിയിൽനിന്ന് 62.72 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ചെങ്ങന്നൂർ മണ്ഡലം പ്രസിഡന്റ് മുളക്കുഴ പിരളശേരി മെറീസ ബംഗ്ലാവിൽ സുബിൻ മാത്യു വർഗീസ് (38) ആണ് അറസ്റ്റിലായത്. പുത്തൻകാവ് ഇടവത്ര പീടികയിൽ ഫിലിപ്പ് മാത്യു നൽകിയ പരാതിയിലാണ് അറസ്റ്റ്. സുബിൻ മാത്യു, ചെങ്ങന്നൂർ സ്വദേശികളായ ചന്ദ്രൻ, ആംബുലൻസ് ഡ്രൈവറായ സാംസൺ എന്നിവർ ചേർന്നു പലപ്പോഴായി 62,72,415 രൂപ തട്ടിയെടുത്തതായി ചെങ്ങന്നൂർ പോലീസിൽ ഫിലിപ്പ് മാത്യു പരാതി നൽകിയിരുന്നു. ഫിലിപ്പിന്റെ ഭാര്യ മറിയാമ്മ ജോർജിന്റെ പേരിൽ തിരുവനന്തപുരം കുറവൻകോണത്തുള്ള ഭൂമി തരംമാറ്റി കൊടുക്കാം എന്നു വിശ്വസിപ്പിച്ചാണു ഫിലിപ്പ് മാത്യുവിന്റെ അക്കൗണ്ടിൽനിന്നു ചെക്ക് വഴിയും നേരിട്ടും പണം കൈപ്പറ്റിയത്. സുബിനും അയാൾ പറഞ്ഞതനുസരിച്ച് ചന്ദ്രനും പലപ്പോഴായാണു തുക കൈപ്പറ്റിയതെന്നും വസ്തു തരംമാറ്റി കൊടുക്കുകയോ വാങ്ങിയ തുക തിരികെ നൽകുകയോ…
Read MoreDay: November 27, 2025
ഇനി ആവേശക്കാലം… ബ്രസീലിയ കപ്പടിച്ചാൽ യുഡിഎഫ് കോളടിക്കും
ബ്രസീല്‍ എന്നു കേട്ടാല്‍ മറ്റു രാജ്യങ്ങളുടെ ഫുട്ബോള്‍ ആരാധകര്‍ക്കു ഹാലിളകും. പക്ഷേ, ആ വികാരമാണോ തദ്ദേശ തെരഞ്ഞെടുപ്പില്‍? പാരമ്പര്യവൈരികളായ ടീമുകള്‍ അണിനിരക്കുന്ന, ലോകം മുഴുവന്‍ ഒരു കാല്പ്പന്തിലേക്കു ചുരുങ്ങുന്ന ആ പോരാട്ടത്തിന് ഇനിയും ഏതാനും മാസങ്ങള്‍ ബാക്കിയുണ്ട്. അതിനു മുന്നേയാണ് സ്വന്തം നാട്ടിലെ പോരാട്ടമെന്നതു ബ്രസീലിയയ്ക്കു നല്കുന്ന ആശ്വാസം ചില്ലറയല്ല. ബ്രസീലിയ എന്നു പറഞ്ഞാല്‍ കോഴിക്കോട് കോര്‍പറേഷനിലെ പുത്തൂര്‍ ഡിവിഷനിലെ യുഡിഎഫ് വനിതാ സ്ഥാനാര്‍ഥി. ഈ ഡിവിഷന് എല്‍ഡിഎഫില്‍നിന്നു പിടിച്ചെടുക്കാന്‍ എല്ലാ ഫുട്ബോള്‍ ആരാധകരുടെയും പിന്തുണ തേടിയാണു ബ്രസീലിയ കളിക്കളത്തിലിറങ്ങിയിരിക്കുന്നത്. 2010 മുഖദാര്‍ ഡിവിഷനില്‍ ബ്രസീലിയ അട്ടിമറിജയം നേടിയതിനു പിന്നില്‍ ഫ്രാന്‍സ്, ജര്‍മനി, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, അര്‍ജന്റിന തുടങ്ങി എല്ലാ ഫുട്ബോള്‍ പ്രേമികളുടെയും കരങ്ങളുണ്ടായിരുന്നുവെന്നാണു നാട്ടിലാകെയുള്ള സംസാരം. 35 വര്‍ഷമായി എല്‍ഡിഎഫ് കൈയടക്കിവച്ചിരിക്കുന്ന പുത്തുര്‍ ഡിവിഷന് പിടിച്ചെടുക്കാന്‍ ബ്രസീലിയ എന്ന വ്യത്യസ്തമായ പേരിന്റെ പിന്‍ബലം ഇത്തവണയും സഹായിക്കുമെന്നാണ്…
Read Moreഉജ്വലം ഉര്‍വില്‍
ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ക്രിക്കറ്റില്‍ ഉര്‍വില്‍ പട്ടേലിന്റെ മിന്നും സെഞ്ചുറി. 2025 സീസണിലെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ക്യാപ്റ്റന്‍ ഉര്‍വില്‍ 31 പന്തില്‍ സെഞ്ചുറി തികച്ചു. ട്വന്റി-20 ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗത്തിലുള്ള രണ്ടാമത് സെഞ്ചുറിയാണിത്. 2024 സയീദ് മുഷ്താഖ് അലി ട്രോഫിയില്‍ 28 പന്തില്‍ ഉര്‍വില്‍ പട്ടേലും അഭിഷേക് ശര്‍മയും സെഞ്ചുറി തികച്ചതാണ് റിക്കാര്‍ഡ്. സര്‍വീസസിനെതിരേ 37 പന്തില്‍ 12 ഫോറും 10 സിക്സും അടക്കം 119 റണ്‍സുമായി ഉര്‍വില്‍ പുറത്താകാതെ നിന്നു. മത്സരത്തില്‍ ഗുജറാത്ത് എട്ട് വിക്കറ്റ് ജയം സ്വന്തമാക്കി. സ്കോര്‍: സര്‍വീസസ് 20 ഓവറില്‍ 182/9. ഗുജറാത്ത് 12.3 ഓവറില്‍ 183/2.
Read Moreകൊള്ളക്കാരുടെയും കൊടും ക്രിമിനലുകളുടെയും പാര്‍ട്ടിയായി സിപിഎം; ആട്ടിന്‍തോലണിഞ്ഞ ബിജെപിയുടെ വര്‍ഗീയ അജന്‍ഡ ക്രൈസ്തവര്‍ മനസിലാക്കിയിട്ടുണ്ടെന്ന് വി.ഡി.സതീശൻ
കോട്ടയം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റ് തുടങ്ങിയിട്ടേയുള്ളൂവെന്നും സിപിഎമ്മില്‍ കടകംപള്ളി സുരേന്ദ്രന് ഉള്‍പ്പെടെ ഉന്നത നേതാക്കള്‍ ജയിലില്‍ പോകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ശബരിമല അയ്യപ്പന്റെ സ്വര്‍ണം അപഹരിച്ചതില് സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിനും പിണറായി സര്‍ക്കാരിനുമുള്ള വ്യക്തമായ പങ്ക് തിരിച്ചറിഞ്ഞ ജനങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരേ വിധി പറയും. സ്വര്‍ണക്കൊള്ളയില്‍ മുഖ്യപങ്കുള്ള മുന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനാണ്.പത്മകുമാറിനെയും വാസുവിനെയും ചോദ്യം ചെയ്തപ്പോള്‍ കടകംപള്ളിക്കും പങ്കുള്ളതായി മൊഴി കൊടുത്തിട്ടുണ്ട്. കടകംപള്ളിയും ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള ബന്ധത്തിന് ഒട്ടേറെ തെളിവുകളുണ്ട്. അതിനാല്‍ സിപിഎം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്രയ്ക്ക് ഇനിയും കേരളം സാക്ഷ്യം വഹിക്കുമെന്ന് വി.ഡി. സതീശന് കോട്ടയം പ്രസ് ക്ലബില്‍ നടന്ന മീറ്റ് ദി പ്രസില്‍ പറഞ്ഞു. കൊള്ളക്കാരുടെയും കൊടും ക്രിമിനലുകളുടെയും പാര്‍ട്ടിയായി സിപിഎം മാറി. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് പോലീസിനെ…
Read Moreതകര്‍പ്പന്‍ കേരളം
ലക്നോ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണില്‍ തകര്‍പ്പന്‍ ജയത്തോടെ കേരളത്തിന്റെ മിന്നും തുടക്കം. സീസണിലെ ആദ്യ മത്സരത്തില്‍ കേരളം 10 വിക്കറ്റിന് ഒഡീഷയെ കീഴടക്കി. 21 പന്ത് ബാക്കിനില്‍ക്കേയാണ് കേരളത്തിന്റെ ജയം. സെഞ്ചുറി നേടിയ രോഹന് കുന്നുമ്മലും അര്‍ധസെഞ്ചുറിയുമായി ക്രീസില്തുടര്ന്ന ക്യാപ്റ്റന്‍ സഞ്ജു സാംസണുമാണ് കേരളത്തിനു മിന്നും ജയമൊരുക്കിയത്. സ്കോര്‍: ഒഡീഷ 20 ഓവറില്‍ 176/7. കേരളം 16.3 ഓവറില്‍ 177/0. ഓപ്പണിംഗ് റിക്കാര്ഡ്ഒഡീഷ മുന്നോട്ടുവച്ച 177 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് കേരളം അനായാസമാണ് എത്തിയത്. 60 പന്തില്‍ 10 വീതം സിക്സും ഫോറുമായി രോഹന് കുന്നുമ്മല്‍ 121 റണ്‍സുമായും 41 പന്തില്‍ ഒരു സിക്സും ആറ് ഫോറുമായി സഞ്ജു സാംസണും പുറത്താകാതെ നിന്നു. രോഹന് 22 പന്തില്‍ അര്‍ധസെഞ്ചുറിയും 54 പന്തില്‍ സെഞ്ചുറിയും കടന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫി…
Read Moreവണ്ടര്‍ എസ്റ്റെവോ: ചെല്‍സി 3-0 ബാഴ്സലോണ, ലെവര്കൂസെന് 2-0 മാഞ്ചസ്റ്റര്‍ സിറ്റി
ലണ്ടന്‍: അടുത്ത മെസി എന്ന വിശേഷണം ഒരൊറ്റ ഗോളില്‍ സ്വന്തമാക്കി ഇംഗ്ലീഷ് ക്ലബ് ചെല്‍സിയുടെ ബ്രസീലിയന്‍ കൗമാരക്കാരന് എസ്റ്റെവോ വില്യന്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2025-26 സീസണ് അഞ്ചാം റൗണ്ട് പോരാട്ടത്തില്‍ സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണയ്ക്കെതിരേയായിരുന്നു എസ്റ്റെവോയുടെ വണ്ടര്‍ ഗോള്‍. 18കാരന്മാരായ എസ്റ്റെവോയും സ്പാനിഷുകാരന് ലാമിന് യമാലും നേര്‍ക്കുനേര്‍ ഇറങ്ങിയ പോരാട്ടത്തില്‍ വിജയം ബ്രസീല്‍ താരത്തിനു സ്വന്തം. 55-ാം മിനിറ്റില്‍ ബോക്സിനു പുറത്തുനിന്നു ലഭിച്ച പന്ത്, സോളോ റണ്ണിലൂടെ മൂന്ന് ബാഴ്സലോണ പ്രതിരോധക്കാരെ വെട്ടിച്ച് പോസ്റ്റിന്റെ മേല്‍ത്തട്ടിലേക്ക് തൊടുത്തായിരുന്നു എസ്റ്റെവോയുടെ വണ്ടര്‍ ഗോള്‍. മത്സരത്തില്‍ ചെല്‍സി 3-0ന്റെ ആധികാരിക ജയം സ്വന്തമാക്കി. 27-ാം മിനിറ്റില്‍ കൗണ്ടെയുടെ സെല്‍ഫ് ഗോളിലൂടെയായിരുന്നു ചെല്‍സി ലീഡ് നേടിയത്. 44-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡിലൂടെ റൊണാള്‍ഡ് അരൗജു പുറത്തേക്ക് നടന്നതോടെ ബാഴ്സലോണയുടെ അംഗബലം 10ലേക്കു ചുരുങ്ങി. 73-ാം മിനിറ്റില്‍ ലിയാം…
Read Moreഞങ്ങളെ സഹായിക്കൂ, ഞങ്ങള്‍ക്ക് വോട്ട് ചെയ്യൂ, ഞങ്ങള്‍ മുസ്ലിംകള്ക്ക് മന്ത്രിസ്ഥാനം നല്‍കാം; ബിജെപി മറ്റു മതവിഭാഗങ്ങള്‍ക്ക് എതിരാണെന്നത് കള്ളപ്രചരണമെന്ന് രാജീവ് ചന്ദ്രശേഖർ
കോഴിക്കോട്: എന്‍ഡിഎ നേതൃത്വം നല്കുന്ന കേന്ദ്രസര്‍ക്കാരില്‍ മുസ്ലിം വിഭാഗത്തില്‍നിന്നുള്ള മന്ത്രി ഇല്ലാത്തത് മുസ്ലികള് ബിജെപിക്കു വോട്ടു ചെയ്യാത്തതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കോഴിക്കോട് പ്രസ്ക്ലബ്ബിന്റെ തദ്ദേശം 2025 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം. മുസ്ലിംകള് വോട്ട് ചെയ്യാതെങ്ങനെ എംപി ഉണ്ടാകും? പിന്നെ എങ്ങനെ മുസ്ലിം മന്ത്രി ഉണ്ടാകും? ഞങ്ങളെ സഹായിക്കൂ, ഞങ്ങള്‍ക്ക് വോട്ട് ചെയ്യൂ, ഞങ്ങള്‍ മുസ്ലിംകള്ക്ക് മന്ത്രിസ്ഥാനം നല്‍കാം-രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. രാജ്യസഭാ എംപി മുഖേനെ മന്ത്രിസ്ഥാനം നല്കാനാകുമല്ലോ എന്ന ചോദ്യത്തിന്, മുമ്പ് കേന്ദ്രമന്ത്രിസഭയില്‍ മുസ്ലിം മന്ത്രിമാര്‍ ഉണ്ടായിരുന്നുവല്ലോ എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒട്ടേറെ സ്ഥലങ്ങളില്‍ ബിജെപി മുസ്ലിം സ്ഥാനാര്‍ഥികളെ നിറുത്തിയിട്ടുണ്ട്. ഒരു മതവിഭാഗത്തിനോടോ സമുദായത്തോടോ വിശ്വാസത്തിനോ ബിജെപി എതിരല്ല. പക്ഷേ, ഭരണഘടനയെ എതിര്‍ക്കുന്ന ജമാഅത്ത് ഇസ്ലാമി, വെല്‍ഫെയര്‍ പാര്‍ട്ടികളെ ശക്തമായി എതിര്‍ക്കും. ഭരണഘടനയെ മുറുകെപ്പിടിച്ചാണ് ബിജെപി മുന്നോട്ടു…
Read Moreസൂക്ഷിച്ചാൽ ദുഃഖിക്കേണ്ട… ഇറ്റലിയിലേക്കുള്ള വിസ ശരിയാക്കി നൽകാം 5.80 ലക്ഷം മാത്രം; തട്ടിപ്പുവീരൻ റിമാൻഡിൽ
പലതരം തട്ടിപ്പുകൾ നാട്ടിൽ നടക്കുന്നുണ്ട്. എത്രയൊക്കെ ആയാലും ആളുകൽ പിന്നെയും പഠിക്കുന്നില്ലന്നുള്ളതിന്റെ ഉദാഹരണമാണ് ഇപ്പോൾ വൈറലാകുന്ന വാർത്ത. ഇറ്റലിയിലേക്കുള്ള വീസ ശരിയാക്കിക്കൊടുക്കാമെന്നു പറഞ്ഞുവിശ്വസിപ്പിച്ച് എറിയാട് പേബസാർ സ്വദേശിയിൽ നിന്ന് 5,80,000 രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. വലപ്പാട് സ്വദേശി അറക്കവീട്ടിൽ ഷെഫീർ (29) ആണു തൃശൂർ റൂറൽ പോലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 2023-ലാണ് പ്രതികൾ ഇറ്റലിയിലേക്കു വീസ ശരിയാക്കിക്കൊടുക്കാമെന്നു പറഞ്ഞ് 5,80,000 രൂപ അക്കൗണ്ട് വഴി വാങ്ങിയത്. വീസ ശരിയാക്കിക്കൊടുക്കുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്യാത്തതിനെത്തുടർന്നാണു പരാതി നൽകിയത്. കൊടുങ്ങല്ലൂർ എസ്എച്ച്ഒ ബി.കെ. അരുണ്‍, എസ്ഐ മനു പി. ചെറിയാൻ, ജിഎസ്സിപിഒ അരുണ്‍ സൈമണ്‍, സിപിഒമാരായ നിവേദ്, ജിനേഷ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
Read Moreകൈ നിറയെ പണം സമ്പാദിക്കാൻ മകളെ വേശ്യാവൃത്തിക്ക് അയച്ചു; പത്താംക്ലാസുകാരി നേരിട്ടത് കൊടിയ ലൈംഗിക പീഡനം; അമ്മയ്ക്കും അയൽക്കാരനുമെതിരെ കേസ്
മുംബൈ: പണം സമ്പാദിക്കുന്നതിനായി മകളെ അമ്മയും അയൽക്കാരനും ചേർന്ന് വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ടു. പത്താംക്ലാസു കാരിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. പെൺകുട്ടിയുടെ സ്കൂൾ അധ്യാപകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഘാട്കോപ്പർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഈ വർഷം ഏപ്രിൽ മുതൽ പരാതി നൽകുന്നതു വരെ പണം സമ്പാദിക്കുന്നതിനായി ഇരുവരും തന്നെ വേശ്യാവൃത്തിയിലേക്ക് നിർബന്ധിച്ചുവെന്ന് പെൺകുട്ടി ആരോപിച്ചു. പീഡനത്തിൽ മടുത്ത പെൺകുട്ടി തന്റെ സുഹൃത്തിനെയും കൂട്ടി ക്ലാസ് ടീച്ചറോട് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പറഞ്ഞു. ഒരിക്കൽ വീട്ടിൽനിന്ന് ഓടിപ്പോയി മൂന്ന് ദിവസം സുഹൃത്തിന്റെ വീട്ടിൽ താമസിച്ചതായി പെൺകുട്ടി പറഞ്ഞു. എന്നാൽ വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീണ്ടും ലൈംഗിക വ്യാപാരത്തിലേക്ക് കുട്ടിയെ തള്ളിവിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ അമ്മയ്ക്കും അയൽക്കാരനുമെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്)…
Read More