തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനായി വോട്ടിംഗ് മെഷീനുകളിൽ ഇന്നുമുതൽ കാൻഡിഡേറ്റ് സെറ്റിംഗ് നടത്തും. നിയോജക മണ്ഡലത്തിലെ സ്ഥാനാർഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണു ബാലറ്റ് യൂണിറ്റുകൾ സജ്ജമാക്കുന്നത്. പഞ്ചായത്ത് തലത്തിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകൾക്കായി മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കൺട്രോൾ യൂണിറ്റുമാണ് സജ്ജമാക്കുന്നത്. മുനിസിപ്പാലിറ്റി, കോർപറേഷൻ തലത്തിൽ ഒന്നു വീതം ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റുമാണു സെറ്റ് ചെയ്യുന്നത്. ഓരോ തലത്തിലും മത്സരിക്കുന്ന സ്ഥാനാർഥികളുടെ ക്രമനമ്പർ, പേര്, ചിഹ്നം എന്നിവയടങ്ങിയ ബാലറ്റ് ലേബലാണു ബാലറ്റ് യൂണിറ്റിൽ സജ്ജമാക്കുന്നത്. സ്ഥാനാർഥികളുടെയും പ്രതിനിധികളുടെയും സാന്നിധ്യത്തിലാണു വോട്ടിംഗ് മെഷീനിൽ കാൻഡിഡേറ്റ് സെറ്റിംഗ് നടത്തുന്നത്. ഗ്രാമ പഞ്ചായത്തിന്റെ ബാലറ്റ് ലേബൽ വെള്ള നിറത്തിലും, ബ്ലോക്ക് പഞ്ചായത്തിന്റേതു പിങ്ക് നിറത്തിലും, ജില്ലാ പഞ്ചായത്തിന്റേത് ഇളം നീല നിറത്തിലുമുള്ളതാണ്. നഗരസഭകളുടെ കാര്യത്തിൽ വെള്ള നിറത്തിലുള്ള ബാലറ്റ് ലേബലുകളാണ് ഉപയോഗിക്കുന്നത്. ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു നിയോജകമണ്ഡലത്തിലും…
Read MoreDay: December 3, 2025
അലറി വിളിച്ചിട്ടും അവളെ കരിമ്പിൻതോട്ടത്തലിലേക്ക് വലിച്ചിഴച്ചു; കാവൽ നിന്ന് ക്രൂരമായി പീഡിപ്പിച്ച് സുഹൃത്തുക്കൾ; പതിമൂന്നുകാരി നേരിട്ടത് ക്രൂരമായ പീഡനം
ബെളഗാവി: പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. മണികാന്ത ദിന്നിമണി, ഇരന്ന ശങ്കമ്മാനവർ എന്നിവരാണ് പോലീസ് പിടിയിലായത്. കർണാടകയിലെ ബെളഗാവിയിലാണ് നാടിനെ നടുക്കിയ സംഭവം. ധാന്യം പൊടിക്കുന്ന മില്ലിൽനിന്ന് തിരികെ വരുംവഴിയാണ് പ്രതികൾ ഏഴാം ക്ലാസ് വിദ്യാർഥിനിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് കുട്ടിയെ കരിമ്പിൻ തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതിൽ ഒരാൾ കുട്ടിയെ പീഡിപ്പിച്ചപ്പോൾ മറ്റേയാൾ കാവൽ നിന്നുവെന്ന് പോലീസ് പറഞ്ഞു. ഏതാനും ദിവസങ്ങൾക്കു മുമ്പാണ് പീഡനം നടന്നതെങ്കിലും തിങ്കളാഴ്ചയാണ് കുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടത്. കുട്ടിയുടെ കുടുംബത്തിന് ജീവഹാനി വരുത്തുമെന്ന് ഭീഷണിയുണ്ടായിരുന്നുവെന്നാണ് വിവരം. പരാതി ലഭിച്ചയുടൻ പ്രതികളെ കസ്റ്റഡിയിലെടുത്തെന്നും വനിത പോലീസിനെ കേസിന്റെ മേൽനോട്ടം ഏൽപ്പിച്ചെന്നും ബെളഗാവി എസ്പി ഭീമശങ്കർ ഗുലേഡ് പറഞ്ഞു.
Read Moreതിങ്കളാഴ്ച നല്ല ദിവസം: 10.5 കോടി വരുമാനം; 35 കെഎസ്ആർടിസി യൂണിറ്റുകൾ ടാർഗറ്റ് നേടി
ചാത്തന്നൂർ: പുതിയ മാസാരംഭമായ തിങ്കളാഴ്ച കെഎസ്ആർടിസി വരുമാനത്തിൽ വീണ്ടും ഉയരത്തിലെത്തി. കെഎസ്ആർടിസി യൂണിറ്റുകൾക്ക് നിശ്ചയിച്ചിരുന്ന ടാർഗറ്റ് 35 യൂണിറ്റുകൾ നേടി. അന്നത്തെ മൊത്തം വരുമാനം കെഎസ്ആർടിസിയുടെ വരുമാനത്തിൽ രണ്ടാമത്തെ റിക്കാർഡ് നേട്ടം. ടിക്കറ്റ് വരുമാനത്തിലൂടെ നേടിയത് 9.72 കോടിയാണ്. ടിക്കറ്റ് ഇതര വരുമാനത്തിലൂടെ 77.9 ലക്ഷം രൂപയും നേടി. ആകെ അന്നത്തെ വരുമാനം 10.5 കോടി രൂപയാണ്. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ഏറ്റവും വലിയ വരുമാനം നേടുന്നത് കഴിഞ്ഞ സെപ്റ്റംബർ എട്ടിനായിരുന്നു. ഓണം കഴിഞ്ഞ ആദ്യതിങ്കളാഴ്ചയായ അന്ന് 10.19 കോടിയായിരുന്നു ടിക്കറ്റ് വരുമാനം. ടിക്കറ്റ് ഇതര വരുമാനമായി 85 ലക്ഷം രൂപയും ലഭിച്ചു. ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം അന്ന് 1.57 കോടി ലാഭമുണ്ടാക്കാൻ കഴിഞ്ഞു. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ 40 വർഷത്തിനു ശേഷമായിരുന്നു 1.57 കോടി ലാഭമുണ്ടാക്കാൻ കഴിഞ്ഞത്. ഈ ഡിസംബർ ഒന്നിന് 10.5 കോടി നേടിയപ്പോൾ കഴിഞ്ഞ വർഷം…
Read Moreനിർബന്ധമല്ല: സഞ്ചാർ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാം; കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ
ന്യൂഡൽഹി: കേന്ദ്രത്തിന്റെ സൈബർ സുരക്ഷാ ആപ്പായ “സഞ്ചാർ സാഥി ആപ്പ്’ നിർബന്ധിതമല്ലെന്നും ആപ്പ് ആവശ്യമില്ലാത്തവർക്ക് ഫോണുകളിൽനിന്ന് നീക്കം ചെയ്യാമെന്നും ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഫോണുകളിൽ ആപ്പ് പ്രീലോഡ് ചെയ്യാൻ സ്മാർട്ട് ഫോണ് നിർമാതാക്കൾക്ക് കേന്ദ്രം നിർദേശം നൽകിയത് രാഷ്ട്രീയ വിവാദമായിരുന്നു. കേന്ദ്രത്തിന്റെ നീക്കം സ്വകാര്യതയ്ക്കും സ്വാതന്ത്ര്യത്തിനുംമേലുള്ള കടന്നുകയറ്റമാണെന്നും ഏകാധിപത്യ പ്രവണതയാണെന്നും പ്രതിപക്ഷ എംപിമാർ ആരോപിച്ചു. ഫോണിൽനിന്ന് നീക്കം ചെയ്യാൻ കഴിയാത്ത വിധത്തിൽ മൊബൈലുകളിൽ സഞ്ചാർ സാഥി ആപ്പ് ഉൾപ്പെടുത്തണമെന്നു കേന്ദ്ര ടെലികോം മന്ത്രാലയം ഫോണ് നിർമാതാക്കൾക്ക് രഹസ്യമായി നല്കിയ ഉത്തരവ് കഴിഞ്ഞ ദിവസം ഒരു രാജ്യാന്തര മാധ്യമത്തിലൂടെ പുറത്തുവന്നതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പ് നീക്കം ചെയ്യരുതെന്ന് ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പ് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ടെലികോം മന്ത്രാലയത്തിന്റെ ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്നും സ്വകാര്യതയ്ക്കുള്ള…
Read Moreനിങ്ങളുടെ വീട്ടിലേക്ക് അപരിചിതരെ കൊണ്ടുവരരുത്; യുവതികളുടെ അനാശാസ്യം ചോദ്യം ചെയ്യാൻ നാട്ടുകാർ സംഘടിച്ചു; ആസിഡ് ആക്രമണം നടത്തി പെൺകുട്ടികൾ
റായ്പുർ: വീട് കേന്ദ്രീകരിച്ച് അനാശ്യം നടത്തുന്നത് ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ ആസിഡും ബ്ലേഡും ഉപയോഗിച്ച് ആക്രമണം. യുവതിക ളുടെ ആക്രമണത്തിൽ ആറുപേർക്ക് പരിക്ക്. നാട്ടുകാരെ ആക്രമിച്ച പെൺകുട്ടികളെ അറസ്റ്റ് ചെയ്തു പോലീസ്. ഇവർ പുറത്തുനിന്നുള്ളവരെ വീട്ടിലേക്ക് പതിവായി ക്ഷണിക്കുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്നും നാട്ടുകാർ ആരോപിച്ചു. ഇക്കാര്യം ചോദ്യം ചെയ്യാനായി തിങ്കളാഴ്ച രാവിലെ ഏതാനും സമീപവാസികൾ പെൺകുട്ടികൾ താമസിച്ചിരുന്ന വീട്ടിലെത്തി അപരിചിതരെ പ്രദേശത്തേക്ക് കൊണ്ടുവരരുതെന്നും പറഞ്ഞു. തുടർന്ന് വാക്കേറ്റം രൂക്ഷമായതോടെ വീടിനുള്ളിലേക്ക് ഓടിപ്പോയ യുവതികൾ ബ്ലേഡും ആസിഡ് അടങ്ങിയിട്ടുണ്ടെന്ന് കരുതുന്ന ടോയ്ലെറ്റ് ക്ലീനറുമായി വന്ന് പുറത്തുനിന്നവരെ ആക്രമിക്കുകയായിരുന്നു. ആസിഡ് മുഖത്തും കണ്ണിലും വീണാണ് അധികം പേർക്കും പൊള്ളലേറ്റത്. കൂടാതെ നാട്ടുകാർക്കുനേരെ യുവതികൾ കല്ലെറിയുകയും ചെയ്തു. ഛത്തീസ്ഗഡിലെ ദുർഗിൽ സിദ്ധാർഥ് നഗറിൽ നാലു യുവതികളാണ് നാട്ടുകാരെ ആക്രമിച്ചത്. ഇതിൽ രണ്ടുപേർ വിദ്യാർഥികളും മറ്റു രണ്ടുപേർ ജോലി ചെയ്യുന്നവരുമാണ്.…
Read Moreമതിൽ ചാടാൻ പാർട്ടി പറഞ്ഞിട്ടില്ല; ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായി; പുകഞ്ഞകൊള്ളിക്കൊപ്പം നിൽക്കുന്നവർക്കും പുറത്തുപോകാമെന്ന് കെ.മുരളീധരൻ
തിരുവനന്തപുരം: പുകഞ്ഞ കൊള്ളി പുറത്തെന്നും ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്നും കോൺഗ്രസ് നേതാവ് മുരളീധരൻ. രാഹുല് മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് മുരളീധരൻ. “എംഎൽഎ സ്ഥാനം തുടരണോയെന്ന് അദ്ദേഹം തീരുമാനിക്കണം. അത് പാർട്ടിയല്ല തീരുമാറിക്കേണ്ടത്.പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവർക്കും പുറത്ത് പോകാം.നിലപാട് കെപിസിസി പ്രസിഡന്റിനെ അറിയിച്ചു.’-മുരളീധരൻ പറഞ്ഞു. വീണ്ടും ലൈംഗിക പീഡന പരാതി വന്നതിന് പിന്നാലെ രാഹുലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമാകുന്നതിന്റെ പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം. കടുത്ത നടപടിയിലേയ്ക്ക് കോൺഗ്രസ് നീങ്ങും എന്നാണ് സൂചന. ഈക്കാര്യത്തിൽ കെപിസിസി നേതാക്കൾ കൂടിയാലോചന തുടരുകയാണ്. ഇന്ന് തന്നെ രാഹുലിനെതിരായ നടപടി പ്രഖ്യാപിക്കും എന്നാണ് ലഭിക്കുന്ന വിവരം. രാഹുലിനെ കോൺഗ്രസ് പുറത്താക്കണമെന്ന ആവശ്യവുമായി ആർഎംപി നേതാവ് കെ. കെ. രമ എംഎൽഎ രംഗത്ത് വന്നിരുന്നു.
Read More