300 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള വെ​ള്ളി​വി​ര​ലു​റ​യി​ൽ പ്ര​ണ​യ​ലി​ഖി​തം!

ഗ​വേ​ഷ​ക​നാ​യ റോ​ബ​ർ​ട്ട് എ​ഡ്വേ​ർ​ഡ് ത​ന്‍റെ മെ​റ്റ​ൽ ഡി​റ്റ​ക്റ്റ​ർ ഉ​പ​യോ​ഗി​ച്ച് വെ​യി​ൽ​സി​ലെ പെം​ബ്രോ​ക്ക്ഷെ​യ​റി​ലെ കെ​യ​ർ കാ​സി​ലി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു.

ഏ​റെ​നേ​രം തെ​ര​ഞ്ഞി​ട്ടും പ്ര​ത്യേ​കി​ച്ചൊ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​ന്‍റെ നി​രാ​ശ​യി​ൽ അ​ദ്ദേ​ഹം തൊ​ട്ട​ടു​ത്ത ഓ​ക്ക് മ​ര​ത്തി​ന്‍റെ ത​ണ​ലി​ലേ​ക്കു മാ​റി. അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ഡ്വേ​ർ​ഡ്സി​ന്‍റെ മെ​റ്റ​ൽ ഡി​റ്റ​ക്റ്റ​റി​ൽ ഒ​രു സി​ഗ്ന​ൽ തെ​ളി​ഞ്ഞു.

അ​വി​ട​ത്തെ മ​ണ്ണു കു​ഴി​ച്ചു​ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ മ​നോ​ഹ​ര​മാ​യ ഒ​രു പു​രാ​വ​സ്തു അ​ദ്ദേ​ഹ​ത്തി​നു ക​ണ്ടെ​ത്താ​നാ​യി. ആ​ദ്യം എ​ഡ്വേ​ർ​ഡ് ക​രു​തി​യ​തു നാ​ണ​യ​മാ​യി​രി​ക്കു​മെ​ന്നാ​ണ്. പ​ക്ഷേ, അ​തൊ​രു വെ​ള്ളി​യി​ൽ​ത്തീ​ർ​ത്ത വി​ര​ലു​റ​യാ​യി​രു​ന്നു.

1682നും 1740​നും ഇ​ട​യി​ലു​ള്ള​ത്! നീ​ള​മു​ള്ള​തും ക​ട്ടി​യു​ള്ള​തു​മാ​യി​രു​ന്നു ആ ​വെ​ള്ളി​വി​ര​ലു​റ. സൂ​ചി ഉ​പ​യോ​ഗി​ച്ചു വ​സ്ത്ര​ങ്ങ​ൾ തു​ന്നു​ന്പോ​ൾ വി​ര​ലു​ക​ളി​ൽ മു​റി​വു സം​ഭ​വി​ക്കാ​തി​രി​ക്കാ​നാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള വി​ര​ലു​റ​ക​ൾ അ​ക്കാ​ല​ത്തു ധ​രി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ, റോ​ബ​ർ​ട്ടി​നു കി​ട്ടി​യ വി​ര​ലു​റ ഒ​രു പ്ര​ണ​യ​സ​മ്മാ​ന​മാ​യി​രു​ന്നു. ആ ​വി​ര​ലു​റ​യി​ൽ ഇ​ങ്ങ​നെ കൊ​ത്തി​വ​ച്ചി​രു​ന്നു, “ശാ​ശ്വ​ത​മാ​യി, എ​ന്നേ​ക്കും സ്നേ​ഹി​ക്കു​ക’.

തു​ന്ന​ൽ ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്പോ​ൾ ത​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​ളു​ടെ വി​ര​ലു​ക​ളി​ൽ ഒ​രു പോ​റ​ൽ​പോ​ലും സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ കൈ​മാ​റി​യ പ്ര​ണ​യ​സ​മ്മാ​നം!

Related posts

Leave a Comment