38 പലസ്തീന്‍കാര്‍ ഇസ്രേലി സൈന്യത്തിന്റെ പിടിയില്‍

israeli-armyഗാസ: വെസ്റ്റ് ബാങ്കിലും ഗാസ മുനമ്പിലുമായി 38 പലസ്തീന്‍കാരെ ഇസ്രേലി സൈന്യം അറസ്റ്റ് ചെയ്തു. വെസ്റ്റ് ബാങ്കിലെ റാമല്ല, ഹെബ്രോണ്‍ എന്നിവിടങ്ങളില്‍നിന്നാണ് ഇതില്‍ 27 പേരെയും അറസ്റ്റ് ചെയ്തതെന്ന് ഇസ്രേലി സൈനിക വക്താവ് അറിയിച്ചു. ഹമാസ് പ്രവര്‍ത്തകരും വിവിധ അക്രമക്കേസുകളില്‍ പ്രതികളുമായവരും നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരുമാണ് അറസ്റ്റിലായിരിക്കുന്നതെന്നു വക്താവ് കൂട്ടിച്ചേര്‍ത്തു. പിടിയിലായവരില്‍നിന്നു നിരവധി ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.

Related posts