ഹ​രീ​ഷ് സാ​ല്‍​വെ​യ്ക്ക് 68-ാം വ​യ​സി​ല്‍ മൂ​ന്നാം വി​വാ​ഹം ! പു​തി​യ ഭാ​ര്യ ബ്രി​ട്ടീ​ഷു​കാ​രി

രാ​ജ്യ​ത്തെ എ​ണ്ണം പ​റ​ഞ്ഞ അ​ഭി​ഭാ​ഷ​ക​രി​ല്‍ ഒ​രാ​ളും ഇ​ന്ത്യ​യു​ടെ മു​ന്‍ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ലു​മാ​യ ഹ​രീ​ഷ് സാ​ല്‍​വെ മൂ​ന്നാ​മ​തും വി​വാ​ഹി​ത​നാ​യി.

ഞാ​യ​റാ​ഴ്ച ല​ണ്ട​നി​ല്‍ വ​ച്ചാ​യി​രു​ന്നു 68കാ​ര​നാ​യ സാ​ല്‍​വെ​യു​ടെ​യും ബ്രി​ട്ടീ​ഷു​കാ​രി​യാ​യ ട്രീ​ന​യു​ടെ​യും വി​വാ​ഹ​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

2020ല്‍ 38 ​വ​ര്‍​ഷ​ത്തെ വി​വാ​ഹ​ജീ​വി​ത​ത്തി​നു​ശേ​ഷം ആ​ദ്യ ഭാ​ര്യ മീ​നാ​ക്ഷി​യു​മാ​യി ബ​ന്ധം പി​രി​ഞ്ഞി​രു​ന്നു.

ഇ​തി​ല്‍ സാ​ക്ഷി, സാ​നി​യ എ​ന്നി​ങ്ങ​നെ ര​ണ്ടു മ​ക്ക​ളു​മു​ണ്ട്. ര​ണ്ടു​വ​ര്‍​ഷം മു​മ്പ് സാ​ല്‍​വെ ബ്രി​ട്ടീ​ഷ് ക​ലാ​കാ​രി​യാ​യ ക​രോ​ളി​നെ(56) വി​വാ​ഹം ചെ​യ്തു.

മ​റാ​ത്തി കു​ടും​ബ​ത്തി​ല്‍ ജ​നി​ച്ച സാ​ല്‍​വെ​യു​ടെ പി​താ​വ് എ​ന്‍ കെ ​പി സാ​ല്‍​വെ ഒ​രു ചാ​ര്‍​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്റും അ​മ്മ അം​ബ്രി​തി സാ​ല്‍​വെ ഒ​രു ഡോ​ക്ട​റു​മാ​യി​രു​ന്നു.

ക​രി​യ​റി​ന്റെ തു​ട​ക്ക​ത്തി​ല്‍, മു​ന്‍ അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ സോ​ളി സൊ​റാ​ബ്ജി​യ്ക്കൊ​പ്പം പ്ര​വ​ര്‍​ത്തി​ക്കാ​നു​ള്ള അ​വ​സ​രം സാ​ല്‍​വെ​ക്ക് ല​ഭി​ച്ചി​രു​ന്നു.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​രാ​യ അ​ഭി​ഭാ​ഷ​ക​രു​ടെ കൂ​ട്ട​ത്തി​ല്‍ മു​ന്‍​പ​ന്തി​യി​ലാ​ണ് ഹ​രീ​ഷ് സാ​ല്‍​വെ​യു​ടെ സ്ഥാ​നം.

കു​ല്‍​ഭൂ​ഷ​ണ്‍ യാ​ദ​വി​ന്റേ​തു​ള്‍​പ്പെ​ടെ രാ​ജ്യ​ത്തെ പ​ല​ശ്ര​ദ്ധേ​യ​മാ​യ കേ​സു​ക​ളും കൈ​കാ​ര്യം ചെ​യ്ത​ത് സാ​ല്‍​വേ ആ​യി​രു​ന്നു.

ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് പാ​ക് സൈ​നി​ക കോ​ട​തി​യാ​ണ് കു​ല്‍​ഭൂ​ഷ​ണ്‍ ജാ​ദ​വി​ന് വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. ജാ​ദ​വി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​തി​ന് സാ​ല്‍​വെ നി​യ​മ ഫീ​സ് ഇ​ന​ത്തി​ല്‍ ഈ​ടാ​ക്കി​യ​ത് ഒ​രു രൂ​പ മാ​ത്ര​മാ​യി​രു​ന്നു.

സ​ല്‍​മാ​ന്റെ വാ​ഹ​നാ​പ​ക​ട കേ​സും സാ​ല്‍​വേ​യു​ടെ പ്ര​ശ​സ്തി വ​ര്‍​ധി​പ്പി​ച്ചു. 1999 മു​ത​ല്‍ 2002 വ​രെ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ലാ​യി പ്ര​വ​ര്‍​ത്തി​ച്ചു.

Related posts

Leave a Comment