കാവൽക്കാരനെ നേപ്പാളിൽ നിന്നു കിട്ടും! ന​ല്ലൊ​രു പ്ര​ധാ​ന​മ​ന്ത്രി​യാെയാണ് വേണ്ടതെന്ന യുവാവിന്‍റെ പ്രതികരണം വൈറലാകുന്നു

രാ​ജ്യ​ത്തി​ന് വേ​ണ്ട​ത് ന​ല്ലൊ​രു പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് അ​ല്ലാ​തെ കാ​വ​ൽ​ക്കാ​ര​നെയല്ലെ​ന്ന ചാ​ന​ൽ ഷോ​യി​ലു​ള്ള യു​വാ​വി​ന്‍റെ വാ​ക്കു​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. ആ​ജ് ത​ക്കി​ന്‍റെ ഷോ​യി​ക്കി​ടെ​യാ​യി​രു​ന്നു യു​വാ​വി​ന്‍റെ പ്ര​തി​ക​ര​ണം.

​യു​വാ​വി​ന്‍റെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ- ഒ​രു സ​മ​യം നി​ങ്ങ​ൾ യു​വാ​ക്ക​ളോ​ട് പ​ക്ക​വ​ട ഉ​ണ്ടാ​ക്കാ​ൻ പ​റ​യു​ന്നു. ചി​ല സ​മ​യ​ത്ത് കാ​വ​ൽ​ക്കാ​രെ കു​റി​ച്ച് പ​റ​യു​ന്നു. കാ​വ​ൽ​ക്കാ​രെ ഞ​ങ്ങ​ൾ​ക്ക് നേ​പ്പാ​ളി​ൽ നി​ന്ന് കി​ട്ടും. രാ​ജ്യ​ത്തി​ന് വേ​ണ്ട​ത് ന​ല്ലൊ​രു പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്,അ​ല്ലാ​തെ കാ​വ​ൽ​ക്കാ​ര​ന​ല്ല.

2014 ന് ​മു​ൻ​പ് ഇ​ന്ത്യ പാന്പാ​ട്ടി​ക​ളു​ടെ നാ​ടാ​യി​രു​ന്നു എ​ന്നാ​ണ് മോ​ദി പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ പ്ര​ധാ​ന​മ​ന്ത്രി ജ​നി​ച്ച സ​മ​യ​ത്ത് ഇ​ന്ത്യ​യി​ൽ ശാ​സ്ത്ര വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ഹോ​മി ബാ​ബ സെ​ൻ​റ​ർ ഫോ​ർ സ​യ​ൻ​സ് എ​ജ്യു​ക്കേ​ഷ​ൻ ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.

അ​ദ്ദേ​ഹം ഗി​ല്ലി ദ​ണ്ട (ഒരുതരം ക​ളി) ക​ളി​ക്കു​ന്ന സ​മ​യ​ത്ത് ഇ​വി​ടെ ഭ​ക്രാ​നം​ഗ​ൽ അ​ണ​ക്കെ​ട്ട് ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. കോ​ണ്‍​ഗ്ര​സ് രാ​ജ്യ​ത്തി​ന് വേ​ണ്ടി ഒ​ന്നും ചെ​യ്തി​ല്ലെ​ന്ന് പ​റ​യു​ന്ന​ത് മോ​ദി അ​വ​സാ​നി​പ്പി​ക്ക​ണം.- യു​വാ​വ് രോ​ക്ഷ​ത്തോ​ടെ പ​റ​ഞ്ഞു. യുവാവിന്‍റെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ല.

Related posts