കോവിഡ് പ്രതിരോധം ; മറക്കാതിരിക്കാം പ്രതിരോധത്തിന്‍റെ ആദ്യപാഠങ്ങൾ


1. ട്രെ​യി​ൻ, ബ​സ്, മറ്റു വാഹന യാത്ര​യ്ക്കു മു​ന്പുംശേ​ഷ​വും കൈ​ക​ൾ സോ​പ്പ്/സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് ശു​ചി​യാ​ക്കു​ക

2. വാ​ഹ​ന​ത്തി​ന്‍റെ സീ​റ്റ്, ജ​ന​ൽ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽഅ​നാ​വ​ശ്യ​മാ​യി സ്പ​ർ​ശി​ക്കാ​തി​രി​ക്കു​ക

3. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും യാത്രാവേ​ള​ക​ളി​ലും നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ക്കു​ക.

4. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും യാ​ത്രാ​വേ​ള​ക​ളി​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക.

5 സാ​നി​റ്റൈ​സ​ർ ക​യ്യി​ൽ ക​രു​തു​ക.

6. മാ​സ്ക് ധ​രി​ക്കു​ന്ന​തി​നു മു​ന്പും ശേ​ഷ​വും കൈ​ക​ൾ സോ​പ്പു​പ​യോ​ഗി​ച്ചു ക​ഴു​കു​ക.

7. മ​റ്റു യാ​ത്ര​ക്കാ​രു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്താ​തി​രി​ക്കു​ക.

8.യാ​ത്രാ​വേ​ള​യി​ൽ ക​ഴി​വ​തും ക​ണ്ണ്, മൂ​ക്ക്, വാ​യ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽ തൊ​ടാ​തി​രി​ക്കു​ക.

9. യാ​ത്രാ​വേ​ള​ക​ളി​ൽ ഭ​ക്ഷ​ണ​വും വെ​ള്ള​വും ക​യ്യി​ൽ ക​രു​തു​ക.

10.പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ തു​പ്പാ​തി​രി​ക്കു​ക.

11. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ മാ​സ്കു​ക​ൾ പൊ​തു​നി​ര​ത്തു​ക​ളി​ലേ​ക്കും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലേ​ക്കും വ​ലി​ച്ചെ​റി​യാ​തി​രി​
ക്കു​ക.

വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ ശ്ര​ദ്ധ​യ്ക്ക്
1. നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ക്കു​ക. മൂ​ക്കും വാ​യും മൂ​ട​ത്ത​ക്ക​വി​ധം കൃ​ത്യ​മാ​യി​ത്ത​ന്നെ ധ​രി​ക്ക​ണം. സം​സാ​രി​ക്കു​ന്പോ​ൾ മാ​സ്ക് താ​ഴ്ത്ത​രു​ത്.

2. കുറഞ്ഞത് ഒരു മീറ്റർ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക.

3. ഓ​രോ ക​ച്ച​വ​ട​ത്തി​നു മു​ൻ​പും ശേ​ഷ​വും കൈ​ക​ൾ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ചു വൃ​ത്തി​യാ​ക്കു​ക.

4. പൊ​തു​നി​ര​ത്തു​ക​ളി​ൽ തു​പ്പ​രു​ത്.

5. കൂ​ട്ടം​കൂ​ടാ​ൻ അ​നു​വ​ദി​ക്കാ​തി​രി​ക്കു​ക.

6. രോ​ഗ​ബാ​ധി​ത​ർ, 10 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ, 60 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ, ഗ​ർ​ഭി​ണി​ക​ൾ എ​ന്നി​വ​ർ വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ത്തി​ൽ ഏ​ർ​പ്പെ​ടാ​തി​രി​ക്കു​ക.

7. കൊ​റോ​ണ​ക്കാ​ല​ത്തെ ഹ​സ്ത​ദാ​നം അ​പ​ക​ട​ക​രം.

മാസ്ക് മറക്കരുതേ-
രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മാ​സ്ക് ശ​രി​യാ​യ രീ​തി​യി​ല​ല്ല ധ​രി​ക്കു​ന്ന​തെ​ങ്കി​ൽ ഗു​ണ​ത്തേ​ക്കാ​ൾ ഏ​റെ ദോ​ഷ​മാ​ണു​ണ്ടാ​വു​ക.

1. മാ​സ്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു മു​ന്പും പി​ൻ​പും കൈ​ക​ൾ സോ​പ്പും വെ​ള്ള​വും അ​ല്ലെങ്കിൽ സാ​നി​റ്റൈ​സ​ർ (70 ശ​ത​മാ​നം ആ​ൽ​ക്ക​ഹോ​ൾ അ​ട​ങ്ങി​യ​ത്) ഉ​പ​യോ​ഗി​ച്ച് ഇ​രു​പ​തു സെ​ക്ക​ൻ​ഡ്ശു​ചി​യാ​ക്കേ​ണ്ട​താ​ണ്.

2. മൂ​ക്കു വാ​യും മൂ​ടു​ന്ന വി​ധ​മാ​യി​രി​ക്ക​ണം മാ​സ്ക് ധ​രി​ക്കേ​ണ്ട​ത്. മാ​സ്ക് ധ​രി​ച്ച​ശേ​ഷം ഒ​രു കാ​ര​ണ​വ​ശാ​ലും കൈ​ക​ൾ കൊ​ണ്ട് മാ​സ്ക് സ്പ​ർ​ശി​ക്ക​രു​ത്. മാ​സ്ക് ഇ​ട​യ്ക്കി​ടെ താ​ഴ്ത്തി​യ​തി​നു ശേ​ഷം സം​സാ​രി​ക്കു​ക​യും പി​ന്നീ​ട് തി​രി​ച്ചു​വ​ച്ച് ഉ​പ​യോ​ഗി​ക്കുകയും ചെയ്യുന്നത് ആരോഗ്യകരമല്ല. മാ​സ്കി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന വ​ള്ളി​യി​ൽ പി​ടി​ച്ചു​വേ​ണം മാസ്ക് ഊരി മാറ്റേണ്ടത്.

മാസ്ക് എന്തിന്?
* രോ​ഗം ബാ​ധി​ച്ച വ്യ​ക്തി തു​മ്മു​ക​യോ ചു​മ​യ്ക്കു​ക​യോ ചെ​യ്യു​ന്പോ​ൾ രോ​ഗാ​ണു​ക്ക​ൾ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കു പ​ക​രു​ന്ന​ത് ത​ട​യാ​ൻ സാ​ധി​ക്കു​ന്നു.

* മാ​സ്ക് ധ​രി​ക്കു​ന്ന​യാ​ൾ സ്വ​ന്തം വാ​യി​ലും മൂ​ക്കി​ലും തൊ​ടു​ന്ന​തു ത​ട​യാ​ൻ സാ​ധി​ക്കു​ന്നു.

* രോ​ഗാ​ണു​ക്ക​ളി​ൽ നി​ന്നു സ്വ​യം സു​ര​ക്ഷി​ത​നാ​കു​ന്ന​തി​നോ​ടൊ​പ്പം മ​റ്റു​ള്ള​വ​രു​ടെ സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്താ​ൻ ക​ഴി​യു​ന്നു.


വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്:
നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ, ആ​രോ​ഗ്യ കേ​ര​ളം.,
ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ്, സം​സ്ഥാ​ന സ​ർ​ക്കാ​ർ.

Related posts

Leave a Comment