കാവൽക്കാരൻ കള്ളനാണ്! ച്യൂ​യിം​ഗ​ത്തി​ന്‍റെ പ​ര​സ്യം കു​ത്തി​പ്പൊ​ക്കി സോ​ഷ്യ​ൽ മീ​ഡി​യ; ബിജെപിയുടെ #മേം ​ഭി ചൗ​ക്കിദാർ സോഷ്യൽ മീഡിയയിൽ വൈറൽ

ചൗ​ക്കി​ദാ​ർ പ്ര​യോ​ഗ​ത്തെ ക​ളി​യാ​ക്കി സെ​ന്‍റ​ർ ഫ്ര​ഷ് ച്യൂ​യിം​ഗ​ത്തി​ന്‍റെ പ​ര​സ്യം കു​ത്തി​പ്പൊ​ക്കി സോ​ഷ്യ​ൽ മീ​ഡി​യ. ബാ​ങ്ക് കൊ​ള്ള​യ​ടി​ക്കു​ന്ന ബാ​ങ്ക് കാ​വ​ൽ​ക്കാ​ര​നെ കൈ​യോ​ടെ പി​ടി​ക്കു​ന്ന​താ​ണ് സെ​ന്‍റർ ഫ്ര​ഷ് പ​ര​സ്യം.

കാ​വ​ൽ​ക്കാ​ര​ൻ ക​ള്ള​നാ​ണെ​ന്ന് മോ​ദി​ക്ക് മ​റു​പ​ടി ന​ൽ​കി​യ രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞി​രു​ന്നു. ഇ​തു​മാ​യി ചേ​ർ​ത്താ​ണ് പ​ഴ​യ പ​ര​സ്യം ആ​ളു​ക​ൾ കു​ത്തി​പ്പൊ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ട്വി​റ്റ​റി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ് മേം ​ഭീ ചൗ​ക്കി​ദാ​ർ ക്യാ​ന്പെ​യി​ൻ ആ​രം​ഭി​ച്ച​ത്.

റ​ഫാ​ൽ ക​രാ​റി​ലെ ക്ര​മ​ക്കേ​ടു​ക​ൾ മു​ൻ​നി​ര​ത്തി രാ​ഹു​ൽ ഗാ​ന്ധി പൊ​തു പ​രി​പാ​ടി​ക​ളി​ൽ രാ​ജ്യ​ത്തി​ന്‍റെ കാ​വ​ൽ​ക്കാ​ര​ൻ ക​ള്ള​നാ​ണെ​ന്ന് ആ​വ​ർ​ത്തി​ച്ച് ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​ന് ബ​ദ​ലാ​യി ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി ത​യാ​റാ​ക്കി​യ വീ​ഡി​യോ പു​റ​ത്തി​റ​ക്കി​യ​തി​നൊ​പ്പ​മാ​ണ് മേം ​ഭി ചൗ​ക്കിദാ​രെ​ന്ന ടാ​ഗ് ലൈ​ൻ മോ​ദി ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്.

ചൗ​ക്കി​ദാ​ർ എ​ന്ന് പേ​രി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ട്വി​റ്റ​ർ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്കൊ​പ്പം ചേ​രാ​ൻ കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ​യും ബി​ജെ​പി നേ​താ​ക്ക​ളു​ടെ​യും മ​ത്സ​ര​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്.

ഇ​ത് ഏ​റ്റെ​ടു​ത്ത ബി​ജെ​പി നേ​താ​ക്ക​ളും അ​ണി​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ലെ പേ​രി​ന് മു​ൻ​പ് ചൗ​ക്കി​ദാ​ർ എ​ന്ന് ചേ​ർ​ത്ത് തു​ട​ങ്ങി​. കാ​വ​ൽ​ക്കാ​ര​ൻ എ​ന്നാ​ണ് ചൗ​ക്കി​ദാ​ർ എ​ന്ന വാ​ക്കി​ന് അ​ർ​ഥം. രാ​ജ്യ​ത്തി​ന്‍റെ കാ​വ​ൽ​ക്കാ​ര​നാ​ണ് താ​ൻ എ​ന്ന് ന​രേ​ന്ദ്ര മോ​ദി പ്ര​സം​ഗി​ച്ച​പ്പോ​ൾ ’ചൗ​കി​ദാ​ർ ചോ​ർ ഹേ’ (​കാ​വ​ൽ​ക്കാ​ര​ൻ ക​ള്ള​നാ​ണ്) എ​ന്നാ​യി​രു​ന്നു രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​രി​ഹാ​സം.

Related posts