കിഴക്കമ്പലത്തെ സെന്റ് ജോസഫ്‌സ് ഹൈസ്കൂള്‍ കെട്ടിടം പൊളിച്ചുമാറ്റാന്‍ അനുമതിയായി

EKM-SCHOOLകിഴക്കമ്പലം: 1940ല്‍ നിര്‍മ്മിച്ച കിഴക്കമ്പലം സെന്റ് ജോസഫ്‌സ് ഹൈസ്കൂളിന്റെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയായി. പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിലേക്കു പ്രവര്‍ത്തനം ഈ അധ്യയനവര്‍ം മുതല്‍  മാറ്റിയിരുന്നു.  കഴിഞ്ഞ വര്‍ഷം ഹയര്‍ സെക്കന്‍ഡറി  വിഭാഗവും ആരംഭിച്ചതോടെ പഴകിയകെട്ടിടങ്ങളില്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്നതിനു തടസങ്ങളുണ്ടായിരുന്നു. ക്വട്ടേഷന്‍ സ്വീകരിച്ച് കെട്ടിടം പൊളിച്ചുമാറ്റാന്‍ ഉടനെ നടപടി സ്വീകരിക്കുമെന്ന് സ്കൂള്‍ മാനേജര്‍ ഫാ.അലക്‌സ് കേട്ടേഴത്ത് പറഞ്ഞു. പ്രദേശത്തെ ആയിരക്കണക്കിനാളുകളുടെ ജീവിത വിജയത്തിനു വെളിച്ചം നല്കിയ സ്കൂളിലെ ഓരോ ക്ലാസ് മുറികളും ഇവിടെ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് ഓര്‍മ്മയാകുയാണ്.

വിദ്യാഭ്യാസ സൗകര്യം  നന്നെ കുറവായിരുന്ന കിഴക്കമ്പലത്ത് സാധാരണക്കാര്‍ കിഴക്കമ്പലം, ഊരക്കാട്,കുമ്മനോട് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ സ്കൂളുകളിലായിരുന്നു വിദ്യാഭ്യാസം തേടിയിരുന്നത്. 10 കിലോമീറ്റര്‍ ചുറ്റളവിലെ ആദ്യ ഹൈസ്കൂളായിരുന്നു.1952 ലാണ് ആദ്യത്തെ എസ്എസ്എല്‍സി ബാച്ച് പുറത്തിറങ്ങുന്നത്.  5 മുതല്‍ 10 വരെ ക്ലാസുകളിലായി ആയിരത്തിമുന്നൂറോളം വിദ്യാര്‍ഥികള്‍ ഓരോ വര്‍ഷവും ഇവിടെ പഠിച്ചിരുന്നു. എം.സി. ജേക്കബ്, വി.കെ. മാത്യൂസ്. ജോര്‍ജ് ജേക്കബ്, സാബു.എം.ജേക്കബ്, പി.ആര്‍ ശ്രീജേഷ് എന്നീ പ്രമുഖര്‍ ഈ സ്കൂളില്‍ നിന്നും പഠിച്ചിറങ്ങിയവരാണ്.

Related posts