എല്‍ഡിഎഫ് വരും എല്ലാം ശരിയാകും! എല്‍ഡിഎഫ് വന്നാല്‍ ശരിയാക്കാന്‍ കേടായ ഫ്രിഡ്ജും എസിയും പുറത്തിട്ടിരിക്കുന്നു: സലീംകുമാര്‍

Salimതൃപ്രയാര്‍: എന്റെ അല്‍പക്കത്തെ കേടായ ഫ്രിഡ്ജും എസിയും പുറത്ത് കൊണ്ടിട്ടിരിക്കുകയാണെന്നും എല്‍ഡിഎഫ് വന്നാല്‍ ഇതെല്ലാം ശരിയാക്കുന്നതിനാണെന്നും സിനിമാനടന്‍ സലീംകുമാര്‍. കേടായ പഴയ സാധനങ്ങള്‍ എല്‍ഡിഎഫ് വന്നാല്‍ നന്നാക്കുമെന്ന് കരുതുന്നവര്‍ ഇപ്പോഴുമുണെ്ടന്നും സലീംകുമാറിന്റെ അടുത്ത കമന്റ്.

യുഡിഎഫ് നാട്ടിക നിയോജകമണ്ഡലം സ്ഥാനാര്‍ഥി കെ.വി. ദാസന്റെ വാഹന പ്രചാരണ തെരഞ്ഞെടുപ്പ് പര്യടനം തൃപ്രയാര്‍ പോളി ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ഡിഎഫ് വിരോധാഭാസം പറയുകയാണ്. ദീര്‍ഘകാലം ഭരണത്തിലിരുന്ന എല്‍ഡിഎഫിന് അന്ന് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ഇനി വന്നാല്‍ ശരിയാകുമെന്ന് പറയുന്നത് വിരോധാഭാസമല്ലാതെ മറ്റെന്താണ്-സലീംകുമാര്‍ ചോദിച്ചു.
സ്ഥാനാര്‍ഥി കെ.വി. ദാസന്‍, ടി.എന്‍. പ്രതാപന്‍ എംഎല്‍എ, എം.കെ. അബ്ദുള്‍ സലീം, ജോസ് വള്ളൂര്‍, ഹാറൂണ്‍ റഷീദ് എന്നിവര്‍ പ്രസംഗിച്ചു.

Related posts