നഗ്നചിത്രങ്ങൾ പകർത്തി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ച കേ​സ്: പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ കി​ട്ടാ​ൻ പോ​ലീ​സ് കോ​ട​തി​യിൽ; പ്രതിയുടെ  സുഹൃത്തുക്കളെയും ചോദ്യം ചെയ്യും

ക​ടു​ത്തു​രു​ത്തി: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ കി​ട്ടാ​ൻ പോ​ലീ​സ് ഇ​ന്ന് കോ​ട​തി​യെ സ​മീ​പി​ക്കും. സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​നി​ക​ളെ​യും യു​വ​തി​ക​ളെ​യും പ്ര​ണ​യി​ച്ച് വ​ല​യി​ലാ​ക്കി ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യാ​ണ് ഇ​യാ​ൾ പീ​ഡ​നം ന​ട​ത്തി​യി​രു​ന്ന​ത്.

പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ജി​ൻ​സു (24) വാ​ണ് ജു​ഡീ​ഷൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന​ത്. 14 നും 26​നും മ​ധ്യേ പ്രാ​യ​മു​ള്ള വി​ദ്യാ​ർ​ഥി​നി​ക​ളും യു​വ​തി​ക​ളു​മാ​ണ് ഇ​യാ​ളു​ടെ പീ​ഡ​ന​ത്തി​നി​ര​യാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

ഇ​തേ​സ​മ​യം പ്ര​തി​ക്ക് ക​ഞ്ചാ​വ് കേ​സു​ക​ളി​ലെ പ്ര​തി​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. പോ​ലീ​സ് പി​ടി​യി​ലാ​യ ക​ഞ്ചാ​വ് കേ​സു​ക​ളി​ൽ പ്ര​തി​ക​ളെ ജാ​മ്യ​ത്തി​ലി​റ​ക്കാ​ൻ പ​ല​പ്പോ​ഴും എ​ത്തി​യി​രു​ന്ന​ത് ജി​ൻ​സു​വാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​തോ​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി പെ​ണ്‍​കുട്ടി​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളെ​യും ചോ​ദ്യം ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പോ​ലീ​സ്. യു​വാ​വു​മാ​യി ബ​ന്ധ​മു​ള്ള മ​റ്റു​ള്ള​വ​രെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും ഇ​വ​ർ​ക്ക് പീ​ഡ​ന​കേ​സി​ൽ ബ​ന്ധ​മു​ണ്ടോ​യെ​ന്ന കാ​ര്യ​വും പോ​ലീ​സ്് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.​

Related posts