ബെര്‍ലിന്‍: വിവിധ സ്ഥാപനങ്ങള്‍ സൗജന്യമായി വൈഫൈ സൗകര്യം നല്‍കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കാന്‍ ജര്‍മന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലുള്ള നിയമങ്ങള്‍ പ്രകാരം, സൗജന്യ വൈഫൈ ഉപയോഗിച്ച് ആരെങ്കിലും കുറ്റകൃത്യങ്ങള്‍ ചെയ്താല്‍ അതിന്റെ ഉത്തരവാദിത്വം വൈഫൈ ഉടമയ്ക്കായിരിക്കും. ഇതു കാരണം പൊതു സ്ഥലങ്ങളിലും കഫേകളിലും മറ്റും വൈഫൈ സൗജന്യമായി നല്‍കുന്നതിനു കര്‍ക്കശ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ പുതിയ നിയമമനുസരിച്ച് ഉടമകളെ ഇത്തരം കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിവാക്കാനാണ് ഇപ്പോഴത്തെ തീരുമാനം.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍