വിവാഹപ്പന്തലില്‍ പബ്ജി കളിച്ച്, സമ്മാനപ്പൊതി തട്ടിത്തെറിപ്പിച്ച് വരന്‍! നിസ്സഹായ നോട്ടവുമായി വധു; പബ്ജി കളിയുടെ മറ്റൊരു ഭയാനക പതിപ്പ്; വീഡിയോ വൈറല്‍

അടുത്ത കാലത്തായി യുവാക്കളുടെയിടയില്‍ തരംഗമായിരിക്കുന്ന, പലരെയും അടിമപ്പെടുത്തിയിരിക്കുന്ന കളിയാണ് പബ്ജി. പബ്ജിയുടെ പേരില്‍ നിരവധി യുവതീയുവാക്കള്‍ ആത്മഹത്യയിലേക്കും മരണത്തിലേക്കും വരെ എത്തിയിട്ടുണ്ട്.

ഈ കളിയുടെ അപകടം എത്രത്തോളം ഭീകരമാണെന്ന് തെളിയിക്കുന്ന മറ്റൊരു സംഭവമാണിപ്പോള്‍ വീഡിയോ അടക്കം പുറത്ത് വന്നിരിക്കുന്നത്. വിവാഹപ്പന്തലില്‍ ഇരുന്ന് പബ്ജി കളിക്കുന്ന വരന്റെ വീഡിയോയാണിത്.

സ്വന്തം വിവാഹമാണെന്ന് പോലും മറന്ന് ആസ്വദിച്ച് പബ്ജി കളിച്ച് വരന്റെയും നിസഹായയായി സമീപത്തിരിക്കുന്ന വധുവിന്റെയും വീഡിയോയാണ് ചര്‍ച്ചയായിരിക്കുന്നത്. ക്യാമറാഫ്‌ലാഷുകള്‍ മിന്നുന്നുണ്ടെങ്കിലും തലകുനിച്ച് കളിയില്‍ തന്നെ മുഴുകിയിരിക്കുകയാണ് വരന്‍.

ആരോ സമ്മാനപ്പൊതി നല്‍കിയപ്പോള്‍ അത് നിഷ്‌കരുണം തട്ടിത്തെറിപ്പുക്കുന്നുമുണ്ട്. അത്രമാത്രം ഈ ഗെയിമിന് ഇയാള്‍ അടിമയായെന്ന് വ്യക്തം. വരന്റെ പബ്ജി കളി കണ്ട് ഒന്നു മിണ്ടാതെ ഈര്‍ഷയോടെ നോക്കുന്ന വധുവിനെയും വിഡിയോയില്‍ കാണാം. ഇങ്ങനെയാണ് പോക്കെങ്കില്‍ നിരോധിക്കപ്പെട്ട ഓണ്‍ലൈന്‍ സംരഭങ്ങളുടെ പുറകേ പബ്ജിയും നിരോധിക്കേണ്ടത് അത്യാവശ്യമാണെന്നാണ് ആളുകള്‍ പറയുന്നത്.

Related posts