ഫെബ്രുവരി പതിനാലാം തിയതി രാജ്യം മുഴുവന്‍ പ്രണയ ദിനം ആഘോഷിച്ചപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കും കിട്ടി പ്രണയ ദിനത്തിന്റെ സമ്മാനമായുള്ള ഒരു സ്നേഹ ചുംബനം. പ്രണയ ദിനത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗുജറാത്ത് വല്‍സാഡില്‍ എത്തിയപ്പോഴാണ് വേദിയില്‍ വച്ച് ഒരു പ്രവര്‍ത്തക രാഹുല്‍ ഗാന്ധിയെ ചുംബിച്ചത്.
രാഹുല്‍ വേദിയില്‍ ഇരുന്നതും ഒരു കൂട്ടം വനിതാ പ്രവര്‍ത്തകര്‍ സ്റ്റേജിലേയ്ക്ക് കയറി വന്നു. രാഹുലിന്റെ അടുത്തെത്തിയ ഒരു പ്രവര്‍ത്തക അദ്ദേഹത്തിന്റെ കവിളില്‍ സ്നേഹത്തോടെ ചുംബിക്കുകയും ചെയ്തു. പിന്നീട് പ്രവര്‍ത്തകരെല്ലാം ചേര്‍ന്ന് അദ്ദേഹത്തെ പുഷ്പഹാരം അണിയിക്കുകയും ചെയ്തു.
രാഹുല്‍ ഗാന്ധിയ്ക്ക് കൊടുത്ത ഉമ്മയ്്ക്ക് പ്രണയ ദിനവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പ്രവര്‍ത്തക പറഞ്ഞത്. അദ്ദേഹം തനിക്ക് സഹോദരനെപ്പോലെയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പാര്‍സി വിഭാഗത്തില്‍ പെട്ട തനിക്ക് അറുപത് വയസുണ്ടെന്നും 48 വര്‍ഷമായി താന്‍ പാര്‍ട്ടി പ്രവര്‍ത്തകയാണെന്നും അവര്‍ പറഞ്ഞു. ഏതായാലും പ്രണയ ദിനത്തില്‍ രാഹുല്‍ ഗാന്ധിയ്ക്ക് ലഭിച്ച ചുംബനം എന്ന പേരില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.