വിഴിഞ്ഞത്തുകാര്‍ ചോദിക്കുന്നു ഈ കെട്ടിടം പാതിപൊളിച്ചിട്ടതെന്തിന്

tvm-kayttidamവിഴിഞ്ഞം: കേരളത്തിലെ ആദ്യകാല സര്‍ക്കാര്‍വക ഐസ് ഫാക്ടറി കെട്ടിടവും ഇനി ഓര്‍മ്മയിലേക്ക്. പൊളിച്ചടുക്കി പുതിയൊരെണ്ണം നിര്‍മ്മിക്കാനുള്ള ശ്രമം അധികൃതര്‍ ആരംഭിച്ചു. പക്ഷേ അന്‍പത്തില്‍ പ്പരം വര്‍ഷം പഴക്കമുള്ള കെട്ടിടം ബലത്തിന്റെ കാര്യത്തില്‍ ആരുടെ മുന്നിലും തലകുനിക്കില്ലെന്ന് ബന്ധ പ്പെട്ടവര്‍ക്ക് മനസിലായി.വിഴിഞ്ഞം തുറമുഖ ഫലക സ്തൂപത്തിന് മുന്നില്‍ തീരത്തോട് ചേര്‍ന്ന ഒറ്റനില കെട്ടിടം പൊളിക്ക നെത്തിയവര്‍ പരാജയപ്പെട്ടപ്പോള്‍ ജെസിബിയും മറ്റ് ആധുനിക യന്ത്രങ്ങളും വരുത്തി.കടുമ്പിടു ത്തത്തില്‍ ജെസിബി യുടെ പല്ലു പോയതല്ലാതെ രണ്ടുമാസത്തി ലധികമായ പൊളിക്കലില്‍ പകുതി മാത്രമെ നിലംപൊത്തിയുള്ളൂ.

പൊളിക്കല്‍ കഴിഞ്ഞാല്‍ ഒരുകോടിയോളം മുടക്കിയുള്ള ഇരുനില കെട്ടിടവും വാച്ച് ടവറും ഇവിടെ ഉയരും.മറൈന്‍ എന്‍ ഫോഴ്‌സ്‌മെന്റിന്റെയും ഫിഷറീസ് വകുപ്പിന്‍റെയും ഓഫിസു കള്‍ക്കായി ഓരോ നില വീതിച്ച് നല്‍കും.ഐസ് നിര്‍മാണ വും നിലച്ച് തുരുമ്പെടുത്ത യന്ത്ര സാമഗ്രികള്‍ ലേലം ചെയ്ത് കൊണ്ടുപോയെങ്കിലും അനാഥമായ കെട്ടിടത്തില്‍ താവളമുറപ്പിച്ചിരുന്ന അനേകം ജീവികളു ണ്ടായിരുന്നു. കീരി,പാമ്പ്, നായ്ക്കള്‍, പൂച്ചകള്‍,വെള്ളി മൂങ്ങകള്‍,കടവാ വലുകള്‍,നരിച്ചീറുകള്‍,എല്ലാംരണ്ട് മാസമായി ഗതികിട്ടാതെ അലയുകായാണെന്ന് ഫിഷറീസ് വകുപ്പിലെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിലെയും ഉദ്യോഗസ്ഥര്‍ പറയുന്നു. വെള്ളി മൂങ്ങകള്‍ തൊട്ടടുത്ത ഉപയോഗ ശൂന്യമായ വാട്ടര്‍ ടാങ്കില്‍ അഭയംതേടി.

ബലപ്പെടുത്തിയ ചുമരിനോട് ചേര്‍ന്ന് ഐസിനെ സംരക്ഷിക്കാന്‍ തെര്‍മോ കോളുകള്‍ പൊതിഞ്ഞിരുന്നു ഇവിടങ്ങളില്‍ മൂര്‍ഖന്‍ ഉള്‍പ്പെടെയുള്ള പാമ്പുകള്‍ സുഖവാസ മൊരുക്കിയിരുന്നു.ജെസിബി യുടെ പൊളിക്കല്‍ ശബ്ദത്തില്‍ പുറത്തിറങ്ങിയിരുന്ന  പാമ്പുകളില്‍ ചിലതിനെ നാട്ടുകാര്‍ തല്ലികൊന്നു. താവളം നഷ്ടപ്പെട്ട ഒരു മൂര്‍ഖന്‍ മറൈന്‍ എന്‍ഫോഴ്‌സ് മെന്‍റ് എസ്.ഐ യുടെ മുറിയിലേക്ക് വിരുന്നുകാരനായി എത്തി.ചെറുതും വലുതുമായ പൂച്ചകളും അത്ര തന്നെ നായകളും കീരികളും അറുപത്തിയഞ്ചു സെന്റോളം വരുന്ന മതില്‍കെട്ടിയ ഭൂമിയിലും കെട്ടിടങ്ങളിലുമായി വിഹരിക്കുകയാണ്.

Related posts