പ്ര​സാ​ദി​ന്‍റെ സത്യസന്ധതയ്ക്ക് സാ​ബുവിന് ആശ്വാസം; റോഡിൽ കിടന്ന് കിട്ടിയ രണ്ട് ലക്ഷം രൂപ പോലീസ് സാനിധ്യത്തിൽ തിരിച്ചേൽപ്പിച്ചു മാതൃകയായി

ആ​ലു​വ: ന​ഷ്ട​പ്പെ​ട്ട ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യും ചെ​ക്കു​ലീ​ഫു​ക​ളും യു​വാ​വി​ന്‍റെ സ​ത്യ​സ​ന്ധ​ത മൂ​ലം ഉ​ട​മ​സ്ഥ​ന് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ തി​രി​കെ ല​ഭി​ച്ചു. കു​ന്ന​ത്തേ​രി ചേ​ല​ക്കാ​ട്ട് വീ​ട്ടി​ൽ സി.​എ​സ്. പ്ര​സാ​ദി​നാ​ണ് 2,13,460 രൂ​പ​യും ചെ​ക്ക് ലീ​ഫു​ക​ളു​മ​ട​ങ്ങി​യ പൊ​തി റോ​ഡി​ൽ കി​ട​ന്ന് ല​ഭി​ച്ച​ത്.

ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സാ​ബു​വാ​ണ് ഉ​ട​മ​യെ ക​ണ്ടെ​ത്തി​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ കു​ന്ന​ത്തേ​രി പ​ന​യ​പ്പി​ള്ളി പി.​എം. അ​ബൂ​ബ​ക്ക​ർ ഹാ​ജി​യു​ടെ വാ​ഹ​ന​ത്തി​ൽ​നി​ന്നാ​ണ് ന​ഷ്ട​മാ​യ​തെ​ന്നു തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു.

ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ ഉ​ട​മ​യ്ക്ക് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​രു​ണി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ പ്ര​സാ​ദ് പ​ണ​വും ചെ​ക്ക് ലീ​ഫു​ക​ളും തി​രി​കെ ന​ൽ​കി.

Related posts