സ​ർ​ക്കാ​രി​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ; ഇത്രയും ദുരന്തങ്ങൾ ഉണ്ടായിട്ടും ഒന്നും പഠിക്കാതെ സർക്കാർ;  ദുരന്താനുഭവങ്ങൾ എണ്ണിപ്പറഞ്ഞ് മത്‌സ്യതൊഴിലാളികൾ

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്തു നി​ന്ന് കാ​ണാ​താ​യ നാ​ല് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി ക​ര​യി​ലെ​ത്തി​ച്ച​തി​നു പി​ന്നാ​ലെ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മ​റ്റ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ രം​ഗ​ത്ത്. ഇ​ത്ത​രം ഘ​ട്ട​ങ്ങ​ളി​ൽ തെ​ര​ച്ചി​ലി​ന് പോ​കു​ന്ന സ​മ​യ​ത്ത് ക​ട​ലി​ൽ പോ​യി അ​നു​ഭ​വ സ​മ്പ​ത്തു​ള്ള തൊ​ഴി​ലാ​ളി​ക​ളെ കൂ​ടെ​ക്കൂ​ട്ട​ണ​മെ​ന്ന് പ​റ​യു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ഇ​നി​യെ​ങ്കി​ലും അ​ധി​കാ​ര​ക​ൾ മ​ന​സി​ലാ​ക്ക​ണ​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

കോ​സ്റ്റ്ഡ്ഗാ​ർ​ഡ് 12 നോ​ട്ടി​ക്ക​ൽ മൈ​ൽ ദൂ​ര​ത്ത് മാ​ത്ര​മാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ക​ട്ടെ 28 നോ​ട്ടി​ക്ക​ൽ മൈ​ൽ ദൂ​ര​ത്തു നി​ന്നാ​ണ് കാ​ണാ​താ​യ​വ​രെ ക​ണ്ടെ​ത്തി​യ​തെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. ഓ​ഖി​യി​ൽ നി​ന്നും മ​റ്റ് ദു​ര​ന്ത​ങ്ങ​ളി​ൽ നി​ന്നു​മൊ​ന്നും സ​ർ‌​ക്കാ​രു​ക​ൾ ഇ​നി​യും പാ​ഠം പ​ഠി​ച്ചി​ട്ടി​ല്ലെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി.‌‌‌

ഇ​നി​യെ​ങ്കി​ലും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ദു​രി​ത​വും സു​ര​ക്ഷ​യു​മെ​ല്ലാം സം​ബ​ന്ധി​ച്ച് നി​യ​മ​സ​ഭ​യി​ൽ പ്ര​ത്യേ​കം ച​ർ​ച്ച ന​ട​ത്തി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts