കോഴിക്കോട്: പരിസ്ഥിതി ദിനത്തിന് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നതോടൊപ്പം അവ പരിപാലിക്കുകയും ചെയ്താലേ മരങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുകയുള്ളുവെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്. വനം വന്യജീവി വകുപ്പിന്റെ പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സ്കൂള്‍ മുറ്റത്ത് വൃക്ഷത്തെ നട്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. വനമിത്രാ പുരസ്കാരവിതരണവും മന്ത്രി നിര്‍വഹിച്ചു. മീഞ്ചന്ത രാമകൃഷ്ണമിഷന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ എം.കെ. മുനീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള തൈ വിതരണ ഉദ്ഘാടനവും പ്രകൃതി മിത്രാ അവാര്‍ഡ് വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി നിര്‍വഹിച്ചു. സിറ്റിസണ്‍ കണ്‍സര്‍വേറ്റര്‍ പ്രഖ്യാപനവും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും വനംവകുപ്പ് കോഴിക്കോട് വടക്കന്‍മേഖലാ അഡീഷണല്‍ പ്രിന്‍സിപ്പാള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഇ. പ്രദീപ്കുമാര്‍ നിര്‍വഹിച്ചു.
കോര്പറേഷന് കൗണ്‍സിലര്‍ നമ്പിടി നാരായണന്, അസി. പൊലീസ് കമ്മീഷണര്‍ സുബൈര്‍, പ്രഫ. ടി. ശോഭീന്ദ്രന്, എന്‍.ടി. സാജന്, വി. സന്തോഷ്കുമാര്‍, രാമകൃഷ്ണമിഷന്‍ സ്കൂള്‍ ഹെഡ്മാസ്റ്റര് ശശിധരന് എന്നിവര്‍ പ്രസംഗിച്ചു.