കു​രി​ശി​നെ അ​വ​ഹേ​ളി​ക്കു​ന്ന​തി​നെ​തി​രേ പോ​രാ​ട്ടം തു​ട​രും: മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ; ല​ളി​ത​ക​ലാ അ​ക്കാ​ദ​മി മ​ന്ദി​ര​ത്തി​ലേ​ക്ക് വി​ശ്വാ​സി​ക​ളു​ടെ മാ​ർ​ച്ച്

തൃ​ശൂ​ർ: അ​ക​ത്തി​ടു​ന്ന വ​സ്ത്ര​ങ്ങ​ൾ പു​റ​ത്തു​കാ​ണി​ക്കു​ന്ന​തി​ൽ അ​ഭി​​മാ​നി​ക്കു​ന്ന​വ​രാ​ണ് കു​രി​ശി​ൽ അ​ടി​വ​സ്ത്ര​മി​ട്ടു​ള്ള കാ​ർ​ട്ടൂ​ണി​ന്‍റെ ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​ത്തെ​ക്കു​റി​ച്ചു മു​റ​വി​ളി കൂ​ട്ടു​ന്ന​തെ​ന്ന് അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ.

കേ​ര​ള ല​ളി​ത ക​ലാ അ​ക്കാ​ദ​മി​ക്കു മു​ന്നി​ൽ തൃ​ശൂ​ർ അ​തി​രൂ​പ​താ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ശ്വാ​സി​ക​ൾ ന​ട​ത്തി​യ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ത​ചി​ഹ്ന​ങ്ങ​ളേ​യും വി​ശ്വാ​സ പ്ര​തീ​ക​ങ്ങ​ളേ​യും അ​വ​ഹേ​ളി​ച്ച കാ​ർ​ട്ടൂ​ണി​ന് ല​ളി​ത​ക​ലാ അ​ക്കാ​ദ​മി പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്. മാ​ർ​ച്ച് ന​ട​ക്കു​ന്പോ​ൾ അ​ക്കാ​ദ​മി മ​ന്ദി​ര​ത്തി​ൽ ഭ​ര​ണ​സ​മി​തി​യോ​ഗം ആ​രം​ഭി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു.

കു​രി​ശി​നെ അ​വ​ഹേ​ളി​ക്കു​ന്ന​തും അ​തി​നെ​തി​രാ​യി പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തു​ന്ന​തും പു​തി​യ സം​ഭ​വ​മ​ല്ല. ര​ണ്ടാ​യി​രം വ​ർ​ഷ​മാ​യി കു​രി​ശി​നെ​തി​രാ​യ അ​വ​ഹേ​ള​നം തു​ട​രു​ന്നു. കു​രി​ശി​ന്‍റെ ശ​ത്രു​ക്ക​ൾ അ​നേ​ക​രു​ണ്ട്. ഉ​ദ​ര​മാ​ണ് അ​വ​രു​ടെ ദൈ​വം.

വ​യ​റ്റി​പ്പി​ഴ​പ്പി​നാ​യാ​ണ് അ​വ​ർ കു​രി​ശി​നെ അ​വ​ഹേ​ളി​ക്കു​ന്ന​ത്. എ​ന്നാ​ൽ കു​രി​ശി​നെ അ​വ​ഹേ​ളി​ക്കു​ന്ന​തി​നെ സ​ർ​ക്കാ​രും ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യും പു​ര​സ്കാ​രം ന​ൽ​കി പ്രോ​ൽ​സാ​ഹി​പ്പി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ന​മ്മു​ടെ വി​ശ്വാ​സ​ത്തി​ന്‍റെ നെ​ഞ്ച​ത്തു​ക​യ​റി നി​ന്ന് അ​വ​ഹേ​ള​ന നൃ​ത്ത​മാ​ടു​ന്ന​തി​നെ എ​ല്ലാ മ​ത​വി​ശ്വാ​സി​ക​ളും എ​തി​ർ​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പു ന​ൽ​കി.

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​ജു പ​റ​യ​നി​ലം, അ​തി​രൂ​പ​താ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​ജു കു​ണ്ടു​ക​ളം, പാ​ല​ക്കാ​ട് രൂ​പ​താ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ആ​ന്‍റ​ണി, തൃ​ശൂ​ർ അ​തി​രൂ​പ​താ ഭ​ക്ത​സം​ഘ​ട​നാ ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് എ.​എ. ആ​ന്‍റ​ണി, രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് കൂ​ത്തൂ​ർ, എ​ൻ.​പി. ജാ​ക​സ​ൻ, ജോ​ഷി വ​ട​ക്ക​ൻ, സി.​വി. കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ​നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച് വി​കാ​രി ജ​ന​റ​ൽ ഫാ. ​ജോ​സ് വ​ല്ലൂ​രാ​ൻ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. വി​കാ​രി ജ​ന​റ​ൽ മോ​ണ്‍ തോ​മ​സ് കാ​ക്ക​ശേ​രി, ഫാ. ​ജി​യോ ക​ട​വി, സി.​എ​ൽ. ഇ​ഗ്നേ​ഷ്യ​സ്, ജോ​ണ്‍​സ​ണ്‍ ജോ​ർ​ജ്, സി.​ജെ. ജ​യിം​സ്, കെ.​സി. ഡേ​വി​സ്, ജോ​ജു മ​ഞ്ഞി​ല, വി​നേ​ഷ് കൊ​ള​ങ്ങാ​ട​ൻ, ബൈ​ജു ജോ​സ​ഫ്, സി​എ​ൽ​സി രൂ​പ​താ പ്ര​സി​ഡ​ന്‍റ് ജോ​മി ജോ​ണ്‍​സ​ണ്‍, ടി​ൽ​ജോ ത​ര​ക​ൻ, ജോ​ർ​ജ് ചി​റ​മ്മ​ൽ, ജെ​സി ആ​ന്‍റ​ണി, റീ​ത്ത ഡേ​വി​സ്, ജ​യിം​സ് ആ​ഴ്ച​ങ്ങാ​ട​ൻ, മേ​രി വി​ൻ​സെ​ന്‍റ്, ക​രോ​ളി ജോ​ഷ്വ, ദേ​വ​സി ചെ​മ്മ​ണൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts