വിദ്യാബാലനും നസ്‌റുദീന്‍ ഷായും വീണ്ടും ഒന്നിക്കുന്നു

vidya130616ഡേര്‍ട്ടി പിക്‌ച്ചേഴ്‌സിന് ശേഷം വിദ്യാബാലനും നസ്‌റുദീന്‍ ഷായും വീണ്ടും ഒന്നിക്കുന്നു. ശ്രീജിത്ത് മുഖര്‍ജിയുടെ ബംഗാളി ക്ലാസിക്കിന്റെ ഹിന്ദി പതിപ്പായ ബീഗം ജാനിലൂടെയാണ് ഇവര്‍ വീണ്ടും ഒന്നിക്കുന്നത്. നസ്‌റുദീന്‍ ഷായോടൊപ്പം അഭിനയിക്കുന്നത് ആവേശകരമായ കാര്യമാണ്. പക്ഷേ ഒന്നിച്ച് അഭിനയിക്കേണ്ടി വരുമ്പോള്‍ ടെന്‍ഷന്‍ വരാറുണ്ടെന്നും വിദ്യ പറയുന്നു.

ഇപ്പോള്‍ എന്തായാലും ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് താന്‍ എന്നും വിദ്യ പറഞ്ഞു.
ശ്രീജിത്ത് മുഖര്‍ജി തന്നെയാണ് ബംഗാള്‍ വിഭജനത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പും സംവിധാനം ചെയ്യുന്നത്.

Related posts