തിരുവനന്തപുരം: വെള്ളായണി കാര്‍ഷിക കോളജില്‍ പെണ്‍കുട്ടിയെ ക്രൂരമായി പൊള്ളലേല്‍പ്പിച്ച സംഭവത്തിൽ സഹപാഠി പോലീസ് കസ്റ്റഡിയില്‍. ആന്ധ്രാ സ്വദേശിനി ലോഹിതയാണ് പിടിയിലായത്.
ഈ മാസം 18 നായിരുന്നു സംഭവം. ആന്ധ്രാ സ്വദേശിനിയായ ദീപികയ്ക്കാണ് പൊള്ളലേറ്റത്. വെള്ളായണി കാര്‍ഷിക കോളജ് നാലാം വർഷ അഗ്രികൾച്ചർ വിദ്യാര്‍ഥികളാണ് ഇരുവരും. ഹോസ്റ്റലില്‍ ഒരു മുറിയിലായിരുന്നു താമസം. വഴക്കിനെ തുടർന്ന് ലോഹിത പൊള്ളലേൽപ്പിക്കുകയായിരുന്നു.
ഇന്‍ഡക്ഷന്‍ കുക്കറില്‍ ഉപയോഗക്കുന്ന സ്റ്റീല്‍ പാത്രമുപയോഗിച്ചാണ് പൊള്ളലേൽപ്പിച്ചത്. മൊബൈ ല്‍ ചര്‍ജര്‍ കൊണ്ട് തലയിലടിച്ച് പരിക്കേല്‍പ്പിക്കുകയുമുണ്ടായി. മാതാപിതാക്കള്‍ക്കൊപ്പം വിളിച്ചു വരുത്തിയ ലോഹിതയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
വിഷയവുമായി ബന്ധപ്പെട്ട് ഒരു ആണ്‍കുട്ടിയും മലയാളി വിദ്യാര്‍ഥിനിയുമടക്കം മൂന്നു വിദ്യാര്‍ഥികളെ കോളജ് സസ്‌പെന്‍ഡ് ചെയ്തു. പൊള്ളലേല്‍പ്പിച്ച വിവരം മറച്ചുവച്ചതിനാണ് സസ്‌പെന്‍ഷന്‍.