കല്‍പ്പറ്റ: വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവിനെ കല്‍പ്പറ്റ എക്സൈസ് അറസ്റ്റ് ചെയ്തു. മുട്ടില്‍ സൗത്ത് അമ്പുകുത്തി ചക്കാരക്കല്‍ വീട്ടില്‍ നിധിനാണ്(22) പിടിയിലായത്. എട്ട് സെന്റീമീറ്റര്‍ നീളമുള്ള പത്ത് ചെടിയും 33 സെന്റിമീറ്റര്‍ നീളമുള്ള ഒരു ചെടിയും നിധിന്റെ വീട്ടില്‍നിന്നും കണ്ടെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ പിടിച്ചത്. ഇന്നലെ വൈകീട്ടു തന്നെ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വടകര എന്‍ഡിപിഎസ് കോടതിയില്‍ ഇന്ന് തോണ്ടിമുതല്‍ കൈമാറും. കല്‍പ്പറ്റ എക്സൈസ് ഇന്‍സ്പെക്ടര്‍ രാധാകൃഷ്ണന്, പ്രിവന്റീവ് ഓഫീസര്‍ കെ. മനോഹരന്, സിവില്‍ ഓഫീസര്‍മാരായ ടി.വി. അജീഷ്, ആര്. രാജേഷ്, സി.ഡി. സാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
കഞ്ചാവ് ചെടി വളര്‍ത്തിയ കേസില്‍ യുവാവ് റിമാന്‍ഡില്‍
