ചില “ഡാറ്റാ’ വിശേഷങ്ങള്‍

Slide2അരിയുടെ വില കൂടുന്നുണേ്ടാ, പഞ്ചസാരയ്ക്ക് മധുരം കുറവാണോ തുടങ്ങിയ കാര്യങ്ങളൊന്നും അറിയാന്‍ ന്യൂജന്‍ പിള്ളേര്‍ക്ക് തീരെ താത്പര്യമില്ല. എന്നാല്‍ ഓള്‍ഡ് ജനറേഷന് താത്പര്യമില്ലാത്ത ചില കാര്യങ്ങളില്‍ ഈ ന്യൂജന് താത്പര്യമുണ്ട്. പ്രത്യേകിച്ചും പെട്രോള്‍ വില, മൊബൈല്‍ ഇന്‍ര്‍നെറ്റ് പാക്കേജ് വില തുടങ്ങിയ കാര്യത്തില്‍. ബൈക്കും സ്മാര്‍ട്ട്‌ഫോണുമില്ലാതെ എന്ത് ന്യൂജനറേഷന്‍? പെട്രോള്‍ വിലയേക്കാള്‍ പുതിയ തലമുറ ആകാംക്ഷയോടെ നോക്കുന്നത് ഡാറ്റാ പാക്കേജിന്റെ ദിവസ-ജിബി കണക്കുകളാണ്. ഫേസ്ബുക്കും വാട്‌സ്ആപ്പും തുടങ്ങി എല്ലാ ആപ്ലിക്കേഷനുകളും കൂടി ഓടണമെങ്കില്‍ ഏറ്റവും കുറഞ്ഞത് ഒന്ന്, ഒന്നര ജിബിയെങ്കിലും വേണം ഇവര്‍ക്ക്. ഡാറ്റാ ചാര്‍ജ് വര്‍ധിപ്പിക്കുന്നത് പ്രധാനമായും ബാധിക്കുന്നത് ഈ ന്യൂജനറേഷനെയാണ്.

എന്നാല്‍ 2021 ഓടെ ഈ ഡാറ്റകൊണ്ട് കാര്യങ്ങള്‍ ഓടില്ലെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട് പറയുന്നത്. ഏറ്റവും കുറഞ്ഞത് മാസത്തില്‍ ഏഴു ജിബി ഡാറ്റയെങ്കിലും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് വേണ്ടിവരുമത്രേ! ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 1.37 ബില്യണ്‍ ആകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

3ജി, 4ജി നെറ്റ്‌വര്‍ക്കുകളിലൂടെ ലഭിക്കുന്ന അതിവേഗ ഇന്റര്‍നെറ്റ് സംവിധാനമാണ് ഡാറ്റ ഇത്രയും അധികം വേണ്ടിവരാന്‍ കാരണം. ഇന്ത്യയിലെ 50ശതമാനം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളും ഓണ്‍ലൈനിലൂടെ പാട്ടും വീഡിയോയും ആസ്വദിക്കുന്നവരാണ്. ഇതും ഡാറ്റാ ഉപയോഗം വര്‍ധിപ്പിക്കാന്‍ കാരണമാണ്. ഇനി മൊബൈല്‍ കമ്പനികള്‍ തമ്മിലുള്ള മത്സരത്തിന്റെ ഭാഗമായി ചാര്‍ജ് കുറയ്ക്കും എന്ന പ്രതീക്ഷമാത്രമാണ് ന്യൂജനറേഷന് ആശ്വാസമായിട്ടുള്ളത്.

-സോനു തോമസ്

Related posts