ടി-20 പരമ്പര നേടാന്‍ ഇന്ത്യ

sp-indiaഹരാരെ : ഇന്ത്യ- സിംബാബ് ടി-20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. ഈ മത്സരം വിജയിച്ച് പരമ്പര സ്വന്തമാക്കാനൊരുങ്ങുകയാണ് ഇന്ത്യ. ഏകദിന പരമ്പര തൂത്തുവാരിയ ഇന്ത്യയെ ഞെട്ടിച്ചു കൊണ്ട് ആദ്യ ട്വന്റി-20യില്‍ സിബാബ് വേ ജയിച്ചിരുന്നു. എന്നാല്‍ രണ്ടാം മത്സരം ജയിച്ച് ഇന്ത്യ പകരം വീട്ടുകയും ചെയ്തു. അരങ്ങേറ്റ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ബരീന്ദര്‍ സ്രാന്‍ ആണ് കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക സ്ഥാനം വഹിച്ചത്. ഈ മത്സരത്തിലും സ്രാനും കൂട്ടരും അതേ പ്രകടനം ആവര്‍ത്തിച്ചാല്‍ ട്വന്റി-20 പരമ്പരയും ഇന്ത്യക്ക് സ്വന്തമാകും. മുന്‍നിര താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച ടൂര്‍ണമെന്റില്‍ മികച്ച പ്രകടനത്തോടെ ദേശീയ ടീമില്‍ ഇടം നേടാന്‍ കാത്തിരിക്കുന്ന നിരവധി താരങ്ങളുണ്ട്. അവരില്‍ നിന്നു മികച്ച പ്രകടനം ക്യാപ്റ്റന്‍ ധോണി പ്രതീക്ഷിക്കുന്നുണ്ട്.

നിലവില്‍ ധോണി മാത്രമാണ് പരിചയ സമ്പന്നനായ താരം. ധവാല്‍ കുല്‍ക്കര്‍ണിയും ജസ്പ്രീത് ബുംറയും ഫോമിലെത്തിയാല്‍ മത്സരവും പരമ്പരയും ഇന്ത്യ സ്വന്തമാക്കും.സിംബാബ്‌വേയുടെ മുന്‍നിര മികച്ച പ്രകടനം നടത്തിയാല്‍ രണ്ടു പരമ്പരകളും ജയിച്ച് നാട്ടിലേക്കു വണ്ടികയറാമെന്ന ഇന്ത്യയുടെ ആഗ്രഹം നടക്കില്ല. മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ ഫോമില്ലായ്മയാണ് സിംബാബ്‌വെയുടെ പ്രതിസന്ധി.

Related posts