ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ ഒന്പത് പാ​ക് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു

ലാ​ഹോ​ർ: പാ​ക്കി​സ്ഥാ​നി​ൽ സൈ​നി​ക വാ​ഹ​ന​വ്യൂ​ഹ​ത്തി​നു​നേ​രെ​യു​ണ്ടാ​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ ഒ​ൻ​പ​തു സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. അ​ഞ്ചു പേ​ർ​ക്കു പ​രി​ക്കേ​റ്റു.

ഖൈ​ബ​ർ പ​ഖ്തൂ​ൺ​ഖ്വ​യി​ലെ ബ​ന്നു ജി​ല്ല​യി​ലെ ജാ​നി ഖേ​ൽ ജ​ന​റ​ൽ മേ​ഖ​ല​യി​ലാ​ണു സം​ഭ​വം. മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ എ​ത്തി​യ ചാ​വേ​ർ സൈ​നി​ക വാ​ഹ​ന​വ്യൂ​ഹ​ത്തി​നു സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ സ്വ​യം പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​ദേ​ശം സു​ര​ക്ഷാ​സേ​ന വ​ള​ഞ്ഞി​രി​ക്കു​ക​യാ​ണ്. ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച പാ​ക് പ്ര​ധാ​ന​മ​ന്ത്രി അ​ൻ​വാ​റു​ൽ ഹ​ഖ് കാ​ക്ക​ർ സൈ​നി​ക​രു​ടെ മ​ര​ണ​ത്തി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.

Related posts

Leave a Comment