കൊറോണ മരണം 10000 കടന്നു ! ചൈനയെ മറികടന്ന് ഇറ്റലിയിലെ മരണസംഖ്യ; സ്‌പെയിനില്‍ മരണം ആയിരത്തിലേക്ക് അടുക്കുന്നു; ആരും പുറത്തിറങ്ങരുതെന്ന് കലിഫോര്‍ണിയയില്‍ മുന്നറിയിപ്പ്

ലോകത്ത് കൊറോണ മരണം 10000 കടന്നു. ഇതുവരെ 10047 പേരാണ് മരിച്ചത്. 2,45,000 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. മരണനിരക്കില്‍ ഇറ്റലി ചൈനയെ മറികടന്നു. ഇതുവരെ 3,405 പേരാണ് ഇറ്റലിയില്‍ മരിച്ചത്.

24 മണിക്കൂറിനിടെ മാത്രം മരിച്ചത് 427 പേര്‍. ചൈനയില്‍ മരണം 3,245 ആയി. ഇറാനില്‍ 1,284ഉം സ്‌പെയിനില്‍ 831ഉം ആണ് മരണസംഖ്യ. അമേരിക്കയില്‍ കോവിഡ് മരണം 217 ആയി. ആരും വീടിനു പുറത്തിറങ്ങരുതെന്ന് കലിഫോര്‍ണിയയില്‍ മുന്നറിയിപ്പ് നല്‍കി.

ബ്രിട്ടനില്‍ മലയാളി നഴ്‌സിനും കോവിഡ് സ്ഥിരീകരിച്ചു. ന്യൂകാസിലിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സിനാണ് രോഗം.

രാജ്യത്ത് ഇതുവരെ 144 പേരാണ് കോവിഡ് ബാധയെത്തുടര്‍ന്ന് മരിച്ചത്. കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ കാനഡയിലും സുരക്ഷ മുന്‍കരുതലുകള്‍ ശക്തമാക്കി.

ജനങ്ങള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അമേരിക്കയുമായുള്ള അതിര്‍ത്തി ഉടന്‍ അടയ്ക്കുമെന്നാണ് വിവരം.

Related posts

Leave a Comment