ഹോ​ട്ട​ലി​ല്‍ ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം കാ​ശു കൊ​ടു​ക്കാ​തെ ഇ​റ്റാ​ലി​യ​ന്‍ പൗ​ര​ന്മാ​ര്‍ മു​ങ്ങി​ ! ലോ​ക​ത്തി​നു മു​മ്പി​ല്‍ നാ​ണം​കെ​ട്ട് ഇ​റ്റ​ലി

അ​ല്‍​ബേ​നി​യ സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ നാ​ല് ഇ​റ്റാ​ലി​യ​ന്‍ പൗ​ര​ന്‍​മാ​ര്‍ ഹോ​ട്ട​ല്‍​ബി​ല്ല് കൊ​ടു​ക്കാ​തെ മു​ങ്ങി​യ​തോ​ടെ ലോ​ക​ത്തി​ന് മു​ന്നി​ല്‍ നാ​ണം കെ​ട്ട് തൊ​ലി​യു​രി​ഞ്ഞ് ഇ​റ്റ​ലി. ഇ​റ്റാ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജോ​ര്‍​ജി​യ മെ​ലോ​ണി അ​ല്‍​ബേ​നി​യ​യി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​പ്പോ​ഴാ​ണ് അ​ല്‍​ബേ​നി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി, ബി​ല്ല​ട​യ്ക്കാ​തെ മു​ങ്ങി​യ വി​രു​ത​ന്‍​മാ​രെ കു​റി​ച്ച് പ​രാ​തി​പ്പെ​ട്ട​ത്. ഉ​ട​ന്‍ ത​ന്നെ അം​ബാ​സി​ഡ​റെ വി​ളി​ച്ച ജോ​ര്‍​ജി​യ ‘ ആ ​തെ​മ്മാ​ടി​ക​ള്‍ വ​രു​ത്തി വ​ച്ച ബി​ല്ല​ട​ച്ചേ​ക്ക്’ എ​ന്ന് നി​ര്‍​ദേ​ശ​വും ന​ല്‍​കി​യെ​ന്ന് ലാ ​സ്റ്റാം​പ​യെ​ന്ന പ​ത്രം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. അ​ല്‍​ബേ​നി​യ​യു​മാ​യു​ള്ള ന​യ​ത​ന്ത്ര ബ​ന്ധം ത​ക​രാ​തി​രി​ക്കാ​ന്‍ ഒ​ടു​വി​ല്‍ ഇ​റ്റാ​ലി​യ​ന്‍ സ​ര്‍​ക്കാ​ര്‍ പ​ണ​മ​ട​ച്ചു. സ​ഞ്ചാ​രി​ക​ളു​ടെ ബി​ല്ലി​ന​ത്തി​ല്‍ 80 യൂ​റോ (7245 ഇ​ന്ത്യ​ന്‍ രൂ​പ) അ​ട​ച്ചു​വെ​ന്നാ​ണ് എം​ബ​സി വെ​ളി​പ്പെ​ടു​ത്തി​യ​ത്. വി​ദേ​ശ​ത്ത് സ​ന്ദ​ര്‍​ശ​ന​ത്തി​ന് പോ​കു​ന്ന പൗ​ര​ന്‍​മാ​ര്‍ ഇ​ത്ത​രം പ​രി​പാ​ടി​ക​ള്‍ ആ​വ​ര്‍​ത്തി​ക്ക​രു​തെ​ന്നും സ​ര്‍​ക്കാ​രി​ന് ബാ​ധ്യ​ത വ​ലി​ച്ച് വ​യ്ക്ക​രു​തെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി. ചു​രു​ക്കം ചി​ല​ര്‍ ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​തെ പെ​രു​മാ​റു​മ്പോ​ള്‍ ത​ല​കു​നി​യു​ന്ന​ത് രാ​ജ്യ​ത്തി​ന്റെ ത​ന്നെ​യാ​ണെ​ന്ന് ഇ​റ്റാ​ലി​യ​ന്‍ കൃ​ഷി മ​ന്ത്രി​യും മെ​ലോ​ണി​യു​ടെ…

Read More

കോവിഡ് രോഗികളുടെ എണ്ണത്തില്‍ ചൈനയെയും ഇറ്റലിയെയും തോല്‍പ്പിച്ച് അമേരിക്ക ! ഒറ്റ ദിവസം കൊണ്ട് റിപ്പോര്‍ട്ട് ചെയ്തത് 17,000 പുതിയ രോഗികള്‍; അമേരിക്കയുടെ പോക്ക് എങ്ങോട്ടെന്ന് ആശങ്കപ്പെട്ട് ലോകം…

അമിത ആത്മവിശ്വസം എങ്ങനെ വലിയൊരു ദുരന്തത്തില്‍ കലാശിക്കും എന്നതിന്റെ ഉദാഹരണമായി അമേരിക്ക മാറിക്കൊണ്ടിരിക്കുകയാണ്. ചൈനയെയും ഇറ്റലിയെയും മറികടന്ന് കോവിഡ് രോഗികളുടെ എണ്ണത്തില്‍ തലപ്പത്തെത്തിയ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു വീണത് 266 പേരാണ്. ഇന്നലെ മാത്രം രോഗം സ്ഥിരീകരിക്കപ്പെട്ടതാവട്ടെ 17000 പേര്‍ക്കും.ഇതോടെ ആകെ രോഗികളുടെ എണ്ണം 85000 കവിഞ്ഞു. ഈസ്റ്റര്‍ ദിനം എത്തുമ്പോഴേക്കും രാജ്യം പഴയനിലയിലാവുമെന്ന് അമിത ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കാണാനേയില്ല. 1300ല്‍ അധികം ആളുകളാണ് കോവിഡ് മൂലം രാജ്യത്ത് മരണമടഞ്ഞത്. രാജ്യത്തെ രോഗബാധിതരില്‍ 50 ശതമാനവും ന്യൂയോര്‍ക്കിലാണെന്നത് ഭീകരത കൂട്ടുന്നു. ന്യൂയോര്‍ക്കിന്റെ തൊട്ടടുത്ത പ്രദേശമായ ലൂസിയാനയില്‍ കഴിഞ്ഞ ദിവസം രോഗികളുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ നിലയില്‍ കാര്യങ്ങള്‍ പോയാല്‍ ഏപ്രില്‍ പകുതിയോടെ ആശുപത്രികള്‍ നിറഞ്ഞു കവിയും. അടുത്ത നാലു മാസത്തിനുള്ളില്‍ മരണസംഖ്യ 80000 ആകുമെന്നാണ് ചില…

Read More

ഇവിടെ ജീവിതത്തിനും മരണത്തിനും തമ്മില്‍ വലിയ അകലമൊന്നുമില്ല ! ദയവു ചെയ്ത് ആരും പുറത്തിറങ്ങി വിപത്ത് ക്ഷണിച്ചു വരുത്തരുതേയെന്ന് മലയാളികളോട് കരഞ്ഞ് അപേക്ഷിച്ച് ഇറ്റലിയിലെ മലയാളി വിദ്യാര്‍ഥിനി

കോവിഡ് 19 ഇറ്റലിയെ എത്രമാത്രം ബാധിച്ചിരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ഫേസ്ബുക്ക് ലൈവ് വീഡിയോയുമായി മലയാളി വിദ്യാര്‍ഥിനി. മരണങ്ങള്‍ക്കു നടുവില്‍ ജീവിക്കുന്ന അവസ്ഥയാണ് തന്റേതെന്നും കേരളത്തില്‍ ഒരിക്കലും ഈ വിപത്ത് ക്ഷണിച്ചു വരുത്തരുതെന്നും വിദ്യാര്‍ഥിനി പറയുന്നു. നിരീക്ഷണത്തില്‍ ഇരിക്കുന്നവര്‍ ദയവ് ചെയ്ത് പുറത്തിറങ്ങരുതെന്നും ഇവിടെ നിന്നും നാട്ടിലേയ്ക്കു വരാത്തത് നിങ്ങളുടെ നല്ലതിനു വേണ്ടിയാണെന്നും കരഞ്ഞുകൊണ്ടാണ് ഇവര്‍ പറയുന്നത്. ‘ഇറ്റലിയില്‍ ഏറ്റവുമധികം മരണങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ലംബോര്‍ഡി റീജിയനില്‍ പഠിക്കുന്ന ഒരു മൈക്രോബയോളജി വിദ്യാര്‍ഥിനിയാണ്. ഇറ്റാലിയന്‍ സമയം പുലര്‍ച്ചെ 12 മണി കഴിഞ്ഞിരിക്കുന്നു. ഈ സമയത്ത് വിഡിയോ ചെയ്യുന്നതിനുള്ള കാരണം വീടിനുള്ളില്‍ ഉറങ്ങിയിരുന്ന ഞാന്‍ ആംബുലന്‍സുകള്‍ ചീറിപ്പാഞ്ഞു പോകുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്. ഇതിവിടെ ഇപ്പോള്‍ സാധാരണമായി തുടങ്ങിയിരിക്കുന്നു. ഉറങ്ങാന്‍ കിടന്നാല്‍ ഉറക്കം വരില്ല. ഞാന്‍ ഹോം ക്വാറന്റീനിലായിട്ട് 27 ദിവസം കഴിഞ്ഞു. അത്യാവശ്യസാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി മാത്രം പുറത്തു പോകും. ആര്‍മി…

Read More

150 വെന്റിലേറ്ററും 10 മില്യണ്‍ യൂറോയും നല്‍കി ഇറ്റലിയ്ക്ക് ആശ്വാസം പകര്‍ന്ന് ഫെരാരി ! റെഡ്‌ക്രോസിനായി നിരവധി വാഹനങ്ങളും വിട്ടുനില്‍കി…

കോവിഡ്-19 ഏറ്റവുമധികം നാശം വിതച്ച ഇറ്റലിയെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുകയാണ് ഇറ്റാലിയന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ഫെരാരി കുടുംബം. ഇറ്റലിയില്‍ വൈറസ് ബാധയ്‌ക്കെതിരേയുള്ള ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി പത്ത് മില്ല്യണ്‍ യൂറോയും(എകദേശം 81 കോടി രൂപ) 150 വെന്റിലേറ്ററും റെഡ് ക്രോസ് സര്‍വീസിനായി നിരവധി വാഹനങ്ങളുമാണ് ഫെരാരി കുടുംബമായ അഗ്നേലി ഇറ്റാലിയന്‍ സിവില്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറിയിരിക്കുന്നത്. ഇറ്റലിയ്ക്കു പുറത്തുനിന്നാണ് 150 വെന്റിലേറ്ററുകള്‍ രാജ്യത്തെത്തിക്കുന്നത്. ഇത് ഇറ്റലിയുടെ പല ഭാഗങ്ങളിലേക്കായി എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. രാജ്യത്തിലെ പല ഭാഗങ്ങളിലുള്ള ആളുകള്‍ക്ക് മരുന്നുകളും ഭക്ഷണവും എത്തിക്കുന്നതിനായും റെഡ്‌ക്രോസ് സര്‍വീസിനായി നിരവധി വാഹനങ്ങളും ഫെരാരി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 5476 ആളുകളാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇറ്റലിയില്‍ മാത്രം മരിച്ചത്. റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണവും ഇറ്റലിയെ ആശങ്കയിലാക്കുന്നതാണ്. രാജ്യം പൂര്‍ണമായും അടച്ചിട്ട നിലയിലാണ് ഇപ്പോഴുള്ളത്. അതേസമയം,…

Read More

ഇടപെടല്‍ കുറയ്ക്കാന്‍ പറഞ്ഞിട്ട് ആരും അത് കേട്ടഭാവം നടിച്ചില്ല ! ഞങ്ങള്‍ ചുംബിച്ച് സ്‌നേഹം പകര്‍ന്ന് നടന്നു; നിങ്ങള്‍ക്ക് ഈ അവസ്ഥ ഉണ്ടാകരുതെന്ന അപേക്ഷയുമായി ഇറ്റലിക്കാര്‍…

കൊറോണ ലോകം മുഴുവന്‍ വ്യാപിച്ചിട്ടും നമ്മുടെ വീടുകളില്‍ എത്താത്തതിനാല്‍ മാത്രം അത്ര ഗൗരവ പൂര്‍വം കാണാത്ത ധാരാളം ആളുകള്‍ ഇപ്പോഴും സമൂഹത്തിലുണ്ട്. ഇത്തരം ആളുകളോട് അപേക്ഷിക്കുകയാണ് ഇറ്റലിയിലുള്ള ലിന്‍ഡാ മരേസ്‌ക്ക എന്ന അമ്മ. കൊറോണ വൈറസ് ഏറ്റവും വലിയ ദുരന്തം വിതച്ച ഇറ്റലിക്കാര്‍ തങ്ങളില്‍ നിന്ന് പഠിക്കാന്‍ മറ്റുള്ള രാജ്യങ്ങളോട് അപേക്ഷിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളില്‍ ഇത്തരം ധാരാളം സന്ദേശങ്ങളാണ് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്. തങ്ങളുടെ തെറ്റുകളില്‍ നിന്നും പഠിക്കാനാണ് ഇറ്റലിക്കാര്‍ മറ്റുള്ളവരോട് ആവശ്യപ്പെടുന്നത്. രോഗത്തെ നിസ്സാരവല്‍ക്കരിക്കരുതെന്നാണ് ഇവര്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്.”ഞങ്ങള്‍ നേരിട്ട പോലെയുള്ള പ്രതിസന്ധി നിങ്ങള്‍ ഒരിക്കലും അഭിമുഖീകരിച്ചിട്ടേ ഉണ്ടാകില്ല. അതുകൊണ്ടാണ്ട് നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതെന്ന് ഇന്‍സ്റ്റാഗ്രാമില്‍ 386,500 ഫോളോവേഴ്സുള്ള ഇറ്റാലിയന്‍ ബ്ളോഗര്‍ മാര്‍ക്കോ കാര്‍ട്ടാസെഗ്‌നാ പറയുന്നു. രോഗവുമായി ഇറ്റലി മല്ലിട്ടുകൊണ്ടിരിക്കാന്‍ തുടങ്ങിയിട്ട് ഒരു മാസമായി. ആദ്യ മരണം സംഭവിച്ചപ്പോള്‍ തന്നെ ഇറ്റലി അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചെങ്കിലും…

Read More

കൊറോണ മരണം 10000 കടന്നു ! ചൈനയെ മറികടന്ന് ഇറ്റലിയിലെ മരണസംഖ്യ; സ്‌പെയിനില്‍ മരണം ആയിരത്തിലേക്ക് അടുക്കുന്നു; ആരും പുറത്തിറങ്ങരുതെന്ന് കലിഫോര്‍ണിയയില്‍ മുന്നറിയിപ്പ്

ലോകത്ത് കൊറോണ മരണം 10000 കടന്നു. ഇതുവരെ 10047 പേരാണ് മരിച്ചത്. 2,45,000 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. മരണനിരക്കില്‍ ഇറ്റലി ചൈനയെ മറികടന്നു. ഇതുവരെ 3,405 പേരാണ് ഇറ്റലിയില്‍ മരിച്ചത്. 24 മണിക്കൂറിനിടെ മാത്രം മരിച്ചത് 427 പേര്‍. ചൈനയില്‍ മരണം 3,245 ആയി. ഇറാനില്‍ 1,284ഉം സ്‌പെയിനില്‍ 831ഉം ആണ് മരണസംഖ്യ. അമേരിക്കയില്‍ കോവിഡ് മരണം 217 ആയി. ആരും വീടിനു പുറത്തിറങ്ങരുതെന്ന് കലിഫോര്‍ണിയയില്‍ മുന്നറിയിപ്പ് നല്‍കി. ബ്രിട്ടനില്‍ മലയാളി നഴ്‌സിനും കോവിഡ് സ്ഥിരീകരിച്ചു. ന്യൂകാസിലിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സിനാണ് രോഗം. രാജ്യത്ത് ഇതുവരെ 144 പേരാണ് കോവിഡ് ബാധയെത്തുടര്‍ന്ന് മരിച്ചത്. കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ കാനഡയിലും സുരക്ഷ മുന്‍കരുതലുകള്‍ ശക്തമാക്കി. ജനങ്ങള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അമേരിക്കയുമായുള്ള അതിര്‍ത്തി ഉടന്‍ അടയ്ക്കുമെന്നാണ് വിവരം.

Read More

ഇറ്റലിയില്‍ മരണം 2500 കഴിഞ്ഞു ! ഇന്നലെ മാത്രം മരിച്ചത് 345 പേര്‍; രോഗബാധിതരെല്ലാം മരണഭയത്തില്‍; ശാപം ബാധിച്ച നാടായി ഇറ്റലി മാറുമ്പോള്‍…

ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ജീവനെടുക്കുന്നത് ഇറ്റലിയാണ്. ഇതിനോടകം മരണസംഖ്യ 2500 കടന്ന ഇറ്റലിയില്‍ രോഗബാധിതരുടെ എണ്ണം 31,500 ആണ്. നിലവിലെ സൗകര്യങ്ങള്‍ രോഗബാധയെ ചെറുക്കാന്‍ അപര്യാപ്തമാണ്. ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തര്‍ക്കും രോഗബാധയേല്‍ക്കുന്നത് ഇവരെ വലയ്ക്കുകയാണ്. പല ആശുപത്രികളിലെയും സീനിയര്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ക്ക് രോഗം ബാധിച്ചത് ചികിത്സയെയും ബാധിക്കുന്നുണ്ട്. ഇന്റെന്‍സീവ് കെയര്‍ യൂണിറ്റുകളുടെ അലഭ്യതയാണ് മറ്റൊരു പ്രശ്നം. ‘മൂന്നാഴ്ച മുന്‍പ് വരെ ഞങ്ങള്‍ എല്ലാ രോഗികള്‍ക്കും എല്ലാത്തരത്തിലുമുള്ള പരിചരണം ഉറപ്പ് വരുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഐസിയുവില്‍ ഏതെല്ലാം രോഗികളെ കിടത്തണമെന്ന് തിരഞ്ഞു പിടിക്കേണ്ട ഗതികേടിലാണ്. അത്രയധികം വര്‍ദ്ധിച്ചു രോഗബാധിതരുടെ എണ്ണം’ഇന്റന്‍സീവ് കെയര്‍ സ്പെഷ്യലിസ്റ്റ് മിര്‍ക്കോ നിക്കോട്ടി പറയുന്നു. കൊറോണയുടെ അതിവേഗത്തിലുള്ള വ്യാപനം മറ്റ് ഗുരുതര രോഗങ്ങളുള്ളവരേയും ബാധിക്കുന്നുണ്ട്. അടിയന്തര ശ്രദ്ധ ആവശ്യമായ ഹൃദയാഘാതം പോലുള്ള രോഗങ്ങള്‍ക്ക് അടിയന്തര ശ്രദ്ധ കിട്ടാതെ പോകാനും ഇത് കാരണമാകുന്നു. ആംബുലന്‍സുകളുടെ…

Read More

ഇറ്റലിയില്‍ നിലനില്‍ക്കുന്നത് അതീവ ഭീതികരമായ അവസ്ഥ; പത്രത്തില്‍ ചരമപ്പേജുകളുടെ എണ്ണം 10 ആയി; 24 മണിക്കൂറിനുള്ളില്‍ ഇറ്റലിയില്‍ മരിച്ചത് 368 പേര്‍…

കോവിഡ് ബാധ ഇറ്റലിയെ പിടിച്ചു കുലുക്കുകയാണ്. ലൊംബാര്‍ഡി മേഖലയിലെ ലേക്കോ ഡി ബിര്‍ഗാനോ എന്ന പത്രത്തിനാണു ചരമപ്പേജുകളുടെ എണ്ണം ഒന്നില്‍നിന്ന് 10 ആയി ഉയര്‍ത്തേണ്ടിവന്നത്. ഫെബ്രുവരി ഒന്‍പതു വരെ ഒരു ചരമപ്പേജ് മാത്രമുണ്ടായിരുന്ന പത്രത്തില്‍ മാര്‍ച്ച് 13ലെത്തിയപ്പോള്‍ ചരമപ്പേജുകളുടെ എണ്ണം പത്താക്കി ഉയര്‍ത്തേണ്ടി വന്നു. ബര്‍ഗമോയില്‍ മരണനിരക്ക് കൂടിയതോടെ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ മോര്‍ച്ചറികളില്‍ ഇടമില്ലാതായി. തുടര്‍ന്നു പള്ളികളില്‍ പ്രത്യേകം സംവിധാനമുണ്ടാക്കി മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ തുടങ്ങി. രോഗികളുടെ എണ്ണം കൂടിയതോടെ വിവിധ ആശുപത്രികളില്‍ ആരോഗ്യനില തീരെ മോശമായവര്‍ക്കും 80 വയസില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്കും അത്യാഹിത വിഭാഗത്തില്‍ പ്രവേശനം നിഷേധിച്ചു തുടങ്ങി. യുദ്ധകാലത്തേതിനു സമാനമായ അവസ്ഥയാണ് ആശുപത്രികളിലെന്നാണു ഡോക്ടര്‍മാരുടെ നിലപാട്. .ഉള്‍പ്പടെ ഇറ്റലിയില്‍ കോവിഡ് 19 ബാധിതരായവരുടെ എണ്ണം 21,157 ആണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മരണനിരക്കും വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്. 175 പേരുടെ മരണംകൂടി കഴിഞ്ഞദിവസം സ്ഥിരീകരിച്ചതോടെ മരണസംഖ്യ 1,441ല്‍ എത്തിയതായി…

Read More

വെറും 80 രൂപയ്ക്ക് ഇറ്റലിയില്‍ നല്ല കിടിലന്‍ വീട് സ്വന്തമാക്കാം ! ഉഗ്രന്‍ ഓഫറുമായി ആളുകളെ കാത്ത് ഇറ്റാലിയന്‍ ഗ്രാമം…

ഇറ്റലിയില്‍ വീട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരുടെ ”ടൈം’ എന്നല്ലാതെ എന്തു പറയാന്‍. വെറും 80 രൂപയ്ക്ക് വീട് വില്‍ക്കാന്‍ തയ്യാറായിരിക്കുകയാണ് ഇറ്റലിയിലെ ഈ കൊച്ചു പട്ടണം. ഇറ്റലിയിലെ പ്രശസ്തമായ നേപ്പിള്‍സില്‍ നിന്നും വെറും രണ്ടു കിലോമീറ്റര്‍ മാത്രം അകലെയുള്ള ബിസാക്കിയ ശരിക്കും ഒരു ഗ്രാമമാണ്. ഇവിടേയ്ക്കാണ് വെറും ഒരു യൂറോയ്ക്ക് (ഏകദേശം 80 രൂപയോളം) വീട് വില്‍ക്കാന്‍ തയ്യാറായി വിനോദസഞ്ചാരികളേയും വില്‍പ്പനക്കാരേയും ക്ഷണിക്കുന്നത്. ഇറ്റലിയിലെ കംബാനിയ മേഖലയിലാണ് ബിസാക്കിയ എന്ന ചെറിയ നഗരം. ഏകദേശം 90-ലധികം വീടുകളാണ് ഇവിടെ തുച്ഛമായ വിലയ്ക്ക് വില്‍പ്പനയ്ക്കുള്ളതെന്നാണ് റിപ്പോര്‍ട്ട്. വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന വീടുകളെല്ലാം ഇപ്പോള്‍ ഭരണകൂടവും അംഗീകൃത വില്‍പ്പനക്കാരുമാണ് കൈവശം വെച്ചിരിക്കുന്നത്. തനിച്ച് വീട് വാങ്ങാതെ കുടുംബങ്ങളെയും സുഹൃത്ത് സംഘങ്ങളെയും കൂട്ടി വീടുകള്‍ വാങ്ങാന്‍ വരൂ എന്നാണ് ബിസാക്കിയ മേയര്‍ ഫ്രാന്‍സെസ്‌കോ ടാര്‍ട്ടാഗ്ലിയ പറയുന്നത്. എന്താണ് ഈ വിലക്കുറവിന്റെ കാരണമെന്നറിഞ്ഞാല്‍ ചെറുതായൊന്നു ഞെട്ടും.…

Read More

പ്ലേഗ് ബാധിച്ച ലക്ഷക്കണക്കിന് ആളുകളെ അന്നു കുഴിച്ചിട്ടത് ജീവനോടെ… കാതോര്‍ത്താല്‍ ഇന്നും ആത്മാക്കളുടെ കരച്ചില്‍ കേള്‍ക്കാമെന്ന് പ്രേതഗവേഷകര്‍… ലോകത്തിലെ ഏറ്റവും ദുരൂഹമായ ദ്വീപിനെക്കുറിച്ച്…

യൂറോപ്പിലെ കോടിക്കണക്കിന് ആളുകളുടെ ജീവനെടുത്ത ശേഷമാണ് പ്ലേഗ് എന്ന മഹാമാരി പെയ്‌തൊഴിഞ്ഞത്. കറുത്ത മരണം എന്നറിയപ്പെട്ട് ഈ മഹാരോഗം 20കോടിയിലേറെ ജീവനാണ് അപഹരിച്ചത്. ഈ പകര്‍ച്ചവ്യാധിയില്‍ നിന്നു രക്ഷപ്പെടാന്‍ രാജ്യങ്ങള്‍ പല വഴികളും നോക്കി. രോഗികളുമായുള്ള സമ്പര്‍ക്കം പോലും പലരും ഭയന്നു. 1793ല്‍ വെനീസിലേക്കെത്തിയ രണ്ട് കപ്പലുകളില്‍ പ്ലേഗ് ബാധിതരുണ്ടായിരുന്നു. വൈകാതെ ഇത് പടര്‍ന്നുപിടിക്കാനും തുടങ്ങി. ഇതില്‍ നിന്നെങ്ങനെ രക്ഷപ്പെടുമെന്ന ചോദ്യത്തിന് അധികൃതര്‍ക്കു മുന്നില്‍ ഉത്തരവുമായി നിന്നത് ഒരു ദ്വീപായിരുന്നു. വെനീസിനും ലിഡോയ്ക്കും ഇടയിലുള്ള ഒരു ചെറു ദ്വീപ്– പേര് പൊവേലിയ. ഒരു കനാല്‍ വഴി രണ്ടു ഭാഗങ്ങളായി വിഭജിച്ച നിലയിലാണ് ഈ ദ്വീപിന്റെ സ്ഥാനം. ഒന്നരലക്ഷത്തോളം പ്ലേഗ് ബാധിതരെയാണ് ഈ ദ്വീപില്‍ കുഴിച്ചു മൂടിയത്. അതില്‍ പലര്‍ക്കും ജീവനുണ്ടായിരുന്നു എന്നതാണ് വാസ്തവം. മരണത്തിന്റെ വക്കിലെത്തിയവരെയും യാതൊരു ദാക്ഷിണ്യവുമില്ലാതെ ദ്വീപില്‍ ഉപേക്ഷിച്ച് അധികൃതര്‍ മടങ്ങി. ഒരിറ്റു വെള്ളമോ…

Read More